Thursday, December 9, 2010

യോഗ

ഞാന്‍ യോഗ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. എന്റ് പ്രായത്തിലുള്ളവര്‍ക്ക് കൈകാലുകള്‍ പെട്ടെന്ന് വഴങ്ങിക്കിട്ടില്ല. എന്നിരുന്നാലും ഒരു മണിക്കൂറിന്റെ സെഷനിലെ 60 ശതമാനം ആസനങ്ങളും മൂന്ന് മാസത്തിന്നുള്ളില്‍ അഭ്യസിച്ചു.

പുതിയ കുട്ടികളെല്ലാം ചോദിക്കും “ഇവിടുത്തെ യോഗാസന ക്രമങ്ങളുടെ പുസ്തകം കിട്ടുകയാണെങ്കില്‍ നോക്കി മനസ്സിലാക്കാമല്ലോ?“ പക്ഷെ ഇത് വരെ ആരും ഈ “ബ്രഹ്മയോഗ” പ്രസ്ഥാനത്തില്‍ [കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്ര സന്നിധിയിലുള്ളത്] ഇത്തരം പ്രസിദ്ധീ‍രണങ്ങള്‍ ഇറക്കിയിട്ടില്ല എന്നാണെന്റെ അറിവ്.

യോഗയെപ്പറ്റി യൂട്യൂബിലും മറ്റുമായി വിഡിയോ ക്ലിപ്പുകളും ടെക്സ്റ്റ് മെസ്സേജുകളും ലഭ്യമാണെങ്കില്‍ കൂടി അതത് യോഗാ സെന്ററുകളില്‍ ഒരു മണിക്കൂറിലെ സെഷന്‍ ചില പ്രത്യേക ഇനങ്ങളില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.

പിന്നെ ചിലര്‍ക്ക് ഒരു ധാരണ ഉണ്ട്. യോഗ ആര്‍ക്കും ചെയ്യാം എല്ലാ രോഗ നിവാരണങ്ങള്ക്കും യോഗ അത്യുത്തമമാണ്. പക്ഷെ എല്ലാ യോഗാസനങ്ങളും എല്ലാവര്‍ക്കും അനുയോജ്യമല്ലാ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

ഉദാഹരണത്തിന് കണ്ണിലെ ഞരമ്പുകള്‍ക്ക് അസുഖവും ബ്ലഡ് പ്രഷറും ഉള്ള രോഗികള്‍ ശീര്‍ഷാസനം ചെയ്യാന്‍ പാടില്ല. പിന്നെ കഴുത്ത് വേദനയുള്ളവര്‍ സര്‍വ്വാംഗാസനം, മത്സ്യാസനം മുതലാ‍യവ ചെയ്താല്‍ ആ അസുഖം കൂടുകയും മറ്റു പല പ്രശ്നങ്ങള്‍ക്ക് വഴി തെളിയിക്കുകയും ചെയ്യും. സ്പോണ്ഡിലോസിസ് അസുഖക്കാരനായ എനിക്ക് ചില ആസനങ്ങളില്‍ കൂടി ചില കഷ്ടപ്പാടുകളുണ്ടായി. ദിവസത്തില്‍ 8 മണിക്കൂറിലധികം കഴിഞ്ഞ 25 കൊല്ലമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച എനിക്ക് ഇന്ന് കഴുത്തും തോളും വേദനയാണ്.

എന്തൊക്കെ യോഗാസനങ്ങള്‍ വിപരീത ഫലം സൃഷ്ടിച്ചേക്കാം അല്ലെങ്കില്‍ ഏതൊക്കെ അസുഖങ്ങള്‍ക്ക് ഏത് ആസനങ്ങള്‍ ഉപയോഗപ്രദമാകും എന്നൊക്കെ അറിയുന്നവര്‍ ഈ വേദി പങ്കിടാന്‍ ഞാന്‍ ക്ഷണിക്കുന്നു।. മേല് പറഞ്ഞ ഉദാഹരണങ്ങള്‍ ആണ് ഞാന്‍ പറയുന്നതിന്റെ ആധാരം.

പ്രമേഹ രോഗികള്‍ക്ക് അത്യുത്തമമായ യോഗാസനമുറകള്‍ ഉണ്ടെന്ന് ഞാന്‍ ഈയിടെ മനസ്സിലാക്കി. അത് ഏതാണെന്നും അറിയാന്‍ ആഗ്രഹം ഉണ്ട്.

എന്റെ അനുഭവങ്ങളും സുഹൃത്തുക്കളുടെ കാഴ്ചപ്പാടും ചേര്‍ത്ത് എന്റെ ബ്ലോഗില്‍ യോഗയെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ താമസിയാതെ തുടങ്ങുന്നതായിരിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ്.

എന്റെ പോസ്റ്റില്‍ ഒരു മണിക്കൂര്‍ കൊണ്ട് ചെയ്യാവുന്ന ഒരു സെഷനെപ്പറ്റി പറയുന്നതാണ്. അതില്‍ പടങ്ങളും താമസിയാതെ വിഡിയോ ക്ലിപ്പും ഉണ്ടായിരിക്കും.

വായനക്കാരുടെ പ്രതികരണം പ്രതീ‍ക്ഷിക്കുന്നു.

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

പ്രമേഹ രോഗികള്‍ക്ക് അത്യുത്തമമായ യോഗാസനമുറകള്‍ ഉണ്ടെന്ന് ഞാന്‍ ഈയിടെ മനസ്സിലാക്കി. അത് ഏതാണെന്നും അറിയാന്‍ ആഗ്രഹം ഉണ്ട്.

എന്റെ അനുഭവങ്ങളും സുഹൃത്തുക്കളുടെ കാഴ്ചപ്പാടും ചേര്‍ത്ത് എന്റെ ബ്ലോഗില്‍ യോഗയെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ താമസിയാതെ തുടങ്ങുന്നതായിരിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രിയപ്പെട്ട ജെ പി സാര്‍,
യോഗയെ കുറിച്ച് ഒരു ഫീച്ചര്‍ തുടങ്ങുന്നുവെന്ന് അറിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു.
യോഗയില്‍ എന്റെ അറിവ് വളരെ പരിമിതമെന്കിലും ഞാനും ഒരു യോഗ ഫീച്ചര്‍ തുടങ്ങിയിട്ടുണ്ട്. ഇതുവരെ നാല് പോസ്റ്റുകള്‍ ഇട്ടു. ബാക്കി സാവധാനം ഇടാമെന്ന് കരുതുന്നു.
താങ്കളുടെ ഉദ്യമതിനു എല്ലാ വിധ ആശംസകളും നേരുന്നതോടൊപ്പം ഏതു വിധ സഹായസഹകരണവും എന്നില്‍നിന്നു ഉറപ്പു തരികയും ചെയ്യുന്നു.
യോഗയുടെ ലിങ്ക് താഴെ
http://www.shaisma.co.cc/2010/11/blog-post_25.html