എന്തൊരു കിടപ്പാ ഇത് ചേട്ടാ. നമുക്ക് വോട്ട് ചെയ്യാന്‍ പോണ്ടെ, എക്സിബിഷന്‍ കാണാന്‍ പോണ്ടെ, ണീക്ക് വേഗം.
“ഈ ബീനാമ്മയെ കൊണ്ട് തോറ്റല്ലോ. കൊച്ചുവെളുപ്പാന്‍ കാലത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുമ്പോളാണവളുടെ കിന്നാരം പറച്ചില്‍. എന്തിന്റെ സോക്കെടാ ഈ പെണ്‍പെറന്നോത്തിക്ക്. നമുക്കൊരു പാര്‍ട്ടിയുമില്ല. നമ്മളോട് ആരും വോട്ട് ചോദിച്ച് വന്നുമില്ല. പിന്നെന്തിന് അവിടെ ചൂടും കോണ്ടോണ്ട് വരീല് നില്‍ക്കണം.
“അതൊന്നും പറഞ്ഞാല്‍ പറ്റില്ല. വോട്ട് ചെയ്യേണ്ടത് നമ്മുടെ അവകാശമാണ്. വാ വേഗം എണീറ്റ് കുളിക്ക്. ഞാന്‍ നല്ല മൊരിഞ്ഞ ദോശയും ചേട്ടനിഷ്ടമുള്ള കടലക്കറിയും, മാങ്ങാച്ചമ്മന്തിയും ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്....”
“പിന്നെ നമുക്ക് എക്സിബിഷനും കണ്ടിട്ട് വരാം. കഴിഞ്ഞ കൊല്ലം തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ എനിക്ക് കാണാന്‍ ഒത്തില്ല. പല കാരണങ്ങളാലും അത് നീണ്ട് പോയി. ലോകത്തുള്ളവരെല്ലാം കണ്ടു. ഈ പൂരപ്പറമ്പിന്റെ തൊട്ട അയലത്ത് കിടക്കുന്ന എനിക്ക് അവിടെ പോകാന്‍ പറ്റീല്ല എന്ന് നാട്ടുകാരറിഞ്ഞാല്‍ കളിയാക്കുകയില്ലേ......?
“ശരി ഇന്നാ പോകാം. അപ്പോ നമുക്ക് ആദ്യം എക്സിബിഷന്‍ കാണാന്‍ പോകാം.“
“അത് വേണ്ടാ ചേട്ടാ.. നമുക്ക് ആദ്യം വോട്ട് ചെയ്തിട്ട് വരാം..... ഇലക്ട്രല്‍ കാര്‍ഡ് എടുക്കാന്‍ മറക്കേണ്ട...............”
“ഞാന്‍ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്...............”
രണ്ട് പേരും വോട്ട് ചെയ്ത് മടങ്ങി............
“ബീനാമ്മ പറയുകയാ..... ഞാന്‍ എന്ത് മണ്ടിയാ......... അവിടെ കുത്താന്‍ നേരത്ത് അവള്‍ക്ക് ഓര്‍മ്മയുണ്ടായില്ലത്രെ ആര്‍ക്കാ വോട്ട് ചെയ്യേണ്ടതെന്ന്.......”
“എന്നിട്ട് അസാധുവാക്കി കളഞ്ഞോടീ.........?
“ഏയ് അസാധുവാക്കിയില്ല..... കണ്ണടച്ച് ഒന്നില്‍ കുത്തി..................”
“ആ മിടുക്കി....... അപ്പോ നിനക്ക് വിവരം ഉണ്ട്.............’
“ചേട്ടന്‍ ആര്‍ക്കാ കുത്തിയത്...............?
“ആ അതൊന്നും പരസ്യമായി പറയാന്‍ പറ്റില്ല..........
“ഞാന്‍ ഏറ്റവും ഭംഗിയുള്ള ഒരാള്‍ക്കാ കുത്തിയത്..............
