Monday, June 8, 2009

മാല പൊട്ടിക്കല്‍

എപ്പോ നോക്കിയാലും എവിടെ നോക്കിയാലും പെണ്ണുങ്ങളുടെ മാല പൊട്ടിച്ചു ഓടി എന്ന വാര്‍ത്തയാണ്. ഇന്നെത്തെ മാതൃഭൂമി പത്രത്തിലും കണ്ടു അങ്ങിനെ ഒന്ന്.
ഏഴും പത്തും മറ്റും പവനുള്ള മാല എന്തിനാണ് ഈ പെണ്ണുങ്ങള്‍ ഇട്ടോണ്ട് നടക്കുന്നത്. കഞ്ഞി കുടിക്കാന്‍ വകയില്ലെങ്കിലും ഈ തരം പ്രവര്‍ത്തികള്‍ക്ക് ഒരു അവസാനവും ഇല്ല.
എത്രയെത്രെ കഥകള്‍ പത്രത്തില്‍ വന്ന് കണ്ടിട്ടും പെണ്ണുങ്ങളുടെ ഈ ആനച്ചങ്ങല പോലെയുള്ള സ്വര്‍ണ്ണ മാല ധരിക്കല്‍ അവസാനിക്കുന്നില്ല. കള്ളന്മാര്‍ക്ക് നല്ല കാലം. അല്ലെങ്കിലിതിനെന്താ പറയുന്നത്.
കല്യാണത്തിന് ഓരോരുത്തര്‍ കെട്ടുന്ന താലിമാലയുടെ തൂക്കം കണ്ടാല്‍ ഞെട്ടും. എന്റെ മോളുടെ കല്യാണത്തിനും ഒരു ചങ്ങല കെട്ടിയിരുന്നു. ഞാന്‍ പിറ്റേ ദിവസം തന്നെ അത് കഴിച്ച് വെച്ച് പകരം ഒരു നൂലുപോലെയുള്ള ഒന്നാക്കി കൊടുത്തു.
ഈ തമിഴ് നാട്ടിലൊക്കെ കണ്ടിട്ടില്ലേ അവര്‍ ചരടിലാണ് താലി കെട്ടുക. പോയാല്‍ കൂടിയാല്‍ ഔര്‍ ഇരുനൂറ് രൂപ. അത്രയേ ഉള്ളൂ നഷ്ടം. ഏഴുപവനും പത്ത് പവനും മറ്റുമുള്ള താലി മാല പോയാല്‍ ഇന്നെത്തെ കാലത്ത് നഷ്ടം ഏറെയാ.
ഈ സ്വര്‍ണ്ണത്തിന് എന്തൊരു വിലയാ എന്റെ അപ്പോ?... സഹിക്കാന്‍ മേലാ...
പിന്നെ പെണ്ണുങ്ങള്‍ക്ക് അങ്ങിനെ ഇട്ടോണ്ട് വിലസിയാ‍ല്‍ മതിയല്ലോ. ആണുങ്ങള്‍ക്കല്ലെ അതിന്റെ നഷ്ടം.
ഈ മലയാള നാട്ടില്‍ മാത്രമെ കണ്ടിട്ടുള്ളൂ പെണ്ണുങ്ങള്‍ ഇത്രയും ഭാരമുള്ള സ്വര്‍ണ്ണ മാലകള്‍ കെട്ടി നടക്കുന്നത്. അത് കൊണ്ട് തന്നെയല്ലേ മിക്ക അന്യ സംസ്ഥാന കള്ളന്മാരെയും ഇങ്ങോട്ടാകര്‍ഷിക്കുന്നത്. അതുമല്ല ഇത്രയും സ്വര്‍ണ്ണക്കടയുള്ള മറ്റു ജില്ലകളോ സംസ്ഥാനങ്ങളോ ഭാരതത്തിലുണ്ടോ.
എന്റെ പെങ്ങന്മാരെ, അമ്മമാരെ ദയവായി ഇത്തരം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഇട്ടോണ്ട് പൊതു സ്ഥലങ്ങളില്‍ നടക്കേണ്ട. അല്ലെങ്കില്‍ സ്വര്‍ണ്ണം പോലെ തോന്നുന്ന ഒരു ഗ്രാം കവര്‍ ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ ധാരാളം വിപണിയിലുണ്ടല്ലോ. അത് ധരിച്ചാല്‍ മതിയല്ലോ.
ബൈക്കില്‍ വന്ന് മാല പൊട്ടിക്കുമ്പോള്‍ കഴുത്തിന് മുറിവ് പറ്റുകയും സാധാരണയാണ്.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.... അത്ര തന്നെ...............

4 comments:

സന്തോഷ്‌ പല്ലശ്ശന said...

kalikaala vaibhavam
allaandu enthaa parayukaa

കുട്ടന്‍ ചേട്ടായി said...

ഇന്നത്തെ കാലത്ത് ചെക്കന്റെ പത്രാസു താലിമാലയുടെ കനം അനുസരിച്ചല്ലേ ഉണ്ണിയേട്ട. പെണ്ണ് വീട്ടുകരനെന്കില്‍ കൊടുക്കുന്ന സ്വര്‍ണത്തിന്റെ കനം അനുസരിച്ചും, എങ്ങനെയൊക്കെ സംഭവിചില്ലെന്കില അതിസയമുളൂ

Sureshkumar Punjhayil said...

Enthayalum ente kazuthil malayillathathu nannayi, alle prakashetta... Ashamsakal...!!!

Sukanya said...

രണ്ടു വര്‍ഷം മുമ്പ് എന്റെ സഹപ്രവര്‍ത്തകയ്ക്കും ഈ അനുഭവം ഉണ്ടായി. പിടിവലിയില്‍ പകുതി മാത്രം കിട്ടി.