ഗ്രാമത്തിലെ തറവാട്ടില്‍ വന്നിട്ട് കുറച്ച് ദിവസമായി. ഇന്നെലെ രാത്രി എന്തൊക്കെയോ ആഹരിച്ചു. ഇന്ന് കാലത്ത് വയറിളക്കം. ഗീത [സഹോദരന് ശ്രീരാമന്റെ സഹധര്‍മ്മിണി കഞ്ഞിയും മോരു കാച്ചിയതും നല്കി.
അല്പം ആശ്വാസം ഉണ്ടായി. എന്നാലും തൃശ്ശൂരുള്ള ഡോക്ടര്‍ രേഖയെ ഫോണി വിളിച്ചു. വേണ്ട മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. മരുന്നുകള്‍ കിട്ടന് [സഹോദരന്റെ മകന്] കുന്നംകുളത്ത് പോയി വാങ്ങി വന്നു. ഇനി അസുഖം പൂര്‍ണ്ണമായി മാറിയിട്ടേ തിരിച്ച് പോകുന്നുള്ളൂ...എന്റെ അഛന്റെ കൂട്ടുകാരനായ പാറേട്ടന്‍ [ഞമനേങ്ങാട് - വട്ടം പാടം] മാത്രം ജീവിച്ചിരുപ്പുണ്ട്. എന്റെ സഹോദരന് വി കെ ശ്രീരാമനെ [സിനിമാനടനും, എഴുത്ത് കാരനും] അറിയുമല്ലോ. അവന് പറഞ്ഞു എന്നോട് പാറേട്ടനെ പോയി കാണാന്‍. അദ്ദേഹം കിടപ്പാണ്. വയസ്സേറെയായി. അസുഖങ്ങള്‍ പലതും. പാറേട്ടന്‍ കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ സജീവ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ സഹോദരന് പൊന്നിന് ചെരുപ്പ് വേലായിയേട്ടന്, പിന്നെ ഞങ്ങളുടേ അയല്‍ വാസി കൃഷ്ണേട്ടന് എന്നിവരൊക്കെ എന്റെ അഛന് പരലോകം പ്രാപിച്ച് വളരെ നാള് കഴിഞ്ഞേ പോയുള്ളൂ...
ഞാന്‍ ജനിച്ച് വളര്‍ന്ന ഞമനേങ്ങാട് - വട്ടം പാടത്തെ തറവാട് വീട് ഇന്നില്ല. പാപ്പനാണ് ഭാഗത്തില്‍ തറവാട് സിദ്ധിച്ചത്. അദ്ദേഹത്തിന്റെ മക്കള്‍ അതൊക്കെ പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിച്ചു.
വേറെ ഒരാള്‍ പുരാതനമായുണ്ടായിരുന്ന അമ്പലപ്പുരയും, രക്ഷസ്സ് ,പാമ്പിന് കാവ് എന്നിവയെല്ലാം തകര്‍ത്ത് തരിപ്പണമാക്കി. എല്ലാ ദേവതെകളേയും എങ്ങോട്ടോ കൊണ്ട് പാര്‍പ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ആയതിനാല്‍ തറവാട് എന്ന സ്വപ്നം ഇപ്പോള്‍ ഇല്ല.
ഞാന്‍ ഇന്ന് വന്നിരിക്കുന്ന കുന്നംകുളം - ചെറുവത്താനിയിലെ തറവാട് എന്റെ അഛന് പിന്നിട് പണിതുയര്‍ത്തിയ സാമ്രാജ്യമാണ്. ഇവിടെ ഇപ്പോള്‍ എന്റെ സഹോദരന് വി കെ ശ്രീരാമന് കുടുംബസമേതം ജീവിക്കുന്നു. ഞാന്‍ വല്ലപ്പോഴും വരും.