“അപ്പോള്‍ ഭംഗിയുള്ള കൊറേ പേരുണ്ടല്ലോ............
“അതെയോ......... എനിക്ക് ആകെ ഭംഗിയുള്ള ഒരാളെ കാണാന്‍ ഒത്തുള്ളൂ.. ഞാന്‍ അയാള്‍ക്കാ കുത്തിയത്...........”
“ഞാനൊരു സൌന്ദര്യാരാധകനാണെന്നറിയാമല്ലോ...........?
“അപ്പോ പിന്നെന്തിനാ എന്നെ കെട്ടിയത്..........?
“അതിന്ന് നീ വന്ന് എന്റെ മേല് വീണതല്ലേ..............
“അത് ശരി.... അതാണല്ലേ കാര്യം.............
“ആ അത് തന്നെ......... ഞാന്‍ എന്റെ തൊട്ട് ഇടത്തെ മുറിയിലെ ആ ഇറ്റാലിയന്‍ പെണ്ണിനെ കെട്ടണമെന്ന് വിചാരിച്ചിരിക്കയായിരുന്നു..”
“അതിന്നിടക്ക് എനിക്കൊരു പനിയും, നിന്റെ ഒരു പരിചരണവും, പിന്നെ നീ മേല്ന്ന് പോയിട്ടുണ്ടോ ഇന്നേ വരെ..........”
“ഈ ബ്രിട്ടീഷ്കാരുടെ ഓരോ പണിയേ...........ആണ്‍കുട്ട്യോള്‍ക്കും പെണ്‍കുട്ട്യോള്‍ക്കും കൂടി ഒരേ ഹോസ്റ്റല്‍..... സൌകര്യം പോലെ നടക്കാന്‍ പറ്റില്ല. തട്ടിത്തടയാണ്ട് ഒന്ന് നടക്കാന്‍ പറ്റില്ല...........”
“എന്റെ എന്തോ കാലക്കേടിനാ എന്റെ അര്‍ബാബ് എന്നെ ബിസിനസ്സ് മേനേജ് മെന്റിന് പഠിക്കാന്‍ ലണ്ടനില്‍ കൊണ്ട് ചേര്‍ത്തത്. അതുണ്ടെങ്കിലേ പ്രോമോഷന്‍ കിട്ടൂളോത്രെ............”
“അവിടുന്നാ ബീനാമ്മ എന്നെ കഷ്ടത്തിലാക്ക്യെ...........”
ദാ ഈ നിമിഷം വരെ...............
“ഈ പഹച്ചീനെ സിങ്കപ്പൂരിലെ കോളെജൊന്നും പറ്റാണ്ട് ഓള്‍ടെ തന്ത ലണ്ടനില്‍ കൊണ്ട് ചേര്‍ത്തു...........”
“അവിടുന്ന് വല്ല വെള്ളക്കാരുടെയും കൂടെ പോവാണ്ട് ഈ പാവത്തിനെ പിടികൂടി..... ന്നിട്ട് ഇപ്പോ പറേണ് ഓള്‍ക്ക് ഒന്നും അറീല്ലാത്രെ.......”
“പനിപിടിച്ച് കിടക്കുന്ന ഒരാളെ വന്ന് സഹായിക്കലും, കെട്ടിപ്പിടിക്കലും, ഉമ്മ വെക്കലും, സാന്ത്വനപ്പെടുത്തലും, കൂടെ കെടുക്കലും ഒക്കെ ആയി എന്നെ കഷ്ടത്തിലാക്കീല്ലേടീ നശൂലമേ നീ...........”
“എനിക്ക് ആ ഇറ്റാലിയന്‍ വാലിയെ കെട്ടി ഇറ്റലിയില്‍ നല്ല പിസ്സയൊക്കെ തിന്ന് ജീവിക്കാമായിരുന്നൂ...
