MEMOIR
മിനിഞ്ഞാന്ന് ഒരാളെ അന്വേഷിച്ച് പോയപ്പോള്‍ വഴിക്കൊരാള്‍ ചായ ആറ്റുന്നത്
കണ്ടു. എനിക്കാണെങ്കില്‍ പതിനൊന്നുമണിക്കൊരു ചായ കുടി ഉണ്ട്. നേരെ കോണിച്ചുവട്ടിലേക്ക്
പോയിട്ട് ചായ അടിക്കുന്ന ആളോട് പറഞ്ഞു..
“എനിക്കൊരു ചായ വേണം.. ആ സഞ്ചിയിലുള്ള പഴയ കുതിര്‍ന്ന ചായപ്പൊടി കളഞ്ഞ്
പുതിയ പൊടി ഇട്ട് സ്റ്റ്രോങ്ങില്‍ ഒരു ചായ.”
അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ട്…”ആരാ അപ്പാ ഈ
സായ്പ്പ് എന്ന കൌതുകത്തോടെ..”
പറഞ്ഞതനുസരിച്ച് എനിക്കൊരു സ്പെഷല്‍ ചായ കിട്ടി. നല്ല ഉഷാറുള്ള ചായ.
അത് കുടിച്ച ഉന്മേഷത്താല്‍ ഞാന്‍ മറ്റൊരു ഗോവണി കയറി എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി.
എനിക്ക് പുതിയതായൊരു ബിസിനസ്സ് കാര്‍ഡ് അടിക്കണം. ഒരു ഗ്രാഫിക്ക് കമ്പക്കാരനായ എനിക്ക്
എങ്ങിനെയെങ്കിലും ഉള്ള ഒരു കാര്‍ഡ് പറ്റില്ല, മറിച്ച് എന്റെ കാര്‍ഡ് കൊടുക്കുമ്പോള്‍
അത് കൈപ്പറ്റുന്ന ആള്‍ക്ക് എന്നെ മനസ്സിലാകണം, തന്നെയുമല്ല ആ കാര്‍ഡില്‍ അല്പം നേരം
നോക്കിയിരിക്കണം.
ഞാന്‍ പണ്ടൊരിക്കല്‍ പഴയനടക്കാവിലെ അയ്യപ്പന്റെ അമ്പലത്തില്‍ തൊഴുതുവരുമ്പോള്‍
ഒരു “കാപ്പി ക്ലബ്ബ്” കണ്ടു. അതിന്റെ ഉടമസ്ഥന്‍ സജീവനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ
ബിസിനസ്സ് കാര്‍ഡ് എനിക്കിഷ്ടപ്പെട്ടു. അദ്ദേഹമാണ് ഞാന്‍ അന്വേഷിച്ചുചെന്ന ഈ റിജീഷ് രാജന്‍ എന്ന ഗ്രാഫിക് ഡിസൈനറെ പരിചയപ്പെടുത്തുന്നത്. റിജീഷിന്റെ പണിപ്പുരയാണ് കുറുപ്പം റോഡില "grape wine"
ഗ്രേപ്പ് വൈന്‍ എന്ന സ്ഥാപനത്തിലെ റിജിഷ് എന്ന കലാകാരനെ എനിക്കിഷ്ടപ്പെട്ടു.
അദ്ദേഹത്തിന്റെ കഴിവുകളെ ഞാന്‍ വിലയിരുത്തി. അങ്ങിനെയാണ് ഞാന്‍ അവിടെ എത്തിപ്പെട്ടത്..
ഒന്നുരണ്ടുദിവസം അവിടെ കയറിയിറങ്ങിയിട്ടും എന്റെ കാര്യം നടന്നില്ല. അതൊക്കെ ഈ ഗ്രാഫിക്ക് ചന്തയിലെ പതിവാണ്. പെട്ടെന്നങ്ങിനെ ഒരു ക്ലയ്ന്റിനേയും
സന്തോഷിപ്പിക്കാന്‍ ഈ വിഷയത്തിനാകില്ല. അതറിയുന്ന എനിക്ക് ഇതിന്റെ കാലതാമസം ഒരു വിഷയമായി
തോന്നിയില്ല.
