അന്നദാനം മഹാദാനം.
ദാനത്തില്‍ വെച്ച് മഹത്തായതാണത്രേ ഒരു നേരത്തെ അന്നം കൊടുക്കുക. ഒരാളെ സന്തോഷിപ്പിക്കുവാന്‍ ഏറ്റവും ഉചിതമായ വഴി ഒരു നേരത്തെ ആഹാരം കൊടുക്കുക.
വയറു നിറഞ്ഞാല്‍ മതി എന്ന് പറയും.
പക്ഷെ അന്നത്തിന് പകരം മറ്റെന്തുകൊടുത്താലും ആരും മതിയെന്ന് പറയില്ലത്രെ. ധനമായാല്‍ പോലും. ഒരാള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണം കൊടുത്തിട്ട് മതിയായോ എന്ന് ചോദിച്ചാല്‍ മതിയെന്ന് ആരാ പറയുക. ഇനി വേണോ എന്ന് ചോദിച്ചാല്‍ വേണ്ടാ എന്ന് പറയുമോ?
അന്നത്തിന്റെ കാര്യം അങ്ങിനെയല്ല. വയറുനിറഞ്ഞാല്‍ പിന്നെ എത്ര വിളമ്പിക്കൊടുത്താലും അതൃപ്തിയേ ഉണ്ടാകൂ.
തൃശ്ശൂര്‍ മാതൃഭൂമി പത്രത്തിന്റെ മുന്‍ വശത്താണ് കുളശ്ശേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെ ലക്ഷിനരസിംഹമൂര്‍ത്തിയാണ് പ്രതിഷ്ഠയെങ്കിലും ഹനുമാന്‍ സ്വാമിക്കാണ് ആരാധകര്‍ അധികവും.
ഹനുമാന്‍ സ്വാമിക്ക് എന്നും വെറ്റില മാലയും, വടമാലയും ചാര്‍ത്താം. പിന്നെ അവില്‍ നിവേദ്യം, പൂമൂടല്‍ മുതലായവ.
അവിടെ പാര്‍ത്ഥസാരഥിയും ഉണ്ട്. തൃശ്ശൂര്‍ KSRTC ആപ്പീസിന്നരികില്‍ കൂടിയും റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കൂടിയും അകത്ത് പ്രവേശിക്കാം.
വളരെ വിശേഷപ്പെട്ട ക്ഷേത്രമാണ് കുളശ്ശേരി. 18-03-2010 ലെ പ്രതിഷ്ഠാദിനത്തിന് പൊയ്കോളൂ - ഭഗവാനെ തൊഴാം, സദ്യയും കഴിക്കാം.
തൃശ്ശൂരില്‍ കൂര്‍ക്കഞ്ചേരി ശ്രീ മാഹാശ്വേരക്ഷേത്രത്തില്‍ എന്നും ഉച്ചക്ക് അന്നദാനം ഉണ്ട്. കൂര്‍ക്കഞ്ചേരി ശ്രീ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും.
3 comments:
അന്നത്തിന് പകരം മറ്റെന്തുകൊടുത്താലും ആരും മതിയെന്ന് പറയില്ലത്രെ. ധനമായാല്‍ പോലും. ഒരാള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണം കൊടുത്തിട്ട് മതിയായോ എന്ന് ചോദിച്ചാല്‍ മതിയെന്ന് ആരാ പറയുക. ഇനി വേണോ എന്ന് ചോദിച്ചാല്‍ വേണ്ടാ എന്ന് പറയുമോ?
അന്നത്തിന്റെ കാര്യം അങ്ങിനെയല്ല. വയറുനിറഞ്ഞാല്‍ പിന്നെ എത്ര വിളമ്പിക്കൊടുത്താലും അതൃപ്തിയേ ഉണ്ടാകൂ.
അന്നദാനം മഹാദാനം. അത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുമ്പോള്‍ പുണ്യദാനം തന്നെയാണ്.
Annadaanam Mahaa daanam...!
Prarthanakal...!!!
Post a Comment