Friday, May 29, 2009

പുനര്‍ജന്മം @ MAX NEW YORK LIFE


എന്താണ് മാക്സ് ന്യൂയോര്‍ക്കിലെ “പുനര്‍ജന്മം” പരിപാടികള്‍.
നമുക്ക് ട്രെയിങ്ങ് മേനേജേര്‍സ് ആയ ശ്രീമതി എനിമെയിയോടോ, ശ്രീമാന്‍ രാമചന്ദ്രനോ‍ടോ ചോദിക്കാം











റിസപ്ഷന്‍ ഡെസ്ക്........ അന്വേഷണങ്ങള്‍ മുതലായവ കൈകാര്യം ചെയ്യുന്നു.^




അതിന് മുന്‍പ് മാക്സ് ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയെ പറ്റി രണ്ട് വാക്ക്.... ഇന്ത്യയിലെ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ വെച്ച് ഏറ്റവും നല്ല ഒരു സ്ഥാപനമാണ് ഇത്. കേരളത്തില്‍ അങ്ങോളമിങ്ങോളമായി അനവധി ബ്രാഞ്ചുകള്‍. തൃശ്ശൂരില്‍ പടിഞ്ഞാറെ കോട്ടയില്‍. തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിക്കാനാകും ഈ മാക്സ് ന്യൂയോര്‍ക്കിന്. >>>>>> തൊഴില്‍ രഹിതര്‍ക്ക് തോഴില്‍ പ്രദാനം ചെയ്യും. തൊഴിലുള്ളവര്‍ക്ക് കൂടുതല്‍ വരുമാനം കണ്ടെത്താനും കഴിയും. ഈ മേഖലയില്‍ തൃശ്ശൂര്‍ ബ്രാഞ്ചില്‍ സേവനം താല്പര്യമുള്ളവര്‍ക്ക് സമീപിക്കാം..... ജെ പി. റിക്രൂട്ട്മെന്റ് കണ്‍സല്‍ട്ടന്ന്റ്റ് ......... 0487 6450349 അല്ലെങ്കില്‍ ജിമെയില്‍ അയക്കാവുന്നതാണ്. prakashettan@gmail.com ഞങ്ങളുടെ വിവിധ ഇന്‍ഷൂറന്‍സ് അല്ലെങ്കില്‍ ഡെപ്പോസിറ്റ് സ്കീമിനെ കുറിച്ചറിയണമെങ്കിലും ബന്ധപ്പെടുക.
> അപ്പോള്‍ നമ്മള്‍ “പുനര്‍ജന്മത്തിലേക്ക്” മടങ്ങാം. >>>>>>>>>>>>>
ഇതാ വരുന്നു ശ്രീമതി എനിമെയ്......... വിടര്‍ന്ന പുഞ്ചിരിയോടെ.......
ഹലോ എനിമെയ്........ ചുരുക്കത്തിലെ പറയാമോ എന്താണ് ഈ പുനര്‍ജന്മം...എന്ന പരിപാടി..>>>>>>>>>>>>>>>
നമ്മുടെ ഈ ഭൂലോകം ഇപ്പോള്‍ മാന്ദ്യത്തിന്റെ അവസ്ഥയിലാണല്ലോ? അതു മൂലം പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടലും, വരുമാനം കുറയലും എല്ലാം സംഭവിക്കുന്നു.
മാക്സ് ന്യൂയോര്‍ക്കിലെ ജീവനക്കാരായ ചിലര്‍ക്കും അവരുടെ കമിറ്റ്മെന്റ് സാധിക്കാതെ വരുന്ന ഈ സാഹചര്യത്തില്‍ അവരെ പുനരധിവസിപ്പിക്കുകയാണ് ഈ സ്ഥാപനത്തിന്റെ lakshyam. ...>>>>അതിനുള്ള നൂതന പദ്ധതിയാണ് ഈ ‘പുനര്‍ജന്മം.’ ഇവിടുത്തെ അഡ്വൈസര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി പരിപോഷിപ്പിക്കുന്നതിനോടൊപ്പം അവര്‍ കൂടുതല്‍ ബിസിനസ്സ് കണ്ടെത്തുമെന്ന പ്രത്യാശയിലാണ് മാക്സ്.
ഇന്ന് ശനിയാഴ്ച വീക്കെന്റ് ആയതിനാലും കുട്ടികള്‍ക്ക് മറ്റന്നാല്‍ സ്കൂള്‍ തുറക്കുന്നതിനാലും അവര്‍ക്ക് ഷോപ്പിങ്ങിനും മറ്റും രക്ഷിതാക്കളുടെ കൂടെ ഓഫീസില്‍ എത്തി. കുഞ്ഞുണ്ണിയേട്ടന്റെ മോളും, എനിമേയുടെ മോനും. ഞാനവരെ അടുത്ത് വിളിച്ചിരുത്തി കുശലം പറഞ്ഞു.
[കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ പ്രതീക്ഷിക്കാം]








