Monday, March 2, 2009

കപ്ലിയങ്ങാട് കുംഭ ഭരണി വേലഇന്നെലെ [ 02-03-2009] കപ്ലിയങ്ങാട്ട് ഭരണി വേലയായിരുന്നു..

കപ്ലിയങ്ങാട് ശ്രീ ഭഗവതി ക്ഷേത്രത്തിലുള്ള കുംഭ ഭരണി മഹോത്സവം കുന്നംകുളത്തുകാര്‍ക്ക് സുപരിചിതം.


എന്നാലും എഴുതുമ്പോള്‍ ഒരു വിശദീകരണം ആവശ്യമാണല്ലോ.ഞാന്‍ ഓര്‍മ്മ വെച്ചനാളുമുതല്‍ ആരാധിക്കുന്നതാണ് കപ്ലിയങ്ങാട്ടമ്മ.. എന്റെ ജന്മദേശമായ ഞമനേങ്ങാട്ട് നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ വടക്കു ഭാഗത്തായിട്ടാണ് കപ്ലിയങ്ങാ‍ട്ട് ഭഗവതീ ക്ഷേത്രം...

പണ്ടൊക്കെ ഭരണിക്ക് നാല്പത്തി ഒന്ന് ദിവസം മുന്‍പ് തുടങ്ങും പാട്ട് വിളിച്ച് കയറല്‍ എന്ന ചടങ്ങ്। ഞങ്ങളുടെ കുടുംബമായ വെട്ടിയാട്ടില്‍ തറവാട്ടുകാരുടേയാണ് ആദ്യത്തെ പാട്ട്.

ദീപാരാധന കഴിഞ്ഞാല്‍ മണ്ണാന്മാര്‍ നന്തുണി വായിച്ച് കളം വരച്ച പാട്ട് തുടങ്ങും. കളം വരക്കുന്നത് ശ്രീ കോവിലിന്നടുത്തുള്ള വേറെ ഒരു ** അമ്പലത്തിലാണ്. അതിന് മുന്നിലുള്ള സ്ഥലത്ത് ഇരുന്നാണ് പാട്ട്. അമ്പലത്തിന്നുള്ളില്‍ കളത്തിന് പുറമെ കുരുത്തോലയും മറ്റുമുള്ള തോരണങ്ങളും ഉണ്ടാകും. അവസാനം ചെണ്ട മേളത്തിന്റെ അകമ്പടിയോടെ വെളിച്ചപ്പാട് തുള്ളി, അരുളപ്പാടോടു കൂടി അന്നത്തെ കളം കഴിയുമ്പോഴെക്കും നേരം പാതിരാ കഴിഞ്ഞിരിക്കും....

അങ്ങിനെ അശ്വതി വേലയും, നാട്ട് താലവും, പറയര് വേലയും കഴിഞ്ഞാണ് ഭരണി വേല........ ഭരണി വേല കഴിഞ്ഞ് കാര്‍ത്തികക്ക് കാലത്ത് ഭക്തരുടെ തൊഴല്‍ കഴിഞ്ഞാല്‍ നട അടക്കും..

അശ്വതി നാളില്‍ പുലര്‍ച്ചക്ക് നാട്ടിന്റെ നാനാ ഭാഗത്ത് നിന്നും താലങ്ങള്‍ താഴത്തെ കാവില്‍ എത്തിച്ചേരും.. പണ്ടോക്കെ ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ചുരുങ്ങിയത് 101 താലം ഉണ്ടായിരിക്കും.

താലം എടുക്കാന്‍ തലേദിവസം രാത്രി പെണ്‍കുട്ടികള്‍ എത്തും. അവര്‍ക്കുള്ള ഭക്ഷണം ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരിക്കും.

