Thursday, May 12, 2011

ഇനി എനിക്ക് ചത്താലും വേണ്ടില്ല… തൃശ്ശൂര് പൂരം 2011


ഇനി എനിക്ക് ചത്താലും വേണ്ടില്ല… തൃശ്ശൂര്‍ പൂരം 2011

++

ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം കാണാന്‍ പറ്റും എന്ന് വിചാരിച്ചില്ല, കാലത്തെഴുന്നേറ്റപ്പോള്‍. ഇന്നെത്തെ ഒരു അങ്കമേ. പല്ല് വേദന, മോണ വേദന, കാല്‍ കഴപ്പ് വേദന, ഒരു ഭാഗം മാത്രമുള്ള വേദന പിന്നെ ആകെ ക്ഷീണം.

++

കാലിലെ തരിപ്പും കോച്ചലും പാദത്തിന്നടിയിലെ പ്രശ്നങ്ങളും മറ്റും തുടങ്ങിയിട്ട് കുറച്ചധികം കാലമായി. ആദ്യം ഒരു ഫിസിഷ്യന്‍, പിന്നെ ഒരു ന്യൂറൊ ഫിസിഷന്‍, പിന്നെ ഒരു ആയുര്‍വ്വേദം ഉഴിച്ചല്‍, പിഴിച്ചല്‍, വസ്തി, കിഴി എന്നിവ, അതും മാറാതെ ഇപ്പോല്‍ ഒരു ഓര്‍ത്തോ. ഓര്‍ത്തോക്കാരന്‍ ആദ്യം പറഞ്ഞു ഡയബറ്റിക് ഫൂട്ടെന്ന്. എനിക്കാണെങ്കില്‍ പ്രഷറും പ്രമേഹവും ഒന്നും ഇല്ല. ഇപ്പോ പറയുന്നു പരസ്തീസിയ എന്ന അസുഖമാണെന്ന്. കാലിനെ അസുഖം അങ്ങിനെ പോകുന്നു. ചെരിപ്പിട്ട് നടക്കാന്‍ പ്രശ്നമില്ല. പക്ഷെ ചെരിപ്പിടാതെ അമ്പലത്തിലും പള്ളിയിലും എന്ന് വേണ്ട സ്വന്തം വീട്ടില്‍ പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

++

ഇതിനെ ഒക്കെ അതിജീവിച്ച് മനക്കരുത്ത് കൊണ്ട് ഞാന്‍ ഓടി നടക്കുന്നു. എന്റെ വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരമേ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂരപ്പറമ്പിലേക്കുള്ളൂ. എങ്ങിനെ വീട്ടില്‍ ഇരുന്ന് സഹിക്കും എനിക്ക് പൂരം കാണാതെ.

++

എടപ്പാളിലുള്ള ഡെന്റിസ്റ്റ് ഡോ. രാകേഷിനെ വിളിച്ചു. അദ്ദേഹം ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. പിന്നെ ഒരു കുടയും എടുത്ത് പൂരമ്പറമ്പ് ലക്ഷ്യമാക്കി നടന്നു. ഇന്ന് വാഹനങ്ങള്‍ അങ്ങോട്ട് വിടില്ല.

കാലത്ത് എഴുന്നേറ്റ ഉടനെ അഛന്‍ തേവരെയും, തിരുവമ്പാടി, പാ‍റമേക്കാവ് ഭഗവതി, വടക്കുന്നാഥന്‍ എല്ലാരേയും മനസ്സില്‍ ധ്യാനിച്ചു. എന്റെ ഈശ്വരന്മാരെ എങ്ങിനെയെങ്കിലും എനിക്ക് ഈ കൊല്ലത്തെ പൂരവും കൂടി കാണണം. പൂരപ്പറമ്പില്‍ കിടന്ന് മരിച്ചാലും വേണ്ടില്ല. അങ്ങട്ട് നടന്നു. നല്ല കാലത്തിന്‍ അല്പം നടന്നപ്പോള്‍ ഒരു ഓട്ടൊ കിട്ടി. അങ്ങിനെ മാരാര്‍ റോഡിലെ ലുസിയ പാലസ്സിന്റെ അടുത്ത് വരെ എത്തി.

++

പിന്നെ എനിക്ക് ഒരു പുതുജീവനും ഉറപ്പും ഉന്മേഷവും എവിടെന്നാ വന്നതെന്നറിയില്ല. ഞാന്‍ പൂരപ്പറമ്പ് വരെ ഓടി. എല്ലാം കണ്ടു. ആനകളേയും ആളുകളേയും മേളവും എല്ലാം കണ്ട് തൃപ്തിയടഞ്ഞു.

