ഈ പഴക്കുല കണ്ടപോളാണ് ഞാന്‍ എന്റെ പാറുകുട്ടിയെ ഓര്ക്കുന്നത്. കുറച്ച് നാളായി അവള്‍ എന്റെ മനോമണ്ഡലത്തില്‍ വിരിയാറില്ല...
പണ്ടൊരിക്കല്‍ ഞാനും അവളും കൂടി പാറേലങ്ങാടിയിലേക്ക് നടവണ്ടിയില് പോകാനൊരുങ്ങി.. ചെറോക്കഴ എത്തിയപ്പോള്‍ അവള്‍ക്ക് ഉപ്പുറ്റി വേദന..
“ഒരു രക്ഷയില്ല എന്റെ പാറൂട്ട്യേ..? ഈ വഴിക്ക് ബസ്സുകളൊന്നുമില്ല ഇപ്പോള്‍ ഉള്ളത് വരാന്‍ നാലഞ്ച് മണിക്കൂറുകളെടുക്കും.”
പാറുകുട്ടി പിറുപിറുത്ത് നടങ്ങാനൊരുങ്ങി... അങ്ങിനെ വൈശ്ശേരി മുക്കിലെത്തിയപ്പോള്‍ അവള്‍ ഒരു ചായപ്പീടികയില്‍ പഴക്കുല ഞാന്ന് കെടക്കണ് കണ്ടു.
“ഉണ്ണ്യേട്ടാ മ്മ്ക്ക് ചായപ്പീടികയില്‍ കയറി കൊറച്ച് സമയം ഇരിക്കാം..” “അണക്ക് വെശക്ക്ണ്ണ്ടോ പാറൂട്ട്യേ..?” “വെശക്ക്ണൊന്നും ല്ല്യന്റെ ഉണ്ണ്യേട്ടാ.... ന്നാലും ചായപ്പീടികയില്‍ കേറി ക്ഷീണം മാറ്റാം.ഒരു കട്ടന്‍ ചായയും കുടിക്കാം...”
ഉണ്ണിയും പാറൂട്ടിയും കൂടി ചായപ്പീടികയില്‍ കേറി ഇരുന്നു... ചന്ദനക്കുറി കൊണ്ട് ഗോപി തൊട്ട് അതിന് താഴെ സിന്ദൂരം അണിഞ്ഞ് നില്ക്കുന്ന ചായപ്പീടികക്കാരനെ പാറൂട്ടി കൊറേ നേരം നോക്കി നിന്നു.
“ന്താ പാറൂട്ട്യേ... നെനക്ക് പീട്യേക്കാരനെ ഷ്ടായോ...?”
പാറുകുട്ടി സ്വപ്നലോകത്തില്‍ നിന്നും ഞെട്ടിയുണര്ന്നു....പീടികക്കാരന് ഞങ്ങളുടെ അടുത്തേക്ക് വന്നു. “ന്താ വേണ്ടേ കഴിക്കാന്‍.... പുട്ടും കടലയും ഉണ്ട്... പിന്നെ ചൂടുള്ള പരിപ്പുവടയും....”
“നിക്ക് നാല് പഴവും ഒരു കട്ടന്‍ കാപ്പിയും മതി” പാറുകുട്ടി. “ന്നാ എനിക്കും കട്ടന്‍ കാപ്പിയും പഴവും മതി, രണ്ട് പരിപ്പുവടയും പോന്നോട്ടെ..” ഉണ്ണി.
രണ്ടുപേരും കാപ്പിയും പലഹാരവും കഴിച്ച് വീണ്ടും നടക്കാനൊരുങ്ങി... പടിഞ്ഞാറെ അങ്ങാടിയെത്തിയപ്പോള്‍ പാറൂട്ടിക്ക് പിന്നേയും ഉപ്പുറ്റി വേദന.. പാറൂട്ടി കോയസ്സന്റെ കടയില്‍ നിന്നും ഉണക്കസ്രാവും, മുള്ളനും മാന്തളും വാങ്ങി.. അധികം സാമാനങ്ങള്‍ വാങ്ങീട്ട് തിരിച്ച് നടക്കാന്‍ വയ്യാത്തതിനാല്‍ അവര്‍ ഗ്രാമത്തിലേക്ക് പോകുന്ന കാളവണ്ടി നോക്കി വണ്ടിപ്പേട്ടയിലെത്തി.
[ തുടരും താമസിയാതെ ]