Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts

Tuesday, September 1, 2009

അവള്‍ വന്നില്ലാ

ഞാന്‍ വിചാരിച്ചു അവള്‍ നേരം വെളുത്ത ഉടനെ എഴുന്നേറ്റ് കുളിച്ച് സെറ്റ് മുണ്ടെടുത്ത് ചെറിയ ചന്ദനക്കുറിയും ഈറനണിഞ്ഞ മുടിക്കെട്ടില്‍ തുളസിക്കതിരും തിരുകി മന്ദസ്മിതത്തോടെ എന്റെ അരികില്‍ വരുമെന്ന്. എന്റെ പാറുകുട്ടിയെ പോലെ.

പൂ പറിക്കാന്‍ കൂട്ടിന് വരുമെന്നും, പൂക്കളം ഇടുമെന്നും. . ഇന്ന് തിരുവോണമല്ല്? പക്ഷെ അവളെ കണ്ടില്ലാ. ഇപ്പോള്‍ സമയം ഏഴര കഴിഞ്ഞിരിക്കുന്നു. എന്റെ പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു. പൂ പറിച്ച് കൃഷ്ണന് സമര്‍പ്പിച്ചു. അവള്‍ വരുമെന്ന് കരുതി എന്റെ പ്രിയതമ കുറച്ച് നന്ദ്യാര്‍ വട്ടപ്പൂക്കളറുത്ത് ഉമ്മറപ്പടിയില്‍ ഇരുന്നു. അവളെയും കാത്ത്. ആര് വരുന്നു!!

എനിക്കാണെങ്കില്‍ വാതം പിടിച്ച് നിലത്തിരിക്കാനും, കുമ്പിടാനും ഒന്നിനും വയ്യ. വയസ്സ് അറുപത് കഴിഞ്ഞില്ലേ. എന്റെ കെട്ട്യോള്‍ക്കാണെങ്കില്‍ വലത് കയ്യിലെ വിരലില്‍ ഒരു മുറിവുണ്ടായി ഒന്നും ചെയ്യാനും വയ്യാ. എന്നാലും അവളും പൂ പറിക്കാനും ഒക്കെ കൂടി.

ആരെയാ ഞാന്‍ കാ‍ത്തിരിക്കുന്നതെന്നറിയാമോ?
>
>
>
>
>
ശരിയുത്തരം അയക്കുന്ന 5 പേര്‍ക്ക് ഞാന്‍ സംവിധാനം ചെയ്ത ഒരു ഡിവോഷണല്‍ വിഡിയോ സി ഡി ഇന്ത്യയിലെവിടേക്കും കോറിയറ് ആയി അയക്കുന്നതാണ്.