Sunday, December 15, 2013

ധനുമാസത്തിലെ തിരുവാതിര.

ഈ വരുന്ന ബുധനാഴ്ചയാണ് ധനുമാസത്തിലെ  തിരുവാതിര.. 2010 ലെ ഒരു തിരവാതിരയുടെ ഓര്‍മ്മകള്‍ ഇവിടെ പങ്കിടുന്നു.

http://jp-smriti.blogspot.in/2010/12/blog-post_21.html

l
കൂടുതല്‍ തിരുവാതിര വിശേഷം ബുധനഴ്ചത്തേക്ക് ശേഷം എഴുതാം...

Friday, November 22, 2013

Wednesday, November 13, 2013

ഒന്നും മറന്നിട്ടില്ല ലക്ഷ്മിക്കുട്ടീ

ഇന്നെലെ പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തില്‍ അതിരുദ്രമഹായജ്ഞം കാണാന്‍ പോയിരുന്നു. അതൊരു വലിയ കഥയായി അടുത്ത് തന്നെ എഴുതാം. ഈ അഗ്രഹാരത്തിലുള്ള ലക്ഷ്മിക്കുട്ടിയുടെ വീട്ടില്‍ പോകണമെന്നുണ്ടായിരുന്നു.. പ്രസാദ ഊട്ട് കഴിച്ചു, ഉരുളന്‍ കല്ലുകളും ചരലുകളും കാലില്‍ തറച്ച് വയ്യാണ്ടായതിനാല്‍ ലക്ഷ്മിക്കുട്ടിയുടെ വീട്ടില്‍ കയറാനായില്ല. ഇന്ന് വൈകിട്ട് പോകുമ്പോള്‍ അവളുടെ വീട്ടില്‍ കയറിയിട്ട് അവളുടെ അച്ചനേയും അമ്മയേയും കാണണം. ബ്രാഫ്മിന്‍സ് കോഫീ വാങ്ങിക്കഴിക്കണം. പണ്ടവിടെ പോയപ്പോള്‍ എനിക്ക് ഉച്ചക്ക് ഭക്ഷണം തന്നിരുന്നു.. ഒന്നും മറന്നിട്ടില്ല ലക്ഷ്മിക്കുട്ടീ.........

എന്തൊരു രസമായിരുന്നു ആ ബാല്യം



പണ്ട് എന്റെ ചെറുപ്പത്തില്‍ കരുവാ‍ന്റെ പറമ്പില്‍ ഒരു ഞാവല്‍ മരമുണ്ടായിരുന്നു. കാറ്റുകാലത്ത് ഞങ്ങള്‍ പിള്ളേര്‍സ് അവിടെ തമ്പടിക്കും. കാറ്റുവീശുമ്പോള്‍ വീഴുന്ന ഞാവല്‍ പഴങ്ങള്‍ പെറുക്കിത്തിന്നും. ഞാവല്‍ മരങ്ങള്‍ സാധാരണ വണ്ണം കുറഞ്ഞ് വലിയ പൊക്കത്തിലായിരിക്കും. അതിനാല്‍ അതില്‍ കയറി അഭ്യാസം കാട്ടാന്‍ കുട്ടികള്‍ക്കാവില്ല.

എന്റെ കൂടെ കുട്ട്യമ്മേടത്തീടെ ബാലനും, ചക്കിക്കുട്ട്യേട്ടത്തീടെ ബാലനും, രവിയും ഒക്കെ ഉള്ളത് ഞാന്‍ ഓര്‍ക്കുന്നു.. എന്തൊരു രസമായിരുന്നു ആ ബാല്യം....




ചിത്രം കടപ്പാട് : ഗൂഗിള്‍

Monday, October 28, 2013

ഇന്ന് ഒക്ടോബര്‍ 29

ഇന്ന് ഒക്ടോബര്‍ 29. രണ്ട് ദിവസം കൂടി കഴിയണം അടുത്ത മാസത്തേക്കുള്ള പ്രൊവിഷന്‍ വാങ്ങാനും മടക്കം റിലയന്‍സിന് മുന്‍പിലുള്ള ഡോമിനോസ് പിസ്സ കഴിക്കാനും. 

എല്ലാവര്‍ക്കും സുപ്രഭാതം.

വയസ്സായി ജീവിതഭാരം ഏറി.. എന്നാലും പഴയ ശീലങ്ങള്‍ പലതും മറക്കാനാകുന്നില്ല. ചിലവുചുരുക്കാനായി വരുമാനത്തില്‍ ഏതാണ്ട് മുഴുവനും ഞാന്‍ എന്റെ ശ്രീമതിയെ ഏല്പിക്കുന്നു. അവള്‍ക്ക് കുടുംബം എങ്ങിനെ കൊണ്ട് പോകാമെന്നറിയാം.

എല്ലാ മാസവും എനിക്ക് ഒരിക്കല്‍ കെ എഫ് സി ഫ്രൈഡ് ചിക്കനോ അല്ലെങ്കില്‍ ഡോമിനോസ് പിസ്സയോ, പിന്നെ 6 കുപ്പി ഫോസ്റ്റര്‍ ബീയറും, ഒരു കുപ്പി ബ്രാന്‍ഡിയോ വിസ്കിയോ അവള്‍ വാങ്ങിത്തരും.

ഞങ്ങള്‍ യൂറോപ്പിലും ഗള്‍ഫിലും ഒക്കെ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ശമ്പളം കിടിയ അന്ന് തന്നെ ആദ്യം പോകുന്നത് മദ്യഷോപ്പിലേക്കാണ്. ഞാന്‍ വിസ്കിയും ബ്രാന്‍ഡിയും വാങ്ങിക്കുമ്പോള്‍ എന്റെ ശ്രീമതിക്ക് ഞാന്‍ വിങ്കാര്‍ണീസ്, സിന്‍സാനോ എന്നീ പ്രീമിയം ബ്രാന്‍ഡ് വൈനും വാങ്ങുമായിരുന്നു.

വീക്കെന്‍ഡില്‍ ഞങ്ങള്‍ ലോണില്‍ ബാര്‍ബീക്യൂ ചെയ്ത് അടുത്ത സുഹൃത്തുക്കളെയും വിളിക്കും ചിലപ്പോള്‍, അപ്പോള്‍ പോര്‍ട്ട് വൈനും ഉണ്ടാകും. ഗള്‍ഫിലാണെങ്കില്‍ ഡിസംബര്‍ മാസത്തിലെ തണുപ്പിലായിരിക്കും ഈ ബാര്‍ബീക്യൂ ഒത്തുകൂടല്‍. 

എല്ലാ ബാര്‍ബീക്യൂ ഫെസ്റ്റിവലിനും ഞങ്ങള്‍ ഇസബെല്ലയെ വിളിക്കുമായിരുന്നു. എനിക്ക് ലഹരി തലക്കുപിടിച്ചാല്‍ നൃത്തം ചെയ്യണം, എന്റെ ശ്രീമതി വന്നില്ലെങ്കില്‍ മറ്റൊരുത്തി വേണമെന്ന് നിര്‍ബ്ബന്ധം. അപ്പോളാണ് ഇസബെല്ല അരങ്ങേറുന്നത്. വത്തയായില്‍ താമസിക്കുന്ന എന്റെ ഓഫീസ് കൊളീഗ് ആയിരുന്നു ഇസബെല്ല എന്ന സുന്ദരി..

വരൂ സുഹൃത്തുക്കളെ ഈ ഡിസംബറില്‍ എന്റെ മുറ്റത്തേക്ക്, നമുക്ക് ഒന്നിക്കാം..

Saturday, October 19, 2013

Tuesday, October 15, 2013

മോഹനേട്ടന്‍ പോയി



മോഹനേട്ടന്റെ അകാല ചരമം എന്നെ വളരെ വേദനിപ്പിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ഭൌതിക ശരീരം കാണാന്‍ ഞാനും ഗീതച്ചേച്ചിയും, സണ്ണിയും ബീനയും കൂടി പഴുവില്‍ പോയി. രവിയേട്ടന്റെ അനിയനാണ് മോഹനേട്ടന്‍ - പ്രായം കൊണ്ട് എന്നെക്കാളും ഇളയവനാണെങ്കിലും ഞാന്‍ മോഹനേട്ടന്‍ എന്നാണ് വിളിച്ചിരുന്നു. അധികമൊന്നും തമ്മില്‍ കണ്ടിട്ടില്ല,എങ്കിലും എന്നെ പറ്റി അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.

