Wednesday, April 5, 2017

തൃശൂരിനെ കുറിച്ച്‌ ഒരു വലിയ ബ്ലോഗ്

തൃശൂരിനെ കുറിച്ച്‌ ഒരു വലിയ ബ്ലോഗ് ചെയ്യാൻ താല്പര്യമുണ്ട് .തൃശൂർ നിവാസികൾക്ക് എന്നെ സഹായിക്കാൻ പറ്റും . ചുരുക്കത്തിൽ പറയുകയാണെങ്കിൽ നിങ്ങൾക്ക് എന്തൊക്കെ അറിയാം എങ്കിൽ അതൊക്കെ എനിക്ക് അയച്ച് തരിക. ഞാൻ അതെല്ലാം വേണ്ട വിധത്തിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കാം .

ഉദാഹരണമായി വടക്കുന്നതാണ് ക്ഷേത്രം .
ഒരു ഫോട്ടോ വെക്കുന്നതിൽ ഉപരി ക്ഷേത്രത്തിനെ കുറിച്ച എന്തൊക്കെ അറിയാം, അതെല്ലാം എഴുതി കിട്ടണം, കൂടി ഉണ്ടെങ്കിൽ ഉഷാർ.

പിന്നെ മറ്റു ക്ഷേത്രങ്ങൾ, ചിറകൾ , പാർക്കുകൾ,  സർക്കാർ മന്ദിരങ്ങൾ, ഓഫീസുകൾ, ആശുപത്രികൾ , തുടങ്ങി തൃശൂരിനെ പ്രതിപാദിക്കുന്ന എല്ലാം.

ഇപ്പോൾ കുട്ടികൾക്ക് സ്‌കൂൾ അടച്ചിരിക്കയാണല്ലോ , അവർക്കും എന്നോടൊപ്പം കൂടാം .

തീർന്നില്ല തൃശൂരിലെ സെലിബ്രറ്റികൾ . ഉദാഹരണത്തിന് സിനിമാ നടനും , എഴുത്തുകാരനും, ടി വി അവതാരകനും, പ്രാസംഗികനും, ആയ നമ്മുടെ വി. കെ. ശ്രീരാമൻ.

അപ്പോൾ എഴുതിയാലും എഴുതിയാലും തീരാത്ത എത്രയുണ്ട് നമ്മുടെ തൃശൂർ വിശേഷം .

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .

Saturday, February 11, 2017

HOSPITALITY OF BINDU

KANNANKULANGARA TEMPLE
കുറേ നാളായി കണ്ണന്‍ കുളങ്ങര കണ്ണനെ കണ്ട് തൊഴാനായി ആഗ്രഹിക്കുന്നു. അങ്ങിനെ ഇന്നെലെ ഞാന്‍ അവിടെ എത്തിയപ്പോല്‍ ഒന്‍പതര മണിയോടത്ത് കൊണ്ടിരുന്നു. നട അടച്ചിരുന്നില്ല... ഭഗവാനെ പുറത്ത് നിന്ന് തൊഴുതു.. പ്രദക്ഷിണം വെച്ച് വന്നപ്പോഴേക്കും നട അടച്ചു. കാര്യക്കാരന്‍ പറഞ്ഞു, ഈ സമയത്ത് നട അടക്കും... ആഴ്ചയില്‍ രണ്ട് ദിവസം മാത്രം കുറച്ചും കൂടി കഴിയും അടക്കാന്‍.. എനിക്ക് നെറ്റിയില്‍ ഒരു ചന്ദനക്കുറി തൊടാന്‍ പോലും കിട്ടിയില്ല...

ഞാന്‍ അവിടുന്ന് നേരെ അച്ചന്‍ തേവര്‍ അമ്പലത്തിലേക്ക് പോയി. അവിടെ നട അടച്ചിരുന്നില്ല. ഞാന്‍ അകത്ത് കയറി തേവരെ { ശിവ ഭഗവാന്‍} തൊഴുതു. പിന്നെ പാര്‍വ്വതീ ദേവി, ഗോശാല കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, നാഗങ്ങള്‍, ബ്രഫ്മ രക്ഷസ്സ്, യോഗീശ്വരന്‍, ഹനുമാന്‍ സ്വാമി, പടിക്കലുള്ള സ്വാമി എന്നീ ദേവതകളേയും തൊഴുതു... വലിയ ചന്ദനക്കുറിയും ഇട്ട് പുറത്തേക്ക് കടക്കാനൊരുങ്ങുമ്പോള്‍ സുകുമാരേട്ടന്‍ [കാര്യക്കാരന്‍ + വൈസ് പ്രസിഡണ്ട്] പറഞ്ഞ് അടുത്ത വാരത്തിന്‍ 1500 രൂപ ശീട്ടാക്കിക്കൂടെ എന്ന്. ഇപ്പോള്‍ ബഡ്ജറ്റ് ഇല്ല, പിന്നീടാലോചിക്കാം എന്ന് പറഞ്ഞു. അപ്പോള്‍ ദാസേട്ടന്‍ [സെക്രട്ടറി ഓര്‍ ട്രഷറര്‍] പറഞ്ഞു അമ്പലത്തില്‍ കാര്യമായ ചിലവുകള്‍ [പുനരുദ്ധാരണം] വരുന്നുണ്ട് നാലഞ്ചുമാസത്തിന്നുള്ളില്‍.. അതിലേക്കായി സംഭാവന പിരിച്ച് തുടങ്ങണമെന്ന്...
ACHAN THEVAR TEMPLE TRICHUR

