Tuesday, October 13, 2009

കന്നിമാസത്തിലെ ആയില്യം പൂജ


ഇന്ന് [13-10-2009] നാഗപ്രീതിക്കുള്ള ആയില്യം പൂജയാണ്. കന്നിമാസത്തിലെ ആയല്യം പൂജകളുടെ പ്രത്യേകതയെക്കുറിച്ച് എനിക്കറിയില്ല.
ഞാനിന്ന് കാലത്ത് ഞാനെന്നും പോകാറുള്ള അച്ചന്‍ തേവര്‍ അമ്പലത്തില്‍ ആയല്യം പൂജ തൊഴുതു വന്നു. അവിടുത്തെ മേല്‍ശാന്തിക്ക് അത്യാവശ്യമായി തിരുവനന്തപുരം പോകേണ്ടിയിരുന്നതിനാല്‍ 9 മണിക്ക് പൂജകള്‍ അവസാനിപ്പിക്കേണ്ടി വന്നു.
അപ്പോള്‍ ഞാന്‍ അവിടെ നിന്ന് കൂര്‍ക്കഞ്ചേരി ശ്രീ മാഹശ്വര ക്ഷേത്രത്ത്ലെ സര്‍പ്പ്ക്കാവിലെത്തി. അവിടെ നിന്ന് പുള്ളുവന്‍ വായിക്കുന്ന നന്തുണിപ്പാട്ടും, സ്റ്റിത്സ് ഫോട്ടോകളും എടുത്തു.


തല്‍ക്കാലം നിങ്ങളെല്ലാവരും പുള്ളുവന്‍ പാട്ട് കേള്‍ക്കുക.
ബാക്കി വിശേഷങ്ങള്‍ രാത്രിയില്‍ എഴുതാം.

കോഴിക്കോട്ട് നിന്ന് ബ്ലോഗര്‍ സുഹൃത്ത് ജ്യോത്സ്ന പറയുന്നു ഇങ്ങിനെ:-

കന്നിമാസത്തിലെ ആയില്യം നാളിലാണ് നാഗരാജന്റെ ജനനം എന്നാണ് ഐതീഹ്യം.നാഗയക്ഷിയ്ക്കും നാഗരാജനും സമര്‍പ്പിയ്ക്കപ്പെട്ടതാണ് നാഗ പൂജ.അന്നത്തെ പ്രധാന വഴിപാടു നൂറും പാലുമാണ്.സര്‍പ്പദോഷം മാറാന്‍ ഈ നാളില്‍ സര്‍പ്പബലിയും നടത്താറുണ്ട്.ക്ഷേത്രങ്ങളില്‍ ഈ ദിനത്തില്‍ പുള്ളുവന്പാട്ടും അരങ്ങേറാറുണ്ട്.മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രത്തില്‍ സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തില്‍ കൊണ്ടാടാറുള്ള ആയില്യം ഉത്സവം അതി വിശേഷമാണ്.

ജ്യോത്സനയുടെ ബ്ലോഗുകള്‍ ഇതാ ഇവിടെ : -

http://www.weepingwhispers.blogspot.com

http://www.vibrantvision.blogspot.com

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാനിന്ന് കാലത്ത് ഞാനെന്നും പോകാറുള്ള അച്ചന്‍ തേവര്‍ അമ്പലത്തില്‍ ആയല്യം പൂജ തൊഴുതു വന്നു.
അവിടുത്തെ മേല്‍ശാന്തിക്ക് അത്യാവശ്യമായി തിരുവനന്തപുരം പോകേണ്ടിയിരുന്നതിനാല്‍ 9 മണിക്ക് പൂജകള്‍ അവസാനിപ്പിക്കേണ്ടി വന്നു.

അപ്പോള്‍ ഞാന്‍ അവിടെ നിന്ന് കൂര്‍ക്കഞ്ചേരി ശ്രീ മാഹശ്വര ക്ഷേത്രത്ത്ലെ സര്‍പ്പ്ക്കാവിലെത്തി. അവിടെ നിന്ന് പുള്ളുവന്‍ വായിക്കുന്ന നന്തുണിപ്പാട്ടും, സ്റ്റിത്സ് ഫോട്ടോകളും എടുത്തു.

കുട്ടന്‍ ചേട്ടായി said...

നാഗങ്ങളുടെ നാളാണ് ആയില്ല്യം എന്നറിയാം, അപ്പോള്‍ ഇന്ന് പംപുമെക്കാടും, പതിരികുന്നതും എല്ലാം പ്രത്യാഗ പൂജകള്‍ ഉണ്ടാകും, ഹെട്ഫോണ്‍് ഇല്ലാത്ത കാരണം പുള്ളുവന്‍ പട്ടു കേട്ടില്ല.a

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ കുട്ടാ
വീട്ടില്‍ ഒരു ലാപ് ടോപ്പ് വാങ്ങി വെക്ക്. അപ്പോള്‍ പാട്ട് കേള്‍ക്കാമല്ല്ലോ. മിനിയേയും കുട്ട്യോളേം എപ്പോളും കണ്ട് കൊണ്ടിരിക്കാമല്ലോ?
പുള്ളുവന്‍ പാട്ടൂം കേള്‍ക്കാം. ഇത്ര ബുദ്ധിമുട്ടി ഞാന്‍ വിഡിയോ എടുത്ത് അപ് ലോഡ് ചെയ്തിട്ട് അത് കേട്ടില്ലാ എന്നറിഞ്ഞതില്‍ വളരെ ഖേദം ഉണ്ട്.

ചെറുവത്താനിയിലെ ചിലര്‍ കൂടി അത് കണ്ടു ഇന്ന്.

Unknown said...

നാഗയക്ഷിയ്ക്കും നാഗരാജനും സമര്‍പ്പിയ്ക്കപ്പെട്ടതാണ് ആയില്യംപൂജ.ennu thiruthi vaayikkane jp uncle...

ജെ പി വെട്ടിയാട്ടില്‍ said...

പറഞ്ഞ പോലെ ചെയ്യാം ജ്യോത്സ്ന

biju velur said...

കന്നിമാസത്തിലെ ആയില്യം നാളിനെ കുറിച്ച് ഇത്രയും അറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്... പുള്ളുവന്‍ പാട്ട് വളരെ നന്നായിരുന്നു അപ്പുപ്പന് ഒരായിരം താങ്ക്സ്...

Sureshkumar Punjhayil said...

Prakashetta, Panpil kalavum pulluvan pattumellam njangalude nattil sulabhamaanu. Enkilum vide ithittathu nannayi. ente orupadu suhruthukkalkku ayachu koukkam. Thanks. Best wishes.

വിജയലക്ഷ്മി said...

J.P.chetta :kanni maasathhile aayillyathhinte vishesham ariyichathinum pulluvanpaattu kelppichathinum nandi...ellaam kondum nalla postuthanne.
ippol thankalude saamipyam ente blogilonnum kanaareyilla ?