Monday, April 27, 2009

തൃശ്ശൂര്‍ പൂരം കൊടി കയറി

http://www.youtube.com/watch?v=xHQwPTRVJvo

തൃശ്ശൂര്‍ പൂരം ഇന്ന് കൊടി കയറി [27-04-09]

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കൂ..........

http://jp-dreamz.blogspot.com/

Friday, April 24, 2009

ഭാസ്കരേട്ടന്‍ അന്തരിച്ചു






എന്റെ ഭാസ്കരേട്ടന്‍ [ പാസ്റ്റ് ശ്രീനാരായണ ക്ലബ്ബ് പ്രസിഡണ്ട്, തൃശ്ശിവപേരൂര്‍] http://www.snclubthrissur.com/
ഇന്ന് 24-04-09 വെള്ളിയാഴ്ച പുലര്‍ച്ചെ 3.20 ന് നിര്യാതനായി. കഴിഞ്ഞ രണ്ട് വര്‍ഷം ഈ ക്ലബ്ബില്‍ ഞാന്‍ സെക്രട്ടറിയും അദ്ദേഹം പ്രസിഡണ്ടും ആയിരുന്നു. എനിക്ക് അദ്ദേഹവുമായി വളരെ അടുത്ത് ഇടപെഴുകുവാനും കൂടുതല്‍ മെച്ചപ്പെട്ട സൌഹൃദം വളര്‍ത്തിയെടുക്കുവാനും സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് എനിക്കും, എന്റെ കുടുംബത്തിനും, ഞങ്ങളുടെ ക്ലബ്ബിനും അതിലുപരി ശ്രീനാരായണീയരായ ഞങ്ങളുടെ നാട്ടുകാര്‍ക്കും തീരാ നഷ്ടം തന്നെ. പരേതാത്മാവിന് ജഗദീശ്വരന്‍ നിത്യശാന്തി കൊടുക്കേണമേ.
ഭാസ്കരേട്ടന്‍ ഒരു അപൂര്‍വ്വ പ്രതിഭാസമാണ്. 72 വയസ്സായെങ്കിലും ഒരു ഇരുപത്തഞ്ചുകാരനെ പോലെ ചുറുചുറുക്കും, ഉത്സാഹവാനും ആണ് എപ്പോള്‍ കണ്ടാലും.
ഞങ്ങള്‍ തമ്മില്‍ ക്ലബ്ബിന്റെ വിഷയങ്ങളില്‍ പലപ്പോഴും കലഹിച്ച് കൊണ്ടിരിക്കും. എന്നാലും ഭാസ്കരേട്ടന്‍ പലപ്പോഴും എന്റെ വീട്ടില്‍ വരുമായിരുന്നു. ഭാസ്കരേട്ടന്‍ ശുദ്ധമനസ്ഥിതിക്കാരനായിരുന്നു. എന്നെ പലപ്പോഴും ചീത്ത പറയാറുണ്ട്. ഞാന്‍ അപൂര്‍വ്വം സമയങ്ങളിലേ പ്രതികരിക്കാറുള്ളൂ.. ചിലപ്പോള്‍ മീറ്റിങ്ങിലും എന്നെ ചീത്ത വിളിക്കും. അത് കുറച്ച് നേരമേ നില നില്‍ക്കുകയുള്ളൂ...
സുഹൃത്തേ എന്നാ പലപ്പോഴും വിളിക്കുക. ഞാന്‍ വിളി കേട്ടില്ലെങ്കില്‍ മാത്രമേ ജെ പി എന്ന് വിളിക്കുകയുള്ളൂ...
സാധാരണ സുഹൃത്തുക്കളുടെയോ സഹപ്രവര്‍ത്തകരുടേയൊ മരണവാര്‍ത്തയറിയുമ്പോള്‍ എനിക്ക് ചെറിയൊരു വിഷമം മാത്രമേ ഉണ്ടാകാറുള്ളൂ... പക്ഷെ ഇന്ന് ഭാസ്കരേട്ടന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി. കുറച്ച് നേരത്തേക്ക് എനിക്ക് ഒന്നും ചെയ്യാന്‍ വയ്യാത്ത സാഹചര്യത്തിലായി. ഞാന്‍ എന്റെ ജന്മനാട്ടിലെ ഒരു ഉത്സവത്തിന് യാത്രയിലായിരുന്നു. ചിന്തയിലാണ്ട ഞാന്‍ ഉടനെ കാറ് സൈഡില്‍ പാര്‍ക്ക് ചെയ്തു കുറച്ച് നേരം അവിടെ തന്നെ ഇരുന്നു. പിന്നീട് വെളിയില്‍ ഇറങ്ങി കുറച്ച് നേരം സമീപത്തുള്ള ഒരു മരത്തണലില്‍ ഇരുന്നു.
