Saturday, January 10, 2009

തിരുവാതിര മഹോത്സവം - അച്ചന്‍ തേവര്‍ അംബലത്തില്‍



ഇന്നെലെ [10-01-2009] കൂര്‍ക്കഞ്ചേരി അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തില്‍, ധനുമാസത്തിലെ തിരുവാതിര മഹോത്സവമായിരുന്നു.
മഹോത്സവമായി ചരിത്രത്തിലാദ്യമായി ഈ വര്‍ഷമാണ് കൊണ്ടാടിയത്. ഈ
ഞാനെന്ന ദേഹം ആണ് ഈ വര്‍ഷത്തെ ക്ഷേത്രം പ്രസിഡണ്ട്. ക്രിയാത്മകമായ എന്തെങ്കിലും കാര്യങ്ങള്‍ നമ്മുടെ കാലയളവില്‍ ചെയ്യണമെന്ന ഒരു ആശയം എന്നില്‍ ഉദിച്ചു. അത് ഭംഗിയാക്കി ചെയ്യാന്‍ ഈശ്വരകടാക്ഷം ഉണ്ടായി..
മംഗല്യ പൂജയായിരുന്നു പ്രധാനം ഇന്നെലെ. കന്യകമാരുടെ വിവാഹ തടസ്സം നീങ്ങുന്നതിനായി ഹൈന്ദവ ക്ഷേത്രങ്ങളില്‍ സാധാരണ കണ്ട് വരാറുള്ള ഒരു പൂജയാണിത്.
പക്ഷെ ഇന്നെലെത്തെ പ്രത്യേകത എന്തെന്ന് വെച്ചാല്‍, ഈ പൂജ ധനുമാസത്തെ തിരുവാതിരക്ക് കൂടുതല്‍ ഫലം ചെയ്യും എന്നാണ് വിശ്വാസം.
കൂടാതെ ഒരു പാട് ഭക്തര്‍ അംബലത്തില്‍ വരുമ്പോള്‍ പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.
പൂജാദികള്‍ക്ക് ശേഷം വിഭവ സമൃതമായ അന്നദാനം ഉണ്ടായിരുന്നു.
തിരുവാതിക്ക് വൃതം അനുഷ്ടിക്കുന്നവര്‍ക്ക് അന്ന് അരിഭക്ഷണം പാടില്ലാ. അവര്‍ പുഴുക്കും, ഗോതമ്പ് പായസവും കൊണ്ട് തൃപ്തിപ്പെട്ടു.
കൂടാതെ അംബലത്തില്‍ അഖണ്ഡ നാമജപവും ഉണ്ടായിരുന്നു.
മുന്നൂറോളം പേര്‍ക്ക് അന്നദാനം കൊടുക്കാനും, ഭക്തിസാന്ദ്രമായ ഒരു അന്ത:രീക്ഷം സൃഷ്ടിക്കുവാനും കഴിഞ്ഞതില്‍ ഞാന്‍ ഏറെ കൃതാര്‍ത്ഥനാണ്.

ഓം നമ:ശിവായ

2 comments:

പൊറാടത്ത് said...

നല്ല കാര്യം.. അഭിനന്ദനങ്ങൾ..

“പൂജാദികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ അന്നദാനം ഉണ്ടായിരുന്നു..” അതില്ലാതെ ഇപ്പോൾ നാട്ടിൽ ദേവാലയങ്ങളിലെ ഒരു കാര്യവും പൂർണ്ണമാകുന്നില്ല :)

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ പൊറാടത്ത്
താങ്കള്‍ നാട്ടിലുണ്ടോ. ഉണ്ടങ്കില്‍ ഫോണ്‍ നമ്പര്‍ തന്നാലും.
പുറത്താണെങ്കില്‍ ജിടോക്ക് വോയ്സില്‍ വരാമോ?
ജിമെയില്‍ ID അയക്കൂ...
എന്നെ ഏട് ചെയ്യൂ.........
കമന്റൂകള്‍ക്ക് വളരെ നന്ദി..
എന്റെ പാറുകൂട്ടീനേം ഇടക്ക് കമന്റടിക്കേണേയ് !!