Sunday, February 8, 2009

കൂര്‍ക്കഞ്ചേരി [തൃശ്ശിവപേരൂര്‍] തൈപൂയം 2009




ഇന്ന് [08-02-2009] തൃശ്ശിവപേരൂരിലെ കൂര്‍ക്കഞ്ചേരിയില്‍ ശ്രീ മാഹേശ്വരക്ഷേത്രത്തില്‍ തൈപൂയം ആഘോഷിക്കുന്നു.


രാവിലെ കാവടികളുടെ വരവായിരുന്നു... ഉച്ചക്ക് ശേഷം ആനപ്പൂരം.. കണിമംഗലം, കണ്ണന്‍ കുളങ്ങര, വെളിയന്നൂര്‍ എന്നി ദേശക്കാരുടെ പൂരം കൂര്‍ക്കഞ്ചേരിയില്‍ എത്തുന്നു....



ഇപ്പോള്‍ സമയം 5.32 PM. ആനകള്‍ എല്ലാം ക്ഷേത്രപ്പറമ്പില്‍ പ്രവേശിച്ച് കഴിഞ്ഞു....


ഇനി എല്ലാ 3 ദേശക്കാരുടെയും കൂടി കൂട്ട മേളവും ഉണ്ടായിരിക്കുന്നതാണ്. പിന്നെ തായമ്പകയും.....
അത് കഴിഞ്ഞ് വെടിക്കെട്ടോട് കൂടി പകല്‍ പൂരം അവസാനിക്കുന്നു..

എന്റെ വിഷ്വല്‍ മീഡിയ ചാനലായ MCV തൃശ്ശിവപേരൂര്‍ ജില്ലയിലുടനീളം തത്സമയ പ്രക്ഷേപണം ചെയ്യുന്നു...

തീര്‍ച്ചയായും എനിക്കൊരു അഭിമാനം തന്നെ...
12 കേമറകളും, ഓണ്‍ലൈന്‍ എഡിറ്റിങ്ങ് സ്യൂട്ടുകളടക്കം 20 പേരുള്ള ക്രൂ ഇന്നെലെ രാത്രിമുതല്‍ ഇവിടെ തമ്പടിച്ചിരിക്കുന്നു... ഇനി അവര്‍ നാളെ 12 മണികഴിഞ്ഞേ സ്റ്റുഡിയോയില്‍ തിരിച്ചെത്തുകയുള്ളൂ...
അത് വരെ എനിക്ക് വിശ്രമം ഇല്ല...
കൂടുതല്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാം താമസിയാതെ.....

ഏവര്‍ക്കും സ്വാഗതം പൂരപ്പറമ്പിലേക്ക്..... ഞാനവിടെയുണ്ടാകും....

സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
ജെ പി തൃശ്ശിവപേരൂര്‍



Posted by Picasa

6 comments:

Sureshkumar Punjhayil said...

This is so sweet prakashetta... Especially for us... Thanks a million for posting these...!!

Unknown said...

You are the same old JP who is there wherever there are elephants and drums. Keep it up Prakash
- Hassan

Unknown said...

nice photography

Unknown said...

HI PRAKASETTA VALARE NANNAYITTUND .......KEEP IN TOUCH

Jayasree Lakshmy Kumar said...

ആനകളെ കാട്ടിലേക്കു തിരിച്ചയക്കുക :)

ബൈജു സുല്‍ത്താന്‍ said...

വിശദവിവരങ്ങള്‍ക്ക് നന്ദി