Friday, July 17, 2009

ആനയൂട്ട് - കര്‍ക്കിടകം 1 - വടക്കുന്നാഥന്‍

ഇന്ന് ജൂലായ് 17 - 2009 കര്‍ക്കിടകം 1. തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ ഗജപൂജയും, ആനയൂട്ടും, മഹാഗണപതി ഹോമവും.

അടുത്ത കാലത്തൊന്നും ഇത്ര വലിയ മഴ കര്‍ക്കിടകം ഒന്നിന് പെയ്തിട്ടില്ല. കാലിലെ വാത രോഗം അവഗണിച്ച് നഗ്നപാദനായി ഞാന്‍ ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.

എന്റെ പാദങ്ങള്‍ മരവിച്ച് കോച്ചി വലിച്ച് ഞാനാകെ കഷ്ടപ്പെടുമെന്ന് കരുതിയെങ്കിലും ശ്രീ വടക്കുന്നഥന്റെ കൃപ കൊണ്ട് എനിക്കൊന്നും പറ്റിയില്ല. മഴ കാരണം തിരക്കുണ്ടാവില്ലാ എന്ന് കരുതിയാണ് ഞാന്‍ പുറപ്പെട്ടത്. പക്ഷെ തിരക്ക് അഭൂതപൂര്‍വ്വമായിരുന്നു.

നല്ല ഫോട്ടോകളൊന്നും എടുക്കാന്‍ പറ്റിയില്ല. എടുക്കാന്‍ പറ്റിയതില്‍ ചിലത് ഇവിടെ ഇടാം. ഒരു കൈയില്‍ കുടയും, മറ്റേ കയ്യില്‍ കേമറയും, നന്നേ പാടു പെട്ടു. പോരാത്തതിന് ചളിയും വെള്ളവും. ഫോട്ടോ കാണുമ്പോള്‍ അറിയാം മഴയുടെ അങ്കം.























































































ഇന്ന് ജൂലായ് 17 - 2009 കര്‍ക്കിടകം 1.
തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ ഗജപൂജയും, ആനയൂട്ടും, മഹാഗണപതി ഹോമവും.
അടുത്ത കാലത്തൊന്നും ഇത്ര വലിയ മഴ കര്‍ക്കിടകം ഒന്നിന് പെയ്തിട്ടില്ല. കാലിലെ വാത രോഗം അവഗണിച്ച് നഗ്നപാദനായി ഞാന്‍ ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. എന്റെ പാദങ്ങള്‍ മരവിച്ച് കോച്ചി വലിച്ച് ഞാനാകെ കഷ്ടപ്പെടുമെന്ന് കരുതിയെങ്കിലും ശ്രീ വടക്കുന്നഥന്റെ കൃപ കൊണ്ട് എനിക്കൊന്നും പറ്റിയില്ല.
മഴ കാരണം തിരക്കുണ്ടാവില്ലാ എന്ന് കരുതിയാണ് ഞാന്‍ പുറപ്പെട്ടത്. പക്ഷെ തിരക്ക് അഭൂതപൂര്‍വ്വമായിരുന്നു. നല്ല ഫോട്ടോകളൊന്നും എടുക്കാന്‍ പറ്റിയില്ല. എടുക്കാന്‍ പറ്റിയതില്‍ ചിലത് ഇവിടെ ഇടാം. ഒരു കൈയില്‍ കുടയും, മറ്റേ കയ്യില്‍ കേമറയും, നന്നേ പാടു പെട്ടു. പോരാത്തതിന് ചളിയും വെള്ളവും. ഫോട്ടോ കാണുമ്പോള്‍ അറിയാം മഴയുടെ അങ്കം.

ഇവിടെ ഒരു വിഡിയോ ക്ലിപ്പ് കാണൂ. [ആനകളില്ലാതെ]
ആനകളുള്ള വേറെ ഒരു വിഡിയോ ക്ലിപ്പ് തിരഞ്ഞ് നോക്കട്ടെ. കിട്ടിയാല്‍ ഇടാം

12 comments:

ജെ പി വെട്ടിയാട്ടില്‍ said...