[ശേഷം ഭാഗങ്ങള്‍ താമസിയാതെ തുടരും]
ഞാന്‍ ഉറങ്ങുകയായിരുന്നു. ഇവിടെ ഇന്ന് ചുക്കി [ശ്രീരാമന്റെ മൂത്ത മകള്‍] കൊല്ലത്ത് നിന്ന് അവധിക്ക് വന്നിട്ടുണ്ട്. അവള്‍ക്ക് പെട്ടെന്ന് ബേങ്കില്‍ പണി ചെയ്യണമെന്ന് തോന്നി. യെം കോം പഠിച്ചിട്ടുണ്ടെങ്കിലും ഒരു കോഴ്സ് ചെയ്താലെ ബേങ്കിലെ ജോലിക്ക് പ്രാപ്തയാകൂ എന്നതിനാലാണ് ഈ കോഴ്സ് . പല തരം ജോലിക്കും ഒരു തുടക്കം കിട്ടാന്‍ ഈ കോഴ്സ് ഉപകരിക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ചുക്കി എന്ന ലക്ഷ്മി രണ്ട് സിനിമകളുടെ അസ്സിസ്റ്റന്റ് ഡയറക്ടറായിരുന്നു. തിരക്കഥയും, സാഗര്‍ ജാക്കി എലിയാസ്. പിന്നെ ശ്രീരാമന്റെ “വേറിട്ട കാഴ്ചകളുടെ” കോ ഒറ്ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. ചുക്കിക്ക് ഒരു ഇളയ സഹോദരനുണ്ട്. “കിട്ടന്” എന്ന ഹരിക്ര്ഷ്ണന്‍.
കിട്ടന് സിനിമാലോകത്തേക്ക് അഛനെ പോലെ പോകണമെന്നോ ആകണമെന്നോ ആഗ്രഹമില്ലാ. വാഹനങ്ങളോടും, ലേറ്റസ്റ്റ് മൊബൈല്‍ ഫോണുകളോടും കമ്പം. 10 വയസ്സ് തൊട്ട് കാറോട്ടം തുടങ്ങി. ഇന്നലെ അവന്റെ അഛനായ ശ്രീരാമന് പറയുന്നത് കേട്ടു മൂപ്പര്‍ക്ക് കുക്കിങ്ങിലും നല്ല വാസനയും പരിജ്ഞാനവും ഉണ്ടെന്ന്. പെട്ടെന്ന് അടുക്കളയില്‍ കയറലും പാട്ടുപാടലും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുണ്ടാക്കലും മറ്റും. അവ രുചിയുള്ളതും, കഴിക്കാന്‍ രുചിയുള്ളതുമാകുമത്രെ.
ആള് ഏതാണ്ട് ആറടി നാലിഞ്ച് ഉയരവും, അതിനൊത്തെ തടിയും ഉണ്ട്. പക്ഷെ വയസ്സ് ഇരുപത്തി രണ്ടേ ആയിട്ടുള്ളൂ എന്നാ തോന്നണത്. അടുത്ത് തന്നെ വിദേശത്തേക്ക് ജോലി സംബന്ധിച്ച് യാത്രയാകുകയാണ്.
പിന്നെ ഇന്ന് ഇവിടെ ഗിതയുടെ [ശ്രീരാമന്‍സ് സ്പൌസ്] അനിയത്തി രാധയും, രാധയുടെ മകന് മോനുവും, ഞങ്ങളുടെ അയല്‍ വാസിയും എയര്‍പോര്‍ട്ട് ജീവനക്കാരിയായ “ചില്ലു” വെന്ന ലിസ്നയും ഗസ്റ്റ് ആയിട്ടിട്ടുണ്ട്. രാധക്ക് കുറ്റിപ്പുറത്തടുത്ത് തവനൂരിലാണ് ജോലി.
എനിക്ക് വയറ്റിലെ അസ്വാസ്ഥ്യം അങ്ങ്ട്ട് ശരിയാകാത്തതിനാല്‍ ഈവനിങ്ങ് ടീക്ക് പകരം ഗീത ചുക്കുകാപ്പി ഇട്ട് തന്നു.