^ഇദ്ദേഹം HR ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യുന്നു.







റിസപ്ഷന്‍ ലോഞ്ച്...^


^ഇദ്ദേഹം ഒരു ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആണ്. Posted by Picasa

Friday, May 15, 2009

മുപ്പെട്ട് വെള്ളിയാഴ്ച

ഇന്ന് 2009 മെയ് 15 [1184 എടവം 1] വെള്ളിയാഴ്ച. തൃശ്ശൂര്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ മുപ്പെട്ട് വെള്ളിയാഴ്ച ആഘോഷം. ഗണപതിക്ക് അപ്പം നിവേദ്യം വിശിഷ്ടം.
ഞാന്‍ ഇന്ന് പതിവിലും നേരത്തെ ക്ഷേത്രത്തിലെത്തി. ഞാന്‍ പുതിയതായി കണ്‍സല്‍ട്ടന്റ് ആയ സ്ഥാപനത്തില്‍ നിന്ന് വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ അച്ചന്‍ തേവരെ ഞാന്‍ മറന്നില്ല. തേവര്‍ക്ക് ശര്‍ക്കരയും അരിയും പഞ്ചസാരയും മറ്റു പൂജാ ദ്രവ്യങ്ങളും നടയില്‍ സമര്‍പ്പിച്ചു. തൃപ്പുക കഴിയും വരെ ആ സന്നിധിയില്‍ ഇരുന്നു.
പതിവുപോലെ ദീപാരാധക്ക് പത്മജ ടീച്ചറും സംഘവും [മീര ചേച്ചി, ബീന മുതലായവര്‍] എത്തിയിരുന്നു.
++ മുപ്പെട്ട് വെള്ളിയാഴ്ച ധാരാളം ഭക്തര്‍ അപ്പം നിവേദ്യത്തിന് എത്തിയിരുന്നു. ഞാന്‍ ഇന്നെലെ ക്ഷേത്രത്തില്‍ പോകാത്തത് കാരണം എനിക്ക് അപ്പം ശീട്ടാക്കാന്‍ പറ്റിയില്ല.
ഇന്നെത്തെ അത്താഴപൂജക്കുള്ള ശര്‍ക്കരപായസത്തിന് പ്രത്യേക രുചിയായിരുന്നു. ഞാന്‍ തന്നെ നിവേദ്യം എല്ലാ ഭക്തര്‍ക്കും വിളമ്പി കൊടുത്തു. ഞങ്ങള്‍ ആലിലയിലാണ് നിവേദ്യം ഭക്തര്‍ക്ക് നല്‍കുക.
ഇന്ന് ദീപാരധനക്ക് മുന്‍പ് ലളിതാ സഹസ്രനാമ പാരായണം ഉണ്ടായിരുന്നു.
നാളെ മുപ്പെട്ട് ശനിയാഴ്ചയാണ്. ഹനുമാന്‍ സ്വാമിക്ക് പ്രത്യേക വഴിപാടുകള്‍ ഉണ്ട്. വടമാല, വെറ്റില മാല, അവില്‍ നിവേദ്യം മുതലായവ.
ഏവര്‍ക്കും സ്വാഗതം.
അച്ചന്‍ തേവര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്തിലാണ്. തൃശ്ശൂര്‍ റൌണ്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍. ഇരിഞ്ഞാലക്കുട - കൊടുങ്ങല്ലൂര്‍ ബസ്സ് റൂട്ടില്‍.


