
Sunday, March 22, 2009
കോണിയുടെ ചുവട്ടിലിരിക്കുന്നവന്‍ ആര് ??

Saturday, March 21, 2009
നീല ഷര്‍ട്ട്
Thursday, March 19, 2009
ആനയും കുടപിടിച്ചവനും
Wednesday, March 18, 2009
സത്യേട്ടന്
ഞങ്ങള്‍ ലയണ്‍സ് ക്ലബ്ബിലും, ശ്രീ നാരായണ ക്ലബ്ബിലും സഹപ്രവര്‍ത്തകരാണ്. എക്സിക്യുട്ടീ

RETRED RUBBER വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പല പ്രസ്ഥാനങ്ങളിലും PST ആയി നില്‍ക്കുന്ന സത്യേട്ടന് തിരക്കൊഴിഞ്ഞ നേരമില്ലാ... ഞങ്ങളുടെ ലയണ്‍സ് ക്ലബ്ബിലെ 2007-08 പ്രസിഡണ്ട് കൂടിയാണ്..
തൃശ്ശിവപേരൂര്‍, മിഷന്‍ ആശുപത്രിക്കടുത്ത് തോട്ടത്തില്‍ ലയിനില്‍ താമസം. ഏക മകള്‍ കുടുംബത്തോടൊപ്പം കുവൈറ്റില്‍. ഇവിടെ സത്യേട്ടനും, ചേച്ചിയും, അച്ചനും........
സത്യേട്ടനെ പറ്റി കൂടുതല്‍ പിന്നീടെഴുതാം..............
Monday, March 2, 2009
കപ്ലിയങ്ങാട് കുംഭ ഭരണി വേല

കപ്ലിയങ്ങാട് ശ്രീ ഭഗവതി ക്ഷേത്രത്തിലുള്ള കുംഭ ഭരണി മഹോത്സവം കുന്നംകുളത്തുകാര്‍ക്ക് സുപരിചിതം.
എന്നാലും എഴുതുമ്പോള്‍ ഒരു വിശദീകരണം ആവശ്യമാണല്ലോ.

ഞാന്‍ ഓര്‍മ്മ വെച്ചനാളുമുതല്‍ ആരാധിക്കുന്നതാണ് കപ്ലിയങ്ങാട്ടമ്മ.. എന്റെ ജന്മദേശമായ ഞമനേങ്ങാട്ട് നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ വടക്കു ഭാഗത്തായിട്ടാണ് കപ്ലിയങ്ങാട്ട് ഭഗവതീ ക്ഷേത്രം...
പണ്ടൊക്കെ ഭരണിക്ക് നാല്പത്തി ഒന്ന് ദിവസം മുന്‍പ് തുടങ്ങും പാട്ട് വിളിച്ച് കയറല്‍ എന്ന ചടങ്ങ്। ഞങ്ങളുടെ കുടുംബമായ വെട്ടിയാട്ടില്‍ തറവാട്ടുകാരുടേയാണ് ആദ്യത്തെ പാട്ട്.

ദീപാരാധന കഴിഞ്ഞാല്‍ മണ്ണാന്മാര്‍ നന്തുണി വായിച്ച് കളം വരച്ച പാട്ട് തുടങ്ങും. കളം വരക്കുന്നത് ശ്രീ കോവിലിന്നടുത്തുള്ള വേറെ ഒരു ** അമ്പലത്തിലാണ്. അതിന് മുന്നിലുള്ള സ്ഥലത്ത് ഇരുന്നാണ് പാട്ട്. അമ്പലത്തിന്നുള്ളില്‍ കളത്തിന് പുറമെ കുരുത്തോലയും മറ്റുമുള്ള തോരണങ്ങളും ഉണ്ടാകും. അവസാനം ചെണ്ട മേളത്തിന്റെ അകമ്പടിയോടെ വെളിച്ചപ്പാട് തുള്ളി, അരുളപ്പാടോടു കൂടി അന്നത്തെ കളം കഴിയുമ്പോഴെക്കും നേരം പാതിരാ കഴിഞ്ഞിരിക്കും....
അങ്ങിനെ അശ്വതി വേലയും, നാട്ട് താലവും, പറയര് വേലയും കഴിഞ്ഞാണ് ഭരണി വേല........ ഭരണി വേല കഴിഞ്ഞ് കാര്‍ത്തികക്ക് കാലത്ത് ഭക്തരുടെ തൊഴല്‍ കഴിഞ്ഞാല്‍ നട അടക്കും..
അശ്വതി നാളില്‍ പുലര്‍ച്ചക്ക് നാട്ടിന്റെ നാനാ ഭാഗത്ത് നിന്നും താലങ്ങള്‍ താഴത്തെ കാവില്‍ എത്തിച്ചേരും.. പണ്ടോക്കെ ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ചുരുങ്ങിയത് 101 താലം ഉണ്ടായിരിക്കും.
താലം എടുക്കാന്‍ തലേദിവസം രാത്രി പെണ്‍കുട്ടികള്‍ എത്തും. അവര്‍ക്കുള്ള ഭക്ഷണം ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരിക്കും.
എല്ലാ താലങ്ങളും അശ്വതി നാളില്‍ പുലര്‍ച്ചക്ക് താഴത്തെ കാവില്‍ എത്തിയതിന് ശേഷം വെളിച്ചപ്പാട് തുള്ളി വന്ന് അരിയെറിഞ്ഞ് കയറ്റും. പിന്നീട് വെളിച്ചപ്പാടിന്റെ അനുഗമിച്ച്, അംബലം 3 പ്രദിക്ഷണം ചെയ്ത്, താലങ്ങള്‍ വടക്കേ നടയില്‍ ചൊരിയണം.
വെട്ടിയാട്ടില്‍ തറവാട്ടുകാരായ എന്റെ കുടുംബത്തിന് ചില അവകാശങ്ങളുണ്ടായിരുന്നു ഈ അംബലത്തില്‍ നിന്ന് എന്ന് കേട്ടിട്ടുണ്ട്. പലതും എനിക്കോര്‍മ്മയില്ലാ....
** ഈ അമ്പലത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല...
[കുറച്ച് നാളെടുക്കും ഇത് എഴുതിക്കഴിയാന്‍.. കുറേശ്ശെയായി തീര്‍ക്കാം. എന്റെ ഒരു നാട്ടുകാരനെഴുതിയ കമന്റ് കാണുക...]