
ഞാന്‍ ഇന്ന് പതിവിലും നേരത്തെ ക്ഷേത്രത്തിലെത്തി. ഞാന്‍ പുതിയതായി കണ്‍സല്‍ട്ടന്റ് ആയ സ്ഥാപനത്തില്‍ നിന്ന് വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ അച്ചന്‍ തേവരെ ഞാന്‍ മറന്നില്ല. തേവര്‍ക്ക് ശര്‍ക്കരയും അരിയും പഞ്ചസാരയും മറ്റു പൂജാ ദ്രവ്യങ്ങളും നടയില്‍ സമര്‍പ്പിച്ചു. തൃപ്പുക കഴിയും വരെ ആ സന്നിധിയില്‍ ഇരുന്നു.
പതിവുപോലെ ദീപാരാധക്ക് പത്മജ ടീച്ചറും സംഘവും [മീര ചേച്ചി, ബീന മുതലായവര്‍] എത്തിയിരുന്നു.
++ മുപ്പെട്ട് വെള്ളിയാഴ്ച ധാരാളം ഭക്തര്‍ അപ്പം നിവേദ്യത്തിന് എത്തിയിരുന്നു. ഞാന്‍ ഇന്നെലെ ക്ഷേത്രത്തില്‍ പോകാത്തത് കാരണം എനിക്ക് അപ്പം ശീട്ടാക്കാന്‍ പറ്റിയില്ല.
ഇന്നെത്തെ അത്താഴപൂജക്കുള്ള ശര്‍ക്കരപായസത്തിന്

ഇന്ന് ദീപാരധനക്ക് മുന്‍പ് ലളിതാ സഹസ്രനാമ പാരായണം ഉണ്ടായിരുന്നു.
നാളെ മുപ്പെട്ട് ശനിയാഴ്ചയാണ്. ഹനുമാന്‍ സ്വാമിക്ക് പ്രത്യേക വഴിപാടുകള്‍ ഉണ്ട്. വടമാല, വെറ്റില മാല, അവില്‍ നിവേദ്യം മുതലായവ.
ഏവര്‍ക്കും സ്വാഗതം.
അച്ചന്‍ തേവര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്തിലാണ്. തൃശ്ശൂര്‍ റൌണ്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍. ഇരിഞ്ഞാലക്കുട - കൊടുങ്ങല്ലൂര്‍ ബസ്സ് റൂട്ടില്‍.