പിന്നെ പ്ലാനിങ്ങില്‍ ഉള്ള ഒരു കുറവ് അവിടെ കണ്ടു.. ഓവര്‍ ലോഡ് വര്‍ക്ക്
വരുമ്പോള്‍ ഇത് സ്വാഭാവികമാണ്. അതൊക്കെ ശരിയാക്കാവുന്നതാണ്. ഈ സ്ഥാപനം ഒന്ന് വിപുലീകരിക്കാന്‍
പോകുന്നുണ്ട് എന്ന് റിജീഷ് പറഞ്ഞു. അപ്പോള്‍ റിസപ്ഷന്‍ ഡെസ്കില്‍ ഒരാളെ വെച്ചാല്‍ കാര്യങ്ങള്‍ക്കൊക്കെ
മെച്ചപ്പെട്ട സംവിധാനം വരും. അതുവരെ എന്നെപ്പോലെ ഉള്ളവര്‍ക്ക് ക്ഷമിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ചില ക്രിയേഷന്‍സ് ഞാന്‍ കണ്ട് വിലയിരുത്തി.
വളരെ നല്ല ഡിസൈനിങ്ങ് കപ്പാസിറ്റി ഉള്ള കുട്ടിയാണ് റിജീഷ്.
അവിടെ ആര്‍ട്ട് ഫിലിം ചെയ്യുന്ന ഒരാളെ പരിചയപ്പെട്ടു. പിന്നെ ഒന്നുരണ്ട്
വ്യാപാര സ്ഥാപനങ്ങളുടെ മേധാവികളെ. എല്ലാവരും റിജീഷിന്റെ ഒരു ടച്ചിന് വേണ്ടി കാത്തിരിക്കുന്നു.
ഞാന്‍ ബിസിനസ്സ് കാര്‍ഡ് കൂടാതെ മറ്റുചില വര്‍ക്കുകള്‍ നെഗോഷ്യേറ്റ് ചെയ്തുവരുന്നു.
ചില ക്ലബ്ബുകളുടെ വര്‍ക്കുകള്‍ അദ്ദേഹത്തിന് ഞാന്‍ കൊടുത്താലോ എന്ന ആലോചന ഉണ്ട്.
ഞാന്‍ അവിടെ നിന്നും ഇറങ്ങി രഞ്ജിനിയുടെ ഹെറിറ്റേജ് റിസോര്‍ട്ടിലേക്ക്
പോയാലോ എന്നാലോചിച്ചു. രഞ്ജിനിയെ ഫോണില്‍ വിളിച്ചപ്പോള്‍ അവളെടുത്തില്ല. അതിനാല്‍ അവിടെ
പോയില്ല. നേരെ ലുസിയ പാലസ്സില്‍ പോയി ഒരു ചില്‍ഡ് ബീയറും ലൈറ്റ് ലഞ്ചും കഴിച്ച് നേരെ
വീട്ടിലേക്ക് പോയിട്ട് നാലുമണി വരെ മൂടിപ്പുതച്ച് കിടന്നുറങ്ങി.
നാലുമണിക്കെണീറ്റ് നോക്കിയപ്പോള്‍ സബിതയുടെ നാലഞ്ച് മിസ്സ്ഡ് കോള്‍. ഞാന്‍ ആ മണ്ടൂകത്തിനോട് പലതവണ പറഞ്ഞിട്ടുള്ളതാണ് ഞാന്‍ ഉറങ്ങുമ്പോളും, വണ്ടി ഓടിക്കുമ്പോളും, അമ്പലത്തില്‍ ഉള്ളപ്പോളും ഒന്നും ഫോണ്‍
എടുക്കുകയില്ലായെന്ന്. എന്നിട്ടും അവളെന്തിന് ഈ അസമയത്തെല്ലാം വിളിക്കുന്നു.. അവള്‍ക്ക്
മാഫി മൊഹ്…
ഇന്ന് വൈകിട്ട് ശ്രീ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് ഗോപിയാശാന്റെ കഥകളി കാണാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു. അപ്പോള്‍
ശകുനം മുടക്കാനായി എന്റെ അന്തര്‍ജ്ജനം എന്തോ പറഞ്ഞു. ഞാന്‍ മിനിഞ്ഞാന്ന് ഗീതച്ചേച്ചിയുടേയും വേണുവേട്ടന്റെയും വീട്ടില്‍
പോയിട്ട് വാഴക്കന്ന് കൊണ്ടുവന്നിരുന്നു. അത്
നടാന്‍ പറ്റിയില്ല. ഞാനും അവളും കൂടി കുഴി ചവറ് ഇട്ട് കരിച്ച് വെച്ചിരുന്നു. ഇന്നെലെ
കുമ്മായം വാങ്ങി വെച്ചു. ഒരു പണിക്കാരനെ കിട്ടണം അത് കുഴിച്ചിടാന്‍. എന്നെക്കാളും മിടുക്കുള്ള അവള്‍ക്ക് അത് കുഴിച്ചിട്ടാല്‍ മതി. അതിനും
വേണം വാല്യക്കാരന്‍ ..