ഇനി അടുത്ത പൂരത്തിന്‍ ഞാന്‍ ഉണ്ടായെന്ന് വരില്ല. രോഗങ്ങള്‍ ഓരോന്നായി എന്നെ കീഴ്പ്പെടുത്തി തുടങ്ങിയിരിക്കുന്നു. അധികം കഷ്ടപ്പെടുത്താതെ അങ്ങോട്ട് വിളിച്ചാല്‍ മതിയായിരുന്നു എന്റെ അഛന്‍ തേവരേ…………… കൃഷ്ണാ ഗുരുവായൂരപ്പാ……… പാറമേക്കാവിലമ്മേ……. ശ്രീ വടക്കുന്നാഥാ……………തിരുവമ്പാടി ഭഗവതീ…………………. ദൈവ കാര്‍ന്നന്മാരെ……………….

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം കാണാന്‍ പറ്റും എന്ന് വിചാരിച്ചില്ല, കാലത്തെഴുന്നേറ്റപ്പോള്‍. ഇന്നെത്തെ ഒരു അങ്കമേ. പല്ല് വേദന, മോണ വേദന, കാല്‍ കഴപ്പ് വേദന, ഒരു ഭാഗം മാത്രമുള്ള വേദന പിന്നെ ആകെ ക്ഷീണം.

കൂടുതല്‍ ഫോട്ടോസ് നാളെ അപ്പ് ലോഡ് ചെയ്യാം. ഇനി ഒന്ന് വിശ്രമിച്ച് വീണ്ടും പൂരപ്പറമ്പിലേക്കോടണം. പല്ല് വേദന കാരണം ഒരു ചില്‍ഡ് ഫോസ്റ്റര്‍ അടിക്കാന്‍ പറ്റിയില്ല. പൂരപ്പറമ്പില്‍ സൌജന്യ സാമ്പാരം ഉണ്ടായിരുന്നു. അതും കുടിക്കാനായില്ല. പേടിച്ച്......

ബൈജു സുല്‍ത്താന്‍ said...

ഈ മാഷിന്റെ ഒരു കാര്യം. അടുത്ത പൂരത്തിന്‌ ആരുണ്ടാവും ആരുണ്ടാവില്ല എന്നൊന്നും തീരുമാനിക്കുന്നത് നമ്മളാരുമല്ല. മാഷ് പൂരം കണ്ടാസ്വദിച്ചുവാ.. പറ്റിയാല്‍ ഫോട്ടോകളും എടുക്ക്.
സമയം കിട്ടുംമ്പോള്‍ ഈ പൂരവിശേഷം കൂടി കയറി കാണൂ...
http://baijusultan.blogspot.com/2011/05/blog-post_11.html

രാജഗോപാൽ said...

വടക്കുന്നാഥനും തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാരും ഇനിയും ഒരു പാട് കാലം പൂരം കാണാനുള്ള ആരോഗ്യവും ആയുസ്സും താങ്കൾക്ക് തന്ന് അനുഗ്രഹിക്കട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൌ...ഇങ്ങനെ പരിതപിക്കാതെ ജയേട്ടാ...

Sukanya said...

പൂരം ലൈവ് ആയി കണ്ടു കൊണ്ടിരുന്നപ്പോള്‍ അങ്കിളിനെ എവിടെയെങ്കിലും കാണുമോ എന്ന് തിരഞ്ഞു.

ജെ പി വെട്ടിയാട്ടില്‍ said...

സുകന്യാ

ഞാന്‍ പൂരപ്പറമ്പില്‍ ഉണ്ടായിരുന്നു രാവും പകലും.

Biju Davis said...

കുറെ വൈകിയാണു ഞാൻ ഈ പോസ്റ്റ്‌ കാണുന്നത്‌. ഒല്ലൂർക്കാരനാണു, അൽപം നിരാശാബോധത്തോടെ ഇക്കുറി ദോഹയിലിരുന്ന് ടിവിയിലേ തൃശൂർ പൂരം കാണാനായുള്ളൂ. സാറിന്റെ പോസ്റ്റും, ഫോട്ടോസും നോസ്റ്റാൾജിക്‌ ആയിരുന്നു. Thank you, Sir!

കൊമ്പന്‍ said...

അടുത്ത പൂരവും ഇമ്മക്ക് കാണാം ന്നേ ... കൊമ്ബനല്ലേ പരേ ണ ത്