ഞാന്‍ പലപ്പോഴും രവിയേട്ടനോട് പറയുമായിരുന്നു മോഹനേട്ടന്റെ വീട്ടില്‍ കൊണ്ടുപോകാന്‍ - പക്ഷെ അത് നടന്നില്ല. ഇനി ആരെക്കാണാന്‍  ?. ഞാന്‍ മോഹനേട്ടന്റെ ശ്രീമതിയേയും മക്കളേയും കണ്ടിട്ടില്ല. ഒരു മകന്‍ പണ്ട് മദിരാശിയില്‍ പഠിച്ചിരുന്നത് അറിയാമായിരുന്നു.. രവിയേട്ടന്‍ മോഹനേട്ടന്റെ വീട്ടില്‍ കൊണ്ടോകാഞ്ഞിട്ട് ഞാന്‍ പ്രേമയോട് ഖേദം പ്രകടിപ്പിച്ചിരുന്നു. ഒരിക്കല്‍ പ്രേമ കൊണ്ടോകാം എന്ന് പറഞ്ഞിരുന്നു. എല്ലാം ഒരു നിയോഗം പോലെ. അല്ലാതെന്ത് പറയാന്‍ .

അമ്മ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ പോകുക എന്നത് ഒരു അമ്മക്കും സഹിക്കാനാവില്ല. പാവം അമ്മ തൊട്ട മുറിയില്‍ കിടന്ന് വിലപിക്കുന്നു. ഗീതച്ചേച്ചിയും ബീനയും ഒരു നോക്ക് കാണാന്‍ പോയപ്പോള്‍ ഞാനും അനുഗമിച്ചു, എനിക്ക് അവിടെ അധികം നില്‍ക്കാനായില്ല.

ഞാന്‍ പ്രേമയോട് പലപ്പോഴും പറയുമായിരുന്നു മോഹനേട്ടന്റെ തറവാട്ടില്‍ ഒരു ദിവസം എന്നെ കൊണ്ടോകാന്‍ - എനിക്കവിടെ ഒരു ദിവസം താമസിക്കണം എന്നൊക്കെ. അങ്ങിനെ ഒരു സുദിനം വന്നു. പക്ഷെ എനിക്ക് പ്രേമയുടെ കൂടെ പോകാന്‍ പറ്റിയില്ല.

രവിയേട്ടന്റേയും മോഹനേട്ടന്റേയും അമ്മ രവിയേട്ടന്റെ ചെറുപ്പകാലത്ത് സിലോണില്‍ ആയിരുന്നു. എന്റെ പിതാവും ഞാനും ഒക്കെ അവിടെ ഉണ്ടായിരുന്നു ആ കാലത്ത്. അതിനാല്‍ രവിയേട്ടന്റെ അമ്മ എന്നെ എപ്പോ കണ്ടാലും പഴയ സിലോണ്‍ - കൊളംബൊ സിറ്റി വര്‍ത്തമാ‍നം പറയുമായിരുന്നു. അതൊക്കെ അയവിറക്കാന്‍ ഒരു സുഖമായിരുന്നു.

എനിക്ക് മറ്റുചില തിരക്കുള്ള ദിവസമായിരുന്നു, എന്നിട്ടും ഈ വര്‍ത്തമാനം പറയാന്‍ സണ്ണി വിളിച്ചപ്പോള്‍ ഞാന്‍ കൂടെ പ്പോയി. ഞാന്‍ ഓര്‍ക്കുന്നു ഇതുപോലെ ഒരു ദിവസമാണ് മോഹനേട്ടന്റെ അഛന്‍ മരിച്ചത്. അന്നും ഞാന്‍ സണ്ണിയുടെ കൂടെ പോയിരുന്നു പഴുവിലേക്ക്..

മടക്കയാത്രയില്‍ ഞാന്‍ സണ്ണിയോട് പറഞ്ഞു...” മനുഷ്യന്മാരുടെ കാര്യമൊക്കെ ഇങ്ങിനെയൊക്കെയാ.. ആരാണ് എപ്പോഴാ പോകുക എന്നൊന്നും അറിയില്ല...”

ഞങ്ങളുടെ വാഹനം തിരിച്ച് കൂര്‍ക്കഞ്ചേരിയില്‍ എത്തിയപ്പോള്‍ ഗീത ചേച്ചിയെ ഇറക്കാന്‍ സോമില്‍ റോഡില്‍ കൂടി പോകുമ്പോള്‍ സണ്ണി നോക്കുന്നുണ്ടായിരുന്നു, മറ്റൊരാളുടെ ചരമക്കുറിപ്പ് മതിലില്‍ കെട്ടിയിരിക്കുന്നു. വന്നേരി വീട്ടിലെ ഒരാള്‍ മരണമടഞ്ഞ വിവരം.. ഇന്ന് മരണങ്ങളുടെ ദിവസം തന്നെ. സണ്ണിക്ക് ഇത് കഴിഞ്ഞ് ഒല്ലൂരില്‍ മറ്റൊരാള്‍ മരിച്ച ഇടത്ത് പോകേണ്ടതുണ്ട്.

