“എന്താ മോളേ വിശേഷം. ചേട്ടായി ഇല്ലേ?“
ഇല്ലാ സാര്‍, ചേട്ടായി മാമുണ്ണാന്‍ പോയി.
“എനിക്ക് സേതുബന്ധം ഗുളിക വേണം?“
“എത്ര വേണം?“
“ഒരു സ്റ്റ്ട്രിപ്പ് വേണം. വേഗം എടുത്ത് കിട്ടിയാല്‍ തരക്കേടില്ല..”
സാറേ ഗുളിക നോക്കിയിട്ട് കാണുന്നില്ല. പിന്നീട് വരൂ. അല്ലെങ്കില്‍ വൈകിട്ട് വന്നോളൂ.
ഒരു ആയുര്‍വ്വേദ ഷോപ്പിലെ സെയില്‍സ് ഗേളിന്റെ പ്രതികരണമാണ്. അവള്‍ക്ക് ആ മരുന്നിന്റെ ആവശ്യകതയോ പ്രത്യേകതയോ അറിയുമായില്ലായിരിക്കാം.
വയറ്റിളക്കത്തിന് ഉടന്‍ ഒരു പരിഹാരമാണ് ഈ സേതുബന്ധം ഗുളിക. എത്ര ലാഘവത്തോട് കൂടിയാണ് അവള്‍ പറയുന്നത്. നോക്കിയിട്ട് കാണുന്നില്ല.!!!
ഇനി നാളെ ഒരാള്‍ വന്നിട്ട് നെഞ്ചുവേദനക്കുള്ള ഗുളിക ചോദിച്ചാലും ഒരു പക്ഷെ ഇതേ പ്രതികരണമായിരിക്കും…
കഷ്ടം…!!!
എന്റെ വീടിന്റെ അടുത്ത് രണ്ടില്‍ കൂടുതല്‍ ആയുര്‍വ്വേദ മരുന്ന് കടകളുണ്ട്. പക്ഷെ ഈ കടയിലെ ചേട്ടായി വളരെ നല്ല മനുഷ്യനും സമപ്രായക്കാരനും ആണ്. അതിനാലാണ് ഞാന്‍ ഈയിടെയായി എല്ലാ ആയുര്‍വ്വേദ മരുന്നുകളും വാങ്ങിക്കുന്നത് ഇങ്ങോട്ടാക്കിയത്.
ഈ പെണ്‍കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് ഞാന്‍ കടയുടമസ്ഥനോട് വളരെ സൌമ്യമായ രീതിയില്‍ പറഞ്ഞിരുന്നു. അവളെ ഗുണദോഷിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
അങ്ങിനെ കുറെ ദിവസങ്ങള്‍ കടന്ന് പോയി. ഇന്നെലെ ഞാന്‍ പിന്നേയും ആ കടയിലെത്തി.
അവിടെ ആ പെണ്‍കുട്ടി തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
കുശലമന്വേഷിച്ചതിന് ശേഷം………
എനിക്ക് ഞാന്‍ ഇന്നെലെ കഴിച്ച അരിഷ്ടവും ഗുളികയും വേണം. ചേട്ടായിയോട് ഫോണ്‍ ചെയ്ത് ചോദിച്ച് തരാമെങ്കില്‍ വളരെ ഉപകാരമായിരിക്കും.
അന്നനാളത്തില്‍ കൂടി താഴെക്ക് ഒരു വിമ്മിഷ്ടം തോന്നി ഇവിടെ നിന്ന് ഇന്നെലെ മരുന്ന് തന്നിരുന്നു. അത് കഴിച്ച് സുഖം തോന്നിയിരുന്നു. അത് ഒരു ഡോസും കൂടി കഴിച്ചാല്‍ തരക്കേടില്ലാ എന്ന് തോന്നിയതിനാലാണ് വന്നത്.
“അതിന് ചേട്ടായി ഇവിടെ ഇല്ലാ. പിന്നീട് വരൂ…”
“അതിനല്ലേ മോളേ ഞാന്‍ പറഞ്ഞത് അദ്ദേഹത്തോട് ഫോണ്‍ ചെയ്ത് ചോദിക്കാന്‍.?”
അവള്‍ എന്റെ ക്ഷമ പരീക്ഷിക്കുകയാണോ എന്ന് എനിക്ക് തോന്നി. എന്റെ മുഖഭാവം മാറി. ഞാന്‍ അസ്വസ്ഥനായെന്ന് അവള്‍ക്ക് തോന്നി.
അവള്‍ ചേട്ടായിയോട് ഫോണ്‍ ചെയ്ത് ചോദിച്ചു. അങ്ങിനെ എനിക്ക് മരുന്ന് കിട്ടി.
“എന്താ മരുന്ന് കടയിലെ ജീവനക്കാര്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് എനിക്ക് മനസ്സിലായില്ല…”
ജീവകാരുണ്യപ്രവര്‍ത്തനത്തിന് തുല്യമാണ് ആവശ്യമുള്ളവന് മരുന്ന് ആവശ്യമുള്ള സമയത്ത് കൊടുക്കുക എന്ന്. മരുന്നിന്റെ വിലയും കൊടുക്കുന്നുണ്ടല്ലോ..? പിന്നെ എന്താണ് ഇത്തരം പ്രവണത..?
ഇത് ശരിയാണോ..?!
മറ്റൊരിടത്തും കിട്ടാത്തത് കൊണ്ടല്ലോ നാം ഒരു പ്രത്യേക കടയില്‍ പോകുന്നത്.? ഒരു പക്ഷെ ആ കടയിലെ മരുന്നുകളുടെ പ്രത്യേക ക്വാളിറ്റി കൊണ്ടായിരിക്കാം.
തന്നെയുമല്ല കഴിയുന്നത്ര ബിസിനസ്സ് പ്രിയപ്പെട്ട കൂട്ടുകാരന് കൊടുക്കുക എന്ന ലക്ഷ്യവും ഉണ്ട്.
“ഞാനവളോട് പണ്ട് വയറ്റിളക്കത്തിന്റെ മരുന്ന് ചോദിച്ച കഥയും ഓര്‍മ്മിപ്പിച്ചിരുന്നു…”
അപ്പോള്‍ നമുക്ക് എമര്‍ജന്‍സി വേളകളില്‍ ആ കടയില്‍ പോകേണ്ട എന്ന് വെക്കാം അല്ലേ…?!!
ഫോട്ടോവിന് കടപ്പാട് : ഗൂഗിള്‍