ആനയൂട്ട് - കര്‍ക്കിടകം 1 - വടക്കുന്നാഥന്‍
ഇന്ന് ജൂലായ് 17 - 2009 കര്‍ക്കിടകം 1. തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ ഗജപൂജയും, ആനയൂട്ടും, മഹാഗണപതി ഹോമവും. അടുത്ത കാലത്തൊന്നും ഇത്ര വലിയ മഴ കര്‍ക്കിടകം ഒന്നിന് പെയ്തിട്ടില്ല. കാലിലെ വാത രോഗം അവഗണിച്ച് നഗ്നപാദനായി ഞാന്‍ ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു

Sukanya said...

ജെ പി അങ്കിള്‍, ഒന്നാം തിയ്യതി വടക്കും നാഥനെ തൊഴാന്‍ പറ്റിയല്ലോ? ഞങ്ങള്‍ക്കും ആനയൂട്ട്‌ കാണാന്‍ സാധിച്ചതില്‍ സന്തോഷം.

വിജയലക്ഷ്മി said...

ആ സാഹചര്യം വെച്ചുനോക്കുമ്പോള്‍ അമ്പലത്തിന്റെയും ,ആനയൂട്ടിന്റെയും ,മഴയുടെയും ഫോട്ടോകള്‍ അതിമനോഹരം ...പിന്നെ ഭഗവാന്‍ കൂടെ തന്നെയുണ്ടെന്ന് മനസ്സിലായില്ലേ പ്രകാശേട്ടാ ..

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

നന്നായിട്ടുണ്ട്...........ഫോട്ടോസെല്ലാം

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

ആനയൂട്ട് മഴയില്‍ കുതിര്‍ന്നു അല്ലേ?
പ്രകാശേട്ടന്‍ യോഗ ചെയ്യാറുണ്ടോ? അത് കാല്‍ വേദനയ്ക്കു്‌ കുറെയൊക്കെ ആശ്വാസം തരും.

വീണ്ടും എഴുതുക.‌

വാവ.... said...

അങ്കിള്‍ കനത്ത മഴയെയും ആരോഗ്യസ്ഥിതിയെയും വെച്ച് നോക്കുമ്പോള്‍ ഒന്നാം തിയ്യതി വടക്കും നാഥനെ തൊഴാന്‍ പറ്റിയല്ലോ?. ആനയൂട്ടിന്റെ നേര്‍കാഴ്ചകള്‍ കൊണ്ട് ദര്‍ശന പുണ്യം നല്‍കിയതിനു ഒരായിരം നന്ദി... എല്ല്ലാം വടക്കുംനാഥന്റെ കൃപാകടാക്ഷം.

Anonymous said...

Tnx a lot j.p uncle for the pics...

മാണിക്യം said...

ചിത്രങ്ങള്‍ മനോഹരം!!
മഴയുടെ നിറവ് ഒരു അപൂര്‍വ്വ ഭംഗി തരുന്നു..

Bindhu Unny said...

1994-ല്‍ വന്നതാ വടക്കുന്നാഥനെ കാണാന്‍. ഇത്ര കഷ്ടപ്പെട്ട് എടുത്ത ഫോട്ടോകള്‍ നന്നായിട്ടുണ്ട്. വടക്കുന്നാഥന്‍ അനുഗ്രഹിക്കട്ടെ. :‌)

കുട്ടന്‍ ചേട്ടായി said...

കുറച്ചു ഭാഗം ടീവിയില്‍ കണ്ടിരി‌ന്നു. അന്നാലും എത്രലോം എല്ലാ. ആനയൂട്ടിനെ പറ്റിയുള്ള വിവരങ്ങള്‍ ചൂടോടെ തന്നെ പകര്‍ന്നു തന്നതിന് വളരെ അധികം നന്ദി. തേവരുടെ അമ്പലത്തിലും ഉണ്ടെന്നു കേട്ട് ആനയൂട്ട് ഈ മാസം അവസനമാനെന്നു തോന്ന്നുന്നു, അതിന്റെയും വിവരങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു. പിന്നെ ഫോടോകളെല്ലാം ഗംബീരമായിരിക്കുന്നു, അത് പോലെ മഴയും.

വിഷകന്യക said...

ഫോട്ടൊ നന്നയിട്ടുണ്ട് ട്ടോ...കുടമാറ്റം ആനപ്പുറത്തല്ലായിരുന്നു ല്ലെ?...മഴയയിരുന്നു ഹീറൊ എന്നു തോന്നുന്നു..

A.T Tharayil said...

ഫോട്ടോ ഇഷ്ടായി..