അപ്പോള്‍ വാല്യക്കാരനെ തേടി പോയി. ഒരാളെ ശരിയാക്കി വീട്ടിലേക്കയച്ചു.
ഇനി ഗോപിയേട്ടന്റെ കഥകളി കാണാന്‍ ഒരു മണിക്കൂര്‍ കഴിയണം. അമ്പലമുറ്റത്ത് ഇന്നെലെ കണ്ട സാവിത്രി കാത്ത് നില്‍ക്കാമെന്ന്
പറഞ്ഞിരുന്നു. അവള്‍ക്ക് ഇന്നെലെ ഞാന്‍ ചുടുകടല വാങ്ങിക്കൊടുത്തിരുന്നു. എനിക്കവള്‍
പകരം ചുടുകാപ്പി വാങ്ങിത്തന്നു. അവള്‍ ഇന്നെലെ എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.
ഞാന്‍ പോയില്ല. എനിക്കെന്തോ പന്തി കേട് തോന്നി.
ഏതായാലും കഥകളി ആകുന്നതുവരെ സമയം കൊല്ലാന്‍ ഞാന്‍ അച്ചന്‍ തേവരുടെ തിരുമുറ്റത്തേക്ക്
പോയി. അവിടെ ദീപാരാധനക്ക് പതിവു പെണ്‍ പട എത്തിയിരുന്നു. ഞാന്‍ സ്റ്റേജ് പെയിന്റടിക്കുന്ന ബിജുവിനോട് കുശലം പറയാന്‍
പോയി. ഈ ശിവക്ഷേത്രത്തില്‍ മിക്ക പണികളും സ്വയം
സേവക്ക് സംഘം ചെയ്യും. ഞാനും അതില്‍ സജീവമാണ്. പക്ഷെ പ്രായാധിക്യം മൂലം ഇത്തരം പണികള്‍
എനിക്ക് ചെയ്യാനാവില്ല. അപ്പോള്‍ ഞാന്‍ ബിജുവിന്റെ അടുത്ത് നിന്ന് പെയിന്റെ മിക്സ്
ചെയ്യാനും വെള്ളം കോരിക്കൊടുക്കുവാനും മറ്റും നിന്നു.
ഞാന്‍ അവിടെ നിന്ന കാരണം രണ്ടു
വലിയ ചുമരുകള്‍ ബിജു പെയിന്റ് ചെയ്തുതീര്‍ത്തു.. ഞാന്‍ കഥകളിക്ക് പോയിരുന്നിരുന്നെങ്കില്‍
അവന്‍ ബാക്കി വെച്ചേനെ.. എന്നോട് തേവര്‍ പറഞ്ഞു,
“കഥകളി ഇനിയും കാണാമല്ലോ, ഈ പയ്യന്റെ കൂടെ നില്‍ക്ക്.”
എനിക്ക് കഥകളി കമ്പമാണ്. കദകളിപ്പദം ആണ്‍ കൂടുതല്‍ ഇഷ്ടം. ഞാന്‍ ആദ്യമായി
കഥകളി കാണുന്നത് മസ്കത്തില്‍ നിന്നാണ്‍. എന്റെ അവിടുത്തെ ഫ്ലാറ്റില്‍ വെച്ചാണ്‍ ആദ്യമായി
കഥകളിക്കും, കൂടിയാട്ടത്തിനും, തുള്ളനിനും ഒക്കെ റിഹേഴ്സല്‍ നടന്നത്. ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ദന്‍ എന്റെ അഥിതിയായിരുന്നു.
എന്റെ വീട്ടില്‍ രാത്രി വന്ന് ഭക്ഷണത്തിന് മുന്‍പ് പാട്ടുപാടി റെക്കോര്‍ഡ് ചെയ്ത്,
പിന്നീട് തുള്ളല്‍ ആടി. ഞാന്‍ അപ്പോളെക്കും പകുതി ഉറങ്ങിയിരുന്നു, എന്നാലും കുറെ തുള്ളല്‍
ആസ്വദിച്ചു.
ഞാന്‍ ബിജുവുമായി സൊള്ളുന്നതിന്നിടയില്‍ പെണ്‍ പടയിലെ സരസ്വതി ചേച്ചി,
പ്രേമ ചേച്ചി, മീര ചേച്ചി, വത്സലാ ആന്റി എന്നിവരൊക്കെ വന്ന് ബിജുവിനെ പ്രോത്സാഹിപ്പിച്ചു.
