Saturday, June 27, 2009

പ്രിയപ്പെട്ട സീനക്ക്


പ്രിയപ്പെട്ട സീനക്ക്

മറുപടി ഇത്രയും വേഗം വന്നതിന് വളരെ സന്തോഷം. അപ്പോള്‍ വീട് എന്റെ തറവാടിന്നടുത്ത് ആണെന്നറിഞ്ഞതില്‍ സന്തോഷം.
ഇനി പറയൂ വടക്കേക്കാട് എവിടെയാ. മോളെ കാണണം എനിക്ക്. കുറച്ച് ഫോട്ടോസ് എടുക്കണം. ഔര്‍ വിഡിയോ ക്ലിപ്പും.
എന്റെ താഴെ കാണുന്ന [bottom of my gmail page] ബ്ലോഗുകളില്‍ വിഡിയോ ക്ലിപ്പുകള്‍ ധാരാളം ഉണ്ട്. എല്ലാം കുട്ടികളെ കേന്ദ്രീകരിച്ചുള്ളത് തന്നെ.
അതില്‍ വോയ്സ് ഓഫ് ട്രിച്ചൂര്‍ - സ്വപ്നങ്ങള്‍ - അതുമിതും കറുമുറു എന്നിവയില്‍ ധാരാളം വിഡിയോ ക്ലിപ്പുകള്‍ ഉണ്ട്.
പിന്നെ എന്റെ അഛന്റെ തറവാട് വടക്കേക്കാടിന്നടുത്തുള്ള ഞമനേങ്ങാട് ആണ്. ഇപ്പോള്‍ പഴയ തറവാട് പാപ്പന്റെ മക്കള്‍ പൊളിച്ച് പുതിയ വീട് പണിതു. അമ്പലവും, പാമ്പിന്‍ കാവും എല്ലാം നശിപ്പിച്ചു. എന്റെ ആരാധനാ മൂര്‍ത്തികളെയെല്ലാം അവര്‍ ഇല്ലാതാക്കി.
പക്ഷെ എന്റെ മനസ്സില്‍ അവര്‍ ആ സ്ഥാനത്ത് തന്നെ ഉണ്ട്. അതിനെ അവര്‍ക്കല്ല ലോകത്തില്‍ ആര്‍ക്കും മാറ്റാന്‍ പറ്റില്ലല്ലോ.
എനിക്ക് ഞമനേങ്ങാട്ടെ എന്റെ കുട്ടിക്കാലം ഓര്‍ക്കുമ്പോള്‍ ഒരു പാടെഴുതാനുണ്ട്. മടിയനായ എനിക്ക് ഒന്നിനും നേരമില്ല.
എന്നെക്കൊണ്ട് എന്റെ മാതാപിതാക്കന്മാര്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഞാന്‍ എങ്ങിനെ പണിയെടുത്ത് ജീവിക്കും എന്നവര്‍ക്ക് ആശങ്ക ഉണ്ടായിരുന്നു.
അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായി, ഞാന്‍ നന്നായി. ചെറുപ്പത്തില്‍ അഛന്‍ മരിച്ചു. ഞങ്ങളെ [എന്നെയും എന്റെ സഹോദരനേയും നേര്‍വഴിക്ക് തിരിക്കാന്‍ എന്റെ *ചേച്ചിക്കായില്ല]
കാലചക്രത്തിന്റെ തിരിച്ചലില്‍ പലതും സംഭവിച്ചുവെങ്കിലും ഞങ്ങള്‍ രണ്ട് പേരും നന്നായി. പണിയെടുത്ത് ജിവിക്കുന്നു. ഞാന്‍ ഗള്‍ഫിലുണ്ടായിരുന്നപ്പോള്‍ ചേച്ചിയേയും, അനുജനേയും അങ്ങോട്ട് കൊണ്ട് പോയിരുന്നു.

*ചേച്ചി = പെറ്റമ്മ തന്നെ
+++
ഇന്നെലേ കുവൈറ്റിലുള്ള അനു ചാറ്റിങ്ങിന്നിടയില്‍ ചോദ്ച്ചു. എന്താ ഉണ്ണ്യേട്ടാ പുതിയ പോസുകളൊന്നുമില്ലേ എന്ന്. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഏതായാലും ഇന്ന് ഞായറാഴ്ചയല്ലേ. എന്തെങ്കിലും അനുവിന് വേണ്ടിയെങ്കിലും ഇന്ന് സൃഷ്ടിക്കണം എന്ന് വിചാരിച്ചിരിക്കയായിരുന്നു.
എന്തെഴുതണമെന്ന് കുറേ നേരം ചിന്തിച്ചു. ഒന്നും പിടി കിട്ടിയില്ല.
എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ മിനിക്കുട്ടിയുടെ മുറ്റത്ത് ഓണക്കളി പഠിപ്പിക്കാന്‍ കുട്ടികളെത്തുമത്രെ. വാസുട്ടിയാണ് പഠിപ്പിക്കുന്നത്. പണ്ട് അവന്റെ അഛന്‍ കാട്ടിശ്ശേരി അപ്പുകുട്ടേട്ടനായിരുന്നു ഇതൊക്കെ ചെയ്തിരുന്നത്. ഇന്നദ്ദേഹം ഇല്ല.

