ഇന്ന് [13-10-2009] നാഗപ്രീതിക്കുള്ള ആയില്യം പൂജയാണ്. കന്നിമാസത്തിലെ ആയല്യം പൂജകളുടെ പ്രത്യേകതയെക്കുറിച്ച് എനിക്കറിയില്ല.
ഞാനിന്ന് കാലത്ത് ഞാനെന്നും പോകാറുള്ള അച്ചന്‍ തേവര്‍ അമ്പലത്തില്‍ ആയല്യം പൂജ തൊഴുതു വന്നു. അവിടുത്തെ മേല്‍ശാന്തിക്ക് അത്യാവശ്യമായി തിരുവനന്തപുരം പോകേണ്ടിയിരുന്നതിനാല്‍ 9 മണിക്ക് പൂജകള്‍ അവസാനിപ്പിക്കേണ്ടി വന്നു.
അപ്പോള്‍ ഞാന്‍ അവിടെ നിന്ന് കൂര്‍ക്കഞ്ചേരി ശ്രീ മാഹശ്വര ക്ഷേത്രത്ത്ലെ സര്‍പ്പ്ക്കാവിലെത്തി. അവിടെ നിന്ന് പുള്ളുവന്‍ വായിക്കുന്ന നന്തുണിപ്പാട്ടും, സ്റ്റിത്സ് ഫോട്ടോകളും എടുത്തു.
തല്‍ക്കാലം നിങ്ങളെല്ലാവരും പുള്ളുവന്‍ പാട്ട് കേള്‍ക്കുക.
ബാക്കി വിശേഷങ്ങള്‍ രാത്രിയില്‍ എഴുതാം.
കോഴിക്കോട്ട് നിന്ന് ബ്ലോഗര്‍ സുഹൃത്ത് ജ്യോത്സ്ന പറയുന്നു ഇങ്ങിനെ:-
കന്നിമാസത്തിലെ ആയില്യം നാളിലാണ് നാഗരാജന്റെ ജനനം എന്നാണ് ഐതീഹ്യം.നാഗയക്ഷിയ്ക്കും നാഗരാജനും സമര്‍പ്പിയ്ക്കപ്പെട്ടതാണ് നാഗ പൂജ.അന്നത്തെ പ്രധാന വഴിപാടു നൂറും പാലുമാണ്.സര്‍പ്പദോഷം മാറാന്‍ ഈ നാളില്‍ സര്‍പ്പബലിയും നടത്താറുണ്ട്.ക്ഷേത്രങ്ങളില്‍ ഈ ദിനത്തില്‍ പുള്ളുവന്പാട്ടും അരങ്ങേറാറുണ്ട്.മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രത്തില്‍ സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തില്‍ കൊണ്ടാടാറുള്ള ആയില്യം ഉത്സവം അതി വിശേഷമാണ്.
ജ്യോത്സനയുടെ ബ്ലോഗുകള്‍ ഇതാ ഇവിടെ : -