ഇന്നെലെ [25-11-2010] ടാഗോര്‍ ജയന്തിയുടെ ഭാഗമായി തൃശ്ശിവപേരൂര്‍ റീജിയണല്‍ തിയേറ്ററില്‍ നാട്യഗീതാഞ്ജലി അവസാന ദിവസമായിരുന്നു. എനിക്ക് ഇന്നെലെ മാത്രമാണ് അവിടെ പോകാന്‍ സാധിച്ചത്.
ശ്രീമതി. അപൃദിത ബാനര്‍ജിയുടെ രവീന്ദ്ര സംഗീതം ഉണ്ടായിരുന്നു. അവസാനത്തെ ഒരു പാട്ട് മാത്രമാണ് എനിക്ക് കേള്‍ക്കാന്‍ സാധിച്ചത്. അത് കേട്ടപ്പോള്‍ മറ്റുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചില്ലല്ലോ എന്ന മനപ്രയാസം ഉണ്ടായി. അത്രയും മനോഹരമായിരുന്നു അവരുടെ പാട്ട്.
ശ്രീമാന്‍ സന്തോഷിന്റെ ഒരു പാട്ടും കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാട്ട് മുഴുവന്‍ കേള്‍ക്കാന്‍ എനിക്ക് സാധിച്ചു. പക്ഷെ അപൃദിതയുടെതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. റീജിയണല്‍ തിയേറ്ററിലെ പ്രോഗ്രാമുകള്‍ 23ന് ആരംഭിച്ചുവെങ്കിലും അന്നൊക്കെ ഇതേ കോമ്പ്ലെക്സില്‍ നടക്കുന്ന കളമെഴുത്ത് കാണാനായിരുന്നു എനിക്ക് കമ്പം. ഇന്നെലെ കളം പാട്ട് നേരെത്തെ അവസാനിച്ചതിനാലാണ് എനിക്ക് ഇവരുടെ പാട്ട് കേള്‍ക്കാനായത്.
ഞാന്‍ ലളിതകലാ അക്കാദമിയിലെ ഭരത് മുരളി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മിക്ക ദിവസവും കളമെഴുത്ത് കാണാന്‍ പോകും. എന്റെ ബ്ലോഗുകളില്‍ കളമെഴുത്തും പാട്ടും വിഡിയോ ഉള്‍പ്പെടെ നിങ്ങള്‍ല്‍ കണ്ടിരിക്കുമെന്ന് കരുതുന്നു. ഡാറ്റ എണ്ട്രിയിലുള്ള പ്രാവീണ്യക്കുറവാണ്‍ കൂടുതല്‍ വാര്‍ത്തകള്‍ ചേര്‍ക്കാന്‍ സാധിക്കാതെ വരുന്നത്.
താമസിയാതെ തൃശ്ശൂരും പരിസരത്തും ഉള്ള കലാസാംസ്കാരിക പരിപാടികളുടെ രന്തച്ചുരുക്കം എന്റെ ബ്ലോഗുകളില്‍ ദര്‍ശിക്കാനാകും. സാറ്റലൈറ്റ് ചാനലില്‍ വരുന്നതിന്‍ മുന്‍പ് എന്റെ ബ്ലോഗുകളില്‍ ദര്‍ശിക്കാനാകും. എന്നെ പ്രതിഫലമില്ലാതെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ബന്ധപ്പെടുവാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. യാത്രാസൌകര്യവും എഡിറ്റിങ്ങ് സ്യൂട്ടും കേമറയും സ്വന്തമായുണ്ട്. ഇതൊക്കെ ഒരു ഹോബി എന്ന നിലക്കാണ് പ്രവര്‍ത്തനം.
ഞാന്‍ കഴിഞ്ഞ 7 വര്‍ഷത്തിന്നുള്ളില്‍ 100 ല്‍ പരം ഡിവോഷണല്‍ വിഡിയോ ആല്‍ബം ചെയ്തിട്ടുണ്ട്. പകഷെ അതെല്ലാം ഞാന്‍ ജോലി ചെയ്തിരുന്ന മീഡിയാ ചാനലില്‍ മാത്രമേ സം പ്രേക്ഷണം ചെയ്തിട്ടുള്ളൂ.. ഇനി കൂടുതല്‍ വിഡിയോ ആല്‍ബം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പുറത്ത് വിലപനക്കോ സൌജന്യമായി സുഹൃത്തുക്കള്‍ക്ക് കൊടുക്കുവാനോ പറ്റും വിധം.
