Friday, May 15, 2009

മുപ്പെട്ട് വെള്ളിയാഴ്ച

ഇന്ന് 2009 മെയ് 15 [1184 എടവം 1] വെള്ളിയാഴ്ച. തൃശ്ശൂര്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ മുപ്പെട്ട് വെള്ളിയാഴ്ച ആഘോഷം. ഗണപതിക്ക് അപ്പം നിവേദ്യം വിശിഷ്ടം.
ഞാന്‍ ഇന്ന് പതിവിലും നേരത്തെ ക്ഷേത്രത്തിലെത്തി. ഞാന്‍ പുതിയതായി കണ്‍സല്‍ട്ടന്റ് ആയ സ്ഥാപനത്തില്‍ നിന്ന് വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ അച്ചന്‍ തേവരെ ഞാന്‍ മറന്നില്ല. തേവര്‍ക്ക് ശര്‍ക്കരയും അരിയും പഞ്ചസാരയും മറ്റു പൂജാ ദ്രവ്യങ്ങളും നടയില്‍ സമര്‍പ്പിച്ചു. തൃപ്പുക കഴിയും വരെ ആ സന്നിധിയില്‍ ഇരുന്നു.
പതിവുപോലെ ദീപാരാധക്ക് പത്മജ ടീച്ചറും സംഘവും [മീര ചേച്ചി, ബീന മുതലായവര്‍] എത്തിയിരുന്നു.
++ മുപ്പെട്ട് വെള്ളിയാഴ്ച ധാരാളം ഭക്തര്‍ അപ്പം നിവേദ്യത്തിന് എത്തിയിരുന്നു. ഞാന്‍ ഇന്നെലെ ക്ഷേത്രത്തില്‍ പോകാത്തത് കാരണം എനിക്ക് അപ്പം ശീട്ടാക്കാന്‍ പറ്റിയില്ല.
ഇന്നെത്തെ അത്താഴപൂജക്കുള്ള ശര്‍ക്കരപായസത്തിന് പ്രത്യേക രുചിയായിരുന്നു. ഞാന്‍ തന്നെ നിവേദ്യം എല്ലാ ഭക്തര്‍ക്കും വിളമ്പി കൊടുത്തു. ഞങ്ങള്‍ ആലിലയിലാണ് നിവേദ്യം ഭക്തര്‍ക്ക് നല്‍കുക.
ഇന്ന് ദീപാരധനക്ക് മുന്‍പ് ലളിതാ സഹസ്രനാമ പാരായണം ഉണ്ടായിരുന്നു.
നാളെ മുപ്പെട്ട് ശനിയാഴ്ചയാണ്. ഹനുമാന്‍ സ്വാമിക്ക് പ്രത്യേക വഴിപാടുകള്‍ ഉണ്ട്. വടമാല, വെറ്റില മാല, അവില്‍ നിവേദ്യം മുതലായവ.
ഏവര്‍ക്കും സ്വാഗതം.
അച്ചന്‍ തേവര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്തിലാണ്. തൃശ്ശൂര്‍ റൌണ്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍. ഇരിഞ്ഞാലക്കുട - കൊടുങ്ങല്ലൂര്‍ ബസ്സ് റൂട്ടില്‍.


10 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഇന്ന് പതിവിലും നേരത്തെ ക്ഷേത്രത്തിലെത്തി. ഞാന്‍ പുതിയതായി കണ്‍സല്‍ട്ടന്റ് ആയ സ്ഥാപനത്തില്‍ നിന്ന് വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ അച്ചന്‍ തേവരെ ഞാന്‍ മറന്നില്ല. തേവര്‍ക്ക് ശര്‍ക്കരയും അരിയും പഞ്ചസാരയും മറ്റു പൂജാ ദ്രവ്യങ്ങളും നടയില്‍ സമര്‍പ്പിച്ചു. തൃപ്പുക കഴിയും വരെ ആ സന്നിധിയില്‍ ഇരുന്നു.

anupama said...

nanda has left for newyork.i miss my morning temple darshan.amma reminded me about muppettu velliyazhcha.
best wishes......

sasneham,
anu

lakshmy said...

appo achan thevare soapittu nirthirkyaanalle.vicharicha kaaryam nadakkumengil njaanum oru kai nokkaam

Sureshkumar Punjhayil said...

Achanthevarkku njangaludeyum pranamangal...!!!

വിജയലക്ഷ്മി said...

nalla post..arivinte velichham mattullavarkkum pakarnnathinu nandi.

ജെ പി വെട്ടിയാട്ടില്‍ said...

വിജയലക്ഷ്മിചേച്ചിയെ കുറേ നാളാ‍യി കാണാറില്ലല്ലോ.
ഞാന്‍ എഴുതുന്ന നോവല്‍ കുറച്ച് നാ‍ളായി മുടങ്ങിക്കിടക്കുകയാണ്.
പകരം കൊച്ചു കൊച്ചു പോസ്റ്റുകള്‍ ഇങ്ങിനെ ഇറക്കുന്നു.

സ്നേഹത്തോടെ

ജെ പി

smitha adharsh said...

ജെ.പി.അങ്കിള്‍ ...
എന്‍റെ പോസ്റിലെയ്ക്ക് അന്വേഷിച്ചു വന്നത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി...
തിരക്കിലായിപ്പോയി..അതാ പോസ്റ്റുകള്‍ കുറച്ചത്..
ഇവിടെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍ ആയി ജോയിന്‍ ചെയ്തു..
സ്കൂളില്‍ മാത്രമല്ല,വീട്ടില്‍ വന്നും പ്രിപെയര്‍ ചെയ്യേണ്ട അവസ്ഥയാണ്..
എല്ലാം ശരിയാകാന്‍ കുറച്ചു കൂടി സമയം വേണം എന്ന് തോന്നുന്നു..
അതുകൊണ്ട് തന്നെ,പല ബ്ലോഗുകളും വായിക്കാന്‍ സമയം കിട്ടാറില്ല...
അച്ചന്‍ തേവരെ മറന്നില്ലല്ലോ..അനുഗ്രഹം കൂടെയുണ്ടാകും...
ബ്ലോഗ്‌ തുടരട്ടെ..ഇനിയും വരാം..സമയം കിട്ടുമ്പോള്‍..

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ സ്മിത

ഏത് നാട്ടിലെത്തെ ഇന്ത്യന്‍ സ്കൂളിലാണ് ജോയിന്‍ ചെയ്തതെന്ന് അറിയിക്കുക.
സൌകര്യം പോലെ ബ്ലോഗ് നോക്കുക. ജോലിക്ക് വിഘ്നം വേണ്ട. കൂടെ കുടുംബത്തിലെ ആരൊക്കെ ഉണ്ട്.
എല്ലാവരോടും അന്വേഷണം അറിയിക്കുമല്ലോ>

Sukanya said...

ജെ പി സര്‍, താങ്കളുടെ ബ്ലോഗ് വായിച്ചു തുടങ്ങണം. പ്രത്യേകിച്ച് നോവല്‍.
ഈ പോസ്റ്റ് ഈ പാലക്കാട്ടുകാരിയെ അച്ചന്‍ തേവരുടെ അടുത്ത് എത്തിച്ചു.

ജെ പി വെട്ടിയാട്ടില്‍ said...

സുകന്യ

ഞാന്‍ തുടക്കക്കാരനായ ഒരു എഴുത്ത് കാരനാ. ദയവായി നോവല്‍ വായിച്ച് പരാമര്‍ശങ്ങള്‍ അറിയിക്കുക.
കുട്ടന്‍ മേനോള്‍ [ബ്ലോഗ്ഗര്‍] ഇത് പബ്ലീഷ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അദ്ദേഹം വേണ്ടത് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.

വേണ്ട പ്രോത്സാഹനങ്ങള്‍ തരുമല്ലോ>

പിന്നെ അച്ചന്‍ തേവരും പാലക്കാട്ടുമായുള്ള ബന്ധം വായിച്ചുകാണുമല്ലോ.