 എന്റെ പ്രിയ സുഹൃത്ത് ലക്ഷ്മിക്കുട്ടിയോട് ഒരു ലക്ഷം രൂപ തരാന്‍ പറയണം എന്ന് ഞാന്‍ അവരോട് പറഞ്ഞു... ലക്ഷ്മിക്കുട്ടിയെ ഞാനാണ്‍ വിഷ്വല്‍ മീഡിയയിലേക്ക് കൊണ്ട് വന്നത്. ഇപ്പോള്‍ ഏഷ്യാനെറ്റിലും കൈരളിയിലും മറ്റും പേരുകേട്ട ആങ്കറാണ്‍... ലക്ഷ്മി മേനോന്‍ എന്ന എന്റെ ലക്ഷ്മിക്കുട്ടി... 

ലക്ഷ്മിക്കുട്ടിയും അമ്മൂമ മരിച്ചതില്‍ പിന്നെ ഞാന്‍ അവിടെ അധികം പോയിട്ടില്ല... ഇന്നോളൊരു ദിവസം ലക്ഷ്മിക്കുട്ടി പറഞ്ഞു, അങ്കിളിനെ വീട്ടില്‍ വന്ന് അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പിന്നീട് തിരികെ വീട്ടില്‍ കൊണ്ട് വിടാമെന്ന്. എനിക്കത് കേട്ടിട്ട് കണ്ണുനിറഞ്ഞു.... ഈ സ്നേഹം മാത്രം മതി മകളേ ഈ അങ്കിളിന്‍.. 

എന്റെ അനാരോഗ്യം എന്നെ പല സ്ഥലത്തുനിന്നും അകറ്റിക്കൊണ്ടിരിക്കുന്നു.... ഞാന്‍ വന്നോളാം ലക്ഷ്മിക്കുട്ടീ നിന്റെ വീട്ടിലേക്ക് താമസിയാതെ... അവിടെ പോയാല്‍ ലക്ഷ്മിക്കുട്ടിയുടെ അമ്മ വയറ് നിറയെ ഭക്ഷണം തരും.. അവരുടെ ഹോസ്പിറ്റാ‍ാലിറ്റി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്‍... 

ഇനി നിറഞ്ഞ പുഞ്ചിരിയോടെ എന്നെ സ്വീകരിക്കാന്‍ ലക്ഷ്മിക്കുട്ടിയുടെ അമ്മൂമ ഉണ്ടാവില്ലല്ലോ എന്ന ദു:ഖം എന്നെ വികാരാധീനനാക്കാറുണ്ട്. എന്നാലും പോകണം താമസിയാതെ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലേക്ക്. ലക്ഷ്മിക്കുട്ട് റെഡ് എഫ്ഫെം തൃശ്ശൂരിലെ ആര്‍ ജെ കൂടിയുമാണ്‍..

Saturday, February 4, 2017

പഴക്കുല

പഴക്കുല കണ്ടപോളാണ്ഞാന്എന്റെ പാറുകുട്ടിയെ ഓര്ക്കുന്നത്. കുറച്ച് നാളായി അവള്എന്റെ മനോമണ്ഡലത്തില്വിരിയാറില്ല...

പണ്ടൊരിക്കല്ഞാനും അവളും കൂടി പാറേലങ്ങാടിയിലേക്ക് നടവണ്ടിയില്പോകാനൊരുങ്ങി.. ചെറോക്കഴ എത്തിയപ്പോള്അവള്ക്ക് ഉപ്പുറ്റി വേദന.. 