എല്ലാ താലങ്ങളും അശ്വതി നാളില്‍ പുലര്‍ച്ചക്ക് താഴത്തെ കാവില്‍ എത്തിയതിന് ശേഷം വെളിച്ചപ്പാട് തുള്ളി വന്ന് അരിയെറിഞ്ഞ് കയറ്റും. പിന്നീട് വെളിച്ചപ്പാടിന്റെ അനുഗമിച്ച്, അംബലം 3 പ്രദിക്ഷണം ചെയ്ത്, താലങ്ങള്‍ വടക്കേ നടയില്‍ ചൊരിയണം.

വെട്ടിയാട്ടില്‍ തറവാട്ടുകാരായ എന്റെ കുടുംബത്തിന് ചില അവകാശങ്ങളുണ്ടാ‍യിരുന്നു ഈ അംബലത്തില്‍ നിന്ന് എന്ന് കേട്ടിട്ടുണ്ട്. പലതും എനിക്കോര്‍മ്മയില്ലാ....

** ഈ അമ്പലത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല...


[കുറച്ച് നാളെടുക്കും ഇത് എഴുതിക്കഴിയാന്‍.. കുറേശ്ശെയായി തീര്‍ക്കാം. എന്റെ ഒരു നാട്ടുകാരനെഴുതിയ കമന്റ് കാണുക...]

5 comments:

ജെപി. said...

ഇന്നെലെ [ 02-03-2009] കപ്ലിയങ്ങാട്ട് ഭരണി വേലയായിരുന്നു..

കപ്ലിയങ്ങാട് ശ്രീ ഭഗവതി ക്ഷേത്രത്തിലുള്ള കുംഭ ഭരണി മഹോത്സവം കുന്നംകുളത്തുകാര്‍ക്ക് സുപരിചിതം.

എന്നാലും എഴുതുമ്പോള്‍ ഒരു വിശദീകരണം ആവശ്യമാണല്ലോ.

Vidya said...

Hii Uncle... Thanks a lot for such fascinating news. You can indeed contribute to amritham programme, amrita tv!!!!!!

ജെപി. said...

hello vidya
thank u for visiting my blog.
could u tell me in detail about AMRITAM progaramme in amrita tv.
i really did not understand. pls also tell me the time and day of AMRITAM program.

please convey my regards to meenakumari and gurujeee

പള്ളിക്കരയില്‍ said...

കപ്ളിയങ്ങാട് കുംഭഭരണി…

പാതിരാ കഴിഞ്ഞാല്‍ കുട്ടാടന്‍ പാടവരമ്പിലൂടെ നിരനിരയായി നീങ്ങുന്ന താലപ്പൊലിയുടെ വിദൂരദ്ര്ശ്യം.. വേലയുടെ ദിനത്തില്‍ പകല്‍ മുഴുവന്‍ ഊരുചുറ്റിയശെഷം നാട്ടുവഴികളീലൂടെ ആര്‍പ്പുവിളിയുടേയും ആരവത്തിന്റെയും അകമ്പടിയോടെ ക്ഷേത്രങ്കണത്തിലേക്ക് നീങ്ങുന്ന കൊടുങ്കാളിയും കരിങ്കാളിയും പറേങ്കാളിയും മൂക്കഞ്ചാത്തനും… ഭരണി ദിവസം തൊട്ടടുത്ത ഗ്രാമങ്ങളില്‍നിന്നുള്ള വഴിപാടുകളായി റോഡിലൂടെ ക്ഷേത്രത്തിലേക്ക് താളാത്മകമായ ചുവടുവെപ്പുകളോടെ എത്തുന്ന തിറ്യും “പൂത”വും… കാളയുടെയു്‌ കുതിരയുടെയും കോലം എഴുന്നള്ളിക്കുന്ന വേട്ടുവ സംഘം... ചെണ്ടമേളവും ആര്‍പ്പുവിളിയുംകൊണ്ട് മുഖരിതമായ ഉല്‍സവപ്പറമ്പ്‌.... ഹലുവ/ഈത്തപ്പഴ സ്റ്റാളുകള്‍ ….ഭീമാകാരമായ പൊരിച്ചാക്കുകളുമായി ആവശ്യക്കാരെ കത്തിരിക്കുന്ന കച്ചവടക്കാര്‍... വില്‍പ്പന പൊടിപൊടിക്കുന്ന വള / കളിപ്പാട്ട സ്റ്റാളുകള്‍.... കരിമ്പ് കച്ചവടക്കാരും ഇന്സ്റ്റന്റ് കരിമ്പിന്‍ ജ്യൂസ് വ്യാപാരികളും....ആള്‍ക്കൂട്ടത്തിനിടയിലൂടെ “പീപ്പി” ശബ്ദം കേള്‍പ്പിച്ച്‌ കുഞ്ഞുങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു നീങ്ങുന്ന ബലൂണ്‍ കച്ചവടക്കാര്‍.. കാഴ്ചകള്‍ കാണാന്‍ വര്‍ണ്ണ ഉടയാടകളണിഞ്ഞ് സമീപത്തെ പുരയിടങ്ങളിലും വഴിവക്കിലും തടിച്ചു കൂടിയ സ്ത്രീജനങ്ങള്‍...മഞ്ഞിനെ ഭയന്ന് തലയില്‍ കെട്ടും കെട്ടി ഉല്സവം കാണാനിറങ്ങിയ വയസ്സന്‍മാര്‍... ആവേശത്തിമിര്‍പ്പുമായി യുവജനങ്ങള്‍... നാനാ മതസ്ഥരും സ്വന്തമെന്ന വികാരത്തോടെ അറിഞ്ഞാസ്വദിക്കുന്ന ഞങ്ങളുടെ സ്വന്തം കപ്ളിയങ്ങാട്ട് ഭരണി… അടുത്ത കപ്ളിയങ്ങാടിനു ഇനി എത്ര നാള്‍ എന്നു ദിവസങ്ങളെണ്ണിയും അന്നു ചിലവാക്കാനുള്ള ചില്ലറ ശേഖരിക്കാന്‍ ഉല്‍സാഹിച്ചും കഴിഞ്ഞുകൂടിയ എന്നെപ്പൊലെയുള്ളവരുടെ ബാല്ല്യകൌമാരങ്ങള്‍...

കപ്ളിയങ്ങാട് ഭരണിയെ വര്‍ണ്ണിക്കുന്ന ജെ.പി-യുടെ പോസ്റ്റും ഉല്‍സവക്കാഴ്ചകളുടെ ഫോട്ടോയും കണ്ടപ്പോള്‍ ഗതകാല സ്മരണകളുടെ വേലിയേറ്റം മനസ്സിലേക്ക്…

വളരെയേറെ നന്ദിയുണ്ട് ജെ.പീ ഈ പോസ്റ്റിന്.

അടുത്ത കുംഭഭരണിക്ക് നമുക്ക് കപ്ളിയങ്ങാട്ട് ഒന്നിക്കാന്‍ കഴിയട്ടെ…

ppmd said...

കുറച്ചു നേരത്തേയ്ക്ക് ഞാന്‍ എന്റെ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോയി. പരിയാനമ്പറ്റ പൂരം. വളയനാട്ടുകാവ് ഭരണി. ഇതൊക്കെ വിടാതെ പോയിരുന്ന ഒരു കുട്ടിക്കാലം. ചെണ്ടപ്പുറത്ത് കോലുവയ്ക്കുന്നിടത്തൊക്കെ എത്തുക.എന്തൊരു സുഖം. ഒരിക്കല്‍ പരിയാനമ്പറ്റ പകല്‍പൂരവും കഴിഞ്ഞ് നേരെ ചെര്‍പുളശേരിയില്‍ ചെന്ന് രാത്രി സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് തിരിച്ച് പരിയാനമ്പറ്റ കാവിലെ രാത്രിപൂരത്തിന് നടന്നെത്തിയത് .മനസില്‍ ഓടിയെത്തുന്ന ഒരായിരം ഓര്‍മ്മകള്‍.

നന്ദി ജെ.പി.സ്ര്‍