പണ്ട് ബഹറിനില്‍ നിന്നൊരു പെണ്‍കുട്ടി ഹരിയുടെ ചാറ്റ് ബോക്സില്‍ കയറിപ്പറ്റി എന്നോട് ചാറ്റാന്‍ വന്നു.
ഞങ്ങളങ്ങിനെ ചാറ്റിക്കൊണ്ടിരിക്കുന്ന സമയം എനിക്കൊരു പന്തികേട് തോന്നി. ഞാന്‍ ചില ചോദ്യശരങ്ങള്‍ പ്രയോഗിച്ചപ്പോളാ മനസ്സിലായത് അത് എന്റെ അയല്‍ വാസിയായ സിങ്കപ്പൂരിലുള്ള സുഹൃത്ത് ഹരി അല്ലെന്ന്.
ഞാന്‍ ഉടനെ അടുത്ത ഡെസ്കിലിരിക്കുന്ന കുട്ടന് മേനോട് കാര്യം പറഞ്ഞപ്പോള്‍ മേനോന് പറഞ്ഞു അത് സ്പാമിയായിരിക്കും.
എന്റെ സംശയം ദൂരീകരിക്കാന്‍ ആ സ്പാമിയെന്ന പെണ്‍കുട്ടി എന്നെ ഫോണില്‍ വിളിച്ച് കുശലം പറയുകയും ഫോട്ടോസ് അയക്കുകയും ചെയ്തു.
എന്നിരുന്നാലും എനിക്കിപ്പോഴും സംശയം…. അവള് ആരാണ്…..
ഞാന്‍ എന്റെ ഓഫീസ് ഡെസ്ക് ടോപ്പില്‍ അവളുടെ ഫോട്ടോ ഇട്ടിരുന്നു.
ഇന്ന് കുട്ടന് മേനോന് ചോദിച്ചു.. “ആരാ പ്രകാശേട്ടാ ഡെസ്ക് ടോപ്പില്‍ ഒരു പുതിയ പെണ്‍കുട്ടി..?”
ഓ…. അതോ………….. അത് പണ്ട് ഞാന്‍ പറഞ്ഞിരുന്നില്ലേ തന്നോട് ബഹറിനില്നിന്നൊരു പെണ്‍കുട്ടി ഹരിയുടെ ബോക്സില്‍ വന്നുകൂടിയ കഥ.
യെസ് യെസ് ഞാനോര്‍ക്കുന്നു.
അവള് സ്പാമിയാണ്. അവളെ നമുക്ക് സ്പാമിയെന്ന് വിളിക്കാം.
Wednesday, August 25, 2010
Monday, August 16, 2010
ഡൌണ്‍ ടൌണ്‍ ഓഫ് ടൃച്ചൂര്
Subscribe to:
Posts (Atom)