Sunday, May 3, 2009

അന്നദാനം മഹാദാനം

അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും അന്നദാനം നടത്തി വരുന്നു.
2000 രൂ‍പയാണ് നൂറുപേര്‍ക്കുള്ള അന്നദാനത്തിന് ദേവസ്വത്തില്‍ അടക്കേണ്ടത്.
ഭക്തരെല്ലാവരും കൂടി പാചകം ചെയ്യും. അതില്‍ ശോഭ ടീച്ചറാണ് ചുക്കാന്‍ പിടിക്കാന്‍. കഴിഞ്ഞ തിരുവാതിരക്ക് ടീചറുടെ സ്പെഷന്‍ എരിശ്ശേരി ഉണ്ടായിരുന്നു. മത്തങ്ങ എരിശ്ശേരി ആയിരുന്നു. ടീച്ചറാണ് മത്തങ്ങ നുറുക്കി വെക്കുന്നത്.
എനിക്ക് അടുക്കളപ്പണി അറിയില്ലാത്തതിനാല്‍ ഞാന്‍ അവര്‍ ചെയ്യുന്നത് നോക്കി നില്‍ക്കും. ചിലപ്പോള്‍ പരദൂഷണം പറയും. അവര്‍ക്ക് ഇഷ്ടമുള്ള ദൂഷണമേ പറയൂ.
എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ പണി നീങ്ങുകയില്ല. പിന്നെ പ്രധാന പരി കര്‍മ്മി ജയ എന്ന പെണ്‍കുട്ടിയാണ്. പെണ്‍കുട്ടിയെന്നാല്‍ കൊച്ചു കുട്ടിയൊന്നുമല്ല. അവര്‍ക്കും രണ്ട് മക്കളുണ്ട്. ഒന്നിന് ഒരു കുട്ടിയുണ്ട്. ശോഭ ടീച്ചര്‍ക്ക് ഒരു പെണ്ണും ഒരാണും. പെണ്‍കുട്ടിക്ക് ഒരു കുട്ടിയുണ്ട്. ടീച്ചര്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തിനോടനുബന്ധിച്ച് നടത്തുന്ന ശിശു വിദ്യാലയത്തിലെ സ്റ്റാഫ് ആണ്. അങ്ങിനെയാ ഞങ്ങള്‍ ടീച്ചര്‍ എന്ന് വിളിക്കുന്നത്.
അമ്പലത്തിലെ എന്ത് കാര്യങ്ങളുണ്ടായാലും ടീച്ചര്‍ മുന്‍പന്തിയില്‍ ഉണ്ടാകും. അതിനാല്‍ ഞങ്ങള്‍ക്ക് ടീച്ചറെകൊണ്ട് വലിയ ഉപകാരമാണ്.
ഒരു ഭക്തനാണ് അന്നദാന മണ്ഡപം പണിയാനുള്ള പണം കൊടുത്തത്. അമ്പലത്തില്‍ നിന്നും തറ പണിത് കൊടുത്തു.
ഇനിയും കുറേ പണികളുണ്ട്. വെള്ളം, വെളിച്ചം, ചുമരുകള്‍ മുതലായവ വേണം. ആര്‍ക്കും സഹായിക്കാം.
ഇപ്പോള്‍ മാസത്തില്‍ ഒരു ദിവസമേ അന്നദാനം ഉള്ളൂ. എല്ലാ ആഴ്ചയിലും നടത്തിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ അതിന്ന് ആരും മുന്നോട്ട് വരുന്നില്ല. സമീപത്ത് ഒരു ക്ഷേത്രത്തില്‍ ഇപ്പോള്‍ എല്ലാ ദിവസവും അന്നദാനം ഉണ്ട്.
അച്ചന്‍ തേവര്‍ കനിഞ്ഞാല്‍ ഇവിടെയും അങ്ങിനെ സംഭവിക്കും. ഇവിടുത്തെ അന്ന ദാനം വിഭവ സമൃധമായ സദ്യ തന്നെ. പാല്‍ പായസം വിശേഷമാണ്. ഏവര്‍ക്കും സ്വാഗതം. മുന്‍ കൂട്ടി ടോക്കണ്‍ വാങ്ങണം എന്ന ഒരു നിര്‍ബ്ബന്ധമേ ഉള്ളൂ...
ഇവിടെ 05-05-09 നു പ്രതിഷ്ടാദിനമാണ്. അന്നും അന്ന ദാനമുണ്ട്. പ്രസാ‍ദ് ഊട്ട്. ആയിരം പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നുണ്ട്.
ശ്രീമാന്‍ അഴകത്ത് ശാസ്ത്രശര്‍മ്മനാണ് തന്ത്രി.
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവന്‍. പിന്നെ പാര്‍വ്വതി, ഗോശാല കൃഷ്ണന്‍, അയ്യപ്പന്‍, ഗണപതി, സുബ്രഫ്മണ്യന്‍, ഹനുമാന്‍, യോഗീശ്വരന്‍, നാഗങ്ങള്‍, രക്ഷസ്സ് മുതലായ ഉപദേവതകളും ഉണ്ട്.
മുപ്പെട്ട് വെള്ളിയാഴ്ച ഗണപ്തിക്ക് അപ്പം നിവേദ്യം, മുപ്പെട്ട് ശനി ഹനുമാന്‍ സ്വാമിക്ക് വട മാല, അവില്‍ നിവേദ്യം, വെറ്റില മാല എന്നിവയും അര്‍പ്പിക്കാം.
മുപ്പെട്ട് വെള്ളിയും, മുപ്പെട്ട് ശനിയും ഇവിടെ വിശേഷ ദിവസങ്ങളാണ്. ഈ വഴിക്ക് വരുമ്പോള്‍ ഞങ്ങളുടെ ക്ഷേത്രത്തില്‍ വരണം.
സ്നേഹാ‍ദരങ്ങളോടെ
ജെ പി
ഞാന്‍ ഈ ക്ഷേത്രത്തിന്റെ പ്രസിഡണ്ട് കൂടിയാണ് എന്നുള്ള വിവരം എല്ലാവരേയും അറിയിക്കുന്നു.





Posted by Picasa

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും അന്നദാനം നടത്തി വരുന്നു.