Friday, January 13, 2023

തൊഴിലില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടോ

 തൊഴിലില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടോ - പരിഹാരം നിർദ്ദേശിക്കാം .

Please call me    on 0487 2425137. No registration fee. If you need any clarification you may call the above number from 9 to 1 or 4 to 6 pm.


Wednesday, April 5, 2017

തൃശൂരിനെ കുറിച്ച്‌ ഒരു വലിയ ബ്ലോഗ്

തൃശൂരിനെ കുറിച്ച്‌ ഒരു വലിയ ബ്ലോഗ് ചെയ്യാൻ താല്പര്യമുണ്ട് .തൃശൂർ നിവാസികൾക്ക് എന്നെ സഹായിക്കാൻ പറ്റും . ചുരുക്കത്തിൽ പറയുകയാണെങ്കിൽ നിങ്ങൾക്ക് എന്തൊക്കെ അറിയാം എങ്കിൽ അതൊക്കെ എനിക്ക് അയച്ച് തരിക. ഞാൻ അതെല്ലാം വേണ്ട വിധത്തിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കാം .

ഉദാഹരണമായി വടക്കുന്നതാണ് ക്ഷേത്രം .
ഒരു ഫോട്ടോ വെക്കുന്നതിൽ ഉപരി ക്ഷേത്രത്തിനെ കുറിച്ച എന്തൊക്കെ അറിയാം, അതെല്ലാം എഴുതി കിട്ടണം, കൂടി ഉണ്ടെങ്കിൽ ഉഷാർ.

പിന്നെ മറ്റു ക്ഷേത്രങ്ങൾ, ചിറകൾ , പാർക്കുകൾ,  സർക്കാർ മന്ദിരങ്ങൾ, ഓഫീസുകൾ, ആശുപത്രികൾ , തുടങ്ങി തൃശൂരിനെ പ്രതിപാദിക്കുന്ന എല്ലാം.

ഇപ്പോൾ കുട്ടികൾക്ക് സ്‌കൂൾ അടച്ചിരിക്കയാണല്ലോ , അവർക്കും എന്നോടൊപ്പം കൂടാം .

തീർന്നില്ല തൃശൂരിലെ സെലിബ്രറ്റികൾ . ഉദാഹരണത്തിന് സിനിമാ നടനും , എഴുത്തുകാരനും, ടി വി അവതാരകനും, പ്രാസംഗികനും, ആയ നമ്മുടെ വി. കെ. ശ്രീരാമൻ.

അപ്പോൾ എഴുതിയാലും എഴുതിയാലും തീരാത്ത എത്രയുണ്ട് നമ്മുടെ തൃശൂർ വിശേഷം .

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു .

Saturday, February 11, 2017

HOSPITALITY OF BINDU

KANNANKULANGARA TEMPLE
കുറേ നാളായി കണ്ണന്‍ കുളങ്ങര കണ്ണനെ കണ്ട് തൊഴാനായി ആഗ്രഹിക്കുന്നു. അങ്ങിനെ ഇന്നെലെ ഞാന്‍ അവിടെ എത്തിയപ്പോല്‍ ഒന്‍പതര മണിയോടത്ത് കൊണ്ടിരുന്നു. നട അടച്ചിരുന്നില്ല... ഭഗവാനെ പുറത്ത് നിന്ന് തൊഴുതു.. പ്രദക്ഷിണം വെച്ച് വന്നപ്പോഴേക്കും നട അടച്ചു. കാര്യക്കാരന്‍ പറഞ്ഞു, ഈ സമയത്ത് നട അടക്കും... ആഴ്ചയില്‍ രണ്ട് ദിവസം മാത്രം കുറച്ചും കൂടി കഴിയും അടക്കാന്‍.. എനിക്ക് നെറ്റിയില്‍ ഒരു ചന്ദനക്കുറി തൊടാന്‍ പോലും കിട്ടിയില്ല...

ഞാന്‍ അവിടുന്ന് നേരെ അച്ചന്‍ തേവര്‍ അമ്പലത്തിലേക്ക് പോയി. അവിടെ നട അടച്ചിരുന്നില്ല. ഞാന്‍ അകത്ത് കയറി തേവരെ { ശിവ ഭഗവാന്‍} തൊഴുതു. പിന്നെ പാര്‍വ്വതീ ദേവി, ഗോശാല കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍, സുബ്രഫ്മണ്യന്‍, നാഗങ്ങള്‍, ബ്രഫ്മ രക്ഷസ്സ്, യോഗീശ്വരന്‍, ഹനുമാന്‍ സ്വാമി, പടിക്കലുള്ള സ്വാമി എന്നീ ദേവതകളേയും തൊഴുതു... വലിയ ചന്ദനക്കുറിയും ഇട്ട് പുറത്തേക്ക് കടക്കാനൊരുങ്ങുമ്പോള്‍ സുകുമാരേട്ടന്‍ [കാര്യക്കാരന്‍ + വൈസ് പ്രസിഡണ്ട്] പറഞ്ഞ് അടുത്ത വാരത്തിന്‍ 1500 രൂപ ശീട്ടാക്കിക്കൂടെ എന്ന്. ഇപ്പോള്‍ ബഡ്ജറ്റ് ഇല്ല, പിന്നീടാലോചിക്കാം എന്ന് പറഞ്ഞു. അപ്പോള്‍ ദാസേട്ടന്‍ [സെക്രട്ടറി ഓര്‍ ട്രഷറര്‍] പറഞ്ഞു അമ്പലത്തില്‍ കാര്യമായ ചിലവുകള്‍ [പുനരുദ്ധാരണം] വരുന്നുണ്ട് നാലഞ്ചുമാസത്തിന്നുള്ളില്‍.. അതിലേക്കായി സംഭാവന പിരിച്ച് തുടങ്ങണമെന്ന്...
ACHAN THEVAR TEMPLE TRICHUR

