Sunday, August 30, 2009

തൃശ്ശിവപേരൂരില്‍ ഓണം വരവായി

ഇന്ന് പൂരാടം 1185 ചിങ്ങം 15 - ആഗസ്ത് 31 - 2009. ഞങ്ങളുടെ നാട്ടിലെ ഓണം വിശേഷങ്ങള്‍.

കാലത്ത് പാറമേക്കാവ് അമ്മയെ വണങ്ങി. കാലിലെ വാതരോഗത്തിന് അല്പം സമാധാനമുണ്ട്. തണുത്ത പ്രതലത്തില്‍ കാല്‍ വെക്കരുതെന്ന് വൈദ്യര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഓണക്കാലത്ത് അമ്പലത്തില്‍ പോകാതിരിക്കാന്‍ പറ്റില്ല.

അമ്മയെ തൊഴുത് പാറമേക്കാവിലെ പൂക്കളം കണ്ടു. പിന്നെ മഞ്ഞള്‍ പറ. മേല്‍ക്കാവിലും കീഴ്ക്കാവിലും എല്ലാം തൊഴുത് വേഗം തന്നെ വടക്കുന്നാഥനെ ദൂരെ നിന്ന് വണങ്ങി.

വടക്കുന്നാഥന്റെ തിരുമുറ്റത്തുള്ള പൂ വിപണി സന്ദര്‍ശിച്ചു.

പൂക്കള്‍ വില്പനക്കാരോട് കുശലം പറഞ്ഞു. പൂക്കള്‍ വീട്ടില്‍ ധാരാളം ഉണ്ടെങ്കിലും ഒരു ഇരുനൂറ് രൂപക്ക് പൂക്കള്‍ പല കച്ചവടക്കാരില്‍ നിന്ന് വാങ്ങി. അവര്‍ക്ക് ഈ ഓണക്കാലത്തെ കൊയ്യാന്‍ പറ്റൂ. നമ്മള്‍ ഒന്നും വാങ്ങാതെ പോകുന്നത് ശരിയല്ലല്ലോ.

അവിടെ വാടാത്ത പൂക്കള്‍
വില്‍ക്കുന്ന കണിമംഗലത്തെ ഒരു കുട്ടിയെ പരിചയപ്പെട്ടു. അവന്റെ കൈയില്‍ നിന്നും കുറച്ച് പൂക്കള്‍ വാങ്ങി. അങ്ങിനെ എല്ലാ കച്ചവടക്കാരെയും സന്തോഷപ്പെടുത്തി.

പിന്നീട് നേരെ അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെത്തി. തേവരെ തൊഴുതു. ഇന്നെലെ ഗണപതി ഹോമം, പഞ്ചാമൃതം, പാല്‍ പായസം മുതലായ ശീട്ടാക്കിയിരുന്നു. അതിന്റെ പ്രസാദമെല്ലാം പിന്നീട് വാങ്ങാന്‍ വരാമെന്ന് പറഞ്ഞ് നേരെ വീട്ടിലെത്തി.

ബീനാമ്മയുടെ വിരല്‍ മു
റിഞ്ഞ് അടുക്കള പണി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. വന്നയുടന്‍ നേരെ അടുക്കളയില്‍ കയറി. അവിയല്‍, കാളന്‍, ഇഞ്ചിമ്പുളി, ഓലന്‍, സാമ്പാര്‍ മുതലായവ ഞാന്‍ ഉണ്ടാക്കി. ബീനാമ്മക്ക് ഓണത്തിനും മീന്‍ കുട്ടാന്‍ വേണം. ഇന്നത്തെക്ക് ഞാന്‍ കൂട്ടിക്കോളാന്‍ പറഞ്ഞു. അവള്‍ക്ക് വേണ്ടി ഞാന്‍ മസ്കറ്റ് സ്പെഷല്‍ സുറുമാ കറി വെച്ചുകൊടുത്തു. നാട്ടിലെ അര്‍ക്ക്യക്ക് അവിടെ സുറുമാ എന്നാ പറയുക.

