
പൂരത്തലേന്നും തൃശ്ശൂര്‍ക്കാര്‍ക്ക് ഉത്സവം തന്നെ.
ആദ്യം ചമയങ്ങള്‍ കാണാന്‍ കുറേ ക്യു നിന്നു മടുത്ത് പന്തലുകളും മറ്റും കാണാനിറങ്ങി. എല്ലാത്തിന്റെയും പടങ്ങള്‍ എടുത്തു. നടുവിലാലിലേയും, നായ്കനാലിലേയും പന്തല്‍ മോശമില്ല. തെക്കെ നടയിലെ പന്തലിന്റെ മുകളിലും താഴെയും ബള്‍ബുകള്‍ കത്തുന്നില്ല. അപ്പോള്‍ ഞാന്‍ നടുവിലാലില്‍ പോയി പന്തല്‍ കണ്ടു ഫോട്ടോ എടുത്തു. പിന്നെ തിരുവമ്പാടി ഭാഗത്തെ ചമയങ്ങള്‍ കാണാന്‍ കുറേ പരിശ്രമിച്ചു. അതിന്ന് ഏതാണ്ട് മാരാര്‍ റോഡ് ജംങ്ഷന് തൊട്ട് വരിയാണ്. അതിനാല്‍ ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. നായ്കനാലിലേയും പന്തല്‍ കണ്ട് നേരെ പാറമേക്കാവില്‍ പോയി ദര്‍ശനം നടത്തി. അവിടെയും ചമയം കാണാന്‍ വലിയ തിരക്ക്. അതിനാല്‍ അവിടെയും ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.
അപ്പോ അലങ്കരിച്ച ക്ഷേത്രത്തിന്റെ ഫോട്ടോകള്‍ എടുത്തു. നെറ്റിപ്പട്ടം ഇല്ലാതെ നിര്‍ത്തിയിരുന്ന കരിവീരംന്മാരെ കണ്ടു, കുശലം പറഞ്ഞ് അവരുടെ ഫോട്ടോയും എടുത്തു. പിന്നെ അതുമിതും കണ്ട് നേരെ വടക്കുന്നാഥനെ കിഴക്കെ നടയില്‍ പോയി വണങ്ങി. ഗോപുരത്തിന്റെ ഫോട്ടോ എടുത്തു. പിന്നെ പൂരം എക്സിബിഷന്റെ

തേക്കിന് കാട്ടില്‍ ചുറ്റിയടിച്ച് സര്‍ക്കസ്സെല്ലാം കണ്ട് നടന്ന് നടന്ന് തോറ്റു. എലൈറ്റ് ഹോട്ടലില്‍ അല്പനേരം വിശ്രമിച്ച് ഒരു ഫോസ്റ്റര്‍ അകത്താക്കി പൂരം ഉത്ഘാടനം ചെയ്തു. അപ്പോഴെക്കും 9 മണി കഴിഞ്ഞിരുന്നു. ബീനാമ്മയുടെ ഫോണ്‍ വന്നു. പത്തുമണിക്ക് മുന്‍പേ വന്നില്ലെങ്കില്‍ അത്താഴം കഴിച്ചെത്തിയാ

ഇനി നാളെ നേരത്തെ എഴുന്നേല്‍ക്കണം. അതിനാല്‍ നേരത്തെ കിടക്കണം എന്നര്‍ഥം. അപ്പോ കൂടുതല്‍ പൂരവിശേഷങ്ങളുമായി നാളെ കാണാം.
ഞാന്‍ പൂരപ്പറമ്പിലുണ്ടാകും. എല്ലാര്ക്കും അങ്ങോട്ട് സ്വാഗതം.
കുറിപ്പ്: > കൂടുതല്‍ ഫോട്ടോസ് അപ് ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക തകരാറുകളുല്ലതിനാല്‍ അവ നാളെ ഈ പോസ്റ്റില്‍ തന്നെ ഇടാം.
1 comment:
പൂരത്തലേന്നും തൃശ്ശൂര്‍ക്കാര്‍ക്ക് ഉത്സവം തന്നെ.
ആദ്യം ചമയങ്ങള്‍ കാണാന്‍ കുറേ ക്യു നിന്നു മടുത്ത് പന്തലുകളും മറ്റും കാണാനിറങ്ങി. എല്ലാത്തിന്റെയും പടങ്ങള്‍ എടുത്തു. നടുവിലാലിലേയും, നായ്കനാലിലേയും പന്തല്‍ മോശമില്ല
Post a Comment