Thursday, September 24, 2009
Monday, September 14, 2009
ശ്രീനാരായണ ക്ലബ്ബ് തൃശ്ശൂര്‍ - ഓണാഘോഷം
ശ്രീനാരായണ ക്ലബ്ബ് തൃശ്ശൂര്‍ - ഓണാഘോഷം ഈ മാസം [സെപ്തംബര്‍ 11 വെള്ളിയാഴ്ച 2009] ഹോട്ടല്‍ ദാസ് കോണ്ടിനെന്റലില്‍ വൈകിട്ട് 6 മണിക്ക് നടന്നു.
ക്ലബ്ബ് സ്ഥാപക മെംബറായ ഡോക്ടര്‍ രാഹുലനെ ആദരിച്ചു. സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനക്ക്, ഡോ. പല്‍പ്പു മെമ്മോറിയല്‍ അവാര്‍ഡ്, സാമൂഹ്യ പ്രവീണ അവാര്‍ഡ്, ദേശ ഭക്ത അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടും കൂടിയാണ് ഡോ: കെ. കെ. രാഹുലന്‍.
മിസ്സ് കേരള മത്സരത്തില്‍ പങ്കെടുത്ത് “മിസ് ബ്യൂട്ടിഫുള്‍ ഐസ് [അതിമനോഹരമായ കണ്ണുകളുടെ ഉടമ] എന്ന പട്ടത്തിന് അര്‍ഹയായ കുമാരി മാളവിക വെയിത്സിനെ സമ്മേളനത്തില്‍ വെച്ച് അനുമോദിച്ചു. കൂടാതെ മാളവിക വെയിത്സിന്റെ ക്ലാസ്സിക്കല്‍ നൃത്തവും ഉണ്ടായിരുന്നു.
ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും,, സുഹൃത്തുക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.
[കൂടുതല്‍ ഫോട്ടോസ് താമസിയാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും]
ക്ലബ്ബ് സ്ഥാപക മെംബറായ ഡോക്ടര്‍ രാഹുലനെ ആദരിച്ചു. സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനക്ക്, ഡോ. പല്‍പ്പു മെമ്മോറിയല്‍ അവാര്‍ഡ്, സാമൂഹ്യ പ്രവീണ അവാര്‍ഡ്, ദേശ ഭക്ത അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടും കൂടിയാണ് ഡോ: കെ. കെ. രാഹുലന്‍.
മിസ്സ് കേരള മത്സരത്തില്‍ പങ്കെടുത്ത് “മിസ് ബ്യൂട്ടിഫുള്‍ ഐസ് [അതിമനോഹരമായ കണ്ണുകളുടെ ഉടമ] എന്ന പട്ടത്തിന് അര്‍ഹയായ കുമാരി മാളവിക വെയിത്സിനെ സമ്മേളനത്തില്‍ വെച്ച് അനുമോദിച്ചു. കൂടാതെ മാളവിക വെയിത്സിന്റെ ക്ലാസ്സിക്കല്‍ നൃത്തവും ഉണ്ടായിരുന്നു.
ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും,, സുഹൃത്തുക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.
[കൂടുതല്‍ ഫോട്ടോസ് താമസിയാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും]
Thursday, September 10, 2009
താങ്കള്‍ ഒരു പ്രവാസിയാണോ
താങ്കള്‍ ഒരു പ്രവാസിയാണോ? ബൂലോക മാന്ദ്യം താങ്കളെ അലട്ടുന്നുണ്ടോ. വരുമാനത്തില്‍ വരര്‍ദ്ധനവ് ആവശ്യമുണ്ടോ?
എങ്കിലല്‍ താങ്കള്‍ക്ക് എന്നെ സമീപിക്കാം.
മാക്സ് ന്യൂയോരര്‍ക്ക് ലൈഫ് ഇന്ഷൂറന്സ് സ്ഥാപനത്തില്‍ നിങ്ങള്ക്ക് ജോലി കണ്ടെത്താം. ചുരുങ്ങിയ യോഗ്യത sslc/+2. പാര്ട്ട് ടൈം ആയോ, ഫുള്‍ ടൈം ആയോ പ്രവര്‍ത്തിക്കാവുന്നതാണ്.