ഈ അവസരത്തില്‍ കാട്ടിശ്ശേരി അപ്പുകുട്ടേട്ടനെ കുറിച്ച് രണ്ട് വാക്ക് പറയാതെ പോയാല്‍ മോശമാവില്ലേ,. കാട്ടിശ്ശേരി അപ്പുകുട്ടേട്ടന്റെ വീട് പുഞ്ചപ്പാടത്തിന്റെ കരയിലാ‍ണ്. മൂപ്പര്‍ പണ്ട് നാടന്‍ പാട്ടുകള്‍ സ്വന്തമായെഴുതി, അച്ചടിപ്പിച്ച് വഴിയോരങ്ങളിലും, ഉത്സവ പറമ്പുകളിലും ഒക്കെ ചൊല്ലി വില്പന നടത്തിയിരുന്നു. കൂടാതെ നാടന്‍ കലകളായ പ്രത്യേക നൃത്തങ്ങളും, വടി കൊണ്ട് അടിച്ചുള്ള പാട്ടുകളും, മറ്റും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.

“മത്താ കുമ്പളം, വെള്ളരി ചേനാ......................” എന്ന് തുടങ്ങിയ പണ്ടത്തെ പാട്ടുകള്‍ എനിക്ക് ഓര്‍മ്മ വരുന്നു. അദ്ദേഹത്തെപ്പറ്റി എന്റെ എഴുത്തുകാരനും, സിനിമാ സീരിയല്‍ നടനും, ടി വി അവതാരകനുമായ അനുജന്‍ വി. കെ. ശ്രീരാമന്‍ എഴുതുകയും, ടി വി പരിപാ‍ടികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അപ്പോള്‍ ചെറുവത്താനിയില്‍ മിനിക്കുട്ടിയുടെ വീട്ടില്‍ പോയാല്‍ കുട്ടികളെ പഠിപ്പിക്കുന്നത് കാണുകയും ചെയ്യാം, ഫൊട്ടോസെടുക്കാം, അതൊരു പോസ്റ്റായി ബ്ലൊഗില്‍ അനുവിനായി പ്രത്യേകമായി ഇടുകയും ചെയ്യാം എന്ന് ഞാന്‍ മനസ്സില്‍ കരുതി.

ഇന്നെലെ കിടക്കുമ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു. പന്ത്രണ്ടരക്ക് ഞാന്‍ സിസ്റ്റം ലോഗ് ഓഫ് ചെയ്യാനൊരുങ്ങുമ്പോള്‍ എന്റെ വീടിന്നടുത്ത് പെന്റാര്‍ക്കില്‍ താമസിക്കുന്ന സബിതയെ ഓണ്‍ലൈനില്‍ കണ്ടു, “സബിത ബിസി” എന്ന സ്ലോഗന്‍ എപ്പോഴും ചാറ്റ് ബോക്സില്‍ കാണാം. അല്ലറ ചില്ലറ ഹലോയിലൊന്നും ആള് വീഴുകയില്ല. അതാ ആളുടെ ഒരു രീതി.
“എന്താ ഇത്ര നേരമായിട്ടും ഉറങ്ങിയില്ലേ സബിതാ.........”
“ഇല്ല അങ്കിളേ..........”
“ഇത്രയും വൈകിയെന്താ പണി....?
“അങ്ങിനെയൊന്നും ഇല്ല... ചിലപ്പോള്‍ ഇങ്ങിനെയൊക്കെയാ..........”
“വീട്ടിലെല്ലാവരും ഉറങ്ങിയോ.?
“അഞ്ജലി ഉറങ്ങി........ രാജേഷ് ഉറങ്ങാതെ എന്റെ അടുത്തിരുപ്പുണ്ട്.
>>>

എന്നാ കാലത്ത് ചെറുവത്താനിക്ക് പുറപ്പെടാം എന്ന് വിചാരിച്ചു. കൂട്ടിന് കുറുമാനെ വിളിക്കാം. അയാളും കുട്ടന്‍ മേനോനും കൂടി മിനിഞ്ഞാന്‍ വൈകിട്ട് തീ‍വണ്ടി കയറിയതാ. മേനോന്‍ മദിരാശിക്കും, കുറുമാന്‍ കോയമ്പത്തൂരിലേക്കും.
അവര്‍ രണ്ട് പേരും പോണ വഴി എന്റെ വീട്ടില്‍ കയറാന്‍ മറന്നില്ല. ഞാന്‍ രണ്ട് പേരേയും പതിവ് പോലെ സ്വീകരിച്ചു. വണ്ട് വരാന്‍ ഇനിയും ഒരു മണിക്കൂറിലധികം ഉണ്ട്.
“അപ്പോള്‍ നമുക്ക് രണ്ടെണ്ണം വീശിയാലോ കുറുമാനേ.........”
കുറുമാന്‍ തട്ടിന്‍ പുറത്തേക്ക് നോക്കിയിട്ട്.
“എന്തായി ചേച്ചിയുടെ സമരം കഴിഞ്ഞോ പ്രകാശേട്ടാ...?
“അതൊന്നും പെട്ടെന്ന് കഴിയുന്ന സമരമല്ല എന്റെ കുറുമാന്‍ കുട്ടീ...........”
എന്താ കുടിക്കാന്‍ വേണ്ടത്........ മിനിഞ്ഞാന്നത്തെ ഹണീബിയുടെ ബാക്കിയുണ്ട്. പിന്നെ റെഡ് ലേബലുണ്ട്. പിന്നെ വേണമെങ്കില്‍ നല്ല ചില്‍ഡ് ഫോസ്റ്റര്‍ ഉണ്ട്....
കുട്ടന്‍ മേനോനെ നോക്കിക്കൊണ്ട് കുറുമാന്‍.............
“എന്താച്ചാ വേഗം അടിക്ക് എന്റെ കുറുമാനെ, വണ്ടി ഇളകുമ്പോഴെക്കും നമുക്ക് സ്റ്റേഷനിലെത്തണം.“
കുട്ടന്‍ മേനോന്‍ കുറുമാനോട് താക്കിത് നല്‍കി
“പ്രകാശേട്ടാ നമുക്ക് ഹണീബീയില്‍ തുടങ്ങാം അല്ലേ...........?
ഞാന്‍ രണ്ട് ഗ്ലാസ്സുകളും, ഹണീബീയും തണുത്ത വെള്ളവുമായി വന്നു. അപ്പോഴെക്കും കുറുമാന്‍ അയാളുടെ ദുബായിലുള്ള പ്രിയതമയോട് ചാറ്റിങ്ങിന് കയറിയിരുന്നു.
നാട്ടില്‍ കറങ്ങിയടിക്കാന്‍ കവിതയെയും കുട്ട്യോളെയും ദുബായില്‍ നിര്‍ത്തി വന്നിരിക്കുകയാ അയാള്‍. കുറുമാന് നാട്ടില്‍ വേറെ എന്തൊക്കെയോ ജോലികളും ഉണ്ട് എന്നാ പറഞ്ഞത്. ഇപ്പോ ഭൂമിക്ക് വില കുറവല്ലേ. ചില റിയല്‍ എസ്റ്റേറ്റ് ട്രാന്‍സേക്ഷനും മറ്റും ഉണ്ടെന്നാ കുട്ടന്‍ മേനോന്‍ പറഞ്ഞേ.
എന്നാ നമുക്ക് വീശിത്തുടങ്ങാം മക്കളേ.......... രണ്‍ട് വലി വലിച്ച് വേഗം സ്ഥലം കാലിയാക്കണം. ഇവിടുന്ന് പത്തടി നടന്നാല്‍ തീവണ്ടിയാപ്പീസായി. എന്നാലും അധികം ഇവിടെയിരുന്ന് ഞെളിയേണ്ട.

ഞാന്‍ കുറുമാന്‍ രണ്ട് ലാര്‍ജ്ജും, കുട്ടന്‍ മേനോന് ഒന്നര ലാര്‍ജ്ജും പകര്‍ന്ന് കൊടുത്തു.
കുട്ട്യോള് രണ്ടാളും അരിഷ്ടം കഴിക്കുന്ന ലാഘവത്തോടെ ഒറ്റ വലിക്ക് അത് അകത്താക്കി.
“എന്താ മക്കളേ നിങ്ങള് ഇങ്ങ്നെ മോന്തുന്നത്.........?
“പ്രകാശേട്ടനല്ലേ പറഞ്ഞേ വണ്ടി വേഗം വരും......... വേഗം സ്ഥലം കാലിയാക്കണമെന്ന്........?
അതൊക്കെ തമാശക്ക് പറഞ്ഞതല്ലേ എന്റെ കുട്ട്യോളേ.......
“എന്നാ രണ്ടെണ്ണം കൂടി ഒഴിക്ക്......... ല്ലേ കുട്ടന്‍ മേനോനെ.............?
ശരിയാ പ്രകാശേട്ടാ........ കുട്ടന്‍ മേനോന്‍ ഓതി........
ഞാന്‍ കുട്ട്യോള്‍ക്ക് പിന്നേയും ഒഴിച്ച് കൊടുത്തു.......... അവര്‍ മേശ വലിപ്പില്‍ തലേദിവസം ഞാന്‍ തിന്നതിന്റെ അവശിഷ്ടമായ പക്കവട എടുത്ത് തിന്നു. വേറെ അവര്‍ക്ക് ഒന്നും കൊടുക്കാനുണ്ടായിരുന്നില്ല. ഇവിടെ എന്തെങ്കിലും വാങ്ങി വെച്ചാ ഞാന്‍ തന്നെ എല്ലാം അകത്താക്കും. പിന്നെ എനിക്ക് ഗ്യാസും മറ്റും ആകും.
ഞാന്‍ ഇടക്ക് രാത്രി കുളിയൊക്കെ കഴിഞ്ഞ് രണ്ട് ഡ്രിങ്ക് എടുക്കും, പക്ഷെ ഈ പിള്ളാരെപ്പോലെയല്ല. ഞാന്‍ ബ്രൌസ് ചെയ്യുമ്പോളാ സാധാരണ കഴിക്കുക.
രണ്ട് ഡ്രിങ്കിന് രണ്‍ട് മണിക്കൂര്‍. അപ്പോള്‍ വറവ് സാധങ്ങള്‍ കഴിക്കുകയില്ല. കാരറ്റ്, ബീറ്റ് റൂട്ട്, ടൊമാറ്റോ മുതലായ സലാഡ്സും, നല്ല മൂഡിലാണെങ്കില്‍ ഒരു മസാല ഓം ലെറ്റ് ഉണ്ടാക്കും. എനിക്ക് മുളക് തീരെ ഇഷ്ടമില്ല. പക്ഷെ ടബാസ്കോ സോസ് സ്പ്രിങ്കിള്‍ ചെയ്ത കഴിക്കാനിഷ്ടമാ. പണ്ട് എന്റെ മോളുണ്ടായിരുന്നപ്പോള്‍ വളരെ സുഖമായിരുന്നു.
ബൂസ്സിങ്ങ് സമയത്ത്....... രാക്കമ്മേ.......... ഡാഡിക്ക് ഇന്നെന്താ സ്പെഷല്‍ എന്ന് ചോദിച്ചാല്‍ അവള്‍ ഓടി വരും...... എന്നിട്ട് പീനട്ട് മസാലയും, സ്പെഷല്‍ ഓം ലെറ്റും, പിസ്സായും, ഫ്രഞ്ച് ഫ്രൈസും എല്ലാം ഉണ്ടാക്കി ത്തരുമായിരുന്നു.
ഇപ്പോള്‍ അവള്‍ കല്യാണം കഴിഞ്ഞ് കൊച്ചിയിലാ‍ താമസം.
ഇവിടെ അവളുടെ അമ്മയുണ്ട്. ബീനാമ്മ.......... ഒരു കാര്യവും ഇല്ല..........
എന്തേങ്കിലും ചോദിച്ചാ......കേട്ട ഭാവം നടിക്കില്ലാ...........
പക്ഷെ ആള് പകല്‍ സമയത്ത് എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരും, ഉച്ച കഴിഞ്ഞാ അടുക്കളയില്‍ കയറില്ല.
എനിക്ക് ഓളെ വേണ്ടത് രാതിയിലാ അടുക്കളേല്.....