ഒരു രക്ഷയില്ല എന്റെ പാറൂട്ട്യേ..? വഴിക്ക് ബസ്സുകളൊന്നുമില്ല ഇപ്പോള്ഉള്ളത് വരാന്നാലഞ്ച് മണിക്കൂറുകളെടുക്കും.”

പാറുകുട്ടി പിറുപിറുത്ത് നടങ്ങാനൊരുങ്ങി... അങ്ങിനെ വൈശ്ശേരി മുക്കിലെത്തിയപ്പോള്അവള്ഒരു ചായപ്പീടികയില്പഴക്കുല ഞാന്ന് കെടക്കണ്കണ്ടു.

ഉണ്ണ്യേട്ടാ മ്മ്ക്ക് ചായപ്പീടികയില്കയറി കൊറച്ച് സമയം ഇരിക്കാം..” “അണക്ക് വെശക്ക്ണ്ണ്ടോ പാറൂട്ട്യേ..?” “വെശക്ക്ണൊന്നും ല്ല്യന്റെ ഉണ്ണ്യേട്ടാ.... ന്നാലും ചായപ്പീടികയില്കേറി ക്ഷീണം മാറ്റാം.ഒരു കട്ടന്ചായയും കുടിക്കാം...”

ഉണ്ണിയും പാറൂട്ടിയും കൂടി ചായപ്പീടികയില്കേറി ഇരുന്നു... ചന്ദനക്കുറി കൊണ്ട് ഗോപി തൊട്ട് അതിന്താഴെ സിന്ദൂരം അണിഞ്ഞ് നില്ക്കുന്ന ചായപ്പീടികക്കാരനെ പാറൂട്ടി കൊറേ നേരം നോക്കി നിന്നു.

ന്താ പാറൂട്ട്യേ... നെനക്ക് പീട്യേക്കാരനെ ഷ്ടായോ...?”

പാറുകുട്ടി സ്വപ്നലോകത്തില്നിന്നും ഞെട്ടിയുണര്ന്നു....പീടികക്കാരന്ഞങ്ങളുടെ അടുത്തേക്ക് വന്നു. “ന്താ വേണ്ടേ കഴിക്കാന്‍.... പുട്ടും കടലയും ഉണ്ട്... പിന്നെ ചൂടുള്ള പരിപ്പുവടയും....”

നിക്ക് നാല് പഴവും ഒരു കട്ടന്കാപ്പിയും മതിപാറുകുട്ടി. “ന്നാ എനിക്കും കട്ടന്കാപ്പിയും പഴവും മതി, രണ്ട് പരിപ്പുവടയും പോന്നോട്ടെ..” ഉണ്ണി.

രണ്ടുപേരും കാപ്പിയും പലഹാരവും കഴിച്ച് വീണ്ടും നടക്കാനൊരുങ്ങി... പടിഞ്ഞാറെ അങ്ങാടിയെത്തിയപ്പോള്പാറൂട്ടിക്ക് പിന്നേയും ഉപ്പുറ്റി വേദന.. പാറൂട്ടി കോയസ്സന്റെ കടയില്നിന്നും ഉണക്കസ്രാവും, മുള്ളനും മാന്തളും വാങ്ങി.. അധികം സാമാനങ്ങള്വാങ്ങീട്ട് തിരിച്ച് നടക്കാന്വയ്യാത്തതിനാല്അവര്ഗ്രാമത്തിലേക്ക് പോകുന്ന കാളവണ്ടി നോക്കി വണ്ടിപ്പേട്ടയിലെത്തി.   

[ തുടരും താമസിയാതെ ]

Wednesday, February 1, 2017

കൂട്ട്

 എന്റെ സുഹൃത്ത് ശ്രീമാന്‍ മുരളി “കൂട്ട് “ എന്നൊരു സംഘടന താമസിയാതെ ആരംഭിക്കുന്നു. അതിനെ പറ്റി താമസിയാതെ പറയാം.

അന്നൊരു ഞായറാഴ്ചയായിരുന്നു.. ഞാന്‍ പ്രിയ സുഹൃത്ത് മുരളിയെ ഫോണില്‍ വിളിച്ചു. “വരൂ എന്റെ വീട്ടിലേക്ക് നമുക്ക് കൃഷ്ണേട്ടന്റെ വീട്ടിലേക്ക് പോകാം.“


മുരളി അരമണീക്കൂറിന്നുള്ളില്‍ എന്റെ കൊക്കാലയിലുള്ള് വസതിയിലെത്തി. ഞങ്ങള്‍ താമസിയാതെ കൃഷ്ണേട്ടന്റെ കുരിയച്ചിറയിലുള്ള യൂണിറ്റി നഗറിലെ കാഞ്ഞൂര്‍ മനയിലെത്തി. എന്റെ ശകടം തറവാട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്ത് സുധയെ ഒന്ന് മുഖം കാണിച്ച് മിനിയുടെ വീട്ടിലേക്ക് പോയി കൃഷ്ണേട്ടനെ കാണാനായിരുന്നു പരിപാടി.