Wednesday, May 13, 2009

അഞ്ചുവിന്റെ മന:സ്സമ്മതം


കഴിഞ്ഞ ഒന്‍പതാം തീയതി [09-05-09] പടിഞ്ഞാറെ വീട്ടിലെ അഞ്ചുവിന്റെ മനസ്സമ്മതം ആയിരുന്നു. 11 മണിക്കായിരുന്നു മുഹൂര്‍ത്തം തൃശ്ശൂര്‍ പുത്തന്‍ പള്ളിയില്‍.
ഞാനും ബീനാമ്മയും നേരത്തെ തന്നെ അവിടെ എത്തി. ബീനാമ്മക്ക് കൃസ്ത്യന്‍ കല്യാണചടങ്ങുകള്‍ ഇഷ്ടമാണ്. പ്രത്യേകിച്ച് അവരുടെ സദ്യ. പള്ളിയിലെ പരിപാടി കഴിഞ്ഞ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തൊട്ടടുത്തുള്ള പള്ളിയുടെ വക ഹോളില്‍ എത്തി. ഞങ്ങള്‍ ഒഴിഞ്ഞ ഒരിടത്ത് ഇരുന്നു.
പെട്ടെന്ന് ബീനാമ്മ പറഞ്ഞു അത് വെജിറ്റേറിയന്‍ ഏരിയാ ആണെന്ന്. എനിക്ക് വെജ് ആയാലും പ്രശ്നമില്ല. പക്ഷെ ബീനാമ്മക്ക് നോണ്‍ വെജാണ് ഇഷ്ടം, അപ്പോള്‍ അങ്ങോട്ട് നീങ്ങി.
അവിടെ പെട്ടെന്ന് സ്ഥലം കിട്ടുന്നതായി തോന്നിയില്ല. അപ്പോള്‍ ബീനാമ്മ ഫ്രഷ് ജ്യൂസ് കുടിക്കാന്‍ പോയി. പല കളറിലുള്ള പല പാനീയങ്ങള്‍ അകത്താക്കി. പിന്നീട് ഡെസര്‍ട്ടുകളുടെ ഒരു നിരയാ.
ഞാന്‍ ബീനാമ്മയോട് പറഞ്ഞു ഭക്ഷണം കഴിച്ച് വീണ്ടും ഈ ഭാഗത്തേക്ക് വരാമെന്ന്. അങ്ങിനെ ഞങ്ങള്‍ കഴിക്കാനിരുന്നു. പോര്‍ക്കും, ആടും, കോഴിയും, പിന്നെ മീനും. ബീനാമ്മക്ക് സന്തോഷമായി.
ഞാന്‍ രണ്ട് റോമാലി റൊട്ടിയും അല്പം മീന്‍ ചാറും എടുത്ത് കഴിക്കുന്നതിന്നിടയില്‍ എന്റെ തരിപ്പില്‍ കയറി മുളകിന്റെ ഗ്യാസ്. എനിക്കങ്ങിനെ ഇടക്ക് വരാറുണ്ട്. ഉടനെ വെള്ളം കുടിച്ചില്ലെങ്കില്‍ സംഗതി പ്രശ്ന്മാണ്. ബീനാമ്മ ഉടനെ ഓടി വെള്ളം സംഘടിപ്പിച്ച് തന്നു. ഞാന്‍ കുറെ വെള്ളം കുടിച്ച് അങ്ങിനെ ഇരുന്നു. ചിലപ്പോള്‍ പിന്നെ എനിക്ക് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല.
വീട്ടില്‍ ബീനാമ്മ മെഴുക്കുപുരട്ടി മുതലായവ കാച്ചുമ്പോള്‍ എനിക്കുള്ളത് മാറ്റി വെക്കും. അതാണ് പതിവ്.
സദ്യയിലെ മീന്‍ കറിയുടെ കളര്‍ കണ്ടപ്പോള്‍ വലിയ എരുവൊന്നും ഉള്ളതായി തോന്നിയില്ല. കുറച്ച് നേരം മാതാവിനെ മനസ്സില്‍ ധ്യാനിച്ചപ്പോള്‍ എല്ലാം നേരെയായി. ഞാന്‍ അധികമൊന്നും കഴിച്ചില്ല. അല്പം ചോറും തൈരും കൂട്ടി കഴിച്ചു തൃപ്തിപ്പെട്ടു.
ബീനാമ്മ എന്നെ കൊച്ചു കുട്ടിയെ പരിചരിക്കുന്ന പോലെ കൂടെയുണ്ടായിരുന്നു. എന്നെ കൊണ്ടോയി വാനില ഐസ് ക്രീമും, ഫ്രൂട്ട് സലാഡു എടുത്ത് തന്നു. വായിലെയും തൊണ്ടയിലേയും എരിവ് ഗ്യാസിനെ ശമിപ്പിക്കാന്‍. ഞാന്‍ ഫോട്ടോകളൊക്കെ എടുത്ത് അവിടെ അങ്ങിനെ നിന്നു.
