KANNANKULANGARA TEMPLE |
ഞാന്‍ അവിടുന്ന് നേരെ അച്ചന്‍ തേവര്‍ അമ്പലത്തിലേക്ക് പോയി. അവിടെ നട അടച്ചിരുന്നില്ല. ഞാന്‍ അകത്ത് കയറി തേവരെ { ശിവ ഭഗവാന്‍} തൊഴുതു. പിന്നെ പാര്‍വ്വതീ ദേവി, ഗോശാല കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, നാഗങ്ങള്‍, ബ്രഫ്മ രക്ഷസ്സ്, യോഗീശ്വരന്‍, ഹനുമാന്‍ സ്വാമി, പടിക്കലുള്ള സ്വാമി എന്നീ ദേവതകളേയും തൊഴുതു... വലിയ ചന്ദനക്കുറിയും ഇട്ട് പുറത്തേക്ക് കടക്കാനൊരുങ്ങുമ്പോള്‍ സുകുമാരേട്ടന്‍ [കാര്യക്കാരന്‍ + വൈസ് പ്രസിഡണ്ട്] പറഞ്ഞ് അടുത്ത വാരത്തിന്‍ 1500 രൂപ ശീട്ടാക്കിക്കൂടെ എന്ന്. ഇപ്പോള്‍ ബഡ്ജറ്റ് ഇല്ല, പിന്നീടാലോചിക്കാം എന്ന് പറഞ്ഞു. അപ്പോള്‍ ദാസേട്ടന്‍ [സെക്രട്ടറി ഓര്‍ ട്രഷറര്‍] പറഞ്ഞു അമ്പലത്തില്‍ കാര്യമായ ചിലവുകള്‍ [പുനരുദ്ധാരണം] വരുന്നുണ്ട് നാലഞ്ചുമാസത്തിന്നുള്ളില്‍.. അതിലേക്കായി സംഭാവന പിരിച്ച് തുടങ്ങണമെന്ന്...
ACHAN THEVAR TEMPLE TRICHUR |
എന്റെ പ്രിയ സുഹൃത്ത് ലക്ഷ്മിക്കുട്ടിയോട് ഒരു ലക്ഷം രൂപ തരാന്‍ പറയണം എന്ന് ഞാന്‍ അവരോട് പറഞ്ഞു... ലക്ഷ്മിക്കുട്ടിയെ ഞാനാണ്‍ വിഷ്വല്‍ മീഡിയയിലേക്ക് കൊണ്ട് വന്നത്. ഇപ്പോള്‍ ഏഷ്യാനെറ്റിലും കൈരളിയിലും മറ്റും പേരുകേട്ട ആങ്കറാണ്‍... ലക്ഷ്മി മേനോന്‍ എന്ന എന്റെ ലക്ഷ്മിക്കുട്ടി...
ലക്ഷ്മിക്കുട്ടിയും അമ്മൂമ മരിച്ചതില്‍ പിന്നെ ഞാന്‍ അവിടെ അധികം പോയിട്ടില്ല... ഇന്നോളൊരു ദിവസം ലക്ഷ്മിക്കുട്ടി പറഞ്ഞു, അങ്കിളിനെ വീട്ടില്‍ വന്ന് അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പിന്നീട് തിരികെ വീട്ടില്‍ കൊണ്ട് വിടാമെന്ന്. എനിക്കത് കേട്ടിട്ട് കണ്ണുനിറഞ്ഞു.... ഈ സ്നേഹം മാത്രം മതി മകളേ ഈ അങ്കിളിന്‍..
എന്റെ അനാരോഗ്യം എന്നെ പല സ്ഥലത്തുനിന്നും അകറ്റിക്കൊണ്ടിരിക്കുന്നു.... ഞാന്‍ വന്നോളാം ലക്ഷ്മിക്കുട്ടീ നിന്റെ വീട്ടിലേക്ക് താമസിയാതെ... അവിടെ പോയാല്‍ ലക്ഷ്മിക്കുട്ടിയുടെ അമ്മ വയറ് നിറയെ ഭക്ഷണം തരും.. അവരുടെ ഹോസ്പിറ്റാാലിറ്റി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്‍...
ഇനി നിറഞ്ഞ പുഞ്ചിരിയോടെ എന്നെ സ്വീകരിക്കാന്‍ ലക്ഷ്മിക്കുട്ടിയുടെ അമ്മൂമ ഉണ്ടാവില്ലല്ലോ എന്ന ദു:ഖം എന്നെ വികാരാധീനനാക്കാറുണ്ട്. എന്നാലും പോകണം താമസിയാതെ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലേക്ക്. ലക്ഷ്മിക്കുട്ട് റെഡ് എഫ്ഫെം തൃശ്ശൂരിലെ ആര്‍ ജെ കൂടിയുമാണ്‍..
4 comments:
ഇന്നോളൊരു ദിവസം ലക്ഷ്മിക്കുട്ടി പറഞ്ഞു, അങ്കിളിനെ വീട്ടില്‍ വന്ന് അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പിന്നീട് തിരികെ വീട്ടില്‍ കൊണ്ട് വിടാമെന്ന്. എനിക്കത് കേട്ടിട്ട് കണ്ണുനിറഞ്ഞു....
ഓ.ഒന്നും പറയാൻ കഴിയുന്നില്ല .
കഴിഞ്ഞ പോസ്റ്റിന്റെ ബാക്കിയെവിടെ??ഞാൻ അത് വായിക്കാൻ നോക്കിയിരിക്കുന്നു.
ആശംസകള്‍ ജെ.പി.സാര്‍
നന്മകള്‍നേരുന്നു
Post a Comment