മോനും മരോളും ഉച്ചക്കുണ്ണാന്‍ എത്തും. അവര്‍ക്ക് ഇനി ഫ്രൈഡ് റൈസും, ചില്ലി ചിക്കനും ഉണ്ടാക്കണം. പണ്ട് ഞാന്‍ ബെയ് റൂട്ടിലായിരുന്ന കാലത്താണ് ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ പഠിച്ചത്. പിന്നെ ചില്ലി ചിക്കന്‍ പഠിപ്പിച്ച് തന്നത് റഷീദയും. ചിക്കന്‍ അടുപ്പത്ത് ഇട്ടിട്ട് വന്നിട്ടാ ഇവിടെ എഴുതാന്‍ ഇരുന്നത്.

ബീനാമ്മ അവിടെ ഇരുന്ന്
എന്നെ കൂകി വിളിക്കുന്നുണ്ട്. ഞാന്‍ അങ്ങോട്ട് പോകട്ടേ. നാളെ തിരുവോണത്തിന് വീണ്ടും കാണാം.

എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.

മേളം ഇല്ലാതെ എന്ത് ഓണം തൃശ്ശൂര്‍ക്കാര്‍ക്ക്. ഇന്ന് വൈകുന്നേരം തേക്കിന്‍ കാട് മൈതാനത്ത് നടന്ന മേളത്തിന്റെ ചെറിയ വിഡിയോ ക്ലിപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കാം.
3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് ഉത്രാടം 1185 ചിങ്ങം 15 - ആഗസ്ത് 31 - 2009. ഞങ്ങളുടെ നാട്ടിലെ ഓണം വിശേഷങ്ങള്‍.

കാലത്ത് പാറമേക്കാവ് അമ്മയെ വണങ്ങി. കാലിലെ വാതരോഗത്തിന് അല്പം സമാധാനമുണ്ട്. തണുത്ത പ്രതലത്തില്‍ കാല്‍ വെക്കരുതെന്ന് വൈദ്യര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഓണക്കാലത്ത് അമ്പലത്തില്‍ പോകാതിരിക്കാന്‍ പറ്റില്ല.

അമ്മയെ തൊഴുത് പാറമേക്കാവിലെ പൂക്കളം കണ്ടു. പിന്നെ മഞ്ഞള്‍ പറ. മേല്‍ക്കാവിലും കീഴ്ക്കാവിലും എല്ലാം തൊഴുത് വേഗം തന്നെ വടക്കുന്നാഥനെ ദൂരെ നിന്ന് വണങ്ങി.

വടക്കുന്നാഥന്റെ തിരുമുറ്റത്തുള്ള പൂ വിപണി സന്ദര്‍ശിച്ചു.

Sureshkumar Punjhayil said...

Prakashettanum kudumbathinum njangaludeyum sneham niranja Onam ashamsakal....!!!!

Kuttan said...

ഇങ്ങനെ ഓരോന്ന് എഴുതി അന്നേ കൊതിപിക്കല്ലേ ഉണ്നിയെട്ട, ഇതൊക്കെ എഴുതി കാണുമ്പൊള്‍ നാട്ടിളില്ലതത്തിന്റെ വിഷമം തോന്നുന്നു, ഇവിടെ ഒരു ഓണവും ഇല്ല എന്ത് ചെയ്യാം, പ്രതയാകിച്ചു ഇപ്പോള്‍ നോമ്പ് കാലമല്ലേ പുറമേ നിന്നും ഒന്നും കിട്ടില്ല. ഇവിടത്തെ ഓണം അതിനെ പറ്റി ഒന്നും പറയാതിരിക്കുകയാവും നല്ലത് ചോറും അന്തെന്കിലും കറിയും ഉണ്ടാവും, പിന്നെ ഇപ്രാവശ്യം നാട്ടില്‍ നിന്ന് ഒരുത്തന്‍ ഇയിടെ വന്ന കാരണം അച്ചാറും പുളിയിഞ്ചിയും ഉണ്ട് അത് പോലെ പപ്പടവും എല്ലാം കൂടി ഒന്ന് ഗംബീരമാക്കണം എന്നുണ്ട് പറ്റുമെങ്കില്‍ നാളെ ആവടി എടുക്കും (കാലത്തെ മൂഡ്‌ പോലെ)

ഉണ്ണിയേട്ടനും ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ഓണസംസകള്‍ നേര്‍ന്നു കൊള്ളുന്നു