തൃശ്ശൂരിലെ എന്റെ നാടായ കൊക്കാലെയേയും കൂര്ക്കഞ്ചേരിയേയും ബന്ധിപ്പിക്കുന്നത് ഈ തോടും പാലവും ആണ്. ഈ പാലം രണ്ട് ബസ്സുകള്‍ക്ക് കഷ്ടിമുഷ്ടി പോകാനുള്ള വീതിയേ ഉള്ളൂ... ഇത് ഇപ്പോള്‍ വീതി കൂട്ടാനുള്ള ഒരുക്കത്തിലാണ്. ++ കൂര്‍ക്കഞ്ചേരി, തൃപ്രയാര്‍, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍ ബസ്സ് റൂട്ടാണ്. പണ്ടൊക്കെ കൊടുങ്ങല്ലൂര്‍ ഭരണിക്കാലത്ത് തെറിപ്പാട്ട് കേള്‍ക്കാമായിരുന്നു. അത് നിര്‍ത്തിയപ്പോള്‍ ഈ മൂലക്ക് ഒരു ബെവറേജ് ഷോപ്പുണ്ട്. അവിടെ പൂസാകാം... എന്റെ നാട്ടില്‍ ബെവറേജ ഷോപ്പ് കൂടാതെ എല്ലാം ഉണ്ട്. ഇങ്ങിനെ എല്ലാം തികഞ്ഞ ഒരിടം തൃശ്ശൂരില്‍ ഇല്ല. തൃശ്ശൂരിന്റെ സിരാകേന്ദ്രമായ തേക്കിന് കാട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം. തൃശ്ശൂരില്‍ മികച്ച 6 ഹോട്ടലുകള്‍ ഇവിടെ... ഈ പാലത്തിന് മെട്രോ പാലം എന്ന പേരുവന്നത് തന്നെ ഇതിന്റെ തീരത്തുള്ള മെട്രൊ ആശുപത്രി വന്നതോടെ ആണ്. പണ്ടൊക്കെ അതിനെ കല്ലുപാലം എന്നാണത്രേ വിളിച്ചുപോന്നത്... എന്റെ നാടിനെ വര്‍ണ്ണിച്ച് ഞാന്‍ മറ്റൊരു പോസ്റ്റ് ഇറക്കാം. അതുവരെ ബെവറേജ് ഷോപ്പില്‍ നിന്നും നല്ല മദ്യം വാങ്ങി പൂസാകൂ കൂട്ടുകാ
രേ...!!!!
Thursday, April 3, 2014
Subscribe to:
Post Comments (Atom)
4 comments:
പണ്ടൊക്കെ കൊടുങ്ങല്ലൂര്‍ ഭരണിക്കാലത്ത് തെറിപ്പാട്ട് കേള്‍ക്കാമായിരുന്നു.
മദ്യം വിഷമാണ്.........
ആശംസകള്‍
മദ്യം വിഷമാണ് ട്ടാ.........!!
ആ കല്ല് പാലം പൊളിച്ചപ്പോൾ വണ്ടികൾ ഏത് വഴിക്കാ പോകുന്നത്..?
Post a Comment