Tuesday, October 15, 2013

മോഹനേട്ടന്‍ പോയി



മോഹനേട്ടന്റെ അകാല ചരമം എന്നെ വളരെ വേദനിപ്പിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ഭൌതിക ശരീരം കാണാന്‍ ഞാനും ഗീതച്ചേച്ചിയും, സണ്ണിയും ബീനയും കൂടി പഴുവില്‍ പോയി. രവിയേട്ടന്റെ അനിയനാണ് മോഹനേട്ടന്‍ - പ്രായം കൊണ്ട് എന്നെക്കാളും ഇളയവനാണെങ്കിലും ഞാന്‍ മോഹനേട്ടന്‍ എന്നാണ് വിളിച്ചിരുന്നു. അധികമൊന്നും തമ്മില്‍ കണ്ടിട്ടില്ല,എങ്കിലും എന്നെ പറ്റി അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.

ഞാന്‍ പലപ്പോഴും രവിയേട്ടനോട് പറയുമായിരുന്നു മോഹനേട്ടന്റെ വീട്ടില്‍ കൊണ്ടുപോകാന്‍ - പക്ഷെ അത് നടന്നില്ല. ഇനി ആരെക്കാണാന്‍  ?. ഞാന്‍ മോഹനേട്ടന്റെ ശ്രീമതിയേയും മക്കളേയും കണ്ടിട്ടില്ല. ഒരു മകന്‍ പണ്ട് മദിരാശിയില്‍ പഠിച്ചിരുന്നത് അറിയാമായിരുന്നു.. രവിയേട്ടന്‍ മോഹനേട്ടന്റെ വീട്ടില്‍ കൊണ്ടോകാഞ്ഞിട്ട് ഞാന്‍ പ്രേമയോട് ഖേദം പ്രകടിപ്പിച്ചിരുന്നു. ഒരിക്കല്‍ പ്രേമ കൊണ്ടോകാം എന്ന് പറഞ്ഞിരുന്നു. എല്ലാം ഒരു നിയോഗം പോലെ. അല്ലാതെന്ത് പറയാന്‍ .

അമ്മ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ പോകുക എന്നത് ഒരു അമ്മക്കും സഹിക്കാനാവില്ല. പാവം അമ്മ തൊട്ട മുറിയില്‍ കിടന്ന് വിലപിക്കുന്നു. ഗീതച്ചേച്ചിയും ബീനയും ഒരു നോക്ക് കാണാന്‍ പോയപ്പോള്‍ ഞാനും അനുഗമിച്ചു, എനിക്ക് അവിടെ അധികം നില്‍ക്കാനായില്ല.

ഞാന്‍ പ്രേമയോട് പലപ്പോഴും പറയുമായിരുന്നു മോഹനേട്ടന്റെ തറവാട്ടില്‍ ഒരു ദിവസം എന്നെ കൊണ്ടോകാന്‍ - എനിക്കവിടെ ഒരു ദിവസം താമസിക്കണം എന്നൊക്കെ. അങ്ങിനെ ഒരു സുദിനം വന്നു. പക്ഷെ എനിക്ക് പ്രേമയുടെ കൂടെ പോകാന്‍ പറ്റിയില്ല.

രവിയേട്ടന്റേയും മോഹനേട്ടന്റേയും അമ്മ രവിയേട്ടന്റെ ചെറുപ്പകാലത്ത് സിലോണില്‍ ആയിരുന്നു. എന്റെ പിതാവും ഞാനും ഒക്കെ അവിടെ ഉണ്ടായിരുന്നു ആ കാലത്ത്. അതിനാല്‍ രവിയേട്ടന്റെ അമ്മ എന്നെ എപ്പോ കണ്ടാലും പഴയ സിലോണ്‍ - കൊളംബൊ സിറ്റി വര്‍ത്തമാ‍നം പറയുമായിരുന്നു. അതൊക്കെ അയവിറക്കാന്‍ ഒരു സുഖമായിരുന്നു.