“ഇപ്പോ അതിന്ന് പകരം മൊരിഞ്ഞ ദോശയും, മൊരിഞ്ഞ ദോശ പോലത്തെ നിന്റെ മോന്തായവും കണ്ട്... എന്റെ ജീവിതം തകര്‍ത്തല്ലോടീ ഹമുക്കേ നീ............”
++
“പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം. ങ്ങള് കൊറേ നേരമായി ന്നെ ഇട്ട് പൊരിക്കാന്‍ തൊടങ്ങീട്ട്. ങ്ങള്ക്ക് ന്നെ വേണ്ടായിരുന്നെങ്കില് ന്നെ ഡൈവോഴ്സ് ചെയ്യാമായിരുന്നില്ലേ ലണ്ടനില്‍ വെച്ച് തന്നേ.........”
“ഇപ്പോ രണ്ട് പിള്ളേരും......അപ്പൂപ്പനും ഒക്കെ ആയിട്ട് ഈ വയസ്സാന്‍ കാലത്താണോ ഈ പഴം പുരാണം കേക്കാനെനിക്ക് നേരം.... നിക്ക് വേറേ ആളുകളുണ്ടായിരുന്നു അപ്പള്... ഞാന്‍ നിങ്ങടെ സൌന്ദര്യം കണ്ടിട്ടൊന്നുമല്ല നിങ്ങളെ പ്രേമിച്ചത്.. ആരോരുമില്ലാതെ പനിയും പിടിച്ച് അവിടെ കിടന്ന് മയ്യത്താകേണ്ട് എന്ന് വിചാരിച്ചിട്ടാ.............”
“നിക്ക് ഇപ്പോ മനസ്സിലായി....... ഞാന്‍ കാണിച്ചത് അബദ്ധമായിപ്പൊയെന്ന്...............”
“എന്റ് ബോയ് ഫ്രണ്ട് ആ ഫ്രഞ്ച് കാരന്‍ എന്നെ കെട്ടാന്‍ തയ്യാറായിരുന്നു..... എന്റെ കഷ്ടകാലം............... നിങ്ങള്‍ക്ക് പനിപിടിച്ചത്..........”
“അപ്പൊ നിനക്ക് പനി പിടിച്ച ആളുകളെയൊക്കെ പരിചരിക്കുകയായിരുന്നോ ലണ്ടനില്‍ തൊഴില്‍.. നീ അവിടെ പഠിക്കാന്‍ വന്നതല്ലേ..........?
“ഞാനും നിങ്ങളെ പോലെത്തന്നെ ഒരു പ്രമോഷനു വേണ്ടിയാ ആ നരകത്തിലേക്ക് വന്നത്.. സിങ്കപ്പൂരിലൊക്കെ എത്ര നല്ല കോളേജുകളുണ്ടായിരുന്നു. അപ്പോ എന്റെ തന്തക്ക് ഞാന്‍ ലണ്ടനില്‍ തന്നെ പഠിക്കണം............”
“ലണ്ടനില്‍ പഠിക്കാന്‍ വന്നത് കൊണ്ട് നിനക്ക് രാജകുമാരനെപ്പോലെ ഒരുത്തന്റെ ഭര്‍ത്താവായി കിട്ടിയില്ലോടീ..............”:
“ഹൂം....... ഒരു രാജകുമാരന്‍.................!
“എന്താടീ നിക്ക് ഒരു മോശം..............”
“ഇറ്റാലിയന്‍ സുന്ദരികളും, ഫ്രഞ്ച് മദാമ്മമാരും ഒക്കെ എന്റെ പിന്നിലുണ്ടായിരുന്നത് നീ തന്നെ കണ്‍ടിട്ടില്ലായിരുന്നല്ലോടീ അവിടെ...............?
ആ പാവങ്ങളെയൊക്കെ വശീകരിച്ച് എന്നെ നീ ഈ പരുവത്തിലാക്കി..............
“ശരി.... സമ്മതിച്ചു.................”
