Sunday, November 4, 2012

രക്തദാനം മഹാദാനം

yesterday
lions club of koorkkenchery had a seminar on blood donation and collected blood from the members and general public.

detailed news follows.
if anybody wants blood kindly contact
prakashettan@gmail.com
or visit
http://www.koorkkencherylions.org/
and contact dr v k gopinathan

Thursday, October 18, 2012

മലയാളനാട് തൃശ്ശൂര്‍ ചാപ്റ്റര്‍

മലയാളത്തിലെ സമാന്തരപ്രസിദ്ധീകരണങ്ങളുടെതുടക്കക്കാരൻ എം. ഗോവിന്ദന്റെ സഹയാത്രികൻ ശ്രീ. എം. വി. ദേവൻ ഒക്റ്റോബർ 28 ഞായറാഴ്ച എം. എഫ്. സി. സി. തൃശൂർ ചാപ്റ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ലിറ്റിൽ മാഗസിനുകളുടെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും സ്ഥലം: ഗവ. കോളേജ് ഓഡിറ്റോറിയം, പട്ടാമ്പി



please visit
https://www.facebook.com/groups/mfccthrissurchapter/


മലയാളനാട് തൃശ്ശൂര്‍ ചാപ്റ്റര്‍

Friday, July 13, 2012

സമാന്തരങ്ങള്‍

എന്റെ കൂട്ടുകാരി ദീപ കേശവിന്റെ ഒരു കവിത

സമാന്തരങ്ങള്‍
==========
എന്റെയും, നിന്റെയും ആശങ്കകള്‍ സഞ്ചരിക്കുന്നത് ,
ഒരുമിച്ചുകെട്ടി ചുരുളഴിക്കാന്‍ ആകാത്തവിധം
അകലങ്ങളിലായ,
സമാന്തരപാതയിലൂടെയാണ് .
നമ്മുടെ ആശങ്കകളാകട്ടെ,
പരസ്പര വിശ്വാസമില്ലയ്മയില്‍ ജന്മമെടുത്തവയും..

സ്നേഹിക്കുമ്പോഴും, വിശ്വസിക്കാതിരിക്കുക ...!
പ്രണയിക്കുമ്പോഴും, വെറുക്കുക..!!
മാറോടു ചേര്‍ക്കുംപോഴും, മനസ്സകലെയാക്കുക..

അതെ, നമ്മുടെ പാത സമാന്തരം !!!
ഇവിടെ നിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
എന്റെ ആവനാഴിയിലില്ല ..

നാമിവിടെ ബന്ധങ്ങളുടെ ബന്ധനങ്ങള്‍
കൊടിമരത്തില്‍ കെട്ടി നിര്‍ത്തി പതം പറഞ്ഞു പഴിചാരുമ്പോഴും...
സംശയം ഒന്ന് ബാക്കി..

ഭൂമുഖത്ത് നാം ഒരോര്‍മ്മയാകും കാലത്ത് ,
നിന്റെ ഈ ബന്ധങ്ങള്‍ ,
ചീയാതിരിക്കാന്‍ നമ്മെ-
ഭസ്മക്കൂമ്പാരത്തില്‍ പാര്‍പ്പിക്കുമോ,
അതോ ചെറുചാരമാക്കി,
നാടടക്കി അടിയന്തിരം ഘോഷിച്ചു,
പുഴയില്‍ കുളിപ്പിക്കുമോ?

ഉത്തരങ്ങള്‍ എന്നും കാലത്തിനു സ്വന്തം ..

എനിക്കറിയാം, നിനക്കവരെ ഉപേക്ഷിക്കവയ്യെന്നു
ഉപേക്ഷിക്കപ്പെടലൊരു പുതുമയല്ലാത്തതിനാല്‍
പിന്‍ നിരയിലെ ഈ ഒഴിഞ്ഞ ബഞ്ചില്‍ -
നിനക്ക് സമാന്തരമായി ഞാനിരുന്നുകൊള്ളാം.

Wednesday, July 11, 2012

Sunday, January 15, 2012

അന്‍പത്തിരണ്ടാമത് കേരള സ്കൂള് കലോത്സവം




നാളെ കലോത്സവത്തിന്റെ [അന്‍പത്തിരണ്ടാമത് കേരള സ്കൂള്‍ കലോത്സവം] തൃശ്ശൂരില്‍ തിരശ്ശീല ഉയരുന്നതിന് മുന്നോടിയായി ഇന്ന് വൈകിട്ട് കഴിഞ്ഞ കാലത്തെ പ്രതിഭാസംഗമം നടന്നു. ഞാന്‍ അവിടെ എത്തിയപ്പോള്‍ അഞ്ചര മണി കഴിഞ്ഞിരുന്നു. അപ്പോളേക്കും ബഹുമാനപ്പെട്ട മന്ത്രി ശ്രീ. സി എന്‍ ബാലകൃഷ്ണന്റെ ഉല്‍ഘാടന പ്രസംഗം കഴിഞ്ഞിരുന്നു എന്നാണ് മനസ്സിലാക്കിയത്. അദ്ദേഹം പ്രതിഭകള്‍ക്ക് സംസാരിക്കാന്‍ വേണ്‍ടി അധികം

പ്രസംഗിച്ചില്ലത്രേ.

ഞാന്‍ അവിടെ എത്തിയപ്പോള്‍ പ്ര


ചടങ്ങിന്റെ തുടക്കത്തില്‍ പ്രതിഭകളെല്ലാം ആദരിക്കപ്പെട്ടു. എല്ലാവരേയും തൃശ്ശൂര്‍ മേയര്‍ ശ്രീമാന്‍ ഐ പി പോള്‍ പൊന്നാട അണിയിച്ചു. ആറരയോട് കൂടി യോഗം അവസാനിപ്പിച്ചു.
തിഭകളെ കാണികള്‍ക്ക് പരിചയപ്പെടുത്തല്‍ നടക്കുകയായിരുന്നു. അതിന് ശേഷം കാണികളായ കുട്ടികളുമായി പ്രതിഭകളുടെ ഇന്ററേക്ഷന്‍

ആയിരുന്നു.


ഞാന്‍ അതിന് ശേഷം ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ മകരം ഒന്ന് ദീ‍പാലങ്കാരം കാണാന്‍ പോയി. കാലിന്റെ അസുഖം കാരണം അകത്തേക്ക് പ്രവേശിക്കാനായില്ല. അമ്പലത്തിന് പുറത്തും ദീപാലങ്കാരം ഉണ്‍ടായിരുന്നു.

മൂന്ന് ആനകളെ അണിനിരത്തിയുള്ള പഞ്ചവാദ്യത്തോടും പെണ്കുട്ടികളുടെ താലങ്ങളോട് കൂടിയുള്ള നഗരപ്രദക്ഷിണം ഉണ്‍ടായിരുന്നു. ഏഴേമുക്കാലായിട്ടും മേളം ആരംഭിക്കാഞ്ഞതിനാല്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

ഇന്നെത്തെ ദിവസം എല്ലാം കൊണ്ടും ധന്യമായിരുന്നു. അമ്പല നടയില്‍ വെച്ച് എന്റെ സുഹൃത്തും പാലിയേറ്റീവ് ക്ലിനിക്കിലെ സഹപ്രവര്‍ത്തകനുമായ ശിവദാസേട്ടനെ അവിടെ കാണാനായി.

രാധേട്ടത്തിയെ ഞാന്‍ അവിടെ അന്വേഷിച്ചെങ്കിലും കണ്ടില്ല. പാലിയേറ്റീവിലെ ശിവദാസേട്ടനെ മാത്രം കണ്ടു. പിന്നെ നാട്ടുകാരായ ചിലരേയും അവിടെ കണ്ടു.

അവിടെ നിന്ന് മണികണ്ഠനാലില്‍ അലങ്കരിച്ച് നിര്‍ത്തിയിരുന്ന രഥത്തിന്റെ അടുത്ത് കുറച്ച് നേരം ചിലവഴിച്ചു. അതിന് ശേഷം അഞ്ചുരൂപയുടെ ചുടുകല കൊറിച്ച് നേരെ ചെട്ടിയങ്ങാടി വഴി എന്റെ കൊക്കാലയിലെ വീട്ടിലേക്ക് നടന്നു.