Friday, November 22, 2013

Wednesday, November 13, 2013

ഒന്നും മറന്നിട്ടില്ല ലക്ഷ്മിക്കുട്ടീ

ഇന്നെലെ പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തില്‍ അതിരുദ്രമഹായജ്ഞം കാണാന്‍ പോയിരുന്നു. അതൊരു വലിയ കഥയായി അടുത്ത് തന്നെ എഴുതാം. ഈ അഗ്രഹാരത്തിലുള്ള ലക്ഷ്മിക്കുട്ടിയുടെ വീട്ടില്‍ പോകണമെന്നുണ്ടായിരുന്നു.. പ്രസാദ ഊട്ട് കഴിച്ചു, ഉരുളന്‍ കല്ലുകളും ചരലുകളും കാലില്‍ തറച്ച് വയ്യാണ്ടായതിനാല്‍ ലക്ഷ്മിക്കുട്ടിയുടെ വീട്ടില്‍ കയറാനായില്ല. ഇന്ന് വൈകിട്ട് പോകുമ്പോള്‍ അവളുടെ വീട്ടില്‍ കയറിയിട്ട് അവളുടെ അച്ചനേയും അമ്മയേയും കാണണം. ബ്രാഫ്മിന്‍സ് കോഫീ വാങ്ങിക്കഴിക്കണം. പണ്ടവിടെ പോയപ്പോള്‍ എനിക്ക് ഉച്ചക്ക് ഭക്ഷണം തന്നിരുന്നു.. ഒന്നും മറന്നിട്ടില്ല ലക്ഷ്മിക്കുട്ടീ.........

എന്തൊരു രസമായിരുന്നു ആ ബാല്യം



പണ്ട് എന്റെ ചെറുപ്പത്തില്‍ കരുവാ‍ന്റെ പറമ്പില്‍ ഒരു ഞാവല്‍ മരമുണ്ടായിരുന്നു. കാറ്റുകാലത്ത് ഞങ്ങള്‍ പിള്ളേര്‍സ് അവിടെ തമ്പടിക്കും. കാറ്റുവീശുമ്പോള്‍ വീഴുന്ന ഞാവല്‍ പഴങ്ങള്‍ പെറുക്കിത്തിന്നും. ഞാവല്‍ മരങ്ങള്‍ സാധാരണ വണ്ണം കുറഞ്ഞ് വലിയ പൊക്കത്തിലായിരിക്കും. അതിനാല്‍ അതില്‍ കയറി അഭ്യാസം കാട്ടാന്‍ കുട്ടികള്‍ക്കാവില്ല.

എന്റെ കൂടെ കുട്ട്യമ്മേടത്തീടെ ബാലനും, ചക്കിക്കുട്ട്യേട്ടത്തീടെ ബാലനും, രവിയും ഒക്കെ ഉള്ളത് ഞാന്‍ ഓര്‍ക്കുന്നു.. എന്തൊരു രസമായിരുന്നു ആ ബാല്യം....




ചിത്രം കടപ്പാട് : ഗൂഗിള്‍