Monday, October 28, 2013

ഇന്ന് ഒക്ടോബര്‍ 29

ഇന്ന് ഒക്ടോബര്‍ 29. രണ്ട് ദിവസം കൂടി കഴിയണം അടുത്ത മാസത്തേക്കുള്ള പ്രൊവിഷന്‍ വാങ്ങാനും മടക്കം റിലയന്‍സിന് മുന്‍പിലുള്ള ഡോമിനോസ് പിസ്സ കഴിക്കാനും. 

എല്ലാവര്‍ക്കും സുപ്രഭാതം.

വയസ്സായി ജീവിതഭാരം ഏറി.. എന്നാലും പഴയ ശീലങ്ങള്‍ പലതും മറക്കാനാകുന്നില്ല. ചിലവുചുരുക്കാനായി വരുമാനത്തില്‍ ഏതാണ്ട് മുഴുവനും ഞാന്‍ എന്റെ ശ്രീമതിയെ ഏല്പിക്കുന്നു. അവള്‍ക്ക് കുടുംബം എങ്ങിനെ കൊണ്ട് പോകാമെന്നറിയാം.

എല്ലാ മാസവും എനിക്ക് ഒരിക്കല്‍ കെ എഫ് സി ഫ്രൈഡ് ചിക്കനോ അല്ലെങ്കില്‍ ഡോമിനോസ് പിസ്സയോ, പിന്നെ 6 കുപ്പി ഫോസ്റ്റര്‍ ബീയറും, ഒരു കുപ്പി ബ്രാന്‍ഡിയോ വിസ്കിയോ അവള്‍ വാങ്ങിത്തരും.

ഞങ്ങള്‍ യൂറോപ്പിലും ഗള്‍ഫിലും ഒക്കെ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ശമ്പളം കിടിയ അന്ന് തന്നെ ആദ്യം പോകുന്നത് മദ്യഷോപ്പിലേക്കാണ്. ഞാന്‍ വിസ്കിയും ബ്രാന്‍ഡിയും വാങ്ങിക്കുമ്പോള്‍ എന്റെ ശ്രീമതിക്ക് ഞാന്‍ വിങ്കാര്‍ണീസ്, സിന്‍സാനോ എന്നീ പ്രീമിയം ബ്രാന്‍ഡ് വൈനും വാങ്ങുമായിരുന്നു.

വീക്കെന്‍ഡില്‍ ഞങ്ങള്‍ ലോണില്‍ ബാര്‍ബീക്യൂ ചെയ്ത് അടുത്ത സുഹൃത്തുക്കളെയും വിളിക്കും ചിലപ്പോള്‍, അപ്പോള്‍ പോര്‍ട്ട് വൈനും ഉണ്ടാകും. ഗള്‍ഫിലാണെങ്കില്‍ ഡിസംബര്‍ മാസത്തിലെ തണുപ്പിലായിരിക്കും ഈ ബാര്‍ബീക്യൂ ഒത്തുകൂടല്‍. 

എല്ലാ ബാര്‍ബീക്യൂ ഫെസ്റ്റിവലിനും ഞങ്ങള്‍ ഇസബെല്ലയെ വിളിക്കുമായിരുന്നു. എനിക്ക് ലഹരി തലക്കുപിടിച്ചാല്‍ നൃത്തം ചെയ്യണം, എന്റെ ശ്രീമതി വന്നില്ലെങ്കില്‍ മറ്റൊരുത്തി വേണമെന്ന് നിര്‍ബ്ബന്ധം. അപ്പോളാണ് ഇസബെല്ല അരങ്ങേറുന്നത്. വത്തയായില്‍ താമസിക്കുന്ന എന്റെ ഓഫീസ് കൊളീഗ് ആയിരുന്നു ഇസബെല്ല എന്ന സുന്ദരി..

വരൂ സുഹൃത്തുക്കളെ ഈ ഡിസംബറില്‍ എന്റെ മുറ്റത്തേക്ക്, നമുക്ക് ഒന്നിക്കാം..

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞങ്ങള് യൂറോപ്പിലും ഗള്ഫിലും ഒക്കെ ജീവിച്ചിരുന്നപ്പോള് ഞാന് ശമ്പളം കിടിയ അന്ന് തന്നെ ആദ്യം പോകുന്നത് മദ്യഷോപ്പിലേക്കാണ്. ഞാന് വിസ്കിയും ബ്രാന്ഡിയും വാങ്ങിക്കുമ്പോള് എന്റെ ശ്രീമതിക്ക് ഞാന് വിങ്കാര്ണീസ്, സിന്സാനോ എന്നീ പ്രീമിയം ബ്രാന്ഡ് വൈനും വാങ്ങുമായിരുന്നു

ajith said...

ആഘോഷിയ്ക്കുക

ആശംസകള്‍.