 എന്റെ പ്രിയ സുഹൃത്ത് ലക്ഷ്മിക്കുട്ടിയോട് ഒരു ലക്ഷം രൂപ തരാന്‍ പറയണം എന്ന് ഞാന്‍ അവരോട് പറഞ്ഞു... ലക്ഷ്മിക്കുട്ടിയെ ഞാനാണ്‍ വിഷ്വല്‍ മീഡിയയിലേക്ക് കൊണ്ട് വന്നത്. ഇപ്പോള്‍ ഏഷ്യാനെറ്റിലും കൈരളിയിലും മറ്റും പേരുകേട്ട ആങ്കറാണ്‍... ലക്ഷ്മി മേനോന്‍ എന്ന എന്റെ ലക്ഷ്മിക്കുട്ടി... 

ലക്ഷ്മിക്കുട്ടിയും അമ്മൂമ മരിച്ചതില്‍ പിന്നെ ഞാന്‍ അവിടെ അധികം പോയിട്ടില്ല... ഇന്നോളൊരു ദിവസം ലക്ഷ്മിക്കുട്ടി പറഞ്ഞു, അങ്കിളിനെ വീട്ടില്‍ വന്ന് അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പിന്നീട് തിരികെ വീട്ടില്‍ കൊണ്ട് വിടാമെന്ന്. എനിക്കത് കേട്ടിട്ട് കണ്ണുനിറഞ്ഞു.... ഈ സ്നേഹം മാത്രം മതി മകളേ ഈ അങ്കിളിന്‍.. 

എന്റെ അനാരോഗ്യം എന്നെ പല സ്ഥലത്തുനിന്നും അകറ്റിക്കൊണ്ടിരിക്കുന്നു.... ഞാന്‍ വന്നോളാം ലക്ഷ്മിക്കുട്ടീ നിന്റെ വീട്ടിലേക്ക് താമസിയാതെ... അവിടെ പോയാല്‍ ലക്ഷ്മിക്കുട്ടിയുടെ അമ്മ വയറ് നിറയെ ഭക്ഷണം തരും.. അവരുടെ ഹോസ്പിറ്റാ‍ാലിറ്റി എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്‍... 

ഇനി നിറഞ്ഞ പുഞ്ചിരിയോടെ എന്നെ സ്വീകരിക്കാന്‍ ലക്ഷ്മിക്കുട്ടിയുടെ അമ്മൂമ ഉണ്ടാവില്ലല്ലോ എന്ന ദു:ഖം എന്നെ വികാരാധീനനാക്കാറുണ്ട്. എന്നാലും പോകണം താമസിയാതെ ലക്ഷ്മിക്കുട്ടിയുടെ വീട്ടിലേക്ക്. ലക്ഷ്മിക്കുട്ട് റെഡ് എഫ്ഫെം തൃശ്ശൂരിലെ ആര്‍ ജെ കൂടിയുമാണ്‍..

Saturday, February 4, 2017

പഴക്കുല

ഈ പഴക്കുല കണ്ടപോളാണ്‍ ഞാന്‍ എന്റെ പാറുകുട്ടിയെ ഓര്‍ക്കുന്നത്. കുറച്ച് നാളായി അവള്‍ എന്റെ മനോമണ്ഡലത്തില്‍ വിരിയാറില്ല...

പണ്ടൊരിക്കല്‍ ഞാനും അവളും കൂടി പാറേലങ്ങാടിയിലേക്ക് നടവണ്ടിയില്‍ പോകാനൊരുങ്ങി.. ചെറോക്കഴ എത്തിയപ്പോള്‍ അവള്‍ക്ക് ഉപ്പുറ്റി വേദന.. 

“ഒരു രക്ഷയില്ല എന്റെ പാറൂട്ട്യേ..? ഈ വഴിക്ക് ബസ്സുകളൊന്നുമില്ല ഇപ്പോള്‍ ഉള്ളത് വരാന്‍ നാലഞ്ച് മണിക്കൂറുകളെടുക്കും.”

പാറുകുട്ടി പിറുപിറുത്ത് നടങ്ങാനൊരുങ്ങി... അങ്ങിനെ വൈശ്ശേരി മുക്കിലെത്തിയപ്പോള്‍ അവള്‍ ഒരു ചായപ്പീടികയില്‍ പഴക്കുല ഞാന്ന് കെടക്കണ്‍ കണ്ടു.

“ഉണ്ണ്യേട്ടാ മ്മ്ക്ക് ചായപ്പീടികയില്‍ കയറി കൊറച്ച് സമയം ഇരിക്കാം..” “അണക്ക് വെശക്ക്ണ്ണ്ടോ പാറൂട്ട്യേ..?” “വെശക്ക്ണൊന്നും ല്ല്യന്റെ ഉണ്ണ്യേട്ടാ.... ന്നാലും ചായപ്പീടികയില്‍ കേറി ക്ഷീണം മാറ്റാം.ഒരു കട്ടന്‍ ചായയും കുടിക്കാം...”

ഉണ്ണിയും പാറൂട്ടിയും കൂടി ചായപ്പീടികയില്‍ കേറി ഇരുന്നു... ചന്ദനക്കുറി കൊണ്ട് ഗോപി തൊട്ട് അതിന്‍ താഴെ സിന്ദൂരം അണിഞ്ഞ് നില്‍ക്കുന്ന ചായപ്പീടികക്കാരനെ പാറൂട്ടി കൊറേ നേരം നോക്കി നിന്നു.

“ന്താ പാറൂട്ട്യേ... നെനക്ക് പീട്യേക്കാരനെ ഷ്ടായോ...?”