ബീനാമ്മ ഭക്ഷണത്തില്‍ ശ്രദ്ധിച്ചു. അവള്‍ തിന്നുന്നത് കണ്ട് ഞാന്‍ ആസ്വദിച്ചു. ഭക്ഷണശേഷം ഐസ് ക്രീം, പിന്നെ ചോക്കോ ബാര്‍, പിന്നെ കോന്‍ ഐസ് ക്രീം, പിന്നെ വീണ്ടും ഗ്രേപ്പ് ജ്യൂസ്, പിന്നെ ഒരു ചുവന്ന ഫോം പോലെയുള്ള ഒരു മധുരിക്കുന്ന സാധനം.
അവസാനം അത് രണ്ടെണ്ണം രണ്ട് കൈയിലും ഏന്തി എന്റെ കൂടെ പോന്നു.
ഞാന്‍ എല്ലാം കഴിക്കാണ്ട് കാറില്‍ കയറ്റിയില്ല. വെയിലത്ത് നിര്‍ത്തി. അപ്പോള്‍ അവള്‍ വേഗം വേഗം തിന്നു.
ഏതായാലും അഞ്ചുവിന്റെ മന:സമ്മതം അവള്‍ക്ക് ശരിക്കും ആസ്വദിക്കാനായി.
ഞങ്ങളുടെ മകന്റെ എന്‍ഗ്ഗേജ്മെന്റിന് വെജിറ്റേറിയന്‍ സദ്യ ആയിരുന്നു. അവള്‍ക്ക് പിടിച്ചില്ല. അത് പെണ്ണ് വീട്ടുകാരുടെ ഇഷ്ടമല്ലേ. ഞങ്ങളുടെ മോള്‍ടെ എന്‍ഗേജ്മെന്റിന് നല്ല അര്‍ക്ക്യ വറ്റിച്ച കറിയും, ചിക്കന്‍ ബട്ടര്‍ മസാലയും മറ്റും വിഭവങ്ങളുമായിരുന്നു.
ബീനാമ്മയുടെ ഫിഷ് റെസിപ്പി ആയിരുന്നു ഹോട്ടലില്‍. അതിനാല്‍ എല്ലാവരും ഫുഡ് നന്നായിരുന്നു എന്ന സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് തന്നിരുന്നു.
ഇനി അഞ്ചുവിന്റെ കല്യാണത്തിന്റെ അന്ന് ഞങ്ങള്‍ തീര്‍ത്ഥാടനത്തിന് പോകയാണ്.
കഷ്ടമായി അല്ലേ ബീനാമ്മേ. ട്രെയിന്‍ റിസര്‍വേഷന്‍ മാറ്റി കിട്ടുകയില്ല. അല്ലെങ്കില്‍ അഞ്ചുവിന്റെ കല്യാണത്തിനും കൂടി പോകാമായിരുന്നു.
ബീനാമ്മക്ക് മീന്‍ കറി ജീവനാണ്. ജനിച്ച് വളര്‍ന്നത് പുഴക്കരയിലുള്ള വീട്ടില്‍. ഏത് പാതിരാക്കും ഫ്രഷ് മീന്‍ കിട്ടുന്ന സ്ഥലം.
കാലത്ത് പ്രാതല്‍ തൊട്ട് വൈകുന്നേരത്തെ കാപ്പിക്കുപോലും മീന്‍ കറിയും, പൊരിച്ചതുമുണ്ടാകും.
പാവം ഈ എന്നെ കെട്ടിയത് കാരണം അവളുടെ തീറ്റ ശരിയല്ല.
പക്ഷെ ഞങ്ങള്‍ മസ്കറ്റിലായിരുന്നപ്പോ ഞാന്‍ ഓഫീസ് സമയത്ത് അവള്‍ക്ക് വേണ്ട് മീന്‍ വാങ്ങാന്‍ പോകാറുണ്ട്.
അവിടെ അര്‍ക്ക്യക്ക് സുറുമാ എന്നാ അറബികള്‍ പറയുക. ഐസിടാത്ത ഫ്രഷ് മീന്‍ ബോട്ടില്‍ നിന്ന് ഇഷ്മുള്ളത് നോക്കിയെടുക്കാം. നല്ല മീന്‍ തിന്നാല്‍ മോന്റെ കല്യാണം കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് മാസത്തിന് മസ്കറ്റിലേക്ക് പോകുന്നുണ്ട്.
പിന്നെ എനിക്ക് ബെല്ലി ഡാന്‍സ് കാണാനും, ഷവര്‍മ്മ തിന്നാനും, ഡ്രാഫ്റ്റ് DD ബീര്‍ കുടിക്കാനു, കടലില്‍ നീന്തി കുളിക്കാനും, പിന്നെ സ്വപനം കാണാനും..............


Posted by Picasa

Sunday, May 3, 2009

അന്നദാനം മഹാദാനം

അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും അന്നദാനം നടത്തി വരുന്നു.
2000 രൂ‍പയാണ് നൂറുപേര്‍ക്കുള്ള അന്നദാനത്തിന് ദേവസ്വത്തില്‍ അടക്കേണ്ടത്.
ഭക്തരെല്ലാവരും കൂടി പാചകം ചെയ്യും. അതില്‍ ശോഭ ടീച്ചറാണ് ചുക്കാന്‍ പിടിക്കാന്‍. കഴിഞ്ഞ തിരുവാതിരക്ക് ടീചറുടെ സ്പെഷന്‍ എരിശ്ശേരി ഉണ്ടായിരുന്നു. മത്തങ്ങ എരിശ്ശേരി ആയിരുന്നു. ടീച്ചറാണ് മത്തങ്ങ നുറുക്കി വെക്കുന്നത്.
എനിക്ക് അടുക്കളപ്പണി അറിയില്ലാത്തതിനാല്‍ ഞാന്‍ അവര്‍ ചെയ്യുന്നത് നോക്കി നില്‍ക്കും. ചിലപ്പോള്‍ പരദൂഷണം പറയും. അവര്‍ക്ക് ഇഷ്ടമുള്ള ദൂഷണമേ പറയൂ.
എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ പണി നീങ്ങുകയില്ല. പിന്നെ പ്രധാന പരി കര്‍മ്മി ജയ എന്ന പെണ്‍കുട്ടിയാണ്. പെണ്‍കുട്ടിയെന്നാല്‍ കൊച്ചു കുട്ടിയൊന്നുമല്ല. അവര്‍ക്കും രണ്ട് മക്കളുണ്ട്. ഒന്നിന് ഒരു കുട്ടിയുണ്ട്. ശോഭ ടീച്ചര്‍ക്ക് ഒരു പെണ്ണും ഒരാണും. പെണ്‍കുട്ടിക്ക് ഒരു കുട്ടിയുണ്ട്. ടീച്ചര്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തിനോടനുബന്ധിച്ച് നടത്തുന്ന ശിശു വിദ്യാലയത്തിലെ സ്റ്റാഫ് ആണ്. അങ്ങിനെയാ ഞങ്ങള്‍ ടീച്ചര്‍ എന്ന് വിളിക്കുന്നത്.
അമ്പലത്തിലെ എന്ത് കാര്യങ്ങളുണ്ടായാലും ടീച്ചര്‍ മുന്‍പന്തിയില്‍ ഉണ്ടാകും. അതിനാല്‍ ഞങ്ങള്‍ക്ക് ടീച്ചറെകൊണ്ട് വലിയ ഉപകാരമാണ്.
ഒരു ഭക്തനാണ് അന്നദാന മണ്ഡപം പണിയാനുള്ള പണം കൊടുത്തത്. അമ്പലത്തില്‍ നിന്നും തറ പണിത് കൊടുത്തു.
ഇനിയും കുറേ പണികളുണ്ട്. വെള്ളം, വെളിച്ചം, ചുമരുകള്‍ മുതലായവ വേണം. ആര്‍ക്കും സഹായിക്കാം.
ഇപ്പോള്‍ മാസത്തില്‍ ഒരു ദിവസമേ അന്നദാനം ഉള്ളൂ. എല്ലാ ആഴ്ചയിലും നടത്തിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ അതിന്ന് ആരും മുന്നോട്ട് വരുന്നില്ല. സമീപത്ത് ഒരു ക്ഷേത്രത്തില്‍ ഇപ്പോള്‍ എല്ലാ ദിവസവും അന്നദാനം ഉണ്ട്.
അച്ചന്‍ തേവര്‍ കനിഞ്ഞാല്‍ ഇവിടെയും അങ്ങിനെ സംഭവിക്കും. ഇവിടുത്തെ അന്ന ദാനം വിഭവ സമൃധമായ സദ്യ തന്നെ. പാല്‍ പായസം വിശേഷമാണ്. ഏവര്‍ക്കും സ്വാഗതം. മുന്‍ കൂട്ടി ടോക്കണ്‍ വാങ്ങണം എന്ന ഒരു നിര്‍ബ്ബന്ധമേ ഉള്ളൂ...
ഇവിടെ 05-05-09 നു പ്രതിഷ്ടാദിനമാണ്. അന്നും അന്ന ദാനമുണ്ട്. പ്രസാ‍ദ് ഊട്ട്. ആയിരം പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നുണ്ട്.
ശ്രീമാന്‍ അഴകത്ത് ശാസ്ത്രശര്‍മ്മനാണ് തന്ത്രി.
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവന്‍. പിന്നെ പാര്‍വ്വതി, ഗോശാല കൃഷ്ണന്‍, അയ്യപ്പന്‍, ഗണപതി, സുബ്രഫ്മണ്യന്‍, ഹനുമാന്‍, യോഗീശ്വരന്‍, നാഗങ്ങള്‍, രക്ഷസ്സ് മുതലായ ഉപദേവതകളും ഉണ്ട്.
മുപ്പെട്ട് വെള്ളിയാഴ്ച ഗണപ്തിക്ക് അപ്പം നിവേദ്യം, മുപ്പെട്ട് ശനി ഹനുമാന്‍ സ്വാമിക്ക് വട മാല, അവില്‍ നിവേദ്യം, വെറ്റില മാല എന്നിവയും അര്‍പ്പിക്കാം.
മുപ്പെട്ട് വെള്ളിയും, മുപ്പെട്ട് ശനിയും ഇവിടെ വിശേഷ ദിവസങ്ങളാണ്. ഈ വഴിക്ക് വരുമ്പോള്‍ ഞങ്ങളുടെ ക്ഷേത്രത്തില്‍ വരണം.
സ്നേഹാ‍ദരങ്ങളോടെ
ജെ പി
ഞാന്‍ ഈ ക്ഷേത്രത്തിന്റെ പ്രസിഡണ്ട് കൂടിയാണ് എന്നുള്ള വിവരം എല്ലാവരേയും അറിയിക്കുന്നു.