എല്ലാവരും ദീപാരാധന കഴിഞ്ഞ് പോയി. ഞാനും ബിജുവും മാത്രമായി അമ്പലമുറ്റത്ത്.
കുറച്ച് കഴിഞ്ഞപ്പോളേക്കും തൃപ്പുക തൊഴാന്‍ ആളുകളെത്തിത്തുടങ്ങി. അപ്പോള്‍ സ്വയംസേവകന്‍ സുധി
എത്തി. ഞങ്ങള്‍ തമാശ പറയുന്നതിന്നിടയില്‍ ശോഭ അവിടെയെത്തി. അവളെ ഞാന്‍ കുറച്ച് നേരം
അവിടെ പിടിച്ചുനിര്‍ത്തി. അവള്‍ക്ക് ഇപ്പോള്‍ ജോലിയില്ലത്രെ.
ഞാന്‍ അവള്‍ക്ക് ഒരു പാര്‍റ്റ്ട് ടൈം ജോലി ശരിപ്പെടുത്തി കൊടുക്കാം
എന്ന് പറഞ്ഞു. പകരം എനിക്ക് വൈകിട്ട് നല്ല 6 ചുടുചപ്പാത്തി ഉണ്ടാക്കിത്തരാം എന്ന് ഏറ്റിറ്റുണ്ട്.
എനിക്ക് സന്തോഷമായി. ഞാന്‍ ഹൈദരാബാദില്‍ ജീവിച്ചിരുന്ന കാലത്ത് മൂന്നുനേരവും
ചപ്പാത്തി കഴിച്ചിരുന്ന വിശേഷം ശോഭയുമായി പങ്കുവെച്ചു. ശോഭയുടെ വീട് അമ്പലത്തിന് മുന്നിലാണ്. ഞാനാണെങ്കില്‍ എന്നും ഈ അമ്പലത്തില്‍
പോകുന്ന ആളുമാണ്. അപ്പോള്‍ ചപ്പാത്തി അവള്‍ എനിക്ക് ആലിന്‍ ചുവട്ടില്‍ എത്തിക്കും,
അല്ലെങ്കില്‍ പോയി വാങ്ങാമല്ലോ..
അങ്ങിനെ ഞാന്‍ അവിടെ ഏഴേമുക്കാല്‍ മണി വരെ നിന്നകാരണം രണ്ട് വലിയ മതിലുകള്‍
ബിജു പെയിന്റടിച്ച് തീര്‍ത്തു. എന്റെ കഥകളി ഞാന്‍ അവനെ കണ്ട് അസ്വദിച്ചു. 8 മണിക്ക് മുന്നെ തൃപ്പുക കഴിഞ്ഞിരുന്നു. നല്ല ചുടുശര്‍ക്കരപായസം
സേവിച്ച് ഞാന്‍ വീട്ടിലെത്തുമ്പോള്‍ എന്റെ
അന്തര്‍ജനം അത്താഴം കഴിച്ചുകഴിഞ്ഞിരുന്നു. അവള്‍ വിചാരിച്ചത്രെ ഞാന്‍ കഥകളി കഴിഞ്ഞുവരുമ്പോള്‍
പാതിര കഴിയുമെന്ന്. ശരിയാ അവളെ പറഞ്ഞ് കാര്യമില്ല. കഥകളിക്ക് പോയാല്‍ അങ്ങിനെയാണല്ലോ..
കഥകളി കാണാനെത്തിയ സാവിത്രി എന്നെ കാണാതെ വിളിച്ചിരുന്നു. ഞാനവളൊട്
ഒരു സൂത്രം പറഞ്ഞ് അങ്ങോട്ട് പോയില്ല. കഥകളി കഴിഞ്ഞാല്‍ ഞാന്‍ അവളെ എന്റെ വണ്ടിയില്‍
അവളുടെ വീട്ടില്‍ കൊണ്ടുപോയി വിടേണ്ടി വരും. അതൊക്കെ ആകെ അങ്കലാപ്പാണ്. അവളുടെ കുറച്ച്
മിസ്ഡ് കോള്‍ കണ്ടിരുന്നു, ഞാന്‍ അറ്റന്‍ഡ് ചെയ്തില്ല. നാളെ കാണുമ്പോള്‍ എന്തെങ്കിലും
കള്ളം പറയാം.