പാറുകുട്ടി സ്വപ്നലോകത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു....പീടികക്കാരന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. “ന്താ വേണ്ടേ കഴിക്കാന്‍.... പുട്ടും കടലയും ഉണ്ട്... പിന്നെ ചൂടുള്ള പരിപ്പുവടയും....”

“നിക്ക് നാല് പഴവും ഒരു കട്ടന്‍ കാപ്പിയും മതി” പാറുകുട്ടി. “ന്നാ എനിക്കും കട്ടന്‍ കാപ്പിയും പഴവും മതി, രണ്ട് പരിപ്പുവടയും പോന്നോട്ടെ..” ഉണ്ണി.

രണ്ടുപേരും കാപ്പിയും പലഹാരവും കഴിച്ച് വീണ്ടും നടക്കാനൊരുങ്ങി... പടിഞ്ഞാറെ അങ്ങാടിയെത്തിയപ്പോള്‍ പാറൂട്ടിക്ക് പിന്നേയും ഉപ്പുറ്റി വേദന.. പാറൂട്ടി കോയസ്സന്റെ കടയില്‍ നിന്നും ഉണക്കസ്രാവും, മുള്ളനും മാന്തളും വാങ്ങി.. അധികം സാമാനങ്ങള്‍ വാങ്ങീട്ട് തിരിച്ച് നടക്കാന്‍ വയ്യാത്തതിനാല്‍ അവര്‍ ഗ്രാമത്തിലേക്ക് പോകുന്ന കാളവണ്‍ടി നോക്കി വണ്ടിപ്പേട്ടയിലെത്തി.   

[ തുടരും താമസിയാതെ ]





Wednesday, February 1, 2017

കൂട്ട്

 എന്റെ സുഹൃത്ത് ശ്രീമാന്‍ മുരളി “കൂട്ട് “ എന്നൊരു സംഘടന താമസിയാതെ ആരംഭിക്കുന്നു. അതിനെ പറ്റി താമസിയാതെ പറയാം.

അന്നൊരു ഞായറാഴ്ചയായിരുന്നു.. ഞാന്‍ പ്രിയ സുഹൃത്ത് മുരളിയെ ഫോണില്‍ വിളിച്ചു. “വരൂ എന്റെ വീട്ടിലേക്ക് നമുക്ക് കൃഷ്ണേട്ടന്റെ വീട്ടിലേക്ക് പോകാം.“


മുരളി അരമണീക്കൂറിന്നുള്ളില്‍ എന്റെ കൊക്കാലയിലുള്ള് വസതിയിലെത്തി. ഞങ്ങള്‍ താമസിയാതെ കൃഷ്ണേട്ടന്റെ കുരിയച്ചിറയിലുള്ള യൂണിറ്റി നഗറിലെ കാഞ്ഞൂര്‍ മനയിലെത്തി. എന്റെ ശകടം തറവാട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്ത് സുധയെ ഒന്ന് മുഖം കാണിച്ച് മിനിയുടെ വീട്ടിലേക്ക് പോയി കൃഷ്ണേട്ടനെ കാണാനായിരുന്നു പരിപാടി.

 തല്‍ക്കാലം എന്താണ് കൂട്ട് എന്നത് ഇവിടെ വായിക്കാം. ഞാന്‍ ഉച്ചയൂണ് കഴിഞ്ഞ് ഒരു മയക്കത്തിനുശേഷം പിന്നീടെഴുതാം.

http://muraliays.blogspot.in/





Tuesday, May 24, 2016

ഞാന്‍ ഇവളെ ആദ്യമായി കാണുന്നത് അവളുടെ തലമുടിയില്‍

 ഞാന്‍ ഇവളെ ആദ്യമായി കാണുന്നത് അവളുടെ തലമുടിയില്‍ ചൂടിയിട്ടായിരുന്നു.. എന്റെ ഓഫീസിലെ മധ്യവയസ്കയായിരുന്ന ജീവനക്കാരി ഇത് ചൂടി വരുമായിരുന്നു. ഉച്ചവരെ എനിക്ക് ഇവളുടെ പരിമളം ഇഷ്ടമായിരുന്നു.

ജീവനക്കാരി ലഞ്ച് കഴിച്ചുവന്നാല്‍ ഇവളുടെ പരിമളത്തിന്  മങ്ങലേല്‍ക്കും, എനിക്ക് തലവേദനയും.. എന്നാലും കാലത്ത് ഞാന്‍ അവള്‍ വരുന്നത് നോക്കി നില്‍ക്കും. ഹാ......... ആ പരിമളം പറഞ്ഞറിയിക്കുവാന്‍ വയ്യ.

അങ്ങിനെ ഒരു കൊല്ലം കഴിയുന്നതിന് മുന്‍പ് ആ ജീവനക്കാരി അത് ചൂടുന്നത് നിര്‍ത്തി... എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞ കഥ വളരെ വിചിത്രം.

ഒമാന്‍ പാറുകുട്ടിയോട് പറയാം ആ കഥ, അവള്‍ അവളുടെ ബ്ലോഗില്‍ എഴുതട്ടെ... അവള്‍ക്കിപ്പോള്‍ വിഷയ ദാരിദ്ര്യം ഉണ്ടത്രേ..?!!

NB:   എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഈ സുഗന്ധം പരത്തുന്ന പുഷ്പത്തിന്റെ പേര് മറന്നു.