Posted by Picasa

Saturday, May 2, 2009

പൂരത്തലേന്ന് [അതായത് നാളെ തൃശൂര്‍ പൂരം] 03-05-09


പൂരത്തലേന്നും തൃശ്ശൂര്‍ക്കാര്‍ക്ക് ഉത്സവം തന്നെ.
ആദ്യം ചമയങ്ങള്‍ കാണാന്‍ കുറേ ക്യു നിന്നു മടുത്ത് പന്തലുകളും മറ്റും കാണാനിറങ്ങി. എല്ലാത്തിന്റെയും പടങ്ങള്‍ എടുത്തു. നടുവിലാലിലേയും, നായ്കനാലിലേയും പന്തല്‍ മോശമില്ല. തെക്കെ നടയിലെ പന്തലിന്റെ മുകളിലും താഴെയും ബള്‍ബുകള്‍ കത്തുന്നില്ല. അപ്പോള്‍ ഞാന്‍ നടുവിലാലില്‍ പോയി പന്തല്‍ കണ്ടു ഫോട്ടോ എടുത്തു. പിന്നെ തിരുവമ്പാടി ഭാഗത്തെ ചമയങ്ങള്‍ കാണാന്‍ കുറേ പരിശ്രമിച്ചു. അതിന്ന് ഏതാണ്ട് മാരാര്‍ റോഡ് ജംങ്ഷന്‍ തൊട്ട് വരിയാണ്. അതിനാല്‍ ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. നായ്കനാലിലേയും പന്തല്‍ കണ്ട് നേരെ പാറമേക്കാവില്‍ പോയി ദര്‍ശനം നടത്തി. അവിടെയും ചമയം കാണാന്‍ വലിയ തിരക്ക്. അതിനാല്‍ അവിടെയും ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.
അപ്പോ അലങ്കരിച്ച ക്ഷേത്രത്തിന്റെ ഫോട്ടോകള്‍ എടുത്തു. നെറ്റിപ്പട്ടം ഇല്ലാതെ നിര്‍ത്തിയിരുന്ന കരിവീരംന്മാരെ കണ്ടു, കുശലം പറഞ്ഞ് അവരുടെ ഫോട്ടോയും എടുത്തു. പിന്നെ അതുമിതും കണ്ട് നേരെ വടക്കുന്നാഥനെ കിഴക്കെ നടയില്‍ പോയി വണങ്ങി. ഗോപുരത്തിന്റെ ഫോട്ടോ എടുത്തു. പിന്നെ പൂരം എക്സിബിഷന്റെ മുന്നിലുള്ള ലോണില്‍ അല്പനേരം നീണ്ടു നിവര്‍ന്നു കിടന്നു. പിന്നീട് വീണ്ടും പാറമേക്കാവില്‍ പോയി കുറച്ചും കൂടി ഫോട്ടോസ് എടുത്തു തിരിക വടക്കുന്നാഥന്റെ സന്നിധിയില്‍ എത്തി.