മണ്മറഞ്ഞ ഒരു കവിയുടെ നാല് കവിതകള്‍ വിഡിയോ ആല്‍ബമായി പുറത്തിറക്കുവാനുള്ള അനുവാദം കിട്ടിയിട്ടുങ്കിലും ഇത് വരെ സാധിച്ചില്ല. നടീനടന്മാരും, ഗായകരും, പക്കമേളക്കാരും എല്ലാം സൌജന്യ സേവനത്തിന് തയ്യാറായി വന്നിട്ടുങ്കിലും ഇത് വരെ കാര്യം നടന്നിട്ടില്ല. എനിക്കൊരു സഹായിയെ ഇത് വരെ കണ്ടെത്താനായില്ല എന്നതാണ് പരമാര്‍ഥം.
ഞാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക് മലയാളം ഡാറ്റാപ്രോസസ്സിങ്ങ് അറിഞ്ഞിരിക്കണം. പിന്നെ ഏതെങ്കിലും കലകളില്‍ പ്രാവീണ്യം. ഡ്രൈവിങ്ങ് അറിഞ്ഞാല്‍ വളരെ നല്ലത് [നിര്‍ബ്ബന്ധമില്ല] ആല്‍ബങ്ങളും ഡോക്യുമെന്ററിയും തൃശ്ശൂര്‍ പരിസരത്ത് മാത്രം.
സാമ്പത്തിക പരാധീനതയുള്ള ദേവാലയങ്ങള്‍ക്ക് [ജാതിഭേദമന്യേ] സൌജന്യമായി വെബ് സൈറ്റ് ചെയ്ത് കൊടുക്കുവാനുള്ള ഒരു പ്രോജക്റ്റിന് വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങിനെ പല സംഗതികളും മനസ്സില്‍ വിടരുന്നു.
വാതരോഗിയാണ് ഞാന്‍. എന്റെ വേദനകള്‍ ഞാന്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ മറക്കുന്നു. എല്ലാതരം [ഹോമിയോ, അലോപ്പതി, ആയുര്‍വ്വേദം] ചികിത്സ്കള്‍ക്കും ഞാന്‍ വിധേയനായി. പക്ഷെ ഇത് വരെ എനിക്ക് രോഗ ശമനം പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല.
എഴുത്തും ഫോട്ടോഗ്രാഫ്ഹിയും പ്രതിഫലമില്ലാതെയുള്ള സേവനങ്ങളും ആണ് എന്റെ വേദനകളില്‍ നിന്നെനിക്ക് മോചനവും താലക്കാലികാശ്വാസവും തരുന്നത്. ഇനി മരുന്ന് കഴിക്കാന്‍ വയ്യാ എന്ന ഒരു തോന്നലാണ്.
അലോപ്പതി ഫിസിഷ്യന്റെ ഒരു വര്‍ഷത്തെ ചികിസ്തക്ക് ശേഷം എന്നെ ഒരു ന്യൂറോ ഫിസിഷ്യന്‍ ഒരു വര്‍ഷം ചികിത്സിച്ചു. ഇപ്പോള്‍ ഒരു വര്‍ഷമായി ആയുര്‍വ്വേദത്തിലാണ്. ഉഴിച്ചിലും കിഴിയും പിഴിച്ചിലും വസ്തിയും എല്ലാം കിടത്തി ചികിത്സിക്കപ്പെട്ടു. രക്ഷയില്ല….
ഞാന്‍ ഇന്ന് ഒരു ഓര്‍ത്തോ സ്പെഷലിസ്റ്റിനെ കാണാന്‍ പോകുമ്പോള്‍ എന്റെ സഹപ്രവര്‍ത്തകനായ കുട്ടന്‍ മേനോന്‍ പറഞ്ഞു. “ഇതെല്ലാം എനിക്കുമുള്ള രോഗമാണ്. ഇനി പുതിയതായി ആരേയും കാണാന്‍ പോകേണ്ട. ഇപ്പോള്‍ ഉള്ള മരുന്നുകളും യോഗയും എല്ലാം മതി“
അങ്ങിനെ കുട്ടന്‍ മേനോന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇന്ന് പുതിയ ഡോക്ടറെ കാണേണ്ട എന്ന് വെച്ചു. അങ്ങിനെ പോകുന്നു ഇവിടുത്തെ വിശേഷങ്ങള്‍……
Thursday, November 25, 2010
Tuesday, November 16, 2010
മലവാഴിക്കളം
തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ അരങ്ങേറിയ കളമെഴുത്ത് പരിപാടിയില്‍ നിന്നൊരു ദൃശ്യം. [മലവാഴിക്കളം] കൂടുതല്‍ കളമെഴുത്ത് വാര്‍ത്തകള്‍ക്കായി എന്റെ മറ്റു ബ്ലോഗുകള്‍ കാണാം.
http://jp-smriti.blolgspot.com/
സ്മൃതി
http://jp-smriti.blolgspot.com/
സ്മൃതി
Thursday, November 11, 2010
തൃശ്ശൂര്‍ ലളിത കലാ അക്കാദമിയിലെ കളമെഴുത്ത്
Subscribe to:
Posts (Atom)