
ഞങ്ങള്‍ പണ്ട് 1966 ല്‍ എറണാംകുളം കലക്കി മറിച്ചിരുന്ന്ന കാലം... രാജു എന്ന തോമസ് ഫിയറ്റ് കമ്പനിയിലും ഞാന്‍ ബ്ലോപ്ലാസ്റ്റ് ഡീലര്‍ഷിപ്പിലും.. ഞാന്‍ ശ്രീധര്‍ ലോഡ്ജിലാണെന്ന് തോന്നുന്നു താമസം. പേരൊക്കെ മറന്നു. രാജു പത്മക്ക് എതിര്‍വശത്തും.
വൈകീട്ട് പണി കഴിഞ്ഞാല്‍ ചില സായാഹ്നങ്ങള്‍ പോഞ്ഞിക്കരയിലെ അന്തിക്കള്ള് കുടിക്കാന്‍ ഞങ്ങള്‍ ഹൈക്കോര്‍ട്ട് ജട്ടിയില്‍ നിന്നാണെന്ന് തോന്നുന്നു സ്പെഷല്‍ വള്ളം പിടിക്കും.. എനിക്ക് 3 കുടം കുടിച്ചാല്‍ വീല്‍ ആകുമായിരുന്നു. രാജുവിന് 6 എണ്ണം മിനിമം വേണം....
പിന്നെ അത് കഴിഞ്ഞ് എറണാംകുളം പത്മ കഫേയിലാണ് ഫുഡ് പറ്റ് , അവിടെ നിന്ന് വയറുനിറയെ ശാപ്പിടും. എന്നിട്ട് സെക്കന്‍ഡ് ഷോക്ക് ബ്രോഡ് വേയിലെ ശ്രീധര്‍ തിയേറ്ററില്‍ പോകും. ചിലപ്പോള്‍ സുബാഷ് പാര്‍ക്കില്‍ ചെത്തി നടക്കും.
ഹാ... എത്ര സുന്ദരമായിരുന്നു ആ കാലം.