Friday, January 10, 2014

കാപ്പിക്കഥ

ആഫ്രിക്കയിലെ എത്യോപ്യയിൽ കൽദി എന്ന് പേരുള്ളൊരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകിമറിഞ്ഞ് തിമിർക്കുന്നതുകണ്ടു. അടുത്തുള്ളൊരു പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകൾ അവ ഭക്ഷിച്ചിരുന്നതാൺ കാരണം എന്നവൻ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ കാപ്പിക്കുരു ആയിരുന്നു.

ഏഴാം നൂറ്റാണ്ട് മുതല് ചുവപ്പു കടലിനു സമീപം കാപ്പിച്ചെടി നട്ടുവളർത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറേബ്യൻ സഞ്ചാരിയായിരുന്ന ഷഹാബുദ്ദിൻ ബെൻ എഴുതിയിരിക്കുന്നത് വളരെക്കാലങ്ങൾക്കു മുമ്പെ എത്യോപ്യക്കാർ കാപ്പി ഉപയോഗിച്ചു തുടങ്ങി എന്നാണ്. പതിനാറാം നൂറ്റാണ്ടിൽ യമനിൽ കോഫി നട്ടുവളർത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. 1669കളിൽ തുർക്കി അംബാസിഡർ ഫ്രാൻസിലെ ലൂയി പതിനാലാമന്റെ ഭരണകാലത്തില് കാപ്പി എത്തിക്കുന്നതോടെ യൂറോപ്യന്മാരും കാപ്പിയുമായുള്ള ബന്ധം ആരംഭിക്കുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം ഡച്ചുകാർ ജാവയിലേക്കു കാപ്പി എത്തിച്ചു. 1714ൽ ഫ്രഞ്ചുകാരനായ ഡെസ്ക്ലു(Desclieux) മാർട്ടിനി ദ്വീപിൽ വ്യവസായികാടിസ്ഥാനത്തിൽ കോഫി നട്ടു വളർത്തിത്തുടങ്ങി. 1723ൽ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനായിരുന്ന ഗബ്രിയൊ മാത്യു ദൊ ക്ലി കോഫിയുടെ വിത്തുകൾ മാർട്ടിനി ദ്വീപിൽ നിന്നും മോഷ്ടിച്ച് പടിഞ്ഞാറൻ ഹെമിസ്ഫെയറിലെക്ക് കടത്തി.അവിടെ നിന്നും ഫ്രഞ്ച് ഗയാനയിലേക്കും, ബ്രസിലിലേക്കും മധ്യ അമേരിക്കയിലെക്കും എത്തിചേർന്നു. 1773ൽ അമേരിക്കയിൽ ചായക്ക് സ്റ്റാമ്പ് ആക്റ്റ് പ്രകാരം നികുതി ചുമത്തുകയുണ്ടായി. അക്കാലത്ത് അമേരിക്കയിലെ ദേശിയ പാനിയം ചായ ആയിരുന്നു. എന്നാൽ വിലക്കൂടുതൽ കാരണം കോണ്ടിനെന്റൽ കോൺഗ്രസ് കോഫിയെ അമേരിക്കയുടെ ദേശിയ പാനീയമായി പ്രഖ്യാപിച്ചു.(Courtesy: wiki)


ഇത് വരെയുളള വരികൾക്ക് കടപ്പാട് : ദിലീപ് എസ്‌  നായർ 
ഫൊട്ടൊ : ഗൂഗിൾ 

നമ്മുടെ നാട്ടിൽ ഇന്ത്യൻ കോഫീ ഹൌസിൽ നിന്നും നല്ല കാപ്പി കുടിക്കാം. മാർക്കറ്റിൽ കിട്ടുന്ന ബ്രൂ കോഫീ ആണെനിക്ക് ഇഷ്ടം.