ഞാന്‍ കുറേ നുണ പറയുന്ന ആളാണെന്നാ
എന്റെ അന്തര്‍ജനം പറയുക. അവള്‍ പറയുന്നതിന്റെ ഒരു ശതമാനം പോലും ഞാന്‍ പറയില്ല..
ഞാന്‍ പണ്ടൊക്കെ ചില നുണകള്‍ പാറുകുട്ടിയോട് പറയാറുണ്ട്. അതെങ്ങിനെയാണെന്നുവെച്ചാല്‍
പാറുകുട്ടിക്ക് എന്റെ നുണക്കഥകള്‍ കേള്‍ക്കാനിഷ്ടമാണ്. അപ്പോള്‍ ഞാന്‍ അങ്ങിനെ വിളമ്പിക്കൊണ്ടിരിക്കും.
“എന്റെ പാറൂട്ട്യേ………….. നീ എവിടെപ്പോയി
കിടക്ക്ണ്…….?”
6 comments:
ഞാന്‍ അവിടെ നിന്നും ഇറങ്ങി രഞ്ജിനിയുടെ ഹെറിറ്റേജ് റിസോര്‍ട്ടിലേക്ക് പോയാലോ എന്നാലോചിച്ചു. രഞ്ജിനിയെ ഫോണില്‍ വിളിച്ചപ്പോള്‍ അവളെടുത്തില്ല. അതിനാല്‍ അവിടെ പോയില്ല. നേരെ ലുസിയ പാലസ്സില്‍ പോയി ഒരു ചില്‍ഡ് ബീയറും ലൈറ്റ് ലഞ്ചും കഴിച്ച് നേരെ വീട്ടിലേക്ക് പോയിട്ട് നാലുമണി വരെ മൂടിപ്പുതച്ച് കിടന്നുറങ്ങി.
"കോണി ചുവട്ടിലെ ചായയ്ക്ക് നല്ല രുചി....ജെ പീ...അഭിനന്ദനങ്ങള്‍ !!!
ആദ്യം കഥകളി കണ്ടത് അപ്പോ മസ്ക്കറ്റില്‍ വെച്ചായിരുന്നു അല്ലേ.അതങ്ങനെ തന്ന്യാ നമ്മുടെ മഹത്വം അറിയുന്നത് പുറത്തെത്തുമ്പോഴാ....
എഴുത്ത് നന്നായി
ആശംസകള്‍
ഹഹ..
നുണ പറയണ ആളാല്ലേ?!
കോണിച്ചോട്ടിലെ ചായ കുടിച്ചു പാറുക്കുട്ടിമാരോട് നുണയും പറഞ്ഞ് പിന്നെ അമ്പലമതിലും പെയിന്റു ചെയ്തു കഴിഞ്ഞപ്പോള്‍ മുഖപുസ്തകം അടച്ചു വയ്ക്കാന്‍ നേരമായി. നല്ല രസമുള്ള വായന!
ഉണ്ണിയേട്ടാ! ഞാനൊരു കാര്യം പറയട്ടെ, കഴിഞ്ഞ ഫെബ് 14 നു ഞാന്‍ നാട്ടില്‍ വന്നിരുന്നു മാര്‍ച് 5 നു തിരിച്ചു പോവുകയും ചെയ്തു. അവിചാരിതമായ ചില വീട്ടുപ്രശ്നങ്ങള്‍ കാരണം തിരക്കോട് തിരക്കായിരുന്നു. ഉണ്ണിയേട്ടനെ വന്നു കാണണമെന്ന് വല്യ ആഗ്രഹമുണ്ടായിരുന്നു. അതിനി എന്നു സാധിക്കുമോ ആവോ! ഇനി അടുത്ത ഓണത്തിനേ എനിക്ക് ലീവ് കിട്ടൂ.
ഞാന്‍ കുറേ നുണ പറയുന്ന ആളാണെന്നാ എന്റെ അന്തര്‍ജനം പറയുക. അവള്‍ പറയുന്നതിന്റെ ഒരു ശതമാനം പോലും ഞാന്‍ പറയില്ല.. ഞാന്‍ പണ്ടൊക്കെ ചില നുണകള്‍ പാറുകുട്ടിയോട് പറയാറുണ്ട്. അതെങ്ങിനെയാണെന്നുവെച്ചാല്‍ പാറുകുട്ടിക്ക് എന്റെ നുണക്കഥകള്‍ കേള്‍ക്കാനിഷ്ടമാണ്. അപ്പോള്‍ ഞാന്‍ അങ്ങിനെ വിളമ്പിക്കൊണ്ടിരിക്കും.
Post a Comment