ഇന്ന് [ആഗസ്റ്റ് 02-2009 <> 1184 കര്‍ക്കടകം 17] തൃശ്ശിവപേരൂര്‍ വില്ലേജ്, കൂര്‍ക്കഞ്ചേരി ദേശത്ത് അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ആനയൂട്ടും.
പുലര്‍ച്ചെ അഞ്ചരമണിയോടു കൂടി മഹാഗണപതി ഹോമവും കാലത്ത് എട്ടര മണിക്ക് ആനയൂട്ടും നടന്നു. രണ്ട് വലിയ കൊമ്പന്മാരെയും രണ്ട് കുട്ടികളേയും ആണ് ഊട്ടിയത്. ധാരാളം ഭക്തജനങ്ങള്‍ പങ്കെടുത്തു. മഴയില്ലാത്ത കാരണം കാര്യങ്ങള്‍ ഒക്കെ ഭംഗിയായി തന്നെ നടന്നു.
പുലര്‍ച്ചെ അഞ്ചരമണിയോടു കൂടി മഹാഗണപതി ഹോമവും കാലത്ത് എട്ടര മണിക്ക് ആനയൂട്ടും നടന്നു. രണ്ട് വലിയ കൊമ്പന്മാരെയും രണ്ട് കുട്ടികളേയും ആണ് ഊട്ടിയത്. ധാരാളം ഭക്തജനങ്ങള്‍ പങ്കെടുത്തു. മഴയില്ലാത്ത കാരണം കാര്യങ്ങള്‍ ഒക്കെ ഭംഗിയായി തന്നെ നടന്നു.
കാലിലെ വാത രോഗത്തിന് വൈദ്യരന്തം ആശുപത്രിയിലെ കിഴി മുതലായ ചികില്‍ത്സ ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് യാത്ര ചെയ്യാനോ, ദേഹം അനങ്ങിയുള്ള പണി ചെയ്യാനോ പാടില്ല. പക്ഷെ ഞാനിതെല്ലാം അവഗണിച്ച് ക്ഷേത്ര നടയില്‍ നേരത്തെ തന്നെ എത്തി. ക്ഷേത്രം പ്രസിഡണ്ടായ എനിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റില്ലല്ലോ. അമ്പലത്തില്‍ എത്തി പാദരക്ഷകള്‍ ഊരി നനഞ്ഞ സിമന്റ് തറയില്‍ കാല് വെച്ചത് മുതല്‍ തുടങ്ങി കാലിന് തരിപ്പും മറ്റും. തേവരോട് കേണപേക്ഷിച്ചു ആനയൂട്ടല്‍ കഴിയുന്നത് വരെ എന്നെ ആരോഗ്യവാനായി നിര്‍ത്തണമേ എന്ന്.
ഞാന്‍ മുറ്റത്തിറങ്ങി പാദരക്ഷകള്‍ ധരിച്ചു. തേവര്‍ കഴിഞ്ഞാല്‍ ഞാന്‍ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതുമായ ഒരു വ്യക്തി ഉണ്ടവിടെ. ശ്രീ ജി മഹാദേവന്‍. അദ്ദേഹത്തോട് എന്റെ നിസ്സഹയതാവസ്ഥ അറിയിച്ചു.
“ഞാന്‍ ചെരിപ്പ് ധരിച്ച് ഇവിടെ പുറത്ത് നില്‍ക്കുന്നുണ്ട്. എന്നോട് മറുത്ത് ഒന്നും പറയരുത്.” ക്ഷേത്രം പരിസരത്ത് പാദരക്ഷകള്‍ ഇടാന്‍ പാടില്ല എന്നാണ് നിയമം. യാതൊരു നിവൃത്തിയില്ലാത്തതിനാലാണ് ഞാനങ്ങിനെ ചെയ്തത്..
കാര്യങ്ങളെല്ലാം പത്ത് മണിക്ക് ഭംഗിയായി അവസാനിച്ചു. ആനകളെയെല്ലാം യാത്രയാക്കി. അനാരോഗ്യം മൂലം കൂടുതല്‍ ഫോട്ടോകള്‍ എടുക്കാന്‍ ഇക്കൊല്ലം സാധിച്ചില്ല.
ഞാന്‍ ഈയിടെയായി അമ്പലത്തില്‍ കാണാറുള്ള എന്റെ കൊച്ചുകൂട്ടുകാരന്‍ അതുല്‍ കൃഷ്ണയെയും, അവന്റെ അമ്മ സ്വപ്നയേയും, അഛന്‍ ദിലീപിനേയും ആനയൂട്ടിന് കണ്ടിരുന്നു. കുശലം എല്ലാം പറഞ്ഞു. അതുലിന്റെ ഒരു ഫോട്ടോ എടുത്തു. ഈ കൊച്ചുമിടുക്കന്റെ ഫോട്ടോ ഇവിടെ പ്രദര്‍ശിപ്പിക്കാം.