കുന്നംകുളത്തേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചു. വണ്ടിയില്‍ അയലത്തെ വീട്ടിലെ കുട്ടികള്‍ക്ക് കുറച്ച് പേസ്ട്രിയും, കുപ്പി വളകളും മറ്റും ഞാന്‍ വണ്ടിയില്‍ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. തിരിച്ച് തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ മുതുവറ ഭാഗത്ത് വാഹനം നിര്‍ത്തി അവിടെ കണ്ട് ഭിക്ഷക്കാരന് വണ്ടിയിലുണ്ടായിരുന്ന പലഹാരങ്ങളും അവരുടെ കൂടെയുള്ള കുട്ടികള്‍ക്ക് വളയും സമ്മാനിച്ചു.
ഞാന്‍ വീട്ടിലെത്തി ബീനാമ്മയോട് ഭാസ്കരേട്ടന്റെ വിശേഷം പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. ഭാസ്കരേട്ടനെ ആദ്യമാദ്യ മൊന്നും അവള്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് അവര്‍ സുഹൃത്തുക്കളായി. ഞാന്‍ വീട്ടിലെങ്കില്‍ തന്നെ ഭാസ്കരേട്ടന്‍ വന്നാല്‍ ചേട്ടനെ സല്‍ക്കരിച്ചിരുത്തും. കുടിക്കാനുള്ളതും കഴിക്കാനുള്ളതു കൊടുത്തേ എന്റെ ശ്രീമതി അടുക്കളയിലേക്ക് പോകൂ..
ഞങ്ങളിപ്പോള്‍ എക്സിക്യുട്ടീവ് കമ്മറ്റിയില്‍ മെംബര്‍മാരാണ്. മരണ വാര്‍ത്തയറിഞ്ഞ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ ബി ഹരിദാസ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ദാസ് കോണ്ടിനെന്റലില്‍ ഞങ്ങളോടെത്താന്‍ പറഞ്ഞു. അവിടെ ഞങ്ങള്‍ കുറച്ച് മെംബേര്‍സ് [അഡ്വക്കേറ്റ് രഘു, സത്യേട്ടന്‍, വേണു, ഡോ പ്രതാപന്‍, ഷാജി, ഹരിദാസ് മുതലായവര്‍] ഭാസ്കരേട്ടന്റെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
ഞങ്ങള്‍ അവിടെ ഞങ്ങളുടെ ക്ലബ്ബിലെ മെംബറായ ഡോക്ടര്‍ കെ കെ രാഹുലനേയും മറ്റും കണ്ടു.
സംസ്കാരകര്‍മ്മം ഇന്ന് 3 മണിക്ക് വടൂക്കര എസ് എന്‍ ഡി പി ശ്മശാനത്തില്‍ വെച്ചാണ്. അതില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് നേരെ അങ്ങോട്ട് പോയാല്‍ മതിയെന്നുള്ളതിനാല്‍ ഞങ്ങള്‍ തൃശ്ശൂരേക്ക് ഒന്നര മണിക്ക് തിരിച്ചു.
ഞാന്‍ എന്റെ അസുഖങ്ങളെപ്പറ്റി പറയുമ്പോള്‍ എന്നെ ഭാസ്കരേട്ടന്‍ എപ്പോഴും ആശ്വസിപ്പിക്കുമായിരുന്നു. പിന്നെ ജൂലി എന്ന എന്റെ പട്ടിക്കുട്ടി എന്നോട് കുറുമ്പ് കാണിക്കുമ്പോള്‍ അവളെ എങ്ങിനെ പരിപാലിക്കണമെന്നുമെല്ലാം എന്നെ പഠിപ്പിച്ചിരുന്നത് ഭാസ്കരേട്ടനാണ്.
ഞാന്‍ എന്റെ പല വ്യക്തിപരമായ കാര്യങ്ങള്‍ക്കും ഭാസ്കരേട്ടനെ സമീപിക്കാറുണ്ട്. എല്ലാ സഹായങ്ങളും ഭാസ്കരേട്ടന്‍ ചെയ്തുതരുമായിരുന്നു.
തകര്‍പ്പന്‍ പ്രസംഗങ്ങള്‍ കൊണ്ട് വേദി കയ്യടക്കുമായിരുന്നു ഭാസ്കരേട്ടന്‍. ഞാന്‍ സാധാരണ അഞ്ചുമിനിട്ടില്‍ കൂടുതല്‍ പ്രസംഗിക്കാറില്ല. എന്നെ മലയാളത്തില്‍ എങ്ങിനെ പ്രസംഗിക്കാമെന്നും അതെങ്ങിനെ തയ്യാറാക്കാമെന്നുമെല്ലാം പഠിപ്പിച്ചത് ഭാസ്കരേട്ടനായിരുന്നു.
വിഷ്വല്‍ മീഡിയാ ചാനലിലെ ചുക്കാന്‍ പിടിച്ചിരുന്ന എനിക്ക് സാധാരണ ഫോണ്‍ കോളുകള്‍ അലര്‍ജിയാണ്. പലപ്പോഴും ഞാന്‍ ഭാസ്കരേട്ടന്റെ ഫോന്‍ എടുക്കാറില്ല. വളരെ ടെന്‍ഷന്‍ ഉള്ള മേഘലയാണല്ലോ മീഡിയാ. പോരാത്തതിന് കേബിള്‍ ടി വി യും, ഇന്റ്നെറ്റും എല്ലാം കൂടിയുള്ള സ്ഥാപനത്തിന്റെ മേധാവിക്ക് സ്വസ്ഥത എന്നൊന്ന് ഉണ്ടാവാറില്ല. അങ്ങിനെയുള്ള അവസ്ഥയില്‍ ചിലപ്പോല്‍ വീട്ടില്‍ നിന്ന് വിളിച്ചാലും ഞാന്‍ ഫോണ്‍ എടുക്കാറില്ല. എനിക്ക് അത്യാവശ്യമായി ചെയ്യേണ്ട ജോലികളെ കുറിച്ചുള്ള മെയിലുകളും, ഫോണ്‍ കോളുകളും എനിക്ക് സ്വീകരിക്കുവാനുള്ള ഒരു പ്രത്യേക സംവിധാനം എന്നോടൊപ്പം എപ്പോഴുമുണ്ട്. അതിനാല്‍ ഓഫീസ് പണി ഭംഗിയായി നടക്കും. പേഴ്സനല്‍ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ സമയം കണ്ടെത്താറില്ല.
അങ്ങിനെയുള്ള അവസ്ഥകളിലാണ് ഭാസ്കരേട്ടന്റെ ഫോണുകള്‍ മിക്കപ്പോഴും വരിക. പിന്നെ പിന്നെ എന്റെ ഓഫീസ് സെക്രട്ടറിയും ഭാസ്കരേട്ടന്റെ ഫേന്‍ ആയി. ഞങ്ങളുടെ സൌഹൃദം കൂടുതല്‍ ദിനം പ്രതി മെച്ചപ്പെട്ട് കൊണ്ടിരുന്നു.
ക്ലബ്ബിന്റെ പ്രവര്‍ത്തന മേഘലയില്‍ നിന്ന് ഞങ്ങള്‍ ഈ വര്‍ഷം പിരിഞ്ഞ് പുതിയ സാരഥികളെ കണ്ടെത്തി ഭരണം അവര്‍ക്ക് കൊടുത്തു. അങ്ങിനെ എന്നും കണ്ടിരുന്ന ഞങ്ങള്‍ വല്ലപ്പോഴുമേ കണ്ട് മുട്ടിയിരുന്നുള്ളൂ.
അതായിരുന്നു അസുഖം മൂലം കിടന്നിരുന്ന ഭാസ്കരേട്ടന്റെ ഒരു വിവരവും എനിക്ക് ലഭിക്കാതിരുന്നത്.
പാവം ഭാസ്കരേട്ടന്‍ ഈ ലോകത്തോട് യാത്രയായി. എനിക്ക് വിഷമം സഹിക്കുന്നില്ല.






Posted by Picasa

Monday, April 20, 2009

ഗ്ലോക്കോമ എന്ന അപകടകാരി

ഗ്ലോക്കോമ എന്ന അപകടകാരിയായ നേത്ര രോഗത്തെ പറ്റിയുള്ള ഒരു ലഘുലേഖയാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കണ്ണാശുപത്രിയുമായി ബന്ധപ്പെടുക.
നേരത്തെ ചികിത്സിച്ചാല്‍ അന്ധതയില്‍ നിന്ന് മുക്തി നേടാം. പാരമ്പര്യമായി വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ഈ രോഗം ബാധിച്ചിട്ടുണ്ടോ എന്ന് രോഗി തുടക്കത്തില്‍ അറിയുന്നില്ല. അതാണ് ഈ രോഗത്തിന്റെ പ്രത്യേകത.
വലിയ കണ്ണാശുപത്രികളില്‍ “സ്പെഷ്യലൈസ്ഡ് ഗ്ലോക്കോമ ക്ലിനിക്ക്” ഉണ്ട്.
Posted by Picasa

Friday, April 17, 2009

പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍

Posted by Picasaഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളും മറ്റും അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്.
എല്ലാവരും അകമഴിഞ്ഞ് സഹായിക്കുക.
തുടര്‍ന്നെഴുതുന്നു... 18-04-09 ല്‍
കാന്‍സറും അതുപോലുള്ള ദീര്‍ഘകാലരോഗങ്ങളും മൂലം ദുരിതപ്പെടുന്ന അനേകം പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെയും കുടുംബാങ്ങളുടെയും ജീവിതം പരമാവാധി വെദനാരഹിതവും ആശ്വാസകരവുമാക്കുന്നതിനായി നില കൊള്ളുന്ന പൊതുസമൂഹത്തിന്റെ കൂട്ടായ്മയാണ് സാന്ത്വനപരിചരണ കേന്ദ്രം.
ചികത്സയും, മരുന്നും പരിചരണവും തീര്‍ത്തും സൌജന്യമാണ്. ഹൃദയാലുക്കളായ മനുഷ്യരുടെ സഹായമാണ് ഈ പ്രസ്ഥാനത്തെ നില നിര്‍ത്തുന്നത്. നിങ്ങളുടെ ഒരു കൈത്താങ്ങ് അവശരായ രോഗികള്‍ക്ക് ആശ്വാസമാണ്.
ആരോഗ്യം ഓരൊ മനുഷ്യന്റെയും പൌരാവകാശമാണെന്ന ബോധമാണ് സാന്ത്വന പരിചരണത്തിന്റെ ജീവ വായു.
ഫോണ്‍ 0487 2322128 [ഓപി] 0487 2321788 [കിടത്തി ചികിത്സാ വിഭാഗം]
ഞാന്‍ ഒരു കാലത്ത് ഈ സംഘടനയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ വീണ്ടും താമസിയാതെ ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നുണ്ട്.

സ്പെഷ്യലി അപ് ലോഡട് ഫോര്‍ ബൈജു സുല്‍ത്താന്‍ UAE

1. KSEB
2. general pavalions
3. avt



4 - agricultural university
thatz the best i have so far enjoyed and spent some time there.
there is more photos which is being sent to u thru picasa.
Posted by Picasa

Thursday, April 16, 2009

നമുക്ക് പൂരം എക്സിബിഷന്‍ കാണാന്‍ പോണ്ടെ?

എന്തൊരു കിടപ്പാ ഇത് ചേട്ടാ. നമുക്ക് വോട്ട് ചെയ്യാന്‍ പോണ്ടെ, എക്സിബിഷന്‍ കാണാന്‍ പോണ്ടെ, ണീക്ക് വേഗം.
“ഈ ബീനാമ്മയെ കൊണ്ട് തോറ്റല്ലോ. കൊച്ചുവെളുപ്പാന്‍ കാലത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുമ്പോളാണവളുടെ കിന്നാരം പറച്ചില്‍. എന്തിന്റെ സോക്കെടാ ഈ പെണ്‍പെറന്നോത്തിക്ക്. നമുക്കൊരു പാര്‍ട്ടിയുമില്ല. നമ്മളോട് ആരും വോട്ട് ചോദിച്ച് വന്നുമില്ല. പിന്നെന്തിന് അവിടെ ചൂ‍ടും കോണ്ടോണ്ട് വരീല് നില്‍ക്കണം.
“അതൊന്നും പറഞ്ഞാല്‍ പറ്റില്ല. വോട്ട് ചെയ്യേണ്ടത് നമ്മുടെ അവകാശമാണ്. വാ വേഗം എണീറ്റ് കുളിക്ക്. ഞാന്‍ നല്ല മൊരിഞ്ഞ ദോശയും ചേട്ടനിഷ്ടമുള്ള കടലക്കറിയും, മാങ്ങാച്ചമ്മന്തിയും ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്....”
“പിന്നെ നമുക്ക് എക്സിബിഷനും കണ്ടിട്ട് വരാം. കഴിഞ്ഞ കൊല്ലം തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ എനിക്ക് കാണാന്‍ ഒത്തില്ല. പല കാരണങ്ങളാലും അത് നീണ്ട് പോയി. ലോകത്തുള്ളവരെല്ലാം കണ്ടു. ഈ പൂരപ്പറമ്പിന്റെ തൊട്ട അയലത്ത് കിടക്കുന്ന എനിക്ക് അവിടെ പോകാന്‍ പറ്റീല്ല എന്ന് നാട്ടുകാരറിഞ്ഞാല്‍ കളിയാക്കുകയില്ലേ......?

“ശരി ഇന്നാ പോകാം. അപ്പോ നമുക്ക് ആദ്യം എക്സിബിഷന്‍ കാണാന്‍ പോകാം.“
“അത് വേണ്ടാ ചേട്ടാ.. നമുക്ക് ആദ്യം വോട്ട് ചെയ്തിട്ട് വരാം..... ഇലക്ട്രല്‍ കാര്‍ഡ് എടുക്കാന്‍ മറക്കേണ്ട...............”
“ഞാന്‍ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്...............”
രണ്ട് പേരും വോട്ട് ചെയ്ത് മടങ്ങി............
“ബീനാമ്മ പറയുകയാ..... ഞാന്‍ എന്ത് മണ്ടിയാ......... അവിടെ കുത്താന്‍ നേരത്ത് അവള്‍ക്ക് ഓര്‍മ്മയുണ്ടായില്ലത്രെ ആര്‍ക്കാ വോട്ട് ചെയ്യേണ്ടതെന്ന്.......”
“എന്നിട്ട് അസാധുവാക്കി കളഞ്ഞോടീ.........?
“ഏയ് അസാധുവാക്കിയില്ല..... കണ്ണടച്ച് ഒന്നില്‍ കുത്തി..................”
“ആ മിടുക്കി....... അപ്പോ നിനക്ക് വിവരം ഉണ്ട്.............’
“ചേട്ടന്‍ ആര്‍ക്കാ കുത്തിയത്...............?
“ആ അതൊന്നും പരസ്യമായി പറയാന്‍ പറ്റില്ല..........
“ഞാന്‍ ഏറ്റവും ഭംഗിയുള്ള ഒരാള്‍ക്കാ കുത്തിയത്..............
“അപ്പോള്‍ ഭംഗിയുള്ള കൊറേ പേരുണ്ടല്ലോ............
“അതെയോ......... എനിക്ക് ആകെ ഭംഗിയുള്ള ഒരാളെ കാണാ‍ന്‍ ഒത്തുള്ളൂ.. ഞാന്‍ അയാള്‍ക്കാ കുത്തിയത്...........”
“ഞാനൊരു സൌന്ദര്യാരാധകനാണെന്നറിയാമല്ലോ...........?
“അപ്പോ പിന്നെന്തിനാ എന്നെ കെട്ടിയത്..........?
“അതിന്ന് നീ വന്ന് എന്റെ മേല് വീണതല്ലേ..............
“അത് ശരി.... അതാണല്ലേ കാര്യം.............
“ആ അത് തന്നെ......... ഞാന്‍ എന്റെ തൊട്ട് ഇടത്തെ മുറിയിലെ ആ ഇറ്റാലിയന്‍ പെണ്ണിനെ കെട്ടണമെന്ന് വിചാരിച്ചിരിക്കയായിരുന്നു..”
“അതിന്നിടക്ക് എനിക്കൊരു പനിയും, നിന്റെ ഒരു പരിചരണവും, പിന്നെ നീ മേല്ന്ന് പോയിട്ടുണ്ടോ ഇന്നേ വരെ..........”
“ഈ ബ്രിട്ടീഷ്കാരുടെ ഓരോ പണിയേ...........ആണ്‍കുട്ട്യോള്‍ക്കും പെണ്‍കുട്ട്യോള്‍ക്കും കൂടി ഒരേ ഹോസ്റ്റല്‍..... സൌകര്യം പോലെ നടക്കാന്‍ പറ്റില്ല. തട്ടിത്തടയാണ്ട് ഒന്ന് നടക്കാന്‍ പറ്റില്ല...........”
“എന്റെ എന്തോ കാലക്കേടിനാ എന്റെ അര്‍ബാബ് എന്നെ ബിസിനസ്സ് മേനേജ് മെന്റിന് പഠിക്കാന്‍ ലണ്ടനില്‍ കൊണ്ട് ചേര്‍ത്തത്. അതുണ്ടെങ്കിലേ പ്രോമോഷന്‍ കിട്ടൂളോത്രെ............”
“അവിടുന്നാ ബീനാമ്മ എന്നെ കഷ്ടത്തിലാക്ക്യെ...........”
ദാ ഈ നിമിഷം വരെ...............
“ഈ പഹച്ചീനെ സിങ്കപ്പൂരിലെ കോളെജൊന്നും പറ്റാണ്ട് ഓള്‍ടെ തന്ത ലണ്ടനില്‍ കൊണ്ട് ചേര്‍ത്തു...........”
“അവിടുന്ന് വല്ല വെള്ളക്കാരുടെയും കൂടെ പോവാണ്ട് ഈ പാവത്തിനെ പിടികൂടി..... ന്നിട്ട് ഇപ്പോ പറേണ് ഓള്‍ക്ക് ഒന്നും അറീല്ലാത്രെ.......”
“പനിപിടിച്ച് കിടക്കുന്ന ഒരാളെ വന്ന് സഹായിക്കലും, കെട്ടിപ്പിടിക്കലും, ഉമ്മ വെക്കലും, സാന്ത്വനപ്പെടുത്തലും, കൂടെ കെടുക്കലും ഒക്കെ ആയി എന്നെ കഷ്ടത്തിലാക്കീല്ലേടീ നശൂലമേ നീ...........”
“എനിക്ക് ആ ഇറ്റാലിയന്‍ വാലിയെ കെട്ടി ഇറ്റലിയില്‍ നല്ല പിസ്സയൊക്കെ തിന്ന് ജീവിക്കാമായിരുന്നൂ...
“ഇപ്പോ അതിന്ന് പകരം മൊരിഞ്ഞ ദോശയും, മൊരിഞ്ഞ ദോശ പോലത്തെ നിന്റെ മോന്തായവും കണ്ട്... എന്റെ ജീവിതം തകര്‍ത്തല്ലോടീ ഹമുക്കേ നീ............”
++
“പിന്നേയ് ഒരു കാര്യം പറഞ്ഞേക്കാം. ങ്ങള് കൊറേ നേരമായി ന്നെ ഇട്ട് പൊരിക്കാന്‍ തൊടങ്ങീട്ട്. ങ്ങള്ക്ക് ന്നെ വേണ്ടായിരുന്നെങ്കില് ന്നെ ഡൈവോഴ്സ് ചെയ്യാമായിരുന്നില്ലേ ലണ്ടനില്‍ വെച്ച് തന്നേ.........”
“ഇപ്പോ രണ്ട് പിള്ളേരും......അപ്പൂപ്പനും ഒക്കെ ആയിട്ട് ഈ വയസ്സാന്‍ കാലത്താണോ ഈ പഴം പുരാണം കേക്കാനെനിക്ക് നേരം.... നിക്ക് വേറേ ആളുകളുണ്ടായിരുന്നു അപ്പള്... ഞാന്‍ നിങ്ങടെ സൌന്ദര്യം കണ്ടിട്ടൊന്നുമല്ല നിങ്ങളെ പ്രേമിച്ചത്.. ആരോരുമില്ലാതെ പനിയും പിടിച്ച് അവിടെ കിടന്ന് മയ്യത്താകേണ്ട് എന്ന് വിചാരിച്ചിട്ടാ.............”
“നിക്ക് ഇപ്പോ മനസ്സിലായി....... ഞാന്‍ കാണിച്ചത് അബദ്ധമായിപ്പൊയെന്ന്...............”
“എന്റ് ബോയ് ഫ്രണ്ട് ആ ഫ്രഞ്ച് കാരന്‍ എന്നെ കെട്ടാന്‍ തയ്യാറായിരുന്നു..... എന്റെ കഷ്ടകാലം............... നിങ്ങള്‍ക്ക് പനിപിടിച്ചത്..........”
“അപ്പൊ നിനക്ക് പനി പിടിച്ച ആളുകളെയൊക്കെ പരിചരിക്കുകയായിരുന്നോ ലണ്ടനില്‍ തൊഴില്‍.. നീ അവിടെ പഠിക്കാന്‍ വന്നതല്ലേ..........?
“ഞാനും നിങ്ങളെ പോലെത്തന്നെ ഒരു പ്രമോഷനു വേണ്ടിയാ ആ നരകത്തിലേക്ക് വന്നത്.. സിങ്കപ്പൂരിലൊക്കെ എത്ര നല്ല കോളേജുകളുണ്ടായിരുന്നു. അപ്പോ എന്റെ തന്തക്ക് ഞാന്‍ ലണ്ടനില്‍ തന്നെ പഠിക്കണം............”
“ലണ്ടനില്‍ പഠിക്കാന്‍ വന്നത് കൊണ്ട് നിനക്ക് രാജകുമാരനെപ്പോലെ ഒരുത്തന്റെ ഭര്‍ത്താവാ‍യി കിട്ടിയില്ലോടീ..............”:
“ഹൂം....... ഒരു രാജകുമാരന്‍.................!
“എന്താടീ നിക്ക് ഒരു മോശം..............”
“ഇറ്റാലിയന്‍ സുന്ദരികളും, ഫ്രഞ്ച് മദാമ്മമാരും ഒക്കെ എന്റെ പിന്നിലുണ്ടായിരുന്നത് നീ തന്നെ കണ്‍ടിട്ടില്ലായിരുന്നല്ലോടീ അവിടെ...............?
ആ പാവങ്ങളെയൊക്കെ വശീകരിച്ച് എന്നെ നീ ഈ പരുവത്തിലാക്കി..............
“ശരി.... സമ്മതിച്ചു.................”
“നമുക്ക് എക്സിബിഷന്‍ കാണാന്‍ പോകാം...............“\
“ഞാന്‍ നിന്നെ എന്റെ കൂടെ കൊണ്ടോകില്ലാ............”
“നിന്നെ ഞാന്‍ റൌണ്ടില്‍ ഇറക്കി വിടാം............”
“നീ ഒറ്റക്ക് പോയ്ക്കോ........... ഞാനും ഒറ്റക്ക് പൊയ്ക്കോളാം...........”
“ശരി ഇന്നാ അങ്ങിനെയാകട്ടെ...............”
അങ്ങിനെ ബീനാമ്മയെ ഞാന്‍ ജയാ പാലസ്സിന്റെ അരികില്‍ ഇറക്കി വിട്ടു. വലിയ ഒരു ശല്യം ഒഴിഞ്ഞ സുഖത്തില്‍ വടക്കുന്നാഥന്റെ കിഴക്കെ തിരുനടയില്‍ വണ്ടി പാര്‍ക്ക് ചെയ്ത് എക്സിബിഷന്‍ ഗ്രൌണ്ടില്‍ പ്രവേശിച്ചു.........
++
ശേഷം ഭാഗം ലഞ്ച് കഴിച്ച് എഴുതാം.. ഇപ്പോ സമയം 2 പി എം.




Posted by Picasa

Tuesday, April 14, 2009

ഇന്നെത്തെ ബ്രേക്ക് ഫാസ്റ്റ് - ഇടിമിന്നി

ഇന്ന് കാലത്ത് എനിക്ക് പ്രാതല്‍ ഇടിമിന്നി ആയിരുന്നു. ഞങ്ങളുടെ നാട്ടില്‍, അതായത് കുന്നംകുളം, ചെറുവത്താനി മേഖലയില്‍ ഈ ഇടിമിന്നി പ്രസിദ്ധമാണ്.
ഇവിടെ തൃശ്ശൂരില്‍ [എന്റെ ഇപ്പോഴത്തെ വാസസ്ഥലം] ഇതിന് നൂലപ്പം, ഇടിയപ്പം എന്നൊക്കെ പറയും. ഇതിന്റെ കൂടെ തേങ്ങാപാല്‍ പഞ്ചസാരയിട്ട് കുറച്ച് ചുവന്നുള്ളിയും അരിഞ്ഞിട്ടാണ് പണ്ടൊക്കെ എന്റെ ചേച്ചി ഞങ്ങള്‍ക്ക് തന്നിരുന്നത്.
ഇവിടെ എന്റെ ബീനാമ്മക്ക് ചുവന്നുള്ളി ഇടുന്നത് ഇഷ്ടമല്ല. പിന്നെ എനിക്ക് ഇപ്പോള്‍ ഈ പാല്‍കറിയിഷ്ടമില്ല താനും. പോരാത്തതിന് കൊളസ്ട്രൊള്‍ ഗുലുമാലുള്ളതിനാല്‍ തീരെ വേണ്ടാ എന്നും വെച്ചു.
എനിക്ക് പണ്ട് ഒരു സോക്കേടും ഉണ്ടായിരുന്നില്ല. ഇപ്പോ ഈ കൊളസ്ട്രൊള്‍ ബീനാമ്മയില്‍ നിന്ന് പകര്‍ന്നതാണോ എന്നൊരു സംശയം. ഇത് വരെ എനിക്ക് പ്രഷര്‍, പ്രമേഹം എന്നീ അസുഖങ്ങള്‍ ഒന്നും ഇല്ല. ഇവി അവളുടെ അടുത്ത് കിടന്നാല്‍ അതും കൂടി എനിക്ക് പിടിക്കും. അതിനാല്‍ അവളുമായുള്ള ഡയറക്റ്റ് ചങ്ങാത്തം വേണ്ടാ എന്ന് വെച്ചാലോ എന്നാലോചിക്കുകയാണ്.
“എന്താ മനുഷ്യാ കാലത്ത് ഓരോന്ന് പിറുപിറുക്കണ്...?
ഇതാ കണ്ടില്ലേ മനുഷ്യന്മാര്‍ക്ക് സ്വസ്ഥമായി ഒരു പണിയെടുക്കാന്‍ സമ്മതിക്കില്ലാ എന്ന് വെച്ചാലെത്തെ സ്ഥിതി എന്താണെന്റെ തെവരേ.
“ഞാന്‍ പിറുപിറുക്കