ഇന്ന് കാലത്ത് എനിക്ക് പ്രാതല്‍ ഇടിമിന്നി ആയിരുന്നു. ഞങ്ങളുടെ നാട്ടില്‍, അതായത് കുന്നംകുളം, ചെറുവത്താനി മേഖലയില്‍ ഈ ഇടിമിന്നി പ്രസിദ്ധമാണ്. ഇവിടെ തൃശ്ശൂരില്‍ [എന്റെ ഇപ്പോഴത്തെ വാസസ്ഥലം] ഇതിന് നൂലപ്പം, ഇടിയപ്പം എന്നൊക്കെ പറയും. ഇതിന്റെ കൂടെ തേങ്ങാപാല്‍ പഞ്ചസാരയിട്ട് കുറച്ച് ചുവന്നുള്ളിയും അരിഞ്ഞിട്ടാണ് പണ്ടൊക്കെ എന്റെ ചേച്ചി ഞങ്ങള്‍ക്ക് തന്നിരുന്നത്.
ഇവിടെ എന്റെ ബീനാമ്മക്ക് ചുവന്നുള്ളി ഇടുന്നത് ഇഷ്ടമല്ല. പിന്നെ എനിക്ക് ഇപ്പോള്‍ ഈ പാല്‍കറിയിഷ്ടമില്ല താനും. പോരാത്തതിന് കൊളസ്ട്രൊള്‍ ഗുലുമാലുള്ളതിനാല്‍ തീരെ വേണ്ടാ എന്നും വെച്ചു.
എനിക്ക് പണ്ട് ഒരു സോക്കേടും ഉണ്ടായിരുന്നില്ല. ഇപ്പോ ഈ കൊളസ്ട്രൊള്‍ ബീനാമ്മയില്‍ നിന്ന് പകര്‍ന്നതാണോ എന്നൊരു സംശയം. ഇത് വരെ എനിക്ക് പ്രഷര്‍, പ്രമേഹം എന്നീ അസുഖങ്ങള്‍ ഒന്നും ഇല്ല. ഇവി അവളുടെ അടുത്ത് കിടന്നാല്‍ അതും കൂടി എനിക്ക് പിടിക്കും. അതിനാല്‍ അവളുമായുള്ള ഡയറക്റ്റ് ചങ്ങാത്തം വേണ്ടാ എന്ന് വെച്ചാലോ എന്നാലോചിക്കുകയാണ്.
“എന്താ മനുഷ്യാ കാലത്ത് ഓരോന്ന് പിറുപിറുക്കണ്...?
ഇതാ കണ്ടില്ലേ മനുഷ്യന്മാര്‍ക്ക് സ്വസ്ഥമായി ഒരു പണിയെടുക്കാന്‍ സമ്മതിക്കില്ലാ എന്ന് വെച്ചാലെത്തെ സ്ഥിതി എന്താണെന്റെ തെവരേ.
“ഞാന്‍ പിറുപിറുക്കണൊന്നും ഇല്ലാ. ഞാന്‍ എഴുതുകയാണ്...”
“ഹൂം... ഞാന്‍ വിചാരിച്ചു എന്നോട് എന്തോ പറയുകയാണെന്ന്“
ഞാനൊന്നും പറയാന്‍ വരുന്നില്ലാ. എന്നോട് കാലത്തെ പറഞ്ഞുവല്ലോ ഇടിമിന്നി തിന്നതിന് ശേഷം ഇനി ഒരു മണിക്ക് ഊണിന് മാത്രം അടുക്കളയില്‍ കയറിയാല്‍ മതിയെന്ന്.
“എനിക്കൊരു സുലൈമാനി ഇട്ടു തരാമൊ...?
“അതേയ് സുലൈമാനിയെല്ലാം അവനവന്‍ തന്നെ ഇട്ട് കുടിച്ചാല്‍ മതി......”
ഓരോരോ മോഹങ്ങളേയ് ആണൊരുത്തന്റെ. കാലത്തെ പണിയെല്ലാം കഴിഞ്ഞ് ഒന്ന് തണ്ടെല്ല് നിവര്‍ത്തിയതേ ഉള്ളൂ... തൊട്ട് കിഴക്കേലെ ക്ലീയും, ജൂയുമെല്ലാം അവരുടെ പെണ്ണുങ്ങളെ അടുക്കളയില്‍ സഹായിക്കുന്നത് കാണുന്നില്ലേ. പിന്നെ അവരെ സിനിമക്കും, സര്‍ക്കസ്സിനും ഒക്കെ കൊണ്ട് പോകും.
“എന്നെ കൊണ്ടോകാനും സഹായിക്കാനും ആരുമില്ല.“
“അന്നെ ഞാന്‍ സിങ്കപൂരിലും, ദുബായിലും, ജര്‍മ്മനീലും ഒക്കെ ഞാന്‍ പണിയെടുക്കുമ്പോള്‍ കൊണ്ടൊയി നിര്‍ത്തീലെ...”
“അതൊക്കെ ശരിയാ.... അത് പണ്ടല്ലേ..............?
“നീയൊരു പണി ചെയ്യ്... നമ്മുടെ ഫ്രിഡ്ജില്‍ നല്ല തണുത്ത ഫോസ്റ്റര്‍ ബീയറുണ്ടല്ലോ. അതിങ്ങോട്ടെടുക്ക്. പിന്നെ എനിക്ക് ഒരു നല്ല പീനട്ട് മസാലയും, ഒരു മസാല ഓമ്ലെറ്റും ഇട്, ഓമ്ലെറ്റില്‍ മുളകുപൊടി വിതറേണ്ട്, അല്പം ടബാസ്കോ സോസ് തന്നാല്‍ മതി.........“
പിന്നേയ് ഒക്കെ സ്വന്തം ചെയ്താല്‍ മതി.. എനിക്ക് വേറെ പണിയുണ്ട്. ഓരോരോ പൂതിയേ......... ഈ കാലത്ത് തന്നെ കള്ള് കുടി തുടങ്ങണോ...
“അതിന് ഞാന്‍ ഇന്നെലെ കള്ള് കുടിച്ചില്ലല്ലോ.. വിഷുവായി എല്ലാരും മോന്തിയപ്പോള്‍, എനിക്ക് ഒരു തുള്ളി പിള്ളേര് തന്നില്ല...”
ഇപ്പോ കള്ള് കുടിക്കേണ്ട.. ഞാനൊരു സുലൈമാനി ഇട്ട് തരാം. അതും കുടിച്ചോണ്ട് ഒരു മണി വരെ അവിടെ ഇരുന്നോണം. അത് വരെ ബ്ലോഗിക്കോ.......... കുന്ത്രാണ്ടമേ..............
കാലത്തെ ഇടിമിന്നി ബാക്കി ഇരുപ്പുണ്ട്... അതും വിക്കിക്കോ........