 തല്‍ക്കാലം എന്താണ് കൂട്ട് എന്നത് ഇവിടെ വായിക്കാം. ഞാന്‍ ഉച്ചയൂണ് കഴിഞ്ഞ് ഒരു മയക്കത്തിനുശേഷം പിന്നീടെഴുതാം.

http://muraliays.blogspot.in/

Tuesday, May 24, 2016

ഞാന്‍ ഇവളെ ആദ്യമായി കാണുന്നത് അവളുടെ തലമുടിയില്‍

 ഞാന്‍ ഇവളെ ആദ്യമായി കാണുന്നത് അവളുടെ തലമുടിയില്‍ ചൂടിയിട്ടായിരുന്നു.. എന്റെ ഓഫീസിലെ മധ്യവയസ്കയായിരുന്ന ജീവനക്കാരി ഇത് ചൂടി വരുമായിരുന്നു. ഉച്ചവരെ എനിക്ക് ഇവളുടെ പരിമളം ഇഷ്ടമായിരുന്നു.

ജീവനക്കാരി ലഞ്ച് കഴിച്ചുവന്നാല്‍ ഇവളുടെ പരിമളത്തിന്  മങ്ങലേല്‍ക്കും, എനിക്ക് തലവേദനയും.. എന്നാലും കാലത്ത് ഞാന്‍ അവള്‍ വരുന്നത് നോക്കി നില്‍ക്കും. ഹാ......... ആ പരിമളം പറഞ്ഞറിയിക്കുവാന്‍ വയ്യ.

അങ്ങിനെ ഒരു കൊല്ലം കഴിയുന്നതിന് മുന്‍പ് ആ ജീവനക്കാരി അത് ചൂടുന്നത് നിര്‍ത്തി... എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞ കഥ വളരെ വിചിത്രം.

ഒമാന്‍ പാറുകുട്ടിയോട് പറയാം ആ കഥ, അവള്‍ അവളുടെ ബ്ലോഗില്‍ എഴുതട്ടെ... അവള്‍ക്കിപ്പോള്‍ വിഷയ ദാരിദ്ര്യം ഉണ്ടത്രേ..?!!

NB:   എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഈ സുഗന്ധം പരത്തുന്ന പുഷ്പത്തിന്റെ പേര് മറന്നു.

Friday, May 6, 2016

ഇനി മിണ്ടിപ്പോകരുത്

എന്നോട് സുഹൃത്ത് ചന്ദ്രമോഹന്‍ പറഞ്ഞു, ഇനി എന്റെ സുഖമില്ലായ്മയെ പറ്റി ഇവിടെ എഴുതാന്‍ പാടില്ലായെന്ന് എന്നെ ഉപദേശിച്ചിരിക്കുന്നു. ഞാന്‍ അത് അനുസരിക്കുന്നു. വയ്യാണ്ടാകുമ്പോള്‍ ആരോടെങ്കിലും പറയുന്ന ഒരാളാണ് ഞാന്‍, ഇനി അതുണ്ടാവില്ല ഇവിടെ.

ഞാന്‍ വൈകീട്ട് നടക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തേയും ഞങ്ങളുടെ സമപ്രായക്കാരായ വിജയേട്ടനേയും വര്‍ഗ്ഗീസേട്ടനേയും കണ്ടുമുട്ടുക പതിവാണ്. പക്ഷെ അപ്പോളൊന്നും ഞാനെന്റെ പ്രശ്നങ്ങള്‍വിളമ്പാറില്ല.
നാട്ടിലാണെങ്കില്‍ അയല്‍ വക്കത്തെല്ലാം പോയിരിക്കാം, വര്‍ത്തമാനം പറയാം, വെടി പറയാം. ഇവിടെ പട്ടണത്തില്‍ അങ്ങിനെ ഒന്നും ഇല്ല. പിന്നെന്തിന് ഗ്രാമം ഉപേക്ഷീച്ച് പട്ടണത്തില്‍ താമസമാക്കി.
അതൊരു വലിയ കഥയാണ് , അത് പിന്നീട് പറയാം.