Friday, May 6, 2016

ഇനി മിണ്ടിപ്പോകരുത്

എന്നോട് സുഹൃത്ത് ചന്ദ്രമോഹന്‍ പറഞ്ഞു, ഇനി എന്റെ സുഖമില്ലായ്മയെ പറ്റി ഇവിടെ എഴുതാന്‍ പാടില്ലായെന്ന് എന്നെ ഉപദേശിച്ചിരിക്കുന്നു. ഞാന്‍ അത് അനുസരിക്കുന്നു. വയ്യാണ്ടാകുമ്പോള്‍ ആരോടെങ്കിലും പറയുന്ന ഒരാളാണ് ഞാന്‍, ഇനി അതുണ്ടാവില്ല ഇവിടെ.

ഞാന്‍ വൈകീട്ട് നടക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തേയും ഞങ്ങളുടെ സമപ്രായക്കാരായ വിജയേട്ടനേയും വര്‍ഗ്ഗീസേട്ടനേയും കണ്ടുമുട്ടുക പതിവാണ്. പക്ഷെ അപ്പോളൊന്നും ഞാനെന്റെ പ്രശ്നങ്ങള്‍വിളമ്പാറില്ല.
നാട്ടിലാണെങ്കില്‍ അയല്‍ വക്കത്തെല്ലാം പോയിരിക്കാം, വര്‍ത്തമാനം പറയാം, വെടി പറയാം. ഇവിടെ പട്ടണത്തില്‍ അങ്ങിനെ ഒന്നും ഇല്ല. പിന്നെന്തിന് ഗ്രാമം ഉപേക്ഷീച്ച് പട്ടണത്തില്‍ താമസമാക്കി.
അതൊരു വലിയ കഥയാണ് , അത് പിന്നീട് പറയാം.

എന്നെ നോക്കുന്ന ഡോ.ബിന്ദു പറഞ്ഞു - പ്രാണായാം ചെയ്യാന്‍. പക്ഷെ അത് ഗുരുമുഖത്തുനിന്നും അഭ്യസിക്കണം. ഇന്നോ നാളേയോ ഗീത ചേച്ചിയെ കാണണം. ശിഷ്യപ്പെടണം.
വ്യാധികളുടെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ ഒരു പരിധിവരെ പ്രാണായാമം ഉപകരിക്കുമെന്നാണ് ഡോക്ടര്‍ ബിന്ദുവിന്റെ കണ്ടെറതതല്‍.

മെട്രോ ഗാന്ധിനഗറില്‍ ആര്‍ക്കെങ്കിലും എന്നെ സഹായിക്കാന്‍ കഴിയുമോ എന്ന് ചന്ദ്രമോഹനനോട് ചോദിക്കണം. പണം കൊടുത്ത് അഭ്യസിക്കാന്‍ എനിക്ക് താല്പര്യമില്ല.. ഫ്രണ്ട് ലി ബേസിസില്‍ വേണം.
പണ്ട് കൂര്‍ക്കഞ്ചേരി അമ്പല പരിiസരത്ത് യോഗ ക്ലാസ്സിന് പോയിരുനു ഈവനിങ്ങ് ബേച്ചില്‍. ഇപ്പോള്‍ അവിടെ സീനിയര്‍ സിറ്റിസണുകള്‍ക്ക് പ്രവേശനമില്ല. അതൊരു നഷ്ടമായി.. സ്വരാജ് റൌണ്ടില്‍ ഒരു ആസ്ഥാനം ഉണ്ട്, പക്ഷെ അവിടെ സയ്യാര പാര്‍ക്ക് ചെയ്യാനുള്ള സ്ഥല്ലമില്ല...

പ്രാണായാമം അഭ്യസിക്കാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മതി. കൂര്‍ക്കഞ്ചേരി, കൊക്കാല, കണിമംഗലം, കണ്ണന്‍ കുളങ്ങര പരിസരത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പറയൂ...

Tuesday, March 29, 2016

പോഞ്ഞിക്കരയിലെ അന്തിക്കള്ള്

എനിക്കിപ്പോള്‍ വയസ്സ് 70 കഴിഞ്ഞെന്ന് തോന്നുന്നു. പഴയ കൂട്ടുകാരെ കാണാന്‍ തോന്നുന്നു. അങ്ങിനെ ഇന്ന് എന്റെ ഒരു ഓള്‍ഡ് ഫ്രാണ്ടിനെ കാണാന്‍ തോന്നി. 

ഞങ്ങള്‍ പണ്ട് 1966 ല്‍ എറണാംകുളം കലക്കി മറിച്ചിരുന്ന്ന കാലം... രാജു എന്ന തോമസ് ഫിയറ്റ് കമ്പനിയിലും ഞാന്‍ ബ്ലോപ്ലാസ്റ്റ് ഡീലര്‍ഷിപ്പിലും.. ഞാന്‍ ശ്രീധര്‍ ലോഡ്ജിലാണെന്ന് തോന്നുന്നു താമസം. പേരൊക്കെ മറന്നു. രാജു പത്മക്ക് എതിര്‍വശത്തും. 

വൈകീട്ട് പണി കഴിഞ്ഞാല്‍ ചില സായാഹ്നങ്ങള്‍ പോഞ്ഞിക്കരയിലെ അന്തിക്കള്ള് കുടിക്കാന്‍ ഞങ്ങള്‍ ഹൈക്കോര്‍ട്ട് ജട്ടിയില്‍ നിന്നാണെന്ന് തോന്നുന്നു സ്പെഷല്‍ വള്ളം പിടിക്കും.. എനിക്ക് 3 കുടം കുടിച്ചാല്‍ വീല്‍ ആകുമായിരുന്നു. രാജുവിന് 6 എണ്ണം മിനിമം വേണം.... 