“അല്ലാ മക്കളേ നിങ്ങള് പോയില്ലേ ഇത് വരെ....?
യേയ് എന്താ പ്രകാശേട്ടാ ഇങ്ങ്നെ...ഇപ്പളല്ലേ പറഞ്ഞത് മെല്ലെ കുടിച്ചാല്‍ മതിയെന്ന്.... മെല്ലെ വീശിയാലും കുഴപ്പം, വേഗം വീശിയാലും കുഴപ്പം...... കുറുമാനിരുന്ന് കിരുങ്ങാന്‍ തുടങ്ങി....
കുപ്പി ഇങ്ങട്ട് താ പ്രകാശേട്ടാ... അതൊക്കെ ഞങ്ങള് ഒഴിച്ചോളാം... വണ്ടി വരുമ്പോളെക്കും ഇതൊക്കെ കഴിച്ച് തീര്‍ക്കേണ്ടെ.
കുറുമാന്‍ ഇടക്കിടക്ക് തട്ടിന്‍പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
“പ്രകാശേട്ടാ എന്തായി ചേച്ചിയുടെ സമരം..... എന്താ ശരിക്കും ഉണ്ടായേ..... ഇങ്ങനെ മൂന്നും നാലും ദിവസമൊന്നും പെണ്ണുങ്ങളോട് മിണ്ടാതിരിക്കരുത്. വഴക്കും വക്കാണമൊക്കെ വേണം.. അല്ലെങ്കിലെന്ത് ലൈഫ്.. ഞാന്‍ ചിലപ്പോള്‍ എന്റെ ഭാര്യയുമായി വഴക്കിടും. ഒരു ദിവസം മുഴുവനും മിണ്ടാതിരിക്കും. പ്രശ്നമില്ല. ഞാന്‍ പിറ്റേ ദിവസം കരളേ തേനേ എന്നൊക്കെ പറഞ്ഞ് അവളുടെ അടുത്ത് ചെന്നു. അവളെല്ലാം മറന്നു. അത്രയേ ഉള്ളൂ കാര്യം.......... എന്താ കുട്ടന്‍ മേനോനെ നീ നോക്കുന്നത് കണ്ണുരുട്ടിയിട്ട്...
ഞാനും പ്രകാശേട്ടനും വര്‍ത്തമാനം പറയുന്നത് കേട്ടിട്ട് നിനക്കെന്താടാ കുട്ടന്‍ മേനോനെ ഇത്ര കുശുമ്പ്....
നീ വേഗം നിന്റെ ഗ്ലാസ്സ് വെടിപ്പാക്കീട്ട് പൊയ്കോ... വണ്ടി ഇപ്പോ പോകും..
“അപ്പോ കുറുമാന്റെ കൂടെയില്ലോ വണ്ടിയില്............?
“ഉണ്ടോ... ഞാനത് മറന്നു ന്റെ കുട്ടന്‍ മേനോനെ.........
കുറുമാന്‍ കുപ്പിയില്‍ ബാക്കിയുള്ളത് ഗ്ലാസ്സിലേക്ക് പകര്‍ന്നുനോക്കിയപ്പോള്‍ വെള്ളം ഒഴിക്കാന്‍ സ്ഥലമില്ല. അപ്പോ അതില്‍ നിന്ന് കുറച്ച് മേനോന് നല്‍കി...
രണ്ട് പേരും കുറച്ച് വെള്ളവും ചേര്‍ത്ത് എല്ലാം അകത്താ‍ക്കി നിമിഷനേരം കൊണ്ട്.
“ന്നാ നമുക്കിറങ്ങാം കുട്ടന്‍ മേനോനെ........ കുറുമാന്‍ ഓതി........”
“എടൊ കുട്ടന്‍ മേനോനെ നമുക്ക് പോകുന്ന വഴിക്ക് ഒരു ലിറ്റര്‍ ഹണിബീ വാങ്ങിക്കോണ്ടോകാം. ട്രെയിനില്‍ ഇരുന്നടിക്കാം..... എനിക്കൊന്നുമായില്ല....”
“ഏയ് ട്രെയിനിലൊന്നും കുപ്പി പൊട്ടിക്കാന്‍ പറ്റില്ല.......... ഞാന്‍ ഒരു കുപ്പിയില് പകുതി കള്ളും പകുതി വെള്ളവുമായി കരിങ്ങാലി വെള്ളം പോലൊരു സാധനം കരുതിയിട്ടുണ്ട്. നമുക്ക വണ്ടിയില്‍ കയറിയാല്‍ അത് വീശാം..........”
ന്നാ ഞങ്ങള് പോകട്ടെ പ്രകാശേട്ടാ.............. അല്ലാ പ്രകാശേട്ടാ എന്താ ചേച്ചിയുമായുണ്ടായേ....... കുറുമാന് ആ കഥ കേട്ടേ പറ്റൂ....

