അടുത്ത കാലത്തൊന്നും ഇത്ര വലിയ മഴ കര്‍ക്കിടകം ഒന്നിന് പെയ്തിട്ടില്ല. കാലിലെ വാത രോഗം അവഗണിച്ച് നഗ്നപാദനായി ഞാന്‍ ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.
എന്റെ പാദങ്ങള്‍ മരവിച്ച് കോച്ചി വലിച്ച് ഞാനാകെ കഷ്ടപ്പെടുമെന്ന് കരുതിയെങ്കിലും ശ്രീ വടക്കുന്നഥന്റെ കൃപ കൊണ്ട് എനിക്കൊന്നും പറ്റിയില്ല. മഴ കാരണം തിരക്കുണ്ടാവില്ലാ എന്ന് കരുതിയാണ് ഞാന്‍ പുറപ്പെട്ടത്. പക്ഷെ തിരക്ക് അഭൂതപൂര്‍വ്വമായിരുന്നു.
നല്ല ഫോട്ടോകളൊന്നും എടുക്കാന്‍ പറ്റിയില്ല. എടുക്കാന്‍ പറ്റിയതില്‍ ചിലത് ഇവിടെ ഇടാം. ഒരു കൈയില്‍ കുടയും, മറ്റേ കയ്യില്‍ കേമറയും, നന്നേ പാടു പെട്ടു. പോരാത്തതിന് ചളിയും വെള്ളവും. ഫോട്ടോ കാണുമ്പോള്‍ അറിയാം മഴയുടെ അങ്കം.












ഇന്ന് ജൂലായ് 17 - 2009 കര്‍ക്കിടകം 1.
തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ ഗജപൂജയും, ആനയൂട്ടും, മഹാഗണപതി ഹോമവും.
അടുത്ത കാലത്തൊന്നും ഇത്ര വലിയ മഴ കര്‍ക്കിടകം ഒന്നിന് പെയ്തിട്ടില്ല. കാലിലെ വാത രോഗം അവഗണിച്ച് നഗ്നപാദനായി ഞാന്‍ ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. എന്റെ പാദങ്ങള്‍ മരവിച്ച് കോച്ചി വലിച്ച് ഞാനാകെ കഷ്ടപ്പെടുമെന്ന് കരുതിയെങ്കിലും ശ്രീ വടക്കുന്നഥന്റെ കൃപ കൊണ്ട് എനിക്കൊന്നും പറ്റിയില്ല.
മഴ കാരണം തിരക്കുണ്ടാവില്ലാ എന്ന് കരുതിയാണ് ഞാന്‍ പുറപ്പെട്ടത്. പക്ഷെ തിരക്ക് അഭൂതപൂര്‍വ്വമായിരുന്നു. നല്ല ഫോട്ടോകളൊന്നും എടുക്കാന്‍ പറ്റിയില്ല. എടുക്കാന്‍ പറ്റിയതില്‍ ചിലത് ഇവിടെ ഇടാം. ഒരു കൈയില്‍ കുടയും, മറ്റേ കയ്യില്‍ കേമറയും, നന്നേ പാടു പെട്ടു. പോരാത്തതിന് ചളിയും വെള്ളവും. ഫോട്ടോ കാണുമ്പോള്‍ അറിയാം മഴയുടെ അങ്കം.
ഇവിടെ ഒരു വിഡിയോ ക്ലിപ്പ് കാണൂ. [ആനകളില്ലാതെ]
ആനകളുള്ള വേറെ ഒരു വിഡിയോ ക്ലിപ്പ് തിരഞ്ഞ് നോക്കട്ടെ. കിട്ടിയാല്‍ ഇടാം