പൂരത്തലേന്നും പിറ്റേന്നും തൃശ്ശൂര്‍ക്ക് മാത്രം ഉള്ള പൂരക്കോളും പൂരവും ആണ്.
+
പൂരത്തലേന്നുള്ള വിശേഷങ്ങള്‍ പങ്ക് വെക്കാം.
സ്വരാജ് റൌണ്ട് വാഹനങ്ങളെക്കൊണ്ടും ആളുകളെക്കൊണ്ടും തിങ്ങിനിറഞ്ഞു.
അലങ്കാര പന്തലുകള്‍ മിന്നിത്തിളങ്ങി.
തേക്കിന്‍ കാട്ടില്‍ പടിഞ്ഞാറെ ഭാഗത്ത് തിരുവമ്പാടിയുടെ ആനകളെ കെട്ടിയിരുന്നു. അവിടെ ആനപ്രേമികളായ തൃശ്ശൂര്‍ക്കരെക്കൊണ്ട് നിറഞ്ഞു.
+
കൂട്ടത്തില്‍ ഒരു മൊബൈല്‍ കമ്പനിയുടെ ആനയും മേളവും ഉണ്ടായിരുന്നു.
പിന്നെ പൂര വാണിഭവും പൊടി പൊടിച്ചു.
വടക്കുന്നാഥന്റെ തിരുനടക്ക് സമീപം ഒരു കൊമ്പനെ ലോറിയില്‍ കൊണ്ട് വന്നിറക്കി. ഒരു വിഡിയോ എടുത്തിട്ടുണ്ട്. സൌകര്യപൂര്‍വ്വം കാണിക്കാം.
പിന്നെ പാറമേക്കാവിന്റെ ആനകളെ അമ്പലത്തിന്റെ എതിര്‍ വശത്ത് - തേക്കിന്‍ കാട്ടിന്റെ കിഴക്കേ വശത്ത് അണിനിരത്തിയിരുന്നു. പക്ഷെ പടിഞ്ഞാറെ വശത്തുള്ള തിരുവമ്പാടിയുടെ ആനക്കൂട്ടത്തിന്റെ അടുത്തുള്ള അത്ര ആളുകളെ ഇവിടെ കണ്ടില്ലാ എന്ന് എനിക്ക് തോന്നി. തന്നെയുമല്ല ഞാന്‍ അവിടെ ഇഴഞ്ഞ് എത്തുമ്പോളെക്കും നേരം ഇരുട്ടിയിരുന്നു. അതിനാല്‍ ആനകളെ ശരിക്കും വീക്ഷിക്കാന്‍ പറ്റിയില്ല.
പാറമേക്കാവ് ക്ഷേത്ര ഗോപുരം ദീപാലങ്കാരമായിരുന്നു. അതിന്റെ ഫോട്ടോസ് എടുത്തിരുന്നു. \
തിരുവമ്പാടി ഗോപുരത്തിന്റെ അലങ്കാരത്തിന്റെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല. അങ്ങോട്ട് നടന്നെത്താന്‍ പറ്റിയില്ല. തിരക്കോട് തിരക്ക്. നാളെ കഴിഞ്ഞ് അതിന്റെ ഫോട്ടോസ് എടുക്കണം.
+
പിന്നെ പടിഞ്ഞാറെ റൊണ്ടിലുള്ള തിരുവമ്പാടി ഷോപ്പിങ്ങ് കോമ്പ്ലെക്സ് ദീപാലങ്കാരത്താല്‍ മിന്നിത്തിളങ്ങി. ഫോട്ടോസ് എടുത്തിട്ടുണ്ട്. അമ്പാടിക്കണ്ണന്റെ ജീവിതം തുടിക്കുന്ന ദീപാലങ്കാരമായിരുന്നു.
ബിനാമ്മക്ക് പീപ്പിയും, ബലൂണും, പമ്പരവും പിന്നെ ഉഴുന്നാട, പൊരി, മുറുക്ക്, ഈന്തപ്പഴം മുതലായവ വാങ്ങി വാഹനത്തില്‍ വെച്ചിട്ടാണ്‍ ഞാന്‍ പാറമേക്കാവ് ഭാഗത്തേക്ക് പോയത്.
