ശ്രീനാരായണ ക്ലബ്ബ് തൃശ്ശൂര്‍ - ഓണാഘോഷം ഈ മാസം [സെപ്തംബര്‍ 11 വെള്ളിയാഴ്ച 2009] ഹോട്ടല്‍ ദാസ് കോണ്ടിനെന്റലില്‍ വൈകിട്ട് 6 മണിക്ക് നടന്നു.ക്ലബ്ബ് സ്ഥാപക മെംബറായ ഡോക്ടര്‍ രാഹുലനെ ആദരിച്ചു. സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനക്ക്, ഡോ. പല്‍പ്പു മെമ്മോറിയല്‍ അവാര്‍ഡ്, സാമൂഹ്യ പ്രവീണ അവാര്‍ഡ്, ദേശ ഭക്ത അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടും കൂടിയാണ് ഡോ: കെ. കെ. രാഹുലന്‍.
മിസ്സ് കേരള മത്സരത്തില്‍ പങ്കെടുത്ത് “മിസ് ബ്യൂട്ടിഫുള്‍ ഐസ് [അതിമനോഹരമായ കണ്ണുകളുടെ ഉടമ] എന്ന പട്ടത്തിന് അര്‍ഹയായ കുമാരി മാളവിക വെയിത്സിനെ സമ്മേളനത്തില്‍ വെച്ച് അനുമോദിച്ചു. കൂടാതെ മാളവിക വെയിത്സിന്റെ ക്ലാസ്സിക്കല്‍ നൃത്തവും ഉണ്ടായിരുന്നു.
ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും,, സുഹൃത്തുക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.
[കൂടുതല്‍ ഫോട്ടോസ് താമസിയാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും]