അതൊക്കെ പിന്നെ പറയാം. നിങ്ങള് പോയേ വേഗം. വണ്ടി പോകും.
“ന്നാ ചുരുക്കിപ്പറാ പ്രകാശേട്ടാ.........നിക്കതൊന്ന് കേള്‍ക്കണം...”
അത് ചുരുക്കിപ്പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്കൊരു സുഖം വേണ്ടെ. അതിനാല്‍ നിങ്ങള്‍ പോയി വന്നിട്ട് പറഞ്ഞ് തരാം...
അങ്ങിനെ കുറുമാനേയും, മേനോനെയും ഞാന്‍ യാത്രയാക്കി.

ഞാന്‍ ചെറുവത്താനിയിലേക്ക് പോകാമെന്ന് വിചാരിച്ചിരിക്കുമ്പോളാണ് ആരോ ഒരു സ്ത്രീ പടി കടന്ന് വരുന്നത് കണ്ടത്...
നോക്കിയപ്പോള്‍ ഒരു പുള്ളോത്തീ..............
സാധാരണ കര്‍ക്കിടകം പിറന്ന് കഴിയുമ്പോഴാ ഇവരൊക്കെ വരാറ്.
എനിക്ക് പുള്ളുവന്‍ പാട്ട് വലിയ ഇഷ്ടമാ.....

കുറച്ച് നാള്‍ മുന്‍പ് ഞാന് എന്റെ അമ്മയുടെ കല്ലായില്‍ തറവാട്ടില്‍ പാമ്പിനാളം കാണാന്‍ പോയി. പ്രധാനമായും ഈ പുള്ളുവന്‍ പാട്ട് കേള്‍ക്കലായിരുന്നു എന്റെ ആഗ്രഹം.
അവിടെ ചെന്നപ്പോള്‍ രണ്ട് പുള്ളുവന്മാര്‍ കുടം കൊട്ടി പാട്ട് തുടങ്ങി. പക്ഷെ ഒരു പെണ്ണ് അവരുടെ അടുത്തിരുന്ന് ഇലത്താളം അടിച്ച് ഏറ്റ് പാടി തുടങ്ങി. അതിനാല്‍ പുള്ളുവന്‍ കുടത്തിന്റെ ധ്വനി അലങ്കോലപ്പെട്ടു.
ഇലത്താളമില്ലാതെ പാടാന്‍ പറഞ്ഞാല്‍ പ്രശ്നമാകില്ലേ എന്നോര്‍ത്ത് ഞാന്‍ ഒന്നും മിണ്ടിയില്ല. തന്നെയുമല്ല ഞാന്‍ ആ തറവാട്ടുകാരനുമല്ല. അവിടെ ആള്‍ ബലവുമില്ല...
പക്ഷെ ചുരുക്കം ചില വേളയില്‍ ഇലത്താളമില്ലാതെ പുള്ളുവന്‍ കുടത്തിന്റെ നാദമാധുരി ആസ്വദിക്കാന്‍ കഴിഞ്ഞു.

എന്റെ വീട്ടിലേക്ക് കയറി വന്ന പുള്ളോത്തിയെ ഞാന്‍ സാദരം വരവേറ്റു.
അവര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ഇത് വിഡിയോ എടുക്കണം. ഞാന്‍ എന്റെ കേമറ സെറ്റു ചെയ്തുകഴിയുന്നതിന് മുന്‍പേ അവര്‍ പാടാനുള്ള ഒരുക്കത്തിലായിരുന്നു.
തന്നെയുമല്ല ഒരു വലിയ മഴ വരാനുള്ള ഒരുക്കമായതിനാല്‍ വീടും പറമ്പുമാകെ ഇരുട്ട് കുത്തിയിരുന്നു.
അവരുടെ മുഖത്തേക്ക് വെളിച്ചം വീഴുന്ന പൊസിഷനില്‍ അവരെ ഇരുത്താനും കഴിഞ്ഞില്ല. അതിനാല്‍ അവര്‍ പാടിത്തുടങ്ങിയതും ഞാന്‍ എന്റെ കേമറ പൊസിഷന്‍ ചെയ്തു.
അങ്ങിനെ ബ്ലൊഗെഴുതാനുള്ള ഒരു ഉരുപ്പിടി കാലത്ത് എനിക്ക് കിട്ടി.