പ്രവാസിയല്ലാത്ത സാധാരണ പൌരന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
JP Vettiyattil [RECRUITMENT CONSULTANT]
Max
9446335137 - 0487 6450349
prakashettan@gmail.com
Friday, September 4, 2009
ശ്രീനാരായണ ജയന്തി മഹോത്സവം - തൃശ്ശൂരില്‍
എസ് എന്‍ ഡി പി യോഗം തൃശ്ശൂര്‍ സൌത്ത് ശാഖ കൂര്‍ക്കഞ്ചേരി - ഇന്ന് ശ്രീനാരായണ ജയന്തി 2009 സെപ്തംബര്‍ 4 ന് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
“സംഘടിച്ച് ശക്തരാകുവിന്‍, വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്‍” എന്ന ഗുരുവചനം ഇവിടെ കുറിക്കുന്നു.
രവിലെ 7 മണി മുതല്‍ ശ്രീനാരായണഗുരുദേവന്റെ ഫോട്ടോ വെച്ചലങ്കരിച്ച വാഹനങ്ങളില്‍ ഗുരുദേവ കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ശാഖാതിര്‍ത്തിയില്‍ ഘോഷയാത്ര ഉണ്ടായി.
ശാഖാതിര്‍ത്തിയിലുള്ള ഭവനങ്ങളില്‍ പീതപതാക ഉയര്‍ത്തിയിരുന്നു. കീര്‍ത്തനം ആലപിച്ച് കൊണ്ട് ഘോഷയാത്ര വരുന്ന സമയം ശാഖയുടെ അംഗമായ എന്റെ വസതിയിലും മറ്റ് അംഗങ്ങളുടെ വസതിയിലും നില വിളക്ക് കൊളുത്തി വരവേറ്റു.
വൈകിട്ട് 7 മണിക്ക് ശ്രീ മാഹാശ്വര ക്ഷേത്രാങ്കണത്തിലുള്ള ഹോളില്‍ പതിവ് പോലെയുള്ള ചതയ ദിന പരിപാടികള്‍ ആരംഭിക്കുന്നു.
Wednesday, September 2, 2009
വാര്‍ദ്ധക്ക്യത്തിന്റെ നൊമ്പരങ്ങള്‍
എന്റെ ബിന്ദൂ
കാളവണ്ടി എഴുതാന്‍ തുടങ്ങുമ്പോള്‍ മറ്റു പല കഥകളും ബാക്കി വെച്ചിട്ടായിരുന്നു... ഇതെല്ലാം ഇനി എഴുതി മുഴുമിപ്പിക്കണം.
അതിനു മുന്‍പേ പല പുതിയ കഥകളും എന്റെ മുന്നില്‍ കിടന്ന് കളിക്കുന്നു.
ഇന്ന് കാലത്ത് ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോള്‍ കാക്കകള്‍ ഒരേ കരച്ചില്‍.......... ആദ്യം കാക്കകളെ എറിഞ്ഞോടിക്കാന്‍ തോന്നി....
പിന്നെ അത് വേണ്ടെന്ന് വെച്ചു..
ആ കാക്കകളൊക്കെ മരിച്ചു പോയ അച്ചനമ്മമാരുടെ പ്രേതങ്ങളായാണെനിക്ക് തോന്നിയത്. ഇനി നാളെ മുതല്‍ അവയെ തീറ്റണം ഞാന്‍ എന്തെങ്കിലും ആഹരിക്കുന്നതിനു മുന്‍പ്.
എന്റെ മനസ്സില്‍ ഇതൊരു കഥയായി രൂപപ്പെട്ട് കഴിഞ്ഞു. ഇനി ഇപ്പൊ എന്താ ചെയ്യാ ബിന്ദു. മോളിങ്ങോട്ട് വാ അങ്കിളിനെ സഹായിക്കാന്‍. പഴയത് പൂര്‍ത്തീകരിക്കാതെ, പുതിയതിലേക്ക് കടക്കുന്നു. അങ്കിളിനാണെങ്കില്‍ ശാരീരികമായി അസ്വഥ്യങ്ങളും. തല വേദന, കഴുത്ത് വേദന, ബേട് സ്റ്റൊമക്ക്അങ്ങിനെ പലതും.
വയസ്സ് അറുപതേ കഴിഞ്ഞുള്ളുവെങ്കിലും, 90 ന്റെ പ്രതീതി. കാര്‍ന്നവന്മാരെയെല്ലാം, കാലാ കാലങ്ങളില്‍ അറുപതിനോടടുക്കുമ്പോള്‍ ദൈവം തമ്പുരാന്‍ കൊണ്ടോയി..
ഈ എന്നെ മാത്രം ആര്‍ക്കും വേണ്ട, എനിക്ക് തീരെ വയ്യാണ്ടായി..
ഒരു ഉഷാറും ഇല്ല.
ഓരേ ദിവസവും കിടക്കുമ്പോള്‍ ഞാന്‍ വിചാരിക്കും, പിറ്റെ ദിവസം എഴുന്നേല്‍ക്കില്ലാ എന്ന്. ഈ കത്തെഴുതുമ്പോഴും എനിക്ക് വയ്യാ എന്റെ ബിന്ദുക്കുട്ടീ.
എന്റെ മോളെ, നിന്റെ സ്നേഹമാണെന്നെ പിടിച്ചു നിര്‍ത്തുന്നത്. മോളയച്ച പുതിയ ഹെഡ്ഡറുകള്‍ കിട്ടി. അങ്കിളിന് വളരെ സന്തോഷമായി..
എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ ബിന്ദു മോള്‍ക്ക് ഞാനെന്താ പ്രത്യുപകാരമായി തരിക. മോളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അങ്കിള്‍ അച്ചന്‍ തേവരോട് എന്നും പ്രാര്‍ത്ഥിക്കാറുണ്ട് . അങ്കിളിനിപ്പോള്‍ അത്രയല്ലെ ചെയ്യാനൊക്കൂ...
മോള് പേടിക്കേണ്ട. എല്ലാം ദൈവ നിശ്ചയമാണ്. ഒരു സുദിനം വരും മോളെ, സമാധാനിക്കുക. അങ്കിളിന് ഇവിടുത്തെ കുട്ടിക്കും അവിടെത്തെ കുട്ടിക്കുമുണ്ടാകുന്ന സന്തതികളെ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്തോ..
കാക്കളുടെ കരച്ചില്‍ നിര്‍ത്തണം. തറവാട്ടില്‍ ചേച്ചി വീട്ടിലാരും ഭക്ഷിക്കുന്നതിന് മുന്‍പ് കാക്കളെ ഊട്ടാറുണ്ട്. ശ്രീരാമന്‍ അവന്റെ ഭാര്യയുടെ അമ്മ മരിച്ചതിനാല്‍ വധൂഗൃഹത്തിലായിരിക്കാം. അപ്പോള്‍ കാക്കകള്‍ക്ക് അന്നം കിട്ടിയിട്ടുണ്ടാവില്ല..
ചേച്ചിയുടെ മരണ ശേഷവും, കാക്കകളെ ഊട്ടാന്‍ ശ്രീരാമന്‍ മറക്കാറില്ല.
പാവം കാക്കകള്‍ ചെറുവത്താനിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ പറന്ന് വന്നതാകാം. എന്റെ തറവാട്ടിലെ പ്രേതങ്ങളൊന്നും ഇതു വരെ എന്നെ തേടി വന്നിട്ടില്ല. ആരായിരിക്കും.??
ഈ രണ്ട് പ്രേതങ്ങള്‍ കാക്കയുടെ രൂപത്തില്‍...
ചേച്ചിയോ, അതോ അച്ചനോ.??
മണ്മറഞ്ഞവര്‍ അനവധിയുണ്ട്...
അച്ചാച്ചന്മാരും, അച്ചമ്മയും, പാപ്പനും, മറ്റു കാര്‍ന്നന്മാരും...
പക്ഷെ അവര്‍ക്കൊന്നും ഈ ഉണ്ണിയോട് വാത്സല്യം ഉണ്ടായിരുന്നില്ല...
എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ എന്റെ ചേച്ചിയും, അച്ചനും തന്നെ...
ചേച്ചിക്ക് വയസ്സുകാലത്ത് എന്നോടിഷ്ടം കുറവായിരുന്നു...
ഞാന്‍ കുട്ട്യോള്‍ടെ പഠിപ്പ് കാരണം നേരത്തെ തന്നെ തൃശ്ശൂര്‍ക്ക് മാറി...
അപ്പോ തറവാട്ടില്‍ ശ്രീരാമന്‍ മാത്രമായി ചേച്ചിക്ക് കൂട്ട്.. പിന്നീട് അമ്മയി അമ്മപ്പോരുണ്ടായിരുന്നതിനാല്‍ ശ്രീമതിക്ക് സ്വഗൃഹം തടവറ പോലെ തോന്നിയത് സ്വാഭാവികം..
അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ...
കാര്യങ്ങളൊക്കെ എങ്ങിനെയായിരുന്നാലും, പെറ്റമക്കളെ ഒരമ്മയും വെറുക്കില്ല...
“എന്താ ഉണ്ണ്യേ....... നീ ഇവിടെക്കൊന്നും വരാറില്ലല്ലോ“........
ചേച്ചി എപ്പോഴും ചോദിക്കുക പതിവാ...
“ഞാന്‍ ഇടക്കൊക്കെ വരാറുണ്ടല്ലോ” .....
അങ്ങിനെ ഇടക്കൊക്കെ മാത്രം വന്നാല്‍ മതിയോ.?"
എപ്പോഴുമെപ്പോഴും വരേണ്ടേ ഉണ്ണ്യേ നീ....
നീ ഈ തറവാട്ടു കാരണവരാണ് അതു മറക്കേണ്ട ....
മരിച്ചു പോയ കാരണവന്മാരുണ്ടിവിടെ...
അവരെയൊക്കെ ആരാ ധിക്കണം...
കാലാ കാലങ്ങളില്‍ ബലിയിടണം.
നമ്മുടെ കുലദേവതകളെ മനസ്സില്‍ ധ്യാനിക്കണം..
കുടുംബക്ഷേത്രത്തില്‍ പോകണം.
“നീയെന്താ ഇത് വരെ കുടുംബക്ഷേത്രത്തില്‍ വിശേഷങ്ങള്‍ക്കൊന്നും വരാഞ്ഞെ എന്റെ മോനെ”
അതിനു നമ്മുടെ ഷേത്രമെവിടെ ഇപ്പോള്‍...
എല്ലാം അന്യാധീനപ്പെട്ടില്ലേ..? തറവാട് പാപ്പന്‍ ചതിയിലൂടെ കരസ്ഥമാക്കി... അച്ചമ്മയും അതിന് കൂട്ടുനിന്നു...
അന്തിത്തിരി കൊളുത്താതെ കുടുംബ ക്ഷേത്രവും, പാമ്പിന്‍ കാവും, രക്ഷസ്സും എല്ലാം പോയില്ലേ...
ഇനി ഇപ്പോ എവിടെയാ എന്റെ ആരാധനാമൂര്‍ത്തി...
ഞാനെന്നും കുളി കഴിഞ്ഞാല്‍ ആദ്യം നമിക്കുന്നത് എന്റെ പരദേവതകളെയാ...
അവര്‍ എന്നും എന്റെ മനസ്സിലുണ്ട് എന്റെ ചേച്ചിയേ.
ഈ ഉണ്ണി അവരെ മറക്കുകയില്ല...
കടത്തനാട്ട് മണ്ണില്‍ പിറന്ന നമ്മുടെ കാരണവന്മാര്‍ക്കുണ്ടായിരുന്ന ആയുധാഭ്യാസം മാത്രം ഈ ഉണ്ണിക്ക് കിട്ടിയില്ല...
എന്നാലും ആ ശൌര്യം ഈ ഉണ്ണിക്കുണ്ട്...
ഉണ്ണ്യേ..? "എന്താ ചേച്ച്യേ..?"
ഞാന്‍ പറഞ്ഞത്..... "നമ്മുടെ പുതിയ അംബലപ്പുരയിലേക്ക് നീ
വന്നില്ലല്ലോ എന്നാ.... "
“ആ അംബലപ്പുര ഈ ഉണ്ണി ഇതെ വരെ അംഗീകരിച്ചിട്ടില്ല..........”
പഴയ അംബലം ഇടിഞ്ഞ് വീണു എന്ന് വെച്ചു അവിടുത്തെ ദൈവങ്ങള്‍ അവിടെ ഇല്ലാ എന്നാണോ ചേച്ചിയുടെ വിശ്വാസം.
“അവര്‍ അവിടെ തന്നെ ഉണ്ട്“ .
Tuesday, September 1, 2009
അവള്‍ വന്നില്ലാ
ഞാന്‍ വിചാരിച്ചു അവള്‍ നേരം വെളുത്ത ഉടനെ എഴുന്നേറ്റ് കുളിച്ച് സെറ്റ് മുണ്ടെടുത്ത് ചെറിയ ചന്ദനക്കുറിയും ഈറനണിഞ്ഞ മുടിക്കെട്ടില്‍ തുളസിക്കതിരും തിരുകി മന്ദസ്മിതത്തോടെ എന്റെ അരികില്‍ വരുമെന്ന്. എന്റെ പാറുകുട്ടിയെ പോലെ.
പൂ പറിക്കാന്‍ കൂട്ടിന് വരുമെന്നും, പൂക്കളം ഇടുമെന്നും. . ഇന്ന് തിരുവോണമല്ല്? പക്ഷെ അവളെ കണ്ടില്ലാ. ഇപ്പോള്‍ സമയം ഏഴര കഴിഞ്ഞിരിക്കുന്നു. എന്റെ പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു. പൂ പറിച്ച് കൃഷ്ണന് സമര്‍പ്പിച്ചു. അവള്‍ വരുമെന്ന് കരുതി എന്റെ പ്രിയതമ കുറച്ച് നന്ദ്യാര്‍ വട്ടപ്പൂക്കളറുത്ത് ഉമ്മറപ്പടിയില്‍ ഇരുന്നു. അവളെയും കാത്ത്. ആര് വരുന്നു!!
എനിക്കാണെങ്കില്‍ വാതം പിടിച്ച് നിലത്തിരിക്കാനും, കുമ്പിടാനും ഒന്നിനും വയ്യ. വയസ്സ് അറുപത് കഴിഞ്ഞില്ലേ. എന്റെ കെട്ട്യോള്‍ക്കാണെങ്കില്‍ വലത് കയ്യിലെ വിരലില്‍ ഒരു മുറിവുണ്ടായി ഒന്നും ചെയ്യാനും വയ്യാ. എന്നാലും അവളും പൂ പറിക്കാനും ഒക്കെ കൂടി.
ആരെയാ ഞാന്‍ കാത്തിരിക്കുന്നതെന്നറിയാമോ?
>
>
>
>
>
ശരിയുത്തരം അയക്കുന്ന 5 പേര്‍ക്ക് ഞാന്‍ സംവിധാനം ചെയ്ത ഒരു ഡിവോഷണല്‍ വിഡിയോ സി ഡി ഇന്ത്യയിലെവിടേക്കും കോറിയറ് ആയി അയക്കുന്നതാണ്.
പൂ പറിക്കാന്‍ കൂട്ടിന് വരുമെന്നും, പൂക്കളം ഇടുമെന്നും. . ഇന്ന് തിരുവോണമല്ല്? പക്ഷെ അവളെ കണ്ടില്ലാ. ഇപ്പോള്‍ സമയം ഏഴര കഴിഞ്ഞിരിക്കുന്നു. എന്റെ പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു. പൂ പറിച്ച് കൃഷ്ണന് സമര്‍പ്പിച്ചു. അവള്‍ വരുമെന്ന് കരുതി എന്റെ പ്രിയതമ കുറച്ച് നന്ദ്യാര്‍ വട്ടപ്പൂക്കളറുത്ത് ഉമ്മറപ്പടിയില്‍ ഇരുന്നു. അവളെയും കാത്ത്. ആര് വരുന്നു!!
എനിക്കാണെങ്കില്‍ വാതം പിടിച്ച് നിലത്തിരിക്കാനും, കുമ്പിടാനും ഒന്നിനും വയ്യ. വയസ്സ് അറുപത് കഴിഞ്ഞില്ലേ. എന്റെ കെട്ട്യോള്‍ക്കാണെങ്കില്‍ വലത് കയ്യിലെ വിരലില്‍ ഒരു മുറിവുണ്ടായി ഒന്നും ചെയ്യാനും വയ്യാ. എന്നാലും അവളും പൂ പറിക്കാനും ഒക്കെ കൂടി.
ആരെയാ ഞാന്‍ കാത്തിരിക്കുന്നതെന്നറിയാമോ?
>
>
>
>
>
ശരിയുത്തരം അയക്കുന്ന 5 പേര്‍ക്ക് ഞാന്‍ സംവിധാനം ചെയ്ത ഒരു ഡിവോഷണല്‍ വിഡിയോ സി ഡി ഇന്ത്യയിലെവിടേക്കും കോറിയറ് ആയി അയക്കുന്നതാണ്.
MY GRAND KID CHINCHU [ചിഞ്ചു]
LET ME INTRODUCE MY GRAND KID CHINCHU [KEERTHANA]. I HAVE TOLD U ABOUT HER SOME TIMES BEFORE. SHE HAS MADE SOME STORY DURING ONAM WHICH I WOULD LIKE TO PUBLISH HERE.
THE FISHER MAN
it was a bright sunny day. that day was very hot. any one don't like to go out. but a fisherman had to go out for the fishing to get his food.
he had a brown boat. in his brown boat he went for the fishing. he got many fishes. and then he came back to his home.
he got his food and lived happily.
please also see another post in malayalam of chinchu
[the contents are as it is and not edited]
Subscribe to:
Posts (Atom)