Friday, June 5, 2009

ഹനുമാന്‍ സ്വാമി


ഹനുമാന്‍ സ്വാമിയുടെ കഥ അറിയുമോ ആര്‍ക്കെങ്കിലും. ഞാന്‍ ഒരിക്കല്‍ കുളശ്ശേരി അമ്പല നടയില്‍ താമസിക്കുന്ന ഉണ്ണിയേട്ടനോട് ചോദിച്ചിരുന്നു.
ഉണ്ണിയേട്ടന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇപ്രകാരം എഴുതുന്നു.
ശ്രീ ഹനുമാന്‍ ശിവ പുത്രനും, വായു പുത്രനും, കേസരീ നന്ദനനുമാണന്ന് പറയപ്പെടുന്നു. അമ്മ അഞ്ജന എന്ന ശാപഗ്രസ്ഥയായ ഒരപ്സരസ്സത്രെ. ശ്രീ പരമേശ്വരന്റെ ബീജം കൊണ്ട് കുരങ്ങുരൂപത്തിലായ അഞ്ജനക്ക് ഒരു പുത്രനുണ്ടാവുന്നതോടെ ശാപ മോക്ഷവും കിട്ടിയിരുന്നു. അതിന്നായി ഭൂലോകത്തില്‍ എത്തിയ അഞ്ജനയെ കേസരി എന്ന കുരങ്ങ് ഭാര്യയാക്കിയിരുന്നു.
ശ്രീ പരമേശ്വരനും പാര്‍വ്വതിയും വനത്തില്‍ കുരങ്ങുരൂപത്തില്‍ ക്രീഡിക്കാനിടയായത് വിധിവിഹിതമെന്നല്ലാതെ എന്ത് പറയാന്‍. ശ്രീ പരമേശ്വര വീര്യം സ്രവിക്കുകയും കുരങ്ങ് രൂപത്തിലുള്ള ഒരു സന്തതിയുടെ മാതൃത്വം വേണ്ടെന്നും, ഗജരൂപത്തിലുളള ഗണപതി ഭഗവാന്റെ മാതൃത്വം തന്നെ തനിക്ക് മതിയായിരിക്കുമെന്ന് ആവലാതിപ്പെടുകയുണ്ടായത്രെ. വളരെ ശ്രേഷ്ടമായ പരമേശ്വരബീജം ഏതായാലും പാഴായിപോകരുതെന്ന് കരുതി സര്‍വ്വേശ്വരന്‍ വായു ഭഗവാനെ വരുത്തി. ആ വീര്യം ശ്രീ പരമേശ്വരബീജത്തിനായി കഠിനതപസ്സനുഷ്ടിക്കുന്ന അഞ്ജന എന്ന അപ്സരസ്സില്‍ നിക്ഷേപിക്കാന്‍ ഏല്പിച്ചു.

ആ നിയോഗമനുസരിച്ച് ശിവബീജം കുരങ്ങുരൂപത്തിലായിരിക്കുന്ന അഞ്ജനയില്‍ എത്തിച്ചുവത്രെ. ബീജം വളര്‍ന്ന് അഞ്ജന പ്രസിവിക്കുന്നതോടെ ശാപമോഷം കിട്ടിയ ആ അപ്സരസ്സ് പൂര്‍വ്വരൂപം കൈകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയത് കണ്ട പുത്രന്‍ താനെന്താണ് ഭക്ഷിക്കേണ്ടതെന്താരാഞ്ഞു.

ചുവന്ന് തുടുത്ത പഴങ്ങളാണ് നിന്റെ ഭക്ഷണം എന്ന് കേട്ട അഞ്ജനാ സുതന്‍ ഉദയസൂര്യനെ കണ്ട് ഭകഷണമാണെന്ന് കരുതി പിടിച്ച് തിന്നാനായി മേല്‍പ്പോട്ടേക്ക് ചാടി.
ഇത് കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധം കൊണ്ട് കുരങ്ങനെ തടുക്കാനൊരുങ്ങി. അങ്ങിനെ താടിയെല്ലില്‍ വജ്രായുധത്താല്‍ ക്ഷതം പറ്റിയ കുരങ്ങനാണ്‍ ഹനുമാനായത്.
തന്റെ പുത്രനെ ക്ഷതമേല്പിച്ചത് കണ്ട വായു ഭഗവാന്‍, ആ കുട്ടിയേയുമെടുത്ത് പാതാള ലോകത്ത് പോയി ഒളിച്ചു.
ഭൂലോകത്തിലെ വായുസ്തംഭനം കൊണ്ട് പൊറുതി മുട്ടിയ തൃമൂര്‍ത്തികള്‍ വായു ഭഗവാനെ അന്‍വേഷിച്ച് കണ്ടെത്തി.
ശ്രീരാമ കാര്യത്തിനായി ജനിച്ചതാണ്‍ ഹനുമാന്‍ എന്നും അതിനാല്‍ സൂര്യ ഭഗവാന്‍ വിദ്യ അഭ്യസിപ്പിക്കുമെന്നും പറഞ്ഞ് പാതാളത്തില്‍ നിന്നും ഹനുമാനോട് കൂടിയ വായു ഭഗവാനെ പുറത്ത് കൊണ്ട് വന്നു. വിദ്യാഭ്യാസത്തിന്നായി സൂര്യനെ സമീപിച്ച ഹനുമാന്‍ ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വിദ്യകളും അഭ്യസിച്ച് മാതംഗാശ്രമത്തില്‍ തിരിച്ചെത്തുന്നു.