“നമുക്ക് എക്സിബിഷന്‍ കാണാന്‍ പോകാം...............“\
“ഞാന്‍ നിന്നെ എന്റെ കൂടെ കൊണ്ടോകില്ലാ............”
“നിന്നെ ഞാന്‍ റൌണ്ടില്‍ ഇറക്കി വിടാം............”
“നീ ഒറ്റക്ക് പോയ്ക്കോ........... ഞാനും ഒറ്റക്ക് പൊയ്ക്കോളാം...........”
“ശരി ഇന്നാ അങ്ങിനെയാകട്ടെ...............”
അങ്ങിനെ ബീനാമ്മയെ ഞാന്‍ ജയാ പാലസ്സിന്റെ അരികില്‍ ഇറക്കി വിട്ടു. വലിയ ഒരു ശല്യം ഒഴിഞ്ഞ സുഖത്തില്‍ വടക്കുന്നാഥന്റെ കിഴക്കെ തിരുനടയില്‍ വണ്ടി പാര്‍ക്ക് ചെയ്ത് എക്സിബിഷന്‍ ഗ്രൌണ്ടില്‍ പ്രവേശിച്ചു.........
++
ശേഷം ഭാഗം ലഞ്ച് കഴിച്ച് എഴുതാം.. ഇപ്പോ സമയം 2 പി എം.
Thursday, April 16, 2009
Subscribe to:
Post Comments (Atom)
4 comments:
“പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം. ങ്ങള് കൊറേ നേരമായി ന്നെ ഇട്ട് പൊരിക്കാന്‍ തൊടങ്ങീട്ട്. ങ്ങള്ക്ക് ന്നെ വേണ്ടായിരുന്നെങ്കില് ന്നെ ഡൈവോഴ്സ് ചെയ്യാമായിരുന്നില്ലേ ലണ്ടനില്‍ വെച്ച് തന്നേ.........”
ന്നാലും പിണങ്ങിപ്പിരിയേണ്ടിയിരുന്നില്ല.
എക്സിബിഷന്‍ സ്റ്റാളുകളിലെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു.
ബൈജു
ഞാനിന്ന് ബീനാമ്മയെ എക്സിബിഷന് കൊണ്ടോയി. ഓള്ക്ക് കണ്ടതൊക്കെ വാങ്ങണം, കണ്‍ടതൊക്കെ തിന്നണം. ആദ്യം ഇളനീര്‍ ഐസിട്ടത് കുടിച്ചു, അപ്പോഴെക്കും കണ്ടു കരിമ്പിന്‍ നീര്,അതും കുടിച്ചു.. പത്തടി കൂടി നടന്നപ്പോള്‍ AVT ചായ കണ്ടു. അപ്പോ അതും കുടിച്ചു. പിന്നെ മുളക് വടയും അല്പം കഴിഞ്ഞ് ഐസ് ക്രീമും. പിന്നെ രാജസ്ഥാന്‍ ബെഡ്ഷീറ്റും, തൂക്കി വില്‍ക്കുന്ന മെലാമിന്‍ വെയറും, കുഷ്യന്‍ കവറും, പിന്നെ വാഴത്തയ്യും, ഒക്കെ വാങ്ങി എന്നെ കൊണ്ട് പോട്ടറുടെ പണിയെടുക്കുമോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാനവളെ അവിടെ ഉപേക്ഷിച്ച് പോന്നു.
++ കൂടുതല്‍ പവലിയനുകളും മറ്റും പണി നടക്ക്കുന്നേ ഉള്ളൂ.. എന്നാലും എടുത്തിട്ടുണ്ട്. അപ് ലോഡിങ്ങ് സ്ലോ ആണ് വീട്ടില്‍.
ബ്ലോഗില്‍ ഇടാന്‍ പറ്റിയില്ലെങ്കില്‍ പിക്കാസയിലൂടെ അയക്കാം.
രണ്ടുപേരുടേയും പഴയ പ്രണയസാമ്രാജങ്ങൾ കൊള്ളാമല്ലോ....
Post a Comment