ഞാന്‍ പറഞ്ഞല്ലോ എന്റെ നാട്ടുകാരനായ കുവൈറ്റിലുള്ള അനുവിന് വേണ്ടി ഈ ബ്ലോഗ് പോസ്റ്റ് പ്രത്യേകം ഡെഡിക്കേറ്റ് ചെയ്യുന്നു.

പുള്ളുവന്‍ പാട്ടിന്റെ വിഡിയോ ആസ്വദിക്കുക.
ബ്ലൊഗ് വായിക്കുന്നവരെല്ലാം എന്തെങ്കിലും കമന്റ് ഇടുക. നിങ്ങളുടെ കമന്റുകളാ‍ണ് എഴുത്തുകാരന് കിട്ടുന്ന അംഗീകാരം.

നിറഞ്ഞ സ്നേഹത്തോടെ
നിങ്ങളുടെ ജെ പി18 comments:

Kuttan said...

അപ്പൊ ഉണ്നിയെട്ടന് ഒരു പുതിയ കൂട്ടുകാരിയെ കൂടി കിട്ടി അല്ലെ, ഇനിയിപ്പൊ കാടിശ്ശേരി വസുട്ടിയെട്ടന്റെ വിവരങ്ങളും, കൂടുതല്‍ ചിത്രങളും കാണാമല്ലോ, മലോര്‍കകടവ്, കാക്കതിരുത്, വെള്ളാരം തിരുത്ത്‌ എല്ലാം
ഉണ്ട്.

ജെപി. said...

ഇന്നെലേ കുവൈറ്റിലുള്ള അനു ചാറ്റിങ്ങിന്നിടയില്‍ ചോദ്ച്ചു. എന്താ ഉണ്ണ്യേട്ടാ പുതിയ പോസുകളൊന്നുമില്ലേ എന്ന്. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. ഏതായാലും ഇന്ന് ഞായറാഴ്ചയല്ലേ. എന്തെങ്കിലും അനുവിന് വേണ്ടിയെങ്കിലും ഇന്ന് സൃഷ്ടിക്കണം എന്ന് വിചാരിച്ചിരിക്കയായിരുന്നു.
എന്തെഴുതണമെന്ന് കുറേ നേരം ചിന്തിച്ചു. ഒന്നും പിടി കിട്ടിയില്ല.
എന്റെ ഗ്രാമമായ ചെറുവത്താനിയില്‍ മിനിക്കുട്ടിയുടെ മുറ്റത്ത് ഓണക്കളി പഠിപ്പിക്കാന്‍ കുട്ടികളെത്തുമത്രെ. വാസുട്ടിയാണ് പഠിപ്പിക്കുന്നത്. പണ്ട് അവന്റെ അഛന്‍ കാട്ടിശ്ശേരി അപ്പുകുട്ടേട്ടനായിരുന്നു ഇതൊക്കെ ചെയ്തിരുന്നത്

kaithamullu : കൈതമുള്ള് said...

ജേപീ,
മേന്‍‌നേയും കുറുവിനേയും മലര്‍ത്തിയടിച്ച് കളഞ്ഞല്ലോ?

പാവങ്ങള്‍...വല്ല ഹണി ബീയും കുടിച്ച് ദാഹിക്കാതെ ജീവിച്ച് പോട്ടെ!

(കാണുന്നുണ്ട് രണ്ടിനേം...ഒന്ന് ദുബായിലും മറ്റെത് ഗൂരുവായുരും!!)

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ഹും...........നാടന്‍ പാട്ട്‌..ഒാണക്കളി..പാമ്പിനാളം....പുള്ളുവോന്‍ പാട്ട്‌.....കൂട്ടത്തില്‍ ഹണീബിയും.....ചില്‍ഡ്‌ ഫോസ്റ്ററും....ഞങ്ങളെ ഒരു വഴിക്കും ഇവിടെ സമാധാനമായി ജോലിചെയ്യാന്‍ സമ്മതിക്കൂല അല്ലേ.........? പിന്നെ അതിണ്റ്റെ എല്ലാം ഫോട്ടോസ്സും വീഡിയോസ്സും വിവരണവും കൂടെ വെക്കുന്നതു കൊണ്ടൂ ചെറിയ സമാധാനമുണ്ട്‌....................... പ്രവാസികളെ എങ്ങിനെ പ്രലോഭിപ്പിക്കണമെന്നു പ്രകാശേട്ടനെ പഠിപ്പിക്കേണ്ടതില്ലല്ലോ................

ജെപി. said...

ഹലോ കൈതമുള്ളേ

ഈ പേര് നിങ്ങള്‍ക്ക് യോജിച്ചതല്ല. കുറുമാന്‍ പറയുന്നത് നിങ്ങള്‍ വളരെ നല്ല ഒരു ആളാണെന്ന്. എല്ലാം കൊണ്ടും. അപ്പോ അതിന് യോജിച്ചതായ ഒരു പേര് വെക്കേണ്ടെ എന്റെ സുഹൃത്തേ.
നിങ്ങള്‍ നാട്ടിലുണ്ടോ അതോ പുറത്തോ.
നാട്ടിലുണ്ടെങ്കില്‍ വരുന്ന ബുധനാഴ്ച ഞങ്ങള്‍ കൂടുന്നുണ്ട്. തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രഥമ യോഗം. ഫോണ്‍ നമ്പര്‍ അറിയിക്കുക.

