Friday, April 17, 2009

പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍

Posted by Picasaഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളും മറ്റും അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.
എല്ലാവരും അകമഴിഞ്ഞ് സഹായിക്കുക.
തുടര്‍ന്നെഴുതുന്നു... 18-04-09 ല്‍
കാന്‍സറും അതുപോലുള്ള ദീര്‍ഘകാലരോഗങ്ങളും മൂലം ദുരിതപ്പെടുന്ന അനേകം പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെയും കുടുംബാങ്ങളുടെയും ജീവിതം പരമാവാധി വെദനാരഹിതവും ആശ്വാസകരവുമാക്കുന്നതിനായി നില കൊള്ളുന്ന പൊതുസമൂഹത്തിന്റെ കൂട്ടായ്മയാണ് സാന്ത്വനപരിചരണ കേന്ദ്രം.
ചികത്സയും, മരുന്നും പരിചരണവും തീര്‍ത്തും സൌജന്യമാണ്. ഹൃദയാലുക്കളായ മനുഷ്യരുടെ സഹായമാണ് ഈ പ്രസ്ഥാനത്തെ നില നിര്‍ത്തുന്നത്. നിങ്ങളുടെ ഒരു കൈത്താങ്ങ് അവശരായ രോഗികള്‍ക്ക് ആശ്വാസമാണ്.
ആരോഗ്യം ഓരൊ മനുഷ്യന്റെയും പൌരാവകാശമാണെന്ന ബോധമാണ് സാന്ത്വന പരിചരണത്തിന്റെ ജീവ വായു.
ഫോണ്‍ 0487 2322128 [ഓപി] 0487 2321788 [കിടത്തി ചികിത്സാ വിഭാഗം]
ഞാന്‍ ഒരു കാലത്ത് ഈ സംഘടനയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ വീണ്ടും താമസിയാതെ ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നുണ്ട്.

7 comments:

ജെപി. said...

ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളും മറ്റും അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.
എല്ലാവരും അകമഴിഞ്ഞ് സഹായിക്കുക


പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍
തൃശ്ശൂര്‍

കാപ്പിലാന്‍ said...

വിശദ വിവരങ്ങള്‍ പോന്നോട്ടെ ജെപ്പി മാഷേ ..ആശംസകള്‍

കുറുമാന്‍ said...

പെയിന്‍ ആന്റ് പാലിയാറ്റിക്ക് സെന്ററിലേക്ക് കഴിയുന്ന സഹായം ചെയ്യും.

എന്റെ ചങ്ങാതി ഡോ‍ക്ടര്‍ ബാബു കോഴിക്കോട് പെയിന്‍ ആന്റ് പാലിയാറ്റിക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍ ആണു(സ്വന്തം ആശുപത്രി). അദ്ദേഹം വേണമെങ്കില്‍ വന്ന് ചികിത്സ വരെ ചെയ്യും.

ജെപി. said...

കുറുമാന്‍ ജീ

ഞാന്‍ പണ്ട് പെയിന്‍ ആന്റ് പാലിയേറ്റിവ് സംഘടനയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ പോകുന്നു. പൂരം എക്സിബിഷനില്‍ കണ്ടതാണ് ഈ പോസ്റ്റര്‍. ഇതേ പറ്റി അറിയാത്തവര്‍ എന്തെങ്കിലും ചെയ്യുമല്ലോ എന്ന പ്രത്യാശയോടെ.
ഞാന്‍ അവിടെ നിന്ന് ശേഖരിച്ച ചില വിവരങ്ങള്‍ ആ പോസ്റ്റില്‍ തന്നെ എഴുതാം.
പിന്നെ താങ്കളുടെ സുഹൃത്ത് ഡോ ബാബുവിന്റെ സേവനം അവര്‍ക്ക് ഉപകാരപ്രദമായി ഭവിക്കട്ടെ.
എന്റെ നാട്ടിലെ സുഹൃത്ത് ഹംസയും അദ്ദേഹത്തിന്റെ പ്രിയപത്നി മൈനയും ഈ സംഘടനയുടെ വടക്കേക്കാട് ശാഖയിലെ സജീവ പ്രവര്‍ത്തകരാണ്.
സഹായങ്ങള്‍ അവര്‍ക്ക് നേരിട്ട് അയക്കുക. എനിക്ക് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
അശരണരെ സഹായിക്കുന്ന ലയണ്‍സ് ക്ലബ്ബില്‍ ഞന്‍ ഒരു സജീവ പ്രവര്‍ത്തകനാണ്.

ജെപി. said...

http://voiceoftrichur.blogspot.com/

തുടര്‍ന്നെഴുതുന്നു... 18-04-09 ല്
കാന്‍സറും അതുപോലുള്ള ദീര്‍ഘകാലരോഗങ്ങളും മൂലം ദുരിതപ്പെടുന്ന അനേകം പേര് നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെയും കുടുംബാങ്ങളുടെയും ജീവിതം പരമാവാധി വെദനാരഹിതവും ആശ്വാസകരവുമാക്കുന്നതിനായി നില കൊള്ളുന്ന പൊതുസമൂഹത്തിന്റെ കൂട്ടായ്മയാണ് സാന്ത്വനപരിചരണ കേന്ദ്രം.
ചികത്സയും, മരുന്നും പരിചരണവും തീര്‍ത്തും സൌജന്യമാണ്. ഹൃദയാലുക്കളായ മനുഷ്യരുടെ സഹായമാണ് ഈ പ്രസ്ഥാനത്തെ നില നിര്‍ത്തുന്നത്. നിങ്ങളുടെ ഒരു കൈത്താങ്ങ് അവശരായ രോഗികള്‍ക്ക് ആശ്വാസമാണ്.
ആരോഗ്യം ഓരൊ മനുഷ്യന്റെയും പൌരാവകാശമാണെന്ന ബോധമാണ് സാന്ത്വന പരിചരണത്തിന്റെ ജീവ വായു.

ppmd said...

ജെ.പി.സ്ര്‍,
മനുഷ്യത്വമുള്ളവര്‍ ഒരു ചെറിയ ശതമാനമെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അവരെക്കുറിച്ച് തീര്‍ച്ചയായും താങ്കളെഴുതണം. നിസ്വാര്‍ഥ സേവനത്തിന്റെ ചില മാതൃകകള്‍ പലര്‍ക്കും ഉപകാരപ്രദമായേക്കും
സ്നേഹത്തോടെ
മുരളി

ജെപി. said...

മുരളി മോനെ

ആവശ്യപ്പെട്ട പോലെ ഞാന്‍ എഴുതാന്‍ ശ്രമിക്കാം.
ഈ സബ്ജക്റ്റ് ലിങ്ക് സുഹൃത്ത് വലയങ്ങളില്‍ എത്തിക്കു ആവും വിധം.
ട്രിച്ചൂര്‍ ബ്ലോഗ് ക്ലബ്ബ് രൂപീകരിക്കുമ്പോള്‍ നമുക്ക് എന്തെങ്കിലും സമാഹരിച്ച് ഈ സംഘടനക്ക് കൊടുക്കണം.

ട്രിച്ചൂര്‍ ബ്ലോഗ് ക്ലബ്ബ് സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ ദയവായി എത്തിനോക്കുക:-

http://trichurblogclub.blogspot.com/