തേക്കിന്‍ കാട്ടില്‍ ചുറ്റിയടിച്ച് സര്‍ക്കസ്സെല്ലാം കണ്ട് നടന്ന് നടന്ന് തോറ്റു. എലൈറ്റ് ഹോട്ടലില്‍ അല്പനേരം വിശ്രമിച്ച് ഒരു ഫോസ്റ്റര്‍ അകത്താക്കി പൂരം ഉത്ഘാടനം ചെയ്തു. അപ്പോഴെക്കും 9 മണി കഴിഞ്ഞിരുന്നു. ബീനാമ്മയുടെ ഫോണ്‍ വന്നു. പത്തുമണിക്ക് മുന്‍പേ വന്നില്ലെങ്കില്‍ അത്താഴം കഴിച്ചെത്തിയാല്‍ മതിയെന്നു. അപ്പോ നേരെ വീട്ടിലേക്ക് വിട്ടു. നാളെ എന്റെ കുറച്ച് അതിഥികള്‍ ഗള്‍ഫില്‍ നിന്നും യൂറോപ്പില്‍ നിന്നും വരുന്നുണ്ട്. അവരെ ഹോട്ടലില്‍ താമസിപ്പിക്കണം. ഒരു യൂറോപ്പുകാരന്‍ സായ്പ്പിന് തൃശ്ശൂരെ ഒരു ഹോട്ടലും പിടിക്കില്ല. അവനെ വെടിക്കെട്ടിന് മുന്‍പ് കൊച്ചിയിലെത്തിക്കാന്‍ വണ്ട് ഏര്‍പ്പാടാക്കണം. ഓന്‍ പ്ണ്ട് എന്നെ ഓന്റെ നാട്ടില്‍ കുറേ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നമ്മളും പ്രത്യുപകാരം ചെയ്യേണ്ടെ അല്ലെങ്കില്‍ ഓനെ എവിടെയെങ്കിലും കിടത്താമായിരുന്നു.
ഇനി നാളെ നേരത്തെ എഴുന്നേല്‍ക്കണം. അതിനാല്‍ നേരത്തെ കിടക്കണം എന്നര്‍ഥം. അപ്പോ കൂടുതല്‍ പൂരവിശേഷങ്ങളുമായി നാളെ കാണാം.
ഞാന്‍ പൂരപ്പറമ്പിലുണ്ടാകും. എല്ലാര്‍ക്കും അങ്ങോട്ട് സ്വാഗതം.

കുറിപ്പ്: > കൂടുതല്‍ ഫോട്ടോസ് അപ് ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക തകരാറുകളുല്ലതിനാല്‍ അവ നാളെ ഈ പോസ്റ്റില്‍ തന്നെ ഇടാം.





Posted by Picasa

കൂടുതല്‍ ആനകളെ കാണണമോ ?

കൂടുതല്‍ ആനകളെ കാണണമോ? നാളെ [03-05-09] തേക്കിന്‍ കാട്ടിലേക്ക് പോന്നോളൂ. ഞാനവിടെ ഉണ്ടാകും. നാളെ തൃശ്ശൂര്‍ പൂരം.
ഇവിടെ നോക്കുക. പൂരവിശേഷങ്ങള്‍ കാണാം.Posted by Picasa