എന്നെ നോക്കുന്ന ഡോ.ബിന്ദു പറഞ്ഞു - പ്രാണായാം ചെയ്യാന്‍. പക്ഷെ അത് ഗുരുമുഖത്തുനിന്നും അഭ്യസിക്കണം. ഇന്നോ നാളേയോ ഗീത ചേച്ചിയെ കാണണം. ശിഷ്യപ്പെടണം.
വ്യാധികളുടെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ ഒരു പരിധിവരെ പ്രാണായാമം ഉപകരിക്കുമെന്നാണ് ഡോക്ടര്‍ ബിന്ദുവിന്റെ കണ്ടെറതതല്‍.

മെട്രോ ഗാന്ധിനഗറില്‍ ആര്‍ക്കെങ്കിലും എന്നെ സഹായിക്കാന്‍ കഴിയുമോ എന്ന് ചന്ദ്രമോഹനനോട് ചോദിക്കണം. പണം കൊടുത്ത് അഭ്യസിക്കാന്‍ എനിക്ക് താല്പര്യമില്ല.. ഫ്രണ്ട് ലി ബേസിസില്‍ വേണം.
പണ്ട് കൂര്‍ക്കഞ്ചേരി അമ്പല പരിiസരത്ത് യോഗ ക്ലാസ്സിന് പോയിരുനു ഈവനിങ്ങ് ബേച്ചില്‍. ഇപ്പോള്‍ അവിടെ സീനിയര്‍ സിറ്റിസണുകള്‍ക്ക് പ്രവേശനമില്ല. അതൊരു നഷ്ടമായി.. സ്വരാജ് റൌണ്ടില്‍ ഒരു ആസ്ഥാനം ഉണ്ട്, പക്ഷെ അവിടെ സയ്യാര പാര്‍ക്ക് ചെയ്യാനുള്ള സ്ഥല്ലമില്ല...

പ്രാണായാമം അഭ്യസിക്കാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മതി. കൂര്‍ക്കഞ്ചേരി, കൊക്കാല, കണിമംഗലം, കണ്ണന്‍ കുളങ്ങര പരിസരത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പറയൂ...

Tuesday, March 29, 2016

പോഞ്ഞിക്കരയിലെ അന്തിക്കള്ള്

എനിക്കിപ്പോള്‍ വയസ്സ് 70 കഴിഞ്ഞെന്ന് തോന്നുന്നു. പഴയ കൂട്ടുകാരെ കാണാന്‍ തോന്നുന്നു. അങ്ങിനെ ഇന്ന് എന്റെ ഒരു ഓള്‍ഡ് ഫ്രാണ്ടിനെ കാണാന്‍ തോന്നി. 

ഞങ്ങള്‍ പണ്ട് 1966 ല്‍ എറണാംകുളം കലക്കി മറിച്ചിരുന്ന്ന കാലം... രാജു എന്ന തോമസ് ഫിയറ്റ് കമ്പനിയിലും ഞാന്‍ ബ്ലോപ്ലാസ്റ്റ് ഡീലര്‍ഷിപ്പിലും.. ഞാന്‍ ശ്രീധര്‍ ലോഡ്ജിലാണെന്ന് തോന്നുന്നു താമസം. പേരൊക്കെ മറന്നു. രാജു പത്മക്ക് എതിര്‍വശത്തും. 

വൈകീട്ട് പണി കഴിഞ്ഞാല്‍ ചില സായാഹ്നങ്ങള്‍ പോഞ്ഞിക്കരയിലെ അന്തിക്കള്ള് കുടിക്കാന്‍ ഞങ്ങള്‍ ഹൈക്കോര്‍ട്ട് ജട്ടിയില്‍ നിന്നാണെന്ന് തോന്നുന്നു സ്പെഷല്‍ വള്ളം പിടിക്കും.. എനിക്ക് 3 കുടം കുടിച്ചാല്‍ വീല്‍ ആകുമായിരുന്നു. രാജുവിന് 6 എണ്ണം മിനിമം വേണം.... 

പിന്നെ അത് കഴിഞ്ഞ് എറണാംകുളം പത്മ കഫേയിലാണ് ഫുഡ് പറ്റ് , അവിടെ നിന്ന് വയറുനിറയെ ശാപ്പിടും. എന്നിട്ട് സെക്കന്‍ഡ് ഷോക്ക് ബ്രോഡ് വേയിലെ ശ്രീധര്‍ തിയേറ്ററില്‍ പോകും. ചിലപ്പോള്‍ സുബാഷ് പാര്‍ക്കില്‍ ചെത്തി നടക്കും. 

ഹാ... എത്ര സുന്ദരമായിരുന്നു ആ കാലം.