Wednesday, May 13, 2009

അഞ്ചുവിന്റെ മന:സ്സമ്മതം


കഴിഞ്ഞ ഒന്‍പതാം തീയതി [09-05-09] പടിഞ്ഞാറെ വീട്ടിലെ അഞ്ചുവിന്റെ മനസ്സമ്മതം ആയിരുന്നു. 11 മണിക്കായിരുന്നു മുഹൂര്‍ത്തം തൃശ്ശൂര്‍ പുത്തന്‍ പള്ളിയില്‍.
ഞാനും ബീനാമ്മയും നേരത്തെ തന്നെ അവിടെ എത്തി. ബീനാമ്മക്ക് കൃസ്ത്യന്‍ കല്യാണചടങ്ങുകള്‍ ഇഷ്ടമാണ്. പ്രത്യേകിച്ച് അവരുടെ സദ്യ. പള്ളിയിലെ പരിപാടി കഴിഞ്ഞ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തൊട്ടടുത്തുള്ള പള്ളിയുടെ വക ഹോളില്‍ എത്തി. ഞങ്ങള്‍ ഒഴിഞ്ഞ ഒരിടത്ത് ഇരുന്നു.
പെട്ടെന്ന് ബീനാമ്മ പറഞ്ഞു അത് വെജിറ്റേറിയന്‍ ഏരിയാ ആണെന്ന്. എനിക്ക് വെജ് ആയാലും പ്രശ്നമില്ല. പക്ഷെ ബീനാമ്മക്ക് നോണ്‍ വെജാണ് ഇഷ്ടം, അപ്പോള്‍ അങ്ങോട്ട് നീങ്ങി.
അവിടെ പെട്ടെന്ന് സ്ഥലം കിട്ടുന്നതായി തോന്നിയില്ല. അപ്പോള്‍ ബീനാമ്മ ഫ്രഷ് ജ്യൂസ് കുടിക്കാന്‍ പോയി. പല കളറിലുള്ള പല പാനീയങ്ങള്‍ അകത്താക്കി. പിന്നീട് ഡെസര്‍ട്ടുകളുടെ ഒരു നിരയാ.
ഞാന്‍ ബീനാമ്മയോട് പറഞ്ഞു ഭക്ഷണം കഴിച്ച് വീണ്ടും ഈ ഭാഗത്തേക്ക് വരാമെന്ന്. അങ്ങിനെ ഞങ്ങള്‍ കഴിക്കാനിരുന്നു. പോര്‍ക്കും, ആടും, കോഴിയും, പിന്നെ മീനും. ബീനാമ്മക്ക് സന്തോഷമായി.
ഞാന്‍ രണ്ട് റോമാലി റൊട്ടിയും അല്പം മീന്‍ ചാറും എടുത്ത് കഴിക്കുന്നതിന്നിടയില്‍ എന്റെ തരിപ്പില്‍ കയറി മുളകിന്റെ ഗ്യാസ്. എനിക്കങ്ങിനെ ഇടക്ക് വരാറുണ്ട്. ഉടനെ വെള്ളം കുടിച്ചില്ലെങ്കില്‍ സംഗതി പ്രശ്ന്മാണ്. ബീനാമ്മ ഉടനെ ഓടി വെള്ളം സംഘടിപ്പിച്ച് തന്നു. ഞാന്‍ കുറെ വെള്ളം കുടിച്ച് അങ്ങിനെ ഇരുന്നു. ചിലപ്പോള്‍ പിന്നെ എനിക്ക് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല.
വീട്ടില്‍ ബീനാമ്മ മെഴുക്കുപുരട്ടി മുതലായവ കാച്ചുമ്പോള്‍ എനിക്കുള്ളത് മാറ്റി വെക്കും. അതാണ് പതിവ്.
സദ്യയിലെ മീന്‍ കറിയുടെ കളര്‍ കണ്ടപ്പോള്‍ വലിയ എരുവൊന്നും ഉള്ളതായി തോന്നിയില്ല. കുറച്ച് നേരം മാതാവിനെ മനസ്സില്‍ ധ്യാനിച്ചപ്പോള്‍ എല്ലാം നേരെയായി. ഞാന്‍ അധികമൊന്നും കഴിച്ചില്ല. അല്പം ചോറും തൈരും കൂട്ടി കഴിച്ചു തൃപ്തിപ്പെട്ടു.
ബീനാമ്മ എന്നെ കൊച്ചു കുട്ടിയെ പരിചരിക്കുന്ന പോലെ കൂടെയുണ്ടായിരുന്നു. എന്നെ കൊണ്ടോയി വാനില ഐസ് ക്രീമും, ഫ്രൂട്ട് സലാഡു എടുത്ത് തന്നു. വായിലെയും തൊണ്ടയിലേയും എരിവ് ഗ്യാസിനെ ശമിപ്പിക്കാന്‍. ഞാന്‍ ഫോട്ടോകളൊക്കെ എടുത്ത് അവിടെ അങ്ങിനെ നിന്നു.
ബീനാമ്മ ഭക്ഷണത്തില്‍ ശ്രദ്ധിച്ചു. അവള്‍ തിന്നുന്നത് കണ്ട് ഞാന്‍ ആസ്വദിച്ചു. ഭക്ഷണശേഷം ഐസ് ക്രീം, പിന്നെ ചോക്കോ ബാര്‍, പിന്നെ കോന്‍ ഐസ് ക്രീം, പിന്നെ വീണ്ടും ഗ്രേപ്പ് ജ്യൂസ്, പിന്നെ ഒരു ചുവന്ന ഫോം പോലെയുള്ള ഒരു മധുരിക്കുന്ന സാധനം.
അവസാനം അത് രണ്ടെണ്ണം രണ്ട് കൈയിലും ഏന്തി എന്റെ കൂടെ പോന്നു.
ഞാന്‍ എല്ലാം കഴിക്കാണ്ട് കാറില്‍ കയറ്റിയില്ല. വെയിലത്ത് നിര്‍ത്തി. അപ്പോള്‍ അവള്‍ വേഗം വേഗം തിന്നു.
ഏതായാലും അഞ്ചുവിന്റെ മന:സമ്മതം അവള്‍ക്ക് ശരിക്കും ആസ്വദിക്കാനായി.
ഞങ്ങളുടെ മകന്റെ എന്‍ഗ്ഗേജ്മെന്റിന് വെജിറ്റേറിയന്‍ സദ്യ ആയിരുന്നു. അവള്‍ക്ക് പിടിച്ചില്ല. അത് പെണ്ണ് വീട്ടുകാരുടെ ഇഷ്ടമല്ലേ. ഞങ്ങളുടെ മോള്‍ടെ എന്‍ഗേജ്മെന്റിന് നല്ല അര്‍ക്ക്യ വറ്റിച്ച കറിയും, ചിക്കന്‍ ബട്ടര്‍ മസാലയും മറ്റും വിഭവങ്ങളുമായിരുന്നു.
ബീനാമ്മയുടെ ഫിഷ് റെസിപ്പി ആയിരുന്നു ഹോട്ടലില്‍. അതിനാല്‍ എല്ലാവരും ഫുഡ് നന്നായിരുന്നു എന്ന സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് തന്നിരുന്നു.
ഇനി അഞ്ചുവിന്റെ കല്യാണത്തിന്റെ അന്ന് ഞങ്ങള്‍ തീര്‍ത്ഥാടനത്തിന് പോകയാണ്.
കഷ്ടമായി അല്ലേ ബീനാമ്മേ. ട്രെയിന്‍ റിസര്‍വേഷന്‍ മാറ്റി കിട്ടുകയില്ല. അല്ലെങ്കില്‍ അഞ്ചുവിന്റെ കല്യാണത്തിനും കൂടി പോകാമായിരുന്നു.
ബീനാമ്മക്ക് മീന്‍ കറി ജീവനാണ്. ജനിച്ച് വളര്‍ന്നത് പുഴക്കരയിലുള്ള വീട്ടില്‍. ഏത് പാതിരാക്കും ഫ്രഷ് മീന്‍ കിട്ടുന്ന സ്ഥലം.
കാലത്ത് പ്രാതല്‍ തൊട്ട് വൈകുന്നേരത്തെ കാപ്പിക്കുപോലും മീന്‍ കറിയും, പൊരിച്ചതുമുണ്ടാകും.
പാവം ഈ എന്നെ കെട്ടിയത് കാരണം അവളുടെ തീറ്റ ശരിയല്ല.
പക്ഷെ ഞങ്ങള്‍ മസ്കറ്റിലായിരുന്നപ്പോ ഞാന്‍ ഓഫീസ് സമയത്ത് അവള്‍ക്ക് വേണ്ട് മീന്‍ വാങ്ങാന്‍ പോകാറുണ്ട്.
അവിടെ അര്‍ക്ക്യക്ക് സുറുമാ എന്നാ അറബികള്‍ പറയുക. ഐസിടാത്ത ഫ്രഷ് മീന്‍ ബോട്ടില്‍ നിന്ന് ഇഷ്മുള്ളത് നോക്കിയെടുക്കാം. നല്ല മീന്‍ തിന്നാല്‍ മോന്റെ കല്യാണം കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് മാസത്തിന് മസ്കറ്റിലേക്ക് പോകുന്നുണ്ട്.
പിന്നെ എനിക്ക് ബെല്ലി ഡാന്‍സ് കാണാനും, ഷവര്‍മ്മ തിന്നാനും, ഡ്രാഫ്റ്റ് DD ബീര്‍ കുടിക്കാനു, കടലില്‍ നീന്തി കുളിക്കാനും, പിന്നെ സ്വപനം കാണാനും..............


Posted by Picasa

12 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞങ്ങള്‍ മസ്കറ്റിലായിരുന്നപ്പോ ഞാന്‍ ഓഫീസ് സമയത്ത് അവള്‍ക്ക് വേണ്ട് മീന്‍ വാങ്ങാന്‍ പോകാറുണ്ട്.
അവിടെ അര്‍ക്ക്യക്ക് സുറുമാ എന്നാ അറബികള്‍ പറയുക. ഐസിടാത്ത ഫ്രഷ് മീന്‍ ബോട്ടില്‍ നിന്ന് ഇഷ്മുള്ളത് നോക്കിയെടുക്കാം. നല്ല മീന്‍ തിന്നാല്‍ മോന്റെ കല്യാണം കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് മാസത്തിന് മസ്കറ്റിലേക്ക് പോകുന്നുണ്ട്.
പിന്നെ എനിക്ക് ബെല്ലി ഡാന്‍സ് കാണാനും, ഷവര്‍മ്മ തിന്നാനും, ഡ്രാഫ്റ്റ് DD ബീര്‍ കുടിക്കാനു, കടലില്‍ നീന്തി കുളിക്കാനും, പിന്നെ സ്വപനം കാണാനും..............

Sureshkumar Punjhayil said...

Prakashettanu nalloru Trip ashamsikkunnu.. Anjuvinu Vivaha mangalashamsakalum...!!!

സബിതാബാല said...

beenaammayotu kuwaitil varunno ennu chothikkuu

asdfasdf asfdasdf said...

കാലത്ത് പ്രാതല്‍ തൊട്ട് വൈകുന്നേരത്തെ കാപ്പിക്കുപോലും മീന്‍ കറിയും, പൊരിച്ചതുമുണ്ടാകും..ഇതു മഹാ അക്രമായിപ്പോയിട്ടാ..

::)

മീന്‍ തിന്നാന്‍ മസ്കറ്റിലും കോഴിക്കാലു തിന്നാന്‍ ജിദ്ദയിലും(അല്‍ ബൈയ്ക്ക്) നല്ല പോത്തിറച്ചി കഴിക്കാന്‍ വയനാട്ടിലും പോകണം.

ജെ പി വെട്ടിയാട്ടില്‍ said...

സബിതാബാല

വളരെ സന്തോഷം. ബീനാമ്മയോട് ചോദിക്കാം.
ഞാന്‍ സബിതയുടെ ബ്ലോഗ് പണ്ട് നോക്കിയിരുന്നു. പുതിയ പോസ്റ്റുകള്‍ ഉണ്ടോ.
ഞാന്‍ വിസിറ്റ് ചെയ്യാം.

സ്നേഹത്തോടെ

പ്രകാശേട്ടന്‍

PLEASE VISIT
http://trichurblogclub.blogspot.com/

anupama said...

dear j.p,
i love kneeling down in the church.happy to note that you coild attend anju's engagement.
when i visited dubai,i enjoyed belly dance.i wanted to dance with them,but they took hold of nanda,my chechie's hands.
enjoy life as long as you can.you need a pilgrimage away from the cans of beer.
sasneham,
anu

ജെ പി വെട്ടിയാട്ടില്‍ said...

anupama

many thanks for your comments
i was crazy with belly dance while i was 40z.
there is perfection in the dance. belly movements according to rythm of the drum beats.
itz not that easy to dance unless there is good practice.

yousufpa said...

:-)

ബിന്ദു കെ പി said...

ങാഹാ, അപ്പോൾ ബീനാമ്മയും തീർത്ഥാടനത്തിനു വരുന്നുണ്ടോ..? ബീനാമ്മ വരില്ലെന്നായിരുന്നല്ലോ അങ്കിളിന്റെ പരാതി :) എവിടെയൊക്കെയാണ് പോകുന്നത്? ദീർഘയാത്രയാണോ?

ജെ പി വെട്ടിയാട്ടില്‍ said...

ബിന്ദു

ബീനാമ്മക്ക് ഇപ്പോ മനം മാറ്റം. ഞങ്ങള്‍ മൂകാംബികക്കാണ് പോകുന്നത്.പോകുന്ന വഴി ഉടുപ്പിയില്‍ ഒരു ദിവസം തങ്ങും.
ഇപ്പോ ബീനാമ്മ നല്ല കുട്ടിയാ. എനിക്ക് ആവശ്യമുള്ളതെല്ലാം ഉണ്ടാക്കിത്തരും. പുതിയ കമ്പനിയില്‍ നിന്നെനിക്ക് വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ ബീനാമ്മക്ക് സെറ്റ് മുണ്ട് വാങ്ങാന്‍ കുറച്ച് പണം കൊടുത്തു.
പിന്നെ ഇന്ന് മീനും, പോര്‍ക്കും, ചിക്കനുമെല്ലാം വാങ്ങിക്കൊടുത്തു.
അവളൊന്ന് സുഖിക്കട്ടെ ഇല്ലെ ബിന്ദു....
ബിന്ദുവിനും, പ്രതിഭക്കും, ഇന്ദുവിനും,രാക്കമ്മക്കും വേണ്ടി പ്രത്യേകം വഴിപാടുകള്‍ നേര്‍ന്നിട്ടുണ്ട്.
ബിന്ദുവിന്റെ ജന്മ നക്ഷത്രം പറയുക. ജിമെയില്‍ അയക്കുക.

വിജയലക്ഷ്മി said...

ഇത്രയും നല്ല ബീനാമ്മയെ കൊണ്ടാണോ (ചേട്ടനെ കൊച്ചുകുട്ട്യെ പോലെ കൊണ്ടുനടക്കുന്ന )കൂട്ടുവരില്ലാ ,ഒന്നും ചെയ്തു തരില്ല എന്നൊക്കെ ഇടയ്ക്കിടെ കുറ്റം പറയുന്നത് ...കഷ്ടാട്ടോ ചേട്ടാ ...പാവം ബീനാമ്മ :(

ജെ പി വെട്ടിയാട്ടില്‍ said...

വിജയലക്ഷ്മി ചേച്ചീ.......

ബീനാമ്മ ചീലപ്പോള്‍ നല്ല കുട്ടിയാ‍........
പക്ഷെ മൊത്തത്തില്‍ ആള് പ്രശ്നക്കാരിയാ.....
വയസ്സായില്ലേ..അതിന്റെ കുഴപ്പവും ഉണ്ടാകും....
ബീനാമ്മയെന്താ ഒരു ബ്ലോഗ് തുടങ്ങാത്തെ എന്ന് പലരും ചോദിക്കുന്നുണ്ട്....
ഇവിടെ ചില ബ്ലോഗര്‍മാര്‍ വന്നിരുന്നു. അബുദാബിയിലെ ബിന്ദു, ലണ്ടനിലെ ലക്ഷ്മി മുതലായവര്‍. ഇവരെല്ലാവരേയും ബീനാമ്മക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇതില്‍ ഏറ്റവും ഇഷ്ടമായത് ലക്ഷ്മിയെയാണ്.
നിഷ്കളങ്കതയോടുള്ള പുഞ്ചിരിയാണ് ലക്ഷ്മിയുടേത്..
അവര്‍ രണ്‍ട് പേരും ഇനിയും വരാമെന്ന് പറഞ്ഞിട്ടുണ്ട്.
കുട്ടന്‍ മേനോന്‍ കൂടെ കൂടെ വരാറുണ്ട്..
ഇനി കുറുമാനും, വിശാലമനസ്കനും, സുരേഷ് പുഞ്ച്ചിയിലും മറ്റും വരാമെന്ന് പറഞ്ഞിട്ടുണ്ട്...