Tuesday, March 29, 2016

പോഞ്ഞിക്കരയിലെ അന്തിക്കള്ള്

എനിക്കിപ്പോള്‍ വയസ്സ് 70 കഴിഞ്ഞെന്ന് തോന്നുന്നു. പഴയ കൂട്ടുകാരെ കാണാന്‍ തോന്നുന്നു. അങ്ങിനെ ഇന്ന് എന്റെ ഒരു ഓള്‍ഡ് ഫ്രാണ്ടിനെ കാണാന്‍ തോന്നി. 

ഞങ്ങള്‍ പണ്ട് 1966 ല്‍ എറണാംകുളം കലക്കി മറിച്ചിരുന്ന്ന കാലം... രാജു എന്ന തോമസ് ഫിയറ്റ് കമ്പനിയിലും ഞാന്‍ ബ്ലോപ്ലാസ്റ്റ് ഡീലര്‍ഷിപ്പിലും.. ഞാന്‍ ശ്രീധര്‍ ലോഡ്ജിലാണെന്ന് തോന്നുന്നു താമസം. പേരൊക്കെ മറന്നു. രാജു പത്മക്ക് എതിര്‍വശത്തും. 

വൈകീട്ട് പണി കഴിഞ്ഞാല്‍ ചില സായാഹ്നങ്ങള്‍ പോഞ്ഞിക്കരയിലെ അന്തിക്കള്ള് കുടിക്കാന്‍ ഞങ്ങള്‍ ഹൈക്കോര്‍ട്ട് ജട്ടിയില്‍ നിന്നാണെന്ന് തോന്നുന്നു സ്പെഷല്‍ വള്ളം പിടിക്കും.. എനിക്ക് 3 കുടം കുടിച്ചാല്‍ വീല്‍ ആകുമായിരുന്നു. രാജുവിന് 6 എണ്ണം മിനിമം വേണം.... 

പിന്നെ അത് കഴിഞ്ഞ് എറണാംകുളം പത്മ കഫേയിലാണ് ഫുഡ് പറ്റ് , അവിടെ നിന്ന് വയറുനിറയെ ശാപ്പിടും. എന്നിട്ട് സെക്കന്‍ഡ് ഷോക്ക് ബ്രോഡ് വേയിലെ ശ്രീധര്‍ തിയേറ്ററില്‍ പോകും. ചിലപ്പോള്‍ സുബാഷ് പാര്‍ക്കില്‍ ചെത്തി നടക്കും. 

ഹാ... എത്ര സുന്ദരമായിരുന്നു ആ കാലം.

3 comments:

prakashettante lokam said...

ഹോ എന്തൊരു സുന്ദരമായിരുന്നു ആ കാലം - പോഞ്ഞിക്കര മെമ്മറീസ്

temples of kerala said...

രാജമണി ചേട്ടന്‍ ഒന്നും പറഞ്ഞ് കണ്ടില്ലല്ലോ...?

Rajamony Kunjukunju said...

പ്രിയ ജെ പി ..കുറെ നാളായി എഫ് ബിയില്‍ കണ്ടിട്ട്...സുഖം എന്ന് കരുതുന്നു...പോഞ്ഞിക്കരയിലെ അന്തിക്കള്ള് മനോഹരമായ് ഓര്‍മ്മകള്‍ ..പരിശുദ്ധ മായ കള്ളിന്റെ രുചി ...ഹ...അതൊക്കെ ഒരു സുവര്‍ണ്ണ കാലഘട്ടം ...ഓര്‍മ്മയില്‍ എന്നും നിറഞ്ഞു നില്‍ക്കും...എഴുപതുകളില്‍ കോതമംഗലം എം എ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കെ എല്ലാ വാരാന്ത്യത്തിലും ഒരു കൊച്ചി യാത്ര എനിക്ക് പതിവായിരുന്നു...കൂടെ ബാബു ജോസ് എന്ന എന്റെ സഹപാഠിയും കാണും...ശ്രീധര്‍...മേനക ഷേണായിസ് അങ്ങനെ ചിത്രശാലകള്‍ ഒത്തിരി ...പിന്നെ..സുഭാഷ് പാര്‍ക്കില്‍ ,,സുന്ദരികളായ പെണ്‍കുട്ടികളെയും നോക്കി കടല്‍ കാറ്റ് കൊണ്ട് ഒരു ഇരുപ്പാണ്....അന്ന് ഒരു വിദ്യാര്‍ത്ഥി ആയിരുന്നതിനാല്‍ കൈക്കാശു കുറവായിരുന്നു....ഹോട്ടല്‍ സീ ലോഡില്‍ ..അന്ന് കാബറ ഉണ്ട് ..മോഹം കൊണ്ട് ആ ഹോട്ടലിന്റെ വാതില്‍ വരെ പോകും...താഴ കുറെ നര്‍ത്തകിമാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്...കാശില്ലാത്തതിനാല്‍ ആ പടങ്ങള്‍ മാത്രം കണ്ടു(അവിടുന്നു ഒരു ബീയര്‍ പോലും അടിക്കാനാവാതെ തെ)... തൃപ്തനായി കൂട്ടുകാരന്റെ കൂടെ കോതമംഗലതെക്ക് മടക്ക യാത്ര...ആഹാരം മിക്കവാറും ഹോസ്റ്റലില്‍ നിന്നും..കാലം മാറി...വര്‍ഷങ്ങള്‍ കഴിഞ്ഞു...സെക്രട്ടേറിയറ്റിലെ ഡെപ്യൂ /സെക്രട്ടറി വരെയായി...വിരമിച്ചു...കടമ്പനാട് സ്ഥിരം താമസം ...പക്ഷെ കൊച്ചി എനിക്ക് എന്നും ആവേശവും ഊര്‍ജ്ജവും തരുന്ന ഒരു നഗരം...എന്റെ ഓര്‍മ്മകളില്‍ കൊച്ചി എന്നും ഒരു മായ നഗരമായി നില നില്‍ക്കും...കൊച്ചിയില്‍ വീണ്ടും പോകണം ...പോഞ്ഞിക്കര ഷാപ്പിലെ കള്ളിന്റെ രുചി ഒന്നറിയണം..അവിടുത്തെ കടല്‍ മത്സ്യ വിഭവങ്ങളും ...മറ്റും വീണ്ടും കഴിക്കണം....കൊച്ചിയുടെ പോഞ്ഞിക്കര ഷാപ്പിന്റെ ലഹരിയൂരുന്ന ഓര്‍മ്മകള്‍ പങ്കു വെച്ചതിനു ,,,എന്നെ വീണ്ടും അങ്ങോട്ട്‌ പോയതിനും വളരെ നന്ദി ..ജെ പി.....:)