താന്‍ രാമകാര്യത്തിന്നായി ശ്രീ പരമേശ്വര ബീജത്തില്‍ നിന്നും ജനിച്ചതാണറിഞ്ഞ ഹനുമാന്‍ പരാക്രമങ്ങള്‍ തുടങ്ങിയതോടെ സഹികെട്ട മാതംഗമുനി ഹനുമാന്റെ കഴിവുകള്‍ ഓര്‍മ്മയില്ലാതെ പോകട്ടെ എന്ന് ശപിക്കുന്നു. ആരെങ്കിലും ശ്രീരാമ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതോടെ തന്റെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിവുണ്ടാവട്ടെ എന്ന് മഹര്‍ഷി അനുഗ്രഹിച്ചു.

സ്ത്രീ വേഷധാരിയായി ദേവലോകത്ത് എത്തിയ അരുണന്റെ സൌന്ദര്യത്തില്‍ ആകൃഷ്ടരായ സൂര്യനും, ഇന്ദ്രനും ഓരോ സന്തതികളുണ്ടായത്രെ. ബാലീ സുഗ്രീവന്മാര്‍ തന്റെ ഗുരുവായ സൂര്യന്റെ നിര്‍ദ്ദേശമനുസരിച്ച് രാമകാര്യത്തില്‍ സഹായിക്കാനായി ഹനുമാന്‍ സുഗ്രീവന്‍ സമീപത്തെത്തിയെന്നും, ബാക്കി രാമായണ കഥകളും നമുക്കറിവുളളതാണല്ലോ.

ശ്രീരാമന്റെ മുദ്രമോതിരം ഏല്‍പ്പിച്ച് സീതാന്വേഷണത്തിനായി തെക്ക് ഭാഗത്തേക്ക് പുറപ്പെട്ട ഹനുമാനും സംഘവും ജാംബവാനില്‍ നിന്നും തന്റെ ജന്മ കാര്യങ്ങള്‍ മനസ്സിലാക്കുന്നതോടെ മുദ്ര മോതിരവുമായി ഒറ്റക്കുതിപ്പിന്‍ മഹേന്ദ്ര രൂപത്തിലും അവിടുന്ന് സീതാ ദേവിയെ പാര്‍പ്പിച്ചിരിക്കുന്ന ശ്രീ ലങ്കയിലെ അശോക വനികയിലും എത്തിയതായി ഏല്ലാവര്‍ക്കും അറിയാം. രാമായണ കഥകള്‍ വിവരിക്കുന്നില്ല.

ശ്രീ ഹനുമത് മഹത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹനുമാന്‍ ചാലീസയും, അത്ഭുത ശക്തികള്‍ ഒളിഞ്ഞു കിടക്കുന്ന അഷ്ടോത്തര നാമ ജപവും നമുക്ക് നിത്യവും ജപിക്കുക.

“മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം…. വാതോത്മജം വാനരയൂഥ മുഖ്യം, ശ്രീരാമദൂതം ശിരസ്സാ നമാമി”
അത് കൊണ്ട് “ബുദ്ധിര്‍ബലം യശോധൈര്യം നിര്‍ഭയത്വം അരോഗത അജാണ്ഠ്യം വാക്പഡുത്വം ച ഹനുമത് സ്മരണത് ഭവേത്”.

പവനസുത ഹനുമാന്‍ കീ ജയ്. സിയാവര്‍ രാമചന്ദ്ര കീ ജയ്. ബോലെ ഭായ് സബ് സന്തന്‍ കീ ജയ് ----------

<<<< ശുഭം >>>>
[ശേഷം ഭാഗങ്ങള്‍ നാളെ എഴുതാന്‍ ഹനുമാന്‍ സ്വാമി കടാക്ഷിക്കട്ടെ]

13 comments:

ജെപി. said...

