ഇന്നെലെ പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തില്‍ അതിരുദ്രമഹായജ്ഞം കാണാന്‍ പോയിരുന്നു. അതൊരു വലിയ കഥയായി അടുത്ത് തന്നെ എഴുതാം. ഈ അഗ്രഹാരത്തിലുള്ള ലക്ഷ്മിക്കുട്ടിയുടെ വീട്ടില്‍ പോകണമെന്നുണ്ടായിരുന്നു.. പ്രസാദ ഊട്ട് കഴിച്ചു, ഉരുളന്‍ കല്ലുകളും ചരലുകളും കാലില്‍ തറച്ച് വയ്യാണ്ടായതിനാല് ലക്ഷ്മിക്കുട്ടിയുടെ വീട്ടില്‍ കയറാനായില്ല. ഇന്ന് വൈകിട്ട് പോകുമ്പോള്‍ അവളുടെ വീട്ടില്‍ കയറിയിട്ട് അവളുടെ അച്ചനേയും അമ്മയേയും കാണണം. ബ്രാഫ്മിന്സ് കോഫീ വാങ്ങിക്കഴിക്കണം. പണ്ടവിടെ പോയപ്പോള്‍ എനിക്ക് ഉച്ചക്ക് ഭക്ഷണം തന്നിരുന്നു.. ഒന്നും മറന്നിട്ടില്ല ലക്ഷ്മിക്കുട്ടീ.........
എന്നെ ബ്ലോഗറാക്കിയ ഒറാക്കിളിലെ സന്തോഷ് സി. നായരെ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു.
എന്നെ ഒരു നല്ല എഴുത്തുകാരനാകാന്‍ സഹായിച്ച ബ്ലോഗേര്‍സായ മാണിക്ക്യച്ചേച്ചിക്കും, ബിന്ദുവിനും എന്റെ പ്രണാമങ്ങള്‍.
4 comments:
ഈ അഗ്രഹാരത്തിലുള്ള ലക്ഷ്മിക്കുട്ടിയുടെ വീട്ടില്‍ പോകണമെന്നുണ്ടായിരുന്നു.. പ്രസാദ ഊട്ട് കഴിച്ചു, ഉരുളന്‍ കല്ലുകളും ചരലുകളും കാലില്‍ തറച്ച് വയ്യാണ്ടായതിനാല് ലക്ഷ്മിക്കുട്ടിയുടെ വീട്ടില്‍ കയറാനായില്ല.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
ആശംസകള്‍
നടക്കട്ടെ!
ആ ലഷ്മികുട്ടിയും തള്ളയായിട്ടുണ്ടാവില്ലേ ഇപ്പോൾ
Post a Comment