എന്താണ് അതുലിന്റെ പ്രത്യേകത എന്നറിയാമോ? ആരെക്കണ്ടാലും ഒറ്റയ്ടിക്ക് ആളെ നമുക്ക് പരിചയപ്പെടുത്തി തരും. അഛന്റെ ജോലി, അഛന്‍ എങ്ങിനെയാണ് ഓഫീസിലേക്ക് യാത്ര ചെയ്യുന്നത്, മാതാപിതാക്കന്മാരുടെ പേര്, താമസിക്കുന്ന വീട്, അതിലുള്ള മുറികള്‍ അങ്ങിനെ പലതും. എന്നെ കണ്ടാല്‍ എപ്പോഴും ഇത് പറയും.
കഴിഞ്ഞ ആഴ്ച വര്‍ക്കീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് കണ്ടപ്പോഴും ഇതെല്ലാം പറഞ്ഞിരുന്നു. സംശയമില്ല അച്ചന്‍ തേവര്‍ നടയില്‍ വരാന്‍ ഭാഗ്യമുള്ള അതുല്‍ വലിയവനായി വളരട്ടെ. നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും, സമൂഹത്തിനും, അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിനും അവനെകൊണ്ട് പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ ഭാവിയില്‍!
കഴിഞ്ഞ കൊല്ലം ആനയൂട്ടിന് ശേഷം തയ്യാറാക്കിയ ഈ പ്രസ്തുത ക്ഷേത്രത്തിനെ പറ്റിയുള്ള ഒരു വിവരണം താഴെ കാണുന്ന ലിങ്കില്‍ കാണാവുന്നതാണ്.
ഓം നമ:ശ്ശിവായ
6 comments:
ഞാന്‍ ഈയിടെയായി അമ്പലത്തില്‍ കാണാറുള്ള എന്റെ കൊച്ചുകൂട്ടുകാരന്‍ അതുല്‍ കൃഷ്ണയെയും, അവന്റെ അമ്മ സ്വപ്നയേയും, അഛന്‍ ദിലീപിനേയും ആനയൂട്ടിന് കണ്ടിരുന്നു. കുശലം എല്ലാം പറഞ്ഞു. അതുലിന്റെ ഒരു ഫോട്ടോ എടുത്തു. ഈ കൊച്ചുമിടുക്കന്റെ ഫോട്ടോ ഇവിടെ പ്രദര്‍ശിപ്പിക്കാം.
ഫോട്ടോകള്‍ കണ്ട് മതിയായില്ല, വിവരണവും.
സാരല്യാ, പാങ്ങില്ലാത്തോണ്ടല്ലേ?
തേവര് ശക്തി പകരട്ടേ!!
ആശംസകളോടെ
ആനയൂടിന്റെ ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്. വാതത്തിന്റെ അസുഖം വേഗം തന്നെ മാറിക്കിട്ടുവാന്
അച്ഛന്‍ തേവരോട് നന്നായി പ്രാര്‍ഥിക്കുക. പിന്നെ അതുല്‍ കൃഷ്ണക്ക് എല്ലവിധ ആശമ്സകലുമ് നേര്‍ന്നു കൊള്ളുന്നു.
അപ്പൂപ്പന്റെ അസുഖം എല്ലാം വേഗം മാറിക്കൊള്ളും. പേടിക്കണ്ട അച്ഛന്‍ തെവരോട് ഞങ്ങളും പ്രാര്‍ത്ഥിക്കാം. ഫോട്ടോസ് എല്ലാം നന്നായിടുണ്ട്. കാണാന്‍ സാധിച്ചതില്‍ സന്തോഷം.
പ്രജിതക്കുട്ടീ
പ്രതികരണത്തിന് നന്ദി.
എനിക്ക് ചികിത്സ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
3 ദിവസം കൂടി കഴിഞ്ഞാല്‍ 14 ദിവസം നല്ലരിക്ക. അതായത് മോന്റെ കല്യാണത്തിന്റെ തലേദിവസം വരെ വിശ്രമം.
ഈ മാസം 16 നു നാട്ടിലെത്തുമല്ലോ?
ജെ പി അങ്കിള്‍, വയ്യായകള്‍ക്കിടയിലും ഇതൊക്കെ സാധിച്ചല്ലോ ? അച്ചന്‍ തേവരുടെ അനുഗ്രഹം കിട്ടിയ ആളല്ലേ? ഓഗസ്റ്റ് 15നു ഞങ്ങളും ഇവിടെ പുത്തൂര്‍ ഭഗവതിയുടെ ക്ഷേത്രത്തില്‍ ആനയൂട്ട് കാണാന്‍ പോയിരുന്നു.
Post a Comment