സണ്ണി പിന്നേയും മതിലില്‍ തൂക്കിയിട്ട മരണ വാര്‍ത്ത തന്നെ നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു..

"സണ്ണി അടുത്ത് തന്നെ എന്റെ ചരമക്കുറിപ്പും ഇങ്ങിനെ ഒരു ദിവസം ഏതോ ഒരു മതിലില്‍ തൂക്കിയിട്ട് കാണാം...”
"ജേപ്പീ - ചിലപ്പോള്‍ നീ പോകുന്നതിന് മുന്‍പ് എന്റെ ചരമക്കുറിപ്പായിരിക്കും മതിലില്‍ സ്ഥാനം പിടിക്കുക...!!”

ഞങ്ങള്‍ അങ്ങിനെ ഓരോന്ന് പറഞ്ഞ് വീടെത്തി...

Wednesday, September 18, 2013

“ഗുരുദേവ മാഹാത്മ്യം കഥകളി“


നാളെ സെപ്തംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശൂര്‍ റീജിയണല്‍ തിയേറ്ററില്‍ “ഗുരുദേവ മാഹാത്മ്യം കഥകളി“ അവതരിപ്പിക്കുന്നു.

എല്ല്ലാവര്‍ക്കും സ്വാഗതം.

nb: more details u may contact me here or on fone nbrs 9447029466 dr. k. r. pratapan/9446335137 jp


Wednesday, June 19, 2013

തൊഴുത്ത് പുതുക്കിപ്പണിയൂ.

തൊഴുത്ത് പുതുക്കിപ്പണിയൂ......... എനിക്ക് ഇരിക്കാന്‍ പുല്‍ത്തൊട്ടി വേണം. ഞാന്‍ വരുമ്പോള്‍ എന്റെ ഓടക്കുഴലുമായി വരാം. എന്റെ ഓടക്കുഴല്‍ നാദം കേട്ടാല്‍ പശുക്കളൊക്കെ ധാരാളം പാല്‍ ചുരത്താറുണ്ടെന്ന് പണ്ട് മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട്.


കൂട്ടത്തില്‍ ഒരു അടിപൊളി ഫാം ഹൌസും കൂടി പണിതോളൂ, അപ്പോ എനിക്ക് രണ്ട് നാലുദിവസം വേണമെങ്കില്‍ അവിടെ പാര്‍ക്കാമല്ലോ.... പാറുകുട്ടിയും പറയുന്നു കുറച്ച് ദിവസം മാറിത്താമസിക്കണമെന്ന്.. അവളേയും കൂട്ടാം ചോറും കറിയും വെക്കാന്‍.



ഫോട്ടോ കടപ്പാട്:റിഷി പല്‍പ്പു

Wednesday, April 10, 2013

ശീ‍തീകരണ മക്കീനയിലെ ഫോസ്റ്റര്‍

വിഷുവും തൃശ്ശൂര്‍ പൂരവും വന്നെത്തി.. എല്ലാ കൂട്ടുകാര്‍ക്കും പൂരനഗരിയിലേക്ക് സ്വാഗതം...

പൂരപ്പറമ്പില്‍ അലഞ്ഞുനടക്കുമ്പോള്‍ വിശ്രമിക്കാനൊരിടം വേണമെന്നുണ്ടെങ്കില്‍ നമ്മുടെ വീട്ടുമുറ്റത്തു കൂടാം. കശുമാങ്ങയും, അല്ലെങ്കില്‍ മോരുംവെള്ളവും, ഇനി പോരെങ്കില്‍ ശീതീകരണ മക്കീനയില്‍ ഫോസ്റ്റര്‍ കുട്ടികളുണ്ടെങ്കില്‍ അവയെ താലോലിക്കുകയും ആകാം.

cheeeeeeeeeeeers....!!!!!!!!!!!



















foto courtsey : facebook

Wednesday, February 27, 2013

ബ്ലോഗ്‌ സംഗമം തൃശ്ശൂരില്‍


ബ്ലോഗെഴുത്തുകാർക്ക് സാഹിത്യ അക്കാദമിയിലേക്ക് സ്വാഗതം!