കുവൈറ്റില്‍ ജോലിചെയ്യുന്ന എന്റ് ചാറ്റ് ഫ്രണ്ടും, പാടു ഏട്ടന്റെ മകനുമായ അനുവിന്റെ വീട്ടിലേക്ക് പോകണമെന്നുണ്ട്. പക്ഷെ ആരോഗ്യം ഇതെഴുതുന്ന വരെ സമ്മതിച്ചിട്ടില്ല. അനുവിന്റ്റെ മക്കള്‍ക്ക് ഇന്നും നാളെയും സ്കൂള്‍ അവധിയയതിനാല്‍ എപ്പോള്‍ വേണമെങ്കിലും അവിടേ സന്ദര്‍ശിക്കാവുന്നതും, പ്രത്യേകിച്ച് കുട്ടികളെ കാണാവുന്നതും ആണ്.
ഞാന്‍ ചെറുവത്താനി ആറാട്ട് കടവിലെ പൂരം ബ്ലോഗില്‍ പോസ്റ്റ് ചെയ്തത് കണ്ടാണ് ഞാനും അനുവും ചങ്ങാതിമാരായത്. പിന്നെ അദ്ദേഹം എന്റെ പഴയ സുഹൃത്ത് പാടുവേട്ടന്റെ മകനും ആണ് എന്നറിഞ്ഞത് മുതല്‍ ഞങ്ങള്‍ നിരന്തരം ചാറ്റ് ചെയ്യാറുണ്ട്.
ഇന്നെത്തെ കഥയിലെ കുട്ടികള്‍ തറവാട്ടിലെ തൊട്ട് വടക്കെ വീട്ടിലെ മണ്മറഞ്ഞ രാഘവേട്ടന്റെ പേരക്കുട്ടികളാണ്. രാഘവേട്ടന്റെ മക്കളായ ആനന്ദനെയും, അരുവിനെയുമാണ് എനിക്ക് ഓര്‍മ്മ. ഇപ്പോള്‍ അവിടെ അവരുടെ മറ്റു സഹോദരന്മാരും കുടുംബവും തൊട്ട് തൊട്ട് താമസിക്കുന്നു.
രാഘവേട്ടന്റെ ഒരു പേരക്കുട്ടിയായ “ചിടു” മിക്കപ്പോഴും ഇവിടെ ഉണ്ട്. നല്ല ഒരു മിടുക്കി കുറുമ്പുകാരി പെണ്കുട്ടിയാ ചിടു. കുറുമ്പില്ലെങ്കില്‍ പിന്നെ കുട്ടികളെ കാണാന്‍ എന്താ ഒരു സുഖം. കുട്ട്യോള് ഇന്ന് എന്റെ തോളത്തെല്ലാം കയറി മറിഞ്ഞപ്പോള്‍ എന്റെ അസുഖമെല്ലാം മറന്നു ഞാന്‍.
പിന്നെ അവിടെ അഭിരാമി, അമ്മു, ചിക്കുടു, സാരംഗ്, ഷെല്‍ജി മുതലായ മിടുക്കിക്കുട്ടികളും ഉണ്ട്. തൊട്ട വീട്ടിലെ ഈ കുട്ടികളാ എന്റെ നാട്ടിന് പുറത്തെ കൂട്ടുകാര്‍. അവരൊത്തു കൂടിയാല്‍ പിന്നെ എല്ലാം മറക്കും.
മൂകാംബികയില്‍ പോയപ്പോള്‍ അവര്‍ക്ക് ബ്രയിസ്ലെറ്റും, ഫോട്ടോയും വാങ്ങിക്കൊണ്ട് വരാന്‍ മറന്നില്ല. ഇന്ന് ചോക്കലേറ്റും മറ്റും കൊടുത്തു.
ഇപ്പോ സമയം ആറ് കഴിഞ്ഞു. തല്ക്കാലം നിര്‍ത്തുന്നു. കുറച്ച് കൂടി ഫോട്ടോസ് അപ് ലോഡ് ചെയ്യാം.
നാളെ ആരോഗ്യമുണ്ടെങ്കില്‍ തൃശ്ശൂര്‍ക്ക് യാത്രയാകണം. സജിത ഓഫീസില്‍ വരാത്ത കാരണം എന്നെ അന്വേഷിക്കാന്‍ ആരും ഇല്ല. തിങ്കളാഴ്ച തൊട്ട് സജിത വരും. സജിതയുടെ അഛന് മരിച്ച് ഏതാണ്ട് രണ്ടാഴ്ച അവധിയായിരുന്നു സജിത.