ജെപി. said...

ഹെലോ ജെപിക്കുട്ടാ

താങ്കളുടെ കമന്റ്സ് എനിക്ക് നന്നെ ബോധിച്ചു.
ഞാന്‍ അത് വായിച്ച് കുറേ ചിരിച്ചു.
കുറുമാന്‍ ഇന്ന് ഇങ്ങെത്താമെന്ന് പറഞ്ഞ് - അവന്‍ അവിടെ നിന്ന് പളനിക്ക് പോയി. കുട്ടന്‍ മേനോന്‍ പാവറട്ടിയിലിരുന്ന് കൂവുകയാണ്. തൃശ്ശൂരില്‍ ഞാന്‍ ഒറ്റക്കും.
ചുമ്മാ ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു. നാലാളുകള്‍ വായിക്കാനുണ്ടെന്നറിയുമ്പോള്‍ എഴുതാനും ഒരു സുഖം.
വളരെ അടുത്തണ് വരുന്നതെങ്കില്‍ ഒരു ആവശ്യം ഉണ്ട്. അവിടെ നിന്ന് ഇവിടെ കിട്ടാത്ത ഒരു പെര്‍ഫ്യൂം കൊണ്ട് വരേണ്ടതുണ്ട്. കുറുമാന്റെ വീട്ടില്‍ നിന്ന് വാങ്ങിത്തരാന്‍ ഏര്‍പ്പാടാക്കാം. കറുത്ത നിറത്തിലുള്ള ഒരു കുപ്പിയാണ്. ബ്ലേക്ക് എന്ന് ചേര്‍ത്ത ഒരു പേരും ആണ്. ആ ബ്രാന്‍ഡ് തന്നെ വേണം. ഞാന്‍ കുറുമാന്‍ പളനിയില്‍ നിന്ന് വന്നാല്‍ പറയാം.

kaithamullu : കൈതമുള്ള് said...

ജേപീ,

ഈ കുറൂനെക്കൊണ്ട് തോറ്റു!!

കൈതമുള്ള് എന്ന പേര്‍ ഇടാനുള്ള കാരണം ശ്രീരാമനും വൈശാഖന്‍ മാഷുമൊക്കെയുള്ള ഒരു സദസ്സില്‍ ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു.

(പൂക്കൈത എന്ന പേരിലാണ് പലരും വിളിക്കുന്നത്!)

ഞാനിപ്പോ‍ള്‍ ദുബായില്‍. സെപ്റ്റംബറില്‍ നാട്ടില്‍ വരുമ്പോള്‍ തമ്മില്‍ കാണാം, കൂടാം.

ബ്ലോഗ് മീറ്റിന് ആശംസകള്‍.

ganga said...

enikkariyilla,malayalathil comment ezhuthan,kshamikkuka.ee blog nanayittundu.

Kuttan said...

ഈ അടുത്ത് കാലത്തൊന്നും പുള്ളുവന്‍ പാട്ട് കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല, പണ്ടൊക്കെ വല്ലപ്പോഴും അവര്‍ വീട്ടില്‍ വരാറുണ്ടായിരുന്നു, എപ്പോലനെന്കില്‍ ഞാന്‍ വര്‍ഷത്തിലോരിക്കാലോ അല്ലെങ്കില്‍ ആര് മാസത്തിലൊരിക്കലോ അല്ലെ നാട്ടില്‍ പോകുക, അപ്പോള്‍ അവരെ കാണാറുമില്ല, തരവട്ടംബല്ത്തില് ആണെങ്കില്‍ പംബിന്കാലം നടക്കരുന്ടെന്കിലും നിര്‍്ഭാഗ്യവശാല് പങ്കെടുക്കാന്‍ കഴിയാറില്ല. ഏതായാലും വീഡിയോ കാണാന്‍ കഴ്ന്ഞതില്‍ സന്തോഷം ഉണ്ട്

പിന്നെ
എന്തില്‍ തുടങ്ങിയാലും അവസ്നിക്കുന്നത് കള്ളിലാനെന്നു മാത്രം, നാട്ടില്‍ വരുമ്പോള്‍ നമുക്കൊന്ന് കൂടാം എന്ന് വിചാരിച്ചാല്‍ ഞാന്‍ ബിയര്‍ ഒഴികെ ഒന്നും കുടിക്കാറില്ല അതും മാക്സിമം രണ്ട് ഗ്ലാസ്‌

പിന്നെ
ഈ അധ്യായം എനിക്ക് സമര്‍പ്പിച്ചതിനു സ്പെഷ്യല്‍ നന്ദി

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ബ്ലാക്ക് കളറിലുള്ള ലേബലൊട്ടിച്ച പെര്‍ഫ്യൂമല്ലേ...........തീര്‍ച്ചയാ‍യും....അതിനു കുറുമാനെ ബുദ്ധിമുട്ടിക്കേന്‍ണ്ട.....അടുത്തമാസം 24 നു അവിടെയുണ്ടാകണം...

കുട്ടന്‍മേനൊന്‍ said...