എനിക്ക് മറ്റുചില തിരക്കുള്ള ദിവസമായിരുന്നു, എന്നിട്ടും ഈ വര്‍ത്തമാനം പറയാന്‍ സണ്ണി വിളിച്ചപ്പോള്‍ ഞാന്‍ കൂടെ പ്പോയി. ഞാന്‍ ഓര്‍ക്കുന്നു ഇതുപോലെ ഒരു ദിവസമാണ് മോഹനേട്ടന്റെ അഛന്‍ മരിച്ചത്. അന്നും ഞാന്‍ സണ്ണിയുടെ കൂടെ പോയിരുന്നു പഴുവിലേക്ക്..

മടക്കയാത്രയില്‍ ഞാന്‍ സണ്ണിയോട് പറഞ്ഞു...” മനുഷ്യന്മാരുടെ കാര്യമൊക്കെ ഇങ്ങിനെയൊക്കെയാ.. ആരാണ് എപ്പോഴാ പോകുക എന്നൊന്നും അറിയില്ല...”

ഞങ്ങളുടെ വാഹനം തിരിച്ച് കൂര്‍ക്കഞ്ചേരിയില്‍ എത്തിയപ്പോള്‍ ഗീത ചേച്ചിയെ ഇറക്കാന്‍ സോമില്‍ റോഡില്‍ കൂടി പോകുമ്പോള്‍ സണ്ണി നോക്കുന്നുണ്ടായിരുന്നു, മറ്റൊരാളുടെ ചരമക്കുറിപ്പ് മതിലില്‍ കെട്ടിയിരിക്കുന്നു. വന്നേരി വീട്ടിലെ ഒരാള്‍ മരണമടഞ്ഞ വിവരം.. ഇന്ന് മരണങ്ങളുടെ ദിവസം തന്നെ. സണ്ണിക്ക് ഇത് കഴിഞ്ഞ് ഒല്ലൂരില്‍ മറ്റൊരാള്‍ മരിച്ച ഇടത്ത് പോകേണ്ടതുണ്ട്.

സണ്ണി പിന്നേയും മതിലില്‍ തൂക്കിയിട്ട മരണ വാര്‍ത്ത തന്നെ നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു..

"സണ്ണി അടുത്ത് തന്നെ എന്റെ ചരമക്കുറിപ്പും ഇങ്ങിനെ ഒരു ദിവസം ഏതോ ഒരു മതിലില്‍ തൂക്കിയിട്ട് കാണാം...”
"ജേപ്പീ - ചിലപ്പോള്‍ നീ പോകുന്നതിന് മുന്‍പ് എന്റെ ചരമക്കുറിപ്പായിരിക്കും മതിലില്‍ സ്ഥാനം പിടിക്കുക...!!”

ഞങ്ങള്‍ അങ്ങിനെ ഓരോന്ന് പറഞ്ഞ് വീടെത്തി...

4 comments:

ജെ പി വെട്ടിയാട്ടില്‍ said...


സണ്ണി പിന്നേയും മതിലില്‍ തൂക്കിയിട്ട മരണ വാര്‍ത്ത തന്നെ നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു..

"സണ്ണി അടുത്ത് തന്നെ എന്റെ ചരമക്കുറിപ്പും ഇങ്ങിനെ ഒരു ദിവസം ഏതോ ഒരു മതിലില്‍ തൂക്കിയിട്ട് കാണാം...”
"ജേപ്പീ - ചിലപ്പോള്‍ നീ പോകുന്നതിന് മുന്‍പ് എന്റെ ചരമക്കുറിപ്പായിരിക്കും മതിലില്‍ സ്ഥാനം പിടിക്കുക...!!”

Sangeeth K said...

നന്നായിട്ടുണ്ട്....

ajith said...

ആരാദ്യം പോകുമെന്ന് പറയാവുന്നവന്‍ ആര്‍?
പോക്കും വരവുമൊക്കെ മുന്‍കൂട്ടി തീരുമാനിയ്ക്കപ്പെട്ടിരിക്കയല്ലയോ?

Muralee Mukundan , ബിലാത്തിപട്ടണം said...

വിളി വന്നൽ പോണമല്ലോ...