പ്രിയമുള്ള ബ്ലോഗെഴുത്തുകാരേ,
ലോക മാതൃഭാഷാ ദിനമായ ഇന്ന് വളരെ സന്തോഷമുള്ള ഒരു വർത്തമാനം നിങ്ങളുമായി പങ്കു വയ്ക്കട്ടെ.

തൃശൂർ വച്ച് 2013 ഫെബ്രുവരി അവസാനവാരം മുതൽ മാർച്ച് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന ദേശീയ പുസ്തകപ്രദർശനത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക്  മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു.

മാർച്ച് മാസം 3 ന് രാവിലെ 10 മണി മുതൽ 3 മണി വരെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ്  ഇത് സംഘടിപ്പിക്കുന്നത്.

ദേശാന്തരങ്ങൾ കടന്ന് മലയാളം എഴുത്തും വായനയും പടർത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും നിസ്തുലമായ പങ്കു വഹിക്കുന്ന ബ്ലോഗ് പ്രസ്ഥാനത്തെ കേരള സാഹിത്യ അക്കാദമി വളരെ ഗൌരവത്തോടെ കാണുന്ന ഈ അവസരത്തിൽ കഴിയുന്നത്ര ബ്ലോഗർ സുഹൃത്തുക്കൾ പ്രസ്തുത ദിവസം തൃശൂർ കേരള സാഹിത്യ അക്കാദമിഹാളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.


പെട്ടെന്നറിഞ്ഞ സംഭവമായതിനാൽ വളരെ ചുരുങ്ങിയ മുന്നൊരുക്കങ്ങൾക്കേ സമയമുള്ളൂ എങ്കിലും ഭാഷാസ്നേഹികളും മലയാളം ബ്ലോഗെഴുത്തിനെ ഗൌരവമായി കാ‍ണുന്നവരുമായ മുഴുവൻ ബ്ലോഗെഴുത്തുകാരും ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന ആഗ്രഹം ഉള്ളതിനാലാണ് 2013 ഏപ്രിൽ മാസം തിരൂർ തുഞ്ചൻപറമ്പിൽ വച്ച് വിശാലമായ ഒരു ബ്ലോഗർ സംഗമം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ സംരംഭത്തിൽ പങ്കാളിയാകാം എന്ന് തീരുമാനിച്ചത്.

മലയാളം ബ്ലോഗ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രണേതാക്കളിൽ ഒരാളായ വിശ്വപ്രഭ മാഷാണ് ഇതെക്കുറിച്ച് അറിയിക്കുകയും, വേണ്ടതു ചെയ്യണം എന്നഭ്യർത്ഥിക്കുകയും ചെയ്തത്. ഈ വിവരം നിരക്ഷരൻ, സാബു കൊട്ടോട്ടി എന്നിവരോടും പങ്കു വച്ചിട്ടുണ്ട്.

തിരൂർ എത്താൻ കഴിയാത്ത ബ്ലോഗർമാർക്ക് ഒത്തുകൂടാൻ ഒരു സുവർണാവസരം കൂടിയാണ് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ഒരുങ്ങുന്നത് എന്നതിനാൽ ഭൂമിമലയാളത്തിലുള്ള എല്ലാ ബൂലോഗവാസികളും ഇതിലെവിടെയെങ്കിലും വച്ച് കണ്ടുമുട്ടുമാറാകട്ടെ!

മലയാളം പറയുകയും എഴുതുകയും വായിക്കുകയും, മലയാളത്തിൽ ചിന്തിക്കുകയും ചെയ്യുന്ന ഒരു ജനത ഈ മണ്ണിൽ നിലനിൽക്കാനും വംശവർദ്ധന നടത്താനും ഇടവരട്ടെ എന്ന് ഈ ലോക മാതൃഭാഷാദിനത്തിൽ പ്രത്യശിച്ചുകൊണ്ട് നിങ്ങളെ ഏവരെയും  മാർച്ച് മൂന്നാം തീയതി ഞായറാഴ്ച തൃശൂരേക്ക് സ്വാഗതം ചെയ്യുന്നു!

കടപ്പാട് : ജയന്‍ ദാമോദരന്‍  [ബ്ലോഗര്‍]