ഹതു ശരി.. ഇത്ര്യൊക്കെ ണ്ടായോ ?
ചന്ദനം ചാരിയാല്‍ ചന്ത്രപ്പന്‍ നാറുമെന്ന വഴമൊഴി എത്ര അര്‍ത്ഥവത്താണ്... :)

kaithamullu : കൈതമുള്ള് said...

മേന്‍‌ന്നേ,
കമെന്റ് കലക്കി!!

യൂസുഫ്പ said...

കുറെ കാലായി ജെപി പുള്ളുവന്‍ പാട്ട് കേട്ടിട്ട്.കേള്‍പിച്ചും കാണിച്ചുമ്ം തന്നതിന് നന്ദി.

പിന്നെയ്,കുറുമാന് നിങ്ങള്‍ ഹണീബിയുടെ ബാരല്‍ കൊണ്ട് കൊടുത്താലും ഗോവിന്ദ...നിമിഷം നേരം കൊണ്ട് അത് തീര്‍ത്ത് തരും.അങ്ങോരുടെ ബീജഗണം ആല്‍ക്കഹോളാ....
എങ്ങാനും കുറൂനെ കാണ്വാണെങ്കില്‍ ന്‍റെ നമ്പര്‍ കൊടുക്കുക.04872540512.
ഞാന്‍ നാട്ടില്‍ ഉണ്ട് ഒരൊപറേഷന്‍ സംബന്ധമായി വന്നതാണ്. ഈ മാസം 12ന് തിരിക്കും.

paarppidam said...

എന്റെ കുറുമാനേ നിങ്ങൾ അവിടെ പോയി കമ്പനിയുണ്ടാക്കി അല്ലേ? ജെ.പി ചേട്ടൻ ആളോരു രസികനും ധാരാളം സൗഹൃദങ്ങൾ സൂക്ഷിക്കുന്ന മാന്യനും ആണെന്ന് മനസ്സിലായി.

എന്തായാലും പുള്ളുവസ്ത്രീയുടെ പാട്ടുകൂടെ ചേർത്തത്‌ നന്നായി.നാട്ടിലെ കർക്കിടക നാളുകൾ ഓർമ്മയിൽ വരുന്നു.ഒപ്പം പചയായ മനുഷ്യജീവിതങ്ങൾ ഹൃദയത്തിന്റെ മൂശയിലേക്ക്‌ ഉരൂക്കിയൊഴിച്ച്‌ സ്വയം പൊള്ളിക്കൊണ്ട്‌ സൃഷ്ടിക്കുന്ന കഥകളുടെ പാഥേയം പാതിവഴിയിൽ തൂവി കടന്നുപോയ പ്രിയപ്പെട്ട ലോഹിതദാസിന്റെ കഥാപാത്രത്തെയും.

bilatthipattanam said...

ജയേട്ടനൊരുകൂട്ടുകാരികൂടിയായല്ലോ...
ഇപ്പോൾ നിങ്ങളവിടെ മൂന്നുബുലോഗവാസികൾ കൂടി അടിച്ചുമദിച്ചുവാഴുകയാണല്ലേ..?!!
ജൂലായ് മദ്ധ്യത്തിൽ നാട്ടിൽ വരുന്നുഞാൻ/ചെറായി സംഗമത്തിനു പോകുന്നില്ലേ/പരിപാടികൾ ആസൂത്രണം ചെയ്യൂ/ഞാൻ തയ്യാർ...

Sureshkumar Punjhayil said...

Priyappetta seenakku mathramalla, ellavarkkum.. Manoharam prakashetta... Ashamsakal...!!!

വിജയലക്ഷ്മി said...

ബീനാമ്മയെ തട്ടിന്‍ പുറത്തു പൂട്ടിയിട്ടാണോ താഴെ കുറുമാന്‍ ,കുട്ടന്‍ മേനോന്‍ എന്നിവര്‍ക്ക് വിരുന്നു നടത്തിയത്...അപ്പോള്‍ ബീനാമ്മയെ ഇത്തിരി പേടിയുണ്ട് അല്ലെ ? പുള്ളുവന്‍ പാട്ട് കൊള്ളാം ...

Jaly said...

ജെ പി ചേട്ടാ ..ഞാന്‍ ഒരു വടക്കെക്കാട്ടുകാരന്‍, മുക്കിലപീടിക. ഇപ്പോള്‍ സൌദിയില്‍. നിങ്ങളുടെ സൃഷ്ടികള്‍ വായികാരുണ്ട്, ഒരുപാട്‌ ഇഷ്ടമാണ് നിങ്ങളുടെ ലളിതമായ ശൈലി... മങ്ങിയ ഒരു നിഴല്‍ ചിത്രമേ നിങ്ങള്‍ ആ പുള്ളോത്തീ ക്ക് ഒള്ളുവിങ്ങിലും, ഞാനവളെ ഒരുപാട്‌ ഇഷ്ടപെടുന്നു, അവളുടെ താളതിനുമം, ഈണത്തിനും എന്റെ ബാല്യകാലത്തെ പുനസ്രിഷ്ടികാന്‍ കഴിഞ്ഞു .... ഇനിയും ജീവനുള്ള സൃഷ്ടികല്‍കായ് കാത്തിരിക്കുന്നു .... സ്നേഹപൂര്‍വ്വം .. ജലീല്‍