അപ്പോള്‍ ഇവിടെ അവസാനിപ്പിക്കാം ഇല്ലേ?
++++++++++++++++++++
14 comments:
ഞാന്‍ ഇന്ന് എന്റെ ഗ്രാമത്തില്‍ കുട്ടികളോന്നിച്ച്
ആദ്യമായി കുട്ടികളുടെ ഒരു പാട്ട് മുറ്റത്ത് നിന്ന് എടുത്തു. അത് കാണിക്കാം. പിന്നെ മറ്റ് വിവരങ്ങള്‍
kuttikalude pattu kettappol, veendum oru kuttiyaavan thonnunnu, yathoru tensionum ella, kalichu chirichum pattupadiyum nadakkam. Valarnnu kazhinjale cheruppathinte swathathryathe patti ariyukayullu,
Wating for more detailed stories about your gramam. if can add some photos of your gramavasikal too
thanks
You taught them the song, did you ??
Nice to hear tiny tots singing :)
കേട്ടു പ്രകാശേട്ടാ.....
ഇഷ്ടുടു...!
ഇനി വീണ്ടും ഈ വഴി വരാം!
http://jayandamodaran.blogspot.com/
unniyetta appo koottathinl anne pattiyum azhuthi alle, njan vicharichu kittan gulfil poyennu. moru kachiyathu kazhichal (manjal cherthu) asugham vegam thanne marikittum, athallenkil thenum nallathanennu thonnunnu, waiting for more......
thanks
nalloru cherukatha vaayicha pole..naatil apoopante ..tharavatil ethiya pole..enthokeyo oru nostlagia thonni..valare nalla basha..thank u..so much..
hello DeeperWithin
the songs were not taught by myself. they just performed.
i hv more clips which shall be published later.
thank u for visiting my blog.
i hv more blogs, which may visit and comment
regards
jp
trichur
മീരാ
മോള്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഒരു എഴുത്ത് കാരനെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരമാണിത്.
എന്റെ മറ്റു ബ്ലോഗുകളും സന്ദര്‍ശിക്കുക. കമന്റുകള്‍ ഇടുക. കൂട്ടുകാര്‍ക്ക് ലിങ്ക് അയച്ചുകൊടുക്കുക.
അവരും കാണട്ടെ!
uncle interesting account of people relatives and children names...keep writing
hi uncle keep writing..its interesting
പാട്ട് ആസ്വദിച്ചു. പാടുന്നതിനിടയില്‍ പുറകില്‍ നില്ക്കുന്ന കുട്ടികളുടെ കുറുമ്പും രസകരം.
തുടര്‍ന്നും എഴുതുക.
(keep well)
ഇന്ദെഹതിന്ടെയ് എല്ലാ ബ്ലോഗും വായിച്ചു ഞാന്‍ . എല്ലാത്തിനും കൂടി ഒരു കമന്റ് . ശരിക്കും സന്തോഷം തോന്നി ബ്ലോഗ് വായിച്ചപ്പോള്‍. ഇന്ദെഹതിന്ടെയ് കൂടെയ് അവിടെയെല്ലാം കണ്ട ഒരു അനുഭവം തോണി എനിക്ക് .
സരിത
എന്റെ എല്ലാ ബ്ലൊഗുകളും വായിച്ചുവെന്നറിഞ്ഞ് സന്റ്തോഷിക്കുന്നു.
“എന്റെ പാറുകുട്ടീ“ എന്ന നോവല്‍ വായിച്ചിരിക്കാനിടയില്ല.
അത് 28 അദ്ധ്യായം - 140 a4 ഷീറ്റ് ഉണ്ട്. അതിന് ഒരു പ്രത്യേക കമന്റിട്ടുതരൂ.
സ്നേഹത്തോടെ
ജെ പി അങ്കിള്‍
വായിച്ചൂട്ടോ. സന്തോഷം തോന്നി.
Post a Comment