നാളെ കലോത്സവത്തിന്റെ [അന്‍പത്തിരണ്ടാമത് കേരള സ്കൂള് കലോത്സവം] തൃശ്ശൂരില്‍ തിരശ്ശീല ഉയരുന്നതിന് മുന്നോടിയായി ഇന്ന് വൈകിട്ട് കഴിഞ്ഞ കാലത്തെ പ്രതിഭാസംഗമം നടന്നു. ഞാന്‍ അവിടെ എത്തിയപ്പോള്‍ അഞ്ചര മണി കഴിഞ്ഞിരുന്നു. അപ്പോളേക്കും ബഹുമാനപ്പെട്ട മന്ത്രി ശ്രീ. സി എന്‍ ബാലകൃഷ്ണന്റെ ഉല്‍ഘാടന പ്രസംഗം കഴിഞ്ഞിരുന്നു എന്നാണ് മനസ്സിലാക്കിയത്. അദ്ദേഹം പ്രതിഭകള്‍ക്ക് സംസാരിക്കാന്‍ വേണ്‍ടി അധികം
പ്രസംഗിച്ചില്ലത്രേ.
ഞാന്‍ അവിടെ എത്തിയപ്പോള്‍ പ്ര
ചടങ്ങിന്റെ തുടക്കത്തില്‍ പ്രതിഭകളെല്ലാം ആദരിക്കപ്പെട്ടു. എല്ലാവരേയും തൃശ്ശൂര്‍ മേയര്‍ ശ്രീമാന്‍ ഐ പി പോള്‍ പൊന്നാട അണിയിച്ചു. ആറരയോട് കൂടി യോഗം അവസാനിപ്പിച്ചു.തിഭകളെ കാണികള്‍ക്ക് പരിചയപ്പെടുത്തല്‍ നടക്കുകയായിരുന്നു. അതിന് ശേഷം കാണികളായ കുട്ടികളുമായി പ്രതിഭകളുടെ ഇന്ററേക്ഷന്‍
ആയിരുന്നു.
ഞാന്‍ അതിന് ശേഷം ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ മകരം ഒന്ന് ദീപാലങ്കാരം കാണാന്‍ പോയി. കാലിന്റെ അസുഖം കാരണം അകത്തേക്ക് പ്രവേശിക്കാനായില്ല. അമ്പലത്തിന് പുറത്തും ദീപാലങ്കാരം ഉണ്‍ടായിരുന്നു.
മൂന്ന് ആനകളെ അണിനിരത്തിയുള്ള പഞ്ചവാദ്യത്തോടും പെണ്കുട്ടികളുടെ താലങ്ങളോട് കൂടിയുള്ള നഗരപ്രദക്ഷിണം ഉണ്‍ടായിരുന്നു. ഏഴേമുക്കാലായിട്ടും മേളം ആരംഭിക്കാഞ്ഞതിനാല്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.
ഇന്നെത്തെ ദിവസം എല്ലാം കൊണ്ടും ധന്യമായിരുന്നു. അമ്പല നടയില്‍ വെച്ച് എന്റെ സുഹൃത്തും പാലിയേറ്റീവ് ക്ലിനിക്കിലെ സഹപ്രവര്‍ത്തകനുമായ ശിവദാസേട്ടനെ അവിടെ കാണാനായി.
രാധേട്ടത്തിയെ ഞാന്‍ അവിടെ അന്വേഷിച്ചെങ്കിലും കണ്ടില്ല. പാലിയേറ്റീവിലെ ശിവദാസേട്ടനെ മാത്രം കണ്ടു. പിന്നെ നാട്ടുകാരായ ചിലരേയും അവിടെ കണ്ടു.
അവിടെ നിന്ന് മണികണ്ഠനാലില്‍ അലങ്കരിച്ച് നിര്‍ത്തിയിരുന്ന രഥത്തിന്റെ അടുത്ത് കുറച്ച് നേരം ചിലവഴിച്ചു. അതിന് ശേഷം അഞ്ചുരൂപയുടെ ചുടുകല കൊറിച്ച് നേരെ ചെട്ടിയങ്ങാടി വഴി എന്റെ കൊക്കാലയിലെ വീട്ടിലേക്ക് നടന്നു.