അവിടെ വെച്ച് ചെറിയ തലകറക്കം ഉണ്ടായി. കൂടെ സുഹൃത്തുക്കള്‍ ഒന്നും ഇല്ലാത്തതിനാല്‍ പേടി നേരിയ തോതില്‍ ഉണ്ടായി. മറിഞ്ഞ് വീഴാതെ പാറമേക്കാവിലമ്മ എന്നെ വീട് വരെ എത്തിച്ചു.
+
എന്റെ കഴുത്തിന്‍ നാലഞ്ച് വര്‍ഷം മുന്‍പ് ചെറിയൊരു ആഘാതം ഉണ്ടായിരുന്നു. ഇടക്ക് തലചുറ്റല്‍ പോലെ തോന്നാറുണ്ടായിരുന്നു. ചികിത്സക്ക് ശേഷം കുറച്ച് നാള്‍ ഫിസിയോ തെറാപ്പിയും ഉണ്ടായിരുന്നു. തന്നെയുമല്ല കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും - ടുവീലര്‍ ഓടിക്കുന്നതും - മേല്‍പ്പോട്ട് നോക്കി ഫോട്ടോ എടുക്കുന്നതും എല്ലാം ചെറിയ തോതില്‍ റെസ്ട്രിക്റ്റ് ചെയ്തിരുന്നു.
ഇന്ന് കുറച്ചധികം ഫോട്ടോസ് വളരെ സ്ട്രെയിന്‍ ചെയ്ത് എടുത്തിരുന്നു. അതായിരിക്കാം നേരിയ തോതില്‍ തല ചുറ്റിയത്.
നാളത്തെ പൂരം കഴിഞ്ഞാല്‍ വിശ്രമം എടുക്കണം. നെറ്റും, കമ്പ്യൂട്ടറും ഇല്ലാത്ത ഒരിടത്ത് പതിനഞ്ച് ദിവസമെങ്കിലും പൂര്‍ണ്ണ വിശ്രമം എടുക്കണം. പൂരം കഴിഞ്ഞാല്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആണ്‍. അതും കൂടി കഴിഞ്ഞേ പറ്റൂ.
++
കൂടുതല്‍ ഫോട്ടോസ് നാളെ ഇടാം.
നാളെ ഏഴര മണിക്ക് പൂരപ്പറമ്പില്‍ എത്തണം. നാളെയും മറ്റന്നാള്‍ ഉച്ച വരെയും പൂരപ്പറമ്പില്‍ തന്നെ. വിശ്രമമില്ല. നാട്ടിലെ പൂരമല്ലേ.
തൃശ്ശൂര്‍ പൂരത്തിന്‍ എല്ലാ ബ്ലോഗര്‍മാര്‍ക്കും സ്വാഗതം. നേരത്തെ വിവരമറിയിച്ചാല്‍ എന്റെ വസതിയില്‍ കൂടാം. അവിടെ പത്ത് പതിനഞ്ച് പേര്‍ക്ക് വിശ്രമിക്കാനും ആഹാരം കഴിക്കാനുമുള്ള സൌകര്യങ്ങളുണ്ട്. പൂരപ്പറമ്പില്‍ നിന്ന് 500 മീറ്റര്‍ മാത്രം ദൂരം.
പൂരവും വെടിക്കെട്ടും ഏറെ ഭംഗിയാകാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥന എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതട്ടെ...
++
അക്ഷരപ്പിശാചുക്കള്‍ കടന്ന് കൂടിയിട്ടുണ്ട്. നാളെ ശരിയാക്കാം.
കുറച്ച് ഫോട്ടോകള്‍ കാണുക.
2 comments:
പൂരത്തലേന്നുള്ള വിശേഷങ്ങള്‍ പങ്ക് വെക്കാം.
സ്വരാജ് റൌണ്ട് വാഹനങ്ങളെക്കൊണ്ടും ആളുകളെക്കൊണ്ടും തിങ്ങിനിറഞ്ഞു.
അലങ്കാര പന്തലുകള്‍ മിന്നിത്തിളങ്ങി.
തേക്കിന്‍ കാട്ടില്‍ പടിഞ്ഞാറെ ഭാഗത്ത് തിരുവമ്പാടിയുടെ ആനകളെ കെട്ടിയിരുന്നു. അവിടെ ആനപ്രേമികളായ തൃശ്ശൂര്‍ക്കരെക്കൊണ്ട് നിറഞ്ഞു.
ജെ പി ചേട്ടാ, എവിടെയാ വീടു്? ഞാനും ഇത്തവണ പൂരത്തിനുണ്ടായിരുന്നു.
Post a Comment