ഹനുമാന്‍ സ്വാമിയുടെ കഥ അറിയുമോ ആര്‍ക്കെങ്കിലും.

ഞാന്‍ ഒരിക്കല്‍ കുളശ്ശേരി അമ്പല നടയില്‍ താമസിക്കുന്ന ഉണ്ണിയേട്ടനോട് ചോദിച്ചിരുന്നു.
ഉണ്ണിയേട്ടന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇപ്രകാരം എഴുതുന്നു.
ശ്രീ ഹനുമാന്‍ ശിവ പുത്രനും, വായു പുത്രനും, കേസരീ നന്ദനനുമാണന്ന് പറയപ്പെടുന്നു

Kuttan said...

waiting for the detailed stories about sree hanuman unniyetta

Sukanya said...

ജെപി സര്‍, കഥക്കായ്‌ കാത്തിരിക്കുന്നു.

ജെപി. said...

ഹലോ സുകന്യക്കുട്ടീ.......

ഞാന്‍ വിചാരിച്ചു ഈ ഹനുമാന്‍ സ്വാമിയുടെ കഥ കേള്‍ക്കാന്‍ ആരുമില്ലെന്ന്.
മോളൂട്ടിക്ക് വേണ്ടി വേഗം തുടരാം. അങ്കിളിന് ഇടക്കിടെ തലവേദനയുടെ ശല്യം ഉണ്ട്. ഇന്ന് ഈശ്വരിയോട് ശ്രീ നാരായണ ഗുരുവിന്റെ ഒരു കീര്‍ത്തനം പാടിത്തരാന്‍ പറയാന്‍ പോയി. അവര്‍ താമസിക്കുന്ന ഫ്ലാറ്റ് മൊത്തം എന്തോ ഒരു മണം അടിച്ച് തല വേദന പിടിച്ചു.
++
എനിക്കിപ്പോള്‍ തല വേദന വരുമ്പോള്‍ പാരസെറ്റാമോള്‍ കഴിക്കാന്‍ പാടില്ല.
എപ്പോഴുമെപ്പോഴും തലവേദന വരുമ്പോള്‍ ഇങ്ങിനെ ഗുളിക വിഴുങ്ങേണ്ട എന്ന എന്റെ ഗ്രാമത്തിലെ എന്റെ അമ്മാമന്റെ മകന്റെ ഭാര്യ പറഞ്ഞത്.
അവര്‍ പറയുന്നു.... മച്ചിങ്ങ അരച്ചിടാന്‍......
ഇവിടെ മച്ചിങ്ങ ധാരാളം ഉണ്ട്. പക്ഷെ ആരുണ്ട് അരച്ച് തരാന്‍......
എന്റെ മോള് അങ്ങ് കൊച്ചിയിലാ........ പിന്നെ ഇവിടെ ബീനാമ്മ എന്ത് പറഞ്ഞാലും കേള്‍ക്കില്ല.
++
ഗ്രാമത്തിലെ ആ മേല്‍ പറഞ്ഞ എന്റെ കസിനായ പാറുകുട്ടീ പറേണ് ഇനി അഥവാ മച്ചിങ്ങ പ്രയോഗം നടന്നില്ലെങ്കില്‍.... നല്ല ഒരു കട്ടന്‍ ചായ കുടിക്കാന്‍..എന്നിട്ടും മാറിയില്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകി....... നല്ല ശുദ്ധവായു കിട്ടുന്നിടത്ത് നീണ്ട് നിവര്‍ന്ന് കിടക്കാന്‍.....
++
തല വേദന മാറിയാല്‍ ഉടന്‍ ഹനുമാന്‍ സ്വാമിയുടെ കഥ തുടരാം...
മോളുടെ ജിമെയില്‍ ഐഡി തരാമോ...... ജിടോക്കില്‍ ആഡ് ചെയ്യാനാ.......
മോളുടെ വീട് അടുത്താണെങ്കില് അങ്കിളിനെ വേഡ് പ്രോസസ്സിങ്ങ് ചെയ്യാന്‍ സഹായിക്കാമോ.
കുറേ എഴുതാനുണ്ട്. ആരോഗ്യക്കുറവുണ്‍ട്. ബീനാമ്മക്ക് കമ്പ്യൂട്ടറില്‍ ഒന്നും അറിയില്ല.
മൂന്ന് മാസം കഴിഞ്ഞാല്‍ എനിക്ക് ഒരു മരോള് കുട്ടി വരും കാക്കനാട്ട് നിന്ന്. അപ്പോ എനിക്ക് സഹായത്തിന് ഒരാളായി. ഓള് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം ഉള്ള കുട്ടിയാണ്.
++
ഞാന്‍ ഇപ്പോള്‍ ഈശ്വരിയെക്കൊണ്ട് പാടിച്ച ഗുരുവചനം...”ദൈവമേ കാത്തുകൊള്‍ക” എന്റെ വേറെ ഒരു ബ്ലോഗില്‍ അപ് ലോഡ് ചെയ്യാന്‍ പോകയാ..
അവിടെ സന്ദര്‍ശിക്കുക...
jp-dreamz.blogspot.com
ഹനുമാന്‍ സ്വാമിയുടെ കഥ ചുരുക്കത്തില്‍ പറയാന്‍ ഏതാണ്ട് 10 പേജ് വരും...
കാത്തിരിക്കുക എന്റെ സുകന്യ മോളേ....

സ്നേഹപൂര്‍വ്വം
ജെ പി അങ്കിള്‍ - തൃശ്ശിവപേരൂര്‍

Sureshkumar Punjhayil said...

Prakashetta... 10 all 100 page ayalum kuzappamilla.. Vegamayikkotte.. Asamsakal..!!!

ജെപി. said...

ഹനുമാന്‍ സ്വാമിയുടെ കഥ അറിയുമോ ആര്‍ക്കെങ്കിലും. ഞാന്‍ ഒരിക്കല്‍ കുളശ്ശേരി അമ്പല നടയില്‍ താമസിക്കുന്ന ഉണ്ണിയേട്ടനോട് ചോദിച്ചിരുന്നു.
ഉണ്ണിയേട്ടന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇപ്രകാരം എഴുതുന്നു.
ശ്രീ ഹനുമാന്‍ ശിവ പുത്രനും, വായു പുത്രനും, കേസരീ നന്ദനനുമാണന്ന് പറയപ്പെടുന്നു
>>>>>
HANUMAAN SWAAMIYUDE KATHA POORTHEEKARICHIRIKKUNNU.
VAAYIKKUKA - comment cheyyuka

Sukanya said...

ജെപി അങ്കിള്‍, കഥ അപ്ഡേറ്റ് ചെയ്തത്‌ അറിഞ്ഞില്ല. ഇപ്പോഴാ വായിച്ചത്‌. ഹനുമാന്‍ ചാലീസ സൌകര്യം പോലെ അയക്കുമോ?

ജെപി. said...

സുകന്യാ

ഹനുമാന്‍ ചാലീസ അടുത്ത് തന്നെ അയക്കാം.
പോസ്റ്റല്‍ വിലാസം ജിമെയില്‍ ചെയ്യുക.
ശനിയാഴ്ച അവധിയാണോ.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഹനുമാന്റെ ഫോട്ടോ കണ്ടപ്പോൾ ഞാൻ സുരേഷിനെ ഓർത്ത് പോയി. :)

ജെ പി വെട്ടിയാട്ടില്‍ said...

പരിഹസിക്കേണ്ട ബഷീറെ

mathukerala said...

ജ പി ചേട്ടാ !ബ്ലോഗ്‌ നന്നായിട്ടുണ്ട് .ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം
താങ്ങള്‍ക്ക്‌ ഉണ്ടാവട്ടെ.
കണ്‍ കണ്ട ദൈവമേ
കവിയൂര്‍ വാസനെ കപിവരനെ
കവിവരനെ നിത്യം കൈതൊഴുന്നേന്‍
കാത്തിടണേ തൃക്കവിയൂര്‍ വാസനെ ....
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ

ഓരോദിനങ്ങളും പോയി
മറഞ്ഞിടുന്നു .ഭഗവാനേ
ഓര്‍മ്മയില്‍ നീയെന്നും
മായാതെ വിളങ്ങേണ തൃക്കവിയൂര്‍ വാസനെ ....
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ

പൂര്‍വ്വ ജന്മസുകൃതത്താൽ
പുണ്യമാം തൃക്കവിയൂര്‍
ജാതാനായി ഞാന്‍ .ഭഗവാനേ
ജ്ഞാനമരുളി അനുഗ്ര ഹികണേമ
തൃക്കവിയൂര്‍ വാസനെ ...ഭഗവാനേ

mathukerala said...

എല്ലാവിധ നന്മകളും നേരുന്നു

mathukerala said...

എല്ലാവിധ നന്മകളും നേരുന്നു