പിന്നെ അത് കഴിഞ്ഞ് എറണാംകുളം പത്മ കഫേയിലാണ് ഫുഡ് പറ്റ് , അവിടെ നിന്ന് വയറുനിറയെ ശാപ്പിടും. എന്നിട്ട് സെക്കന്‍ഡ് ഷോക്ക് ബ്രോഡ് വേയിലെ ശ്രീധര്‍ തിയേറ്ററില്‍ പോകും. ചിലപ്പോള്‍ സുബാഷ് പാര്‍ക്കില്‍ ചെത്തി നടക്കും. 

ഹാ... എത്ര സുന്ദരമായിരുന്നു ആ കാലം.

Saturday, September 20, 2014

മാന്‍ഡലിന്‍ വിദഗ്ദ്ധന്‍ യു ശ്രീനിവാസിന്, വിട…

അപൂര്‍വ്വ പ്രതിഭാസങ്ങളെ ഈശ്വരന്‍ നേരത്തെ വിളിക്കുന്നു. അങ്ങിനെ  മാന്‍ഡലിന്‍ വാദകനായ ശ്രീമാന്‍ യു. ശ്രീനിവാസനും യവനികക്കുള്ളില്‍ മറഞ്ഞു.

Monday, April 14, 2014

വിഷു ആശംസകള്‍ തൃശ്ശൂരില്‍ നിന്നും

 ദയവായി താഴെ കാണുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക  http://jp-smriti.blogspot.in/2014/04/blog-post_13.html


http://jp-smriti.blogspot.in/2014/04/2.html

Friday, April 11, 2014

shivani's feast

shivaani enjoying a feast near kanoli canal engandiyur

Thursday, April 3, 2014

മെട്രോ കനാല്‍.കോം

 തൃശ്ശൂരിലെ എന്റെ നാടായ കൊക്കാലെയേയും കൂര്‍ക്കഞ്ചേരിയേയും ബന്ധിപ്പിക്കുന്നത് ഈ തോടും പാലവും ആണ്. ഈ പാലം രണ്ട് ബസ്സുകള്‍ക്ക് കഷ്ടിമുഷ്ടി പോകാനുള്ള വീതിയേ ഉള്ളൂ... ഇത് ഇപ്പോള്‍ വീതി കൂട്ടാനുള്ള ഒരുക്കത്തിലാണ്. ++ കൂര്‍ക്കഞ്ചേരി, തൃപ്രയാര്‍, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍ ബസ്സ് റൂട്ടാണ്. പണ്ടൊക്കെ കൊടുങ്ങല്ലൂര്‍ ഭരണിക്കാലത്ത് തെറിപ്പാട്ട് കേള്‍ക്കാമായിരുന്നു. അത് നിര്‍ത്തിയപ്പോള്‍ ഈ മൂലക്ക് ഒരു ബെവറേജ് ഷോപ്പുണ്ട്. അവിടെ പൂസാകാം... എന്റെ നാട്ടില്‍ ബെവറേജ ഷോപ്പ് കൂടാതെ എല്ലാം ഉണ്ട്. ഇങ്ങിനെ എല്ലാം തികഞ്ഞ ഒരിടം തൃശ്ശൂരില്‍ ഇല്ല. തൃശ്ശൂരിന്റെ സിരാകേന്ദ്രമായ തേക്കിന്‍ കാട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം. തൃശ്ശൂരില്‍ മികച്ച 6 ഹോട്ടലുകള്‍ ഇവിടെ... ഈ പാലത്തിന് മെട്രോ പാലം എന്ന പേരുവന്നത് തന്നെ ഇതിന്റെ തീരത്തുള്ള മെട്രൊ ആശുപത്രി വന്നതോടെ ആണ്. പണ്ടൊക്കെ അതിനെ കല്ലുപാലം എന്നാണത്രേ വിളിച്ചുപോന്നത്... എന്റെ നാടിനെ വര്‍ണ്ണിച്ച് ഞാന്‍ മറ്റൊരു പോസ്റ്റ് ഇറക്കാം. അതുവരെ ബെവറേജ് ഷോപ്പില്‍ നിന്നും നല്ല മദ്യം വാങ്ങി പൂസാകൂ കൂട്ടുകാ
രേ...!!!!

Thursday, February 20, 2014

കോണിച്ചുവട്ടിലെ ചായ

MEMOIR

മിനിഞ്ഞാന്ന് ഒരാളെ അന്വേഷിച്ച് പോയപ്പോള്‍ വഴിക്കൊരാള്‍ ചായ ആറ്റുന്നത് കണ്ടു. എനിക്കാണെങ്കില്‍ പതിനൊന്നുമണിക്കൊരു ചായ കുടി ഉണ്ട്. നേരെ കോണിച്ചുവട്ടിലേക്ക് പോയിട്ട് ചായ അടിക്കുന്ന ആളോട് പറഞ്ഞു..

“എനിക്കൊരു ചായ വേണം.. ആ സഞ്ചിയിലുള്ള പഴയ കുതിര്‍ന്ന ചായപ്പൊടി കളഞ്ഞ് പുതിയ പൊടി ഇട്ട് സ്റ്റ്രോങ്ങില്‍ ഒരു ചായ.”

അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ട്…”ആരാ അപ്പാ ഈ സായ്പ്പ് എന്ന കൌതുകത്തോടെ..”
പറഞ്ഞതനുസരിച്ച് എനിക്കൊരു സ്പെഷല്‍ ചായ കിട്ടി. നല്ല ഉഷാറുള്ള ചായ. അത് കുടിച്ച ഉന്മേഷത്താല്‍ ഞാന്‍ മറ്റൊരു ഗോവണി കയറി എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി. എനിക്ക് പുതിയതായൊരു ബിസിനസ്സ് കാര്‍ഡ് അടിക്കണം. ഒരു ഗ്രാഫിക്ക് കമ്പക്കാരനായ എനിക്ക് എങ്ങിനെയെങ്കിലും ഉള്ള ഒരു കാര്‍ഡ് പറ്റില്ല, മറിച്ച് എന്റെ കാര്‍ഡ് കൊടുക്കുമ്പോള്‍ അത് കൈപ്പറ്റുന്ന ആള്‍ക്ക് എന്നെ മനസ്സിലാകണം, തന്നെയുമല്ല ആ കാര്‍ഡില്‍ അല്പം നേരം നോക്കിയിരിക്കണം.

ഞാന്‍ പണ്ടൊരിക്കല്‍ പഴയനടക്കാവിലെ അയ്യപ്പന്റെ അമ്പലത്തില്‍ തൊഴുതുവരുമ്പോള്‍ ഒരു “കാപ്പി ക്ലബ്ബ്” കണ്ടു. അതിന്റെ ഉടമസ്ഥന്‍ സജീവനെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ബിസിനസ്സ് കാര്‍ഡ് എനിക്കിഷ്ടപ്പെട്ടു.  അദ്ദേഹമാണ് ഞാന്‍ അന്വേഷിച്ചുചെന്ന ഈ റിജീഷ് രാജന്‍ എന്ന ഗ്രാഫിക് ഡിസൈനറെ പരിചയപ്പെടുത്തുന്നത്. റിജീഷിന്റെ പണിപ്പുരയാണ് കുറുപ്പം റോഡില "grape wine" 

ഗ്രേപ്പ് വൈന്‍ എന്ന സ്ഥാപനത്തിലെ റിജിഷ് എന്ന കലാകാരനെ എനിക്കിഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കഴിവുകളെ ഞാന്‍ വിലയിരുത്തി. അങ്ങിനെയാണ് ഞാന്‍ അവിടെ എത്തിപ്പെട്ടത്.. ഒന്നുരണ്ടുദിവസം അവിടെ കയറിയിറങ്ങിയിട്ടും എന്റെ കാര്യം നടന്നില്ല. അതൊക്കെ ഈ ഗ്രാഫിക്ക്  ചന്തയിലെ പതിവാണ്. പെട്ടെന്നങ്ങിനെ ഒരു ക്ലയ്ന്റിനേയും സന്തോഷിപ്പിക്കാന്‍ ഈ വിഷയത്തിനാകില്ല. അതറിയുന്ന എനിക്ക് ഇതിന്റെ കാലതാമസം ഒരു വിഷയമായി തോന്നിയില്ല.

പിന്നെ പ്ലാനിങ്ങില്‍ ഉള്ള ഒരു കുറവ് അവിടെ കണ്ടു.. ഓവര്‍ ലോഡ് വര്‍ക്ക് വരുമ്പോള്‍ ഇത് സ്വാഭാവികമാണ്. അതൊക്കെ ശരിയാക്കാവുന്നതാണ്. ഈ സ്ഥാപനം ഒന്ന് വിപുലീകരിക്കാന്‍ പോകുന്നുണ്ട് എന്ന് റിജീഷ് പറഞ്ഞു. അപ്പോള്‍ റിസപ്ഷന്‍ ഡെസ്കില്‍ ഒരാളെ വെച്ചാല്‍ കാര്യങ്ങള്‍ക്കൊക്കെ മെച്ചപ്പെട്ട സംവിധാനം വരും. അതുവരെ എന്നെപ്പോലെ ഉള്ളവര്‍ക്ക് ക്ഷമിക്കാവുന്നതാണ്.  അദ്ദേഹത്തിന്റെ ചില ക്രിയേഷന്‍സ് ഞാന്‍ കണ്ട് വിലയിരുത്തി. വളരെ നല്ല ഡിസൈനിങ്ങ് കപ്പാസിറ്റി ഉള്ള കുട്ടിയാണ് റിജീഷ്.

അവിടെ ആര്‍ട്ട് ഫിലിം ചെയ്യുന്ന ഒരാളെ പരിചയപ്പെട്ടു. പിന്നെ ഒന്നുരണ്ട് വ്യാപാര സ്ഥാപനങ്ങളുടെ മേധാവികളെ. എല്ലാവരും റിജീഷിന്റെ ഒരു ടച്ചിന് വേണ്ടി കാത്തിരിക്കുന്നു. ഞാന്‍ ബിസിനസ്സ് കാര്‍ഡ് കൂടാതെ മറ്റുചില വര്‍ക്കുകള്‍ നെഗോഷ്യേറ്റ് ചെയ്തുവരുന്നു. ചില ക്ലബ്ബുകളുടെ വര്‍ക്കുകള്‍ അദ്ദേഹത്തിന് ഞാന്‍ കൊടുത്താലോ എന്ന ആലോചന ഉണ്ട്.

ഞാന്‍ അവിടെ നിന്നും ഇറങ്ങി രഞ്ജിനിയുടെ ഹെറിറ്റേജ് റിസോര്‍ട്ടിലേക്ക് പോയാലോ എന്നാലോചിച്ചു. രഞ്ജിനിയെ ഫോണില്‍ വിളിച്ചപ്പോള്‍ അവളെടുത്തില്ല. അതിനാല്‍ അവിടെ പോയില്ല. നേരെ ലുസിയ പാലസ്സില്‍ പോയി ഒരു ചില്‍ഡ് ബീയറും ലൈറ്റ് ലഞ്ചും കഴിച്ച് നേരെ വീട്ടിലേക്ക് പോയിട്ട് നാലുമണി വരെ മൂടിപ്പുതച്ച് കിടന്നുറങ്ങി.

നാലുമണിക്കെണീറ്റ് നോക്കിയപ്പോള്‍ സബിതയുടെ നാലഞ്ച്  മിസ്സ്ഡ് കോള്‍. ഞാന്‍ ആ മണ്ടൂകത്തിനോട് പലതവണ പറഞ്ഞിട്ടുള്ളതാണ് ഞാന്‍ ഉറങ്ങുമ്പോളും, വണ്ടി ഓടിക്കുമ്പോളും, അമ്പലത്തില്‍ ഉള്ളപ്പോളും ഒന്നും ഫോണ്‍ എടുക്കുകയില്ലായെന്ന്. എന്നിട്ടും അവളെന്തിന് ഈ അസമയത്തെല്ലാം വിളിക്കുന്നു.. അവള്‍ക്ക് മാഫി മൊഹ്…

ഇന്ന് വൈകിട്ട് ശ്രീ വടക്കുന്നാ‍ഥന്റെ ശ്രീമൂലസ്ഥാനത്ത് ഗോപിയാശാന്റെ  കഥകളി കാണാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ശകുനം മുടക്കാനായി എന്റെ അന്തര്‍ജ്ജനം എന്തോ പറഞ്ഞു. ഞാന്‍ മിനിഞ്ഞാന്ന്  ഗീതച്ചേച്ചിയുടേയും വേണുവേട്ടന്റെയും വീട്ടില്‍ പോയിട്ട്  വാഴക്കന്ന് കൊണ്ടുവന്നിരുന്നു. അത് നടാന്‍ പറ്റിയില്ല. ഞാനും അവളും കൂടി കുഴി ചവറ് ഇട്ട് കരിച്ച് വെച്ചിരുന്നു. ഇന്നെലെ കുമ്മായം വാങ്ങി വെച്ചു. ഒരു പണിക്കാരനെ കിട്ടണം അത് കുഴിച്ചിടാന്‍. എന്നെക്കാളും മിടുക്കുള്ള അവള്‍ക്ക് അത് കുഴിച്ചിട്ടാല്‍ മതി. അതിനും വേണം വാല്യക്കാരന്‍ .. 

അപ്പോള്‍ വാല്യക്കാരനെ തേടി പോയി. ഒരാളെ ശരിയാക്കി വീട്ടിലേക്കയച്ചു. ഇനി ഗോപിയേട്ടന്റെ കഥകളി കാണാന്‍ ഒരു മണിക്കൂര്‍ കഴിയണം.  അമ്പലമുറ്റത്ത് ഇന്നെലെ കണ്ട സാവിത്രി കാത്ത് നില്‍ക്കാമെന്ന് പറഞ്ഞിരുന്നു. അവള്‍ക്ക് ഇന്നെലെ ഞാന്‍ ചുടുകടല വാങ്ങിക്കൊടുത്തിരുന്നു. എനിക്കവള്‍ പകരം ചുടുകാപ്പി വാങ്ങിത്തന്നു. അവള്‍ ഇന്നെലെ എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഞാന്‍  പോയില്ല. എനിക്കെന്തോ പന്തി കേട് തോന്നി.

ഏതായാലും കഥകളി ആകുന്നതുവരെ സമയം കൊല്ലാന്‍ ഞാന്‍ അച്ചന്‍ തേവരുടെ തിരുമുറ്റത്തേക്ക് പോയി. അവിടെ ദീപാരാധനക്ക് പതിവു പെണ്‍ പട എത്തിയിരുന്നു. ഞാന്‍  സ്റ്റേജ് പെയിന്റടിക്കുന്ന ബിജുവിനോട് കുശലം പറയാന്‍ പോയി. ഈ ശിവക്ഷേത്രത്തില്‍  മിക്ക പണികളും സ്വയം സേവക്ക് സംഘം ചെയ്യും. ഞാനും അതില്‍ സജീവമാണ്. പക്ഷെ പ്രായാധിക്യം മൂലം ഇത്തരം പണികള്‍ എനിക്ക് ചെയ്യാനാവില്ല. അപ്പോള്‍ ഞാന്‍ ബിജുവിന്റെ അടുത്ത് നിന്ന് പെയിന്റെ മിക്സ് ചെയ്യാനും വെള്ളം കോരിക്കൊടുക്കുവാ‍നും മറ്റും നിന്നു.

ഞാന്‍ അവിടെ നിന്ന കാരണം  രണ്ടു വലിയ ചുമരുകള്‍ ബിജു പെയിന്റ് ചെയ്തുതീര്‍ത്തു.. ഞാന്‍ കഥകളിക്ക് പോയിരുന്നിരുന്നെങ്കില്‍ അവന്‍ ബാക്കി വെച്ചേനെ..  എന്നോട് തേവര്‍ പറഞ്ഞു, “കഥകളി ഇനിയും കാണാമല്ലോ, ഈ പയ്യന്റെ കൂടെ നില്‍ക്ക്.”

എനിക്ക് കഥകളി കമ്പമാണ്. കദകളിപ്പദം ആണ്‍ കൂടുതല്‍ ഇഷ്ടം. ഞാന്‍ ആദ്യമായി കഥകളി കാണുന്നത് മസ്കത്തില്‍ നിന്നാണ്‍. എന്റെ അവിടുത്തെ ഫ്ലാറ്റില്‍ വെച്ചാണ്‍ ആദ്യമായി കഥകളിക്കും, കൂടിയാട്ടത്തിനും, തുള്ളനിനും ഒക്കെ റിഹേഴ്സല്‍ നടന്നത്.  ഒരിക്കല്‍ കലാമണ്ഡലം ഗീതാനന്ദന്‍ എന്റെ അഥിതിയായിരുന്നു. എന്റെ വീട്ടില്‍ രാത്രി വന്ന് ഭക്ഷണത്തിന് മുന്‍പ് പാട്ടുപാടി റെക്കോര്‍ഡ് ചെയ്ത്, പിന്നീട് തുള്ളല്‍ ആടി. ഞാന്‍ അപ്പോളെക്കും പകുതി ഉറങ്ങിയിരുന്നു, എന്നാലും കുറെ തുള്ളല്‍ ആസ്വദിച്ചു.

ഞാന്‍ ബിജുവുമായി സൊള്ളുന്നതിന്നിടയില്‍ പെണ്‍ പടയിലെ സരസ്വതി ചേച്ചി, പ്രേമ ചേച്ചി, മീര ചേച്ചി, വത്സലാ ആന്റി എന്നിവരൊക്കെ വന്ന് ബിജുവിനെ പ്രോത്സാഹിപ്പിച്ചു. എല്ലാവരും ദീപാരാധന കഴിഞ്ഞ് പോയി. ഞാനും ബിജുവും മാത്രമായി അമ്പലമുറ്റത്ത്.

കുറച്ച് കഴിഞ്ഞപ്പോളേക്കും തൃപ്പുക തൊഴാന്‍  ആളുകളെത്തിത്തുടങ്ങി. അപ്പോള്‍ സ്വയംസേവകന്‍ സുധി എത്തി. ഞങ്ങള്‍ തമാശ പറയുന്നതിന്നിടയില്‍ ശോഭ അവിടെയെത്തി. അവളെ ഞാന്‍ കുറച്ച് നേരം അവിടെ പിടിച്ചുനിര്‍ത്തി. അവള്‍ക്ക് ഇപ്പോള്‍ ജോലിയില്ലത്രെ. 

ഞാന്‍ അവള്‍ക്ക്  ഒരു പാര്‍റ്റ്ട് ടൈം ജോലി ശരിപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞു. പകരം എനിക്ക് വൈകിട്ട് നല്ല 6 ചുടുചപ്പാത്തി ഉണ്ടാക്കിത്തരാം എന്ന് ഏറ്റിറ്റുണ്ട്.

എനിക്ക് സന്തോഷമായി. ഞാന്‍ ഹൈദരാബാദില്‍ ജീവിച്ചിരുന്ന കാലത്ത് മൂന്നുനേരവും ചപ്പാത്തി കഴിച്ചിരുന്ന വിശേഷം ശോഭയുമായി പങ്കുവെച്ചു. ശോഭയുടെ വീട് അമ്പലത്തിന്  മുന്നിലാണ്. ഞാനാണെങ്കില്‍ എന്നും  ഈ അമ്പലത്തില്‍ പോകുന്ന ആളുമാണ്. അപ്പോള്‍ ചപ്പാത്തി അവള്‍ എനിക്ക് ആലിന്‍ ചുവട്ടില്‍ എത്തിക്കും, അല്ലെങ്കില്‍ പോയി വാങ്ങാമല്ലോ..

അങ്ങിനെ ഞാന്‍ അവിടെ ഏഴേമുക്കാല്‍ മണി വരെ നിന്നകാരണം രണ്ട് വലിയ മതിലുകള്‍ ബിജു പെയിന്റടിച്ച് തീര്‍ത്തു. എന്റെ കഥകളി ഞാന്‍ അവനെ കണ്ട് അസ്വദിച്ചു. 8 മണിക്ക്  മുന്നെ തൃപ്പുക കഴിഞ്ഞിരുന്നു. നല്ല ചുടുശര്‍ക്കരപായസം സേവിച്ച് ഞാന്‍ വീട്ടിലെത്തുമ്പോള്‍  എന്റെ അന്തര്‍ജനം അത്താഴം കഴിച്ചുകഴിഞ്ഞിരുന്നു. അവള്‍ വിചാരിച്ചത്രെ ഞാന്‍ കഥകളി കഴിഞ്ഞുവരുമ്പോള്‍ പാതിര കഴിയുമെന്ന്. ശരിയാ അവളെ പറഞ്ഞ് കാര്യമില്ല. കഥകളിക്ക്  പോയാല്‍ അങ്ങിനെയാണല്ലോ..

കഥകളി കാണാനെത്തിയ സാവിത്രി എന്നെ കാണാതെ വിളിച്ചിരുന്നു. ഞാനവളൊട് ഒരു സൂത്രം പറഞ്ഞ് അങ്ങോട്ട് പോയില്ല. കഥകളി കഴിഞ്ഞാല്‍ ഞാന്‍ അവളെ എന്റെ വണ്ടിയില്‍ അവളുടെ വീട്ടില്‍ കൊണ്ടുപോയി വിടേണ്ടി വരും. അതൊക്കെ ആകെ അങ്കലാപ്പാണ്. അവളുടെ കുറച്ച് മിസ്ഡ് കോള്‍ കണ്ടിരുന്നു, ഞാന്‍ അറ്റന്‍ഡ് ചെയ്തില്ല. നാളെ കാണുമ്പോള്‍ എന്തെങ്കിലും കള്ളം പറയാം.

ഞാന്‍ കുറേ നുണ പറയുന്ന ആളാണെന്നാ  എന്റെ അന്തര്‍ജനം പറയുക. അവള്‍ പറയുന്നതിന്റെ ഒരു ശതമാനം പോലും ഞാന്‍ പറയില്ല.. ഞാന്‍ പണ്ടൊക്കെ ചില നുണകള്‍ പാറുകുട്ടിയോട് പറയാറുണ്ട്. അതെങ്ങിനെയാണെന്നുവെച്ചാല്‍ പാറുകുട്ടിക്ക് എന്റെ നുണക്കഥകള്‍ കേള്‍ക്കാനിഷ്ടമാണ്. അപ്പോള്‍ ഞാന്‍ അങ്ങിനെ വിളമ്പിക്കൊണ്ടിരിക്കും.

“എന്റെ പാറൂട്ട്യേ………….. നീ എവിടെപ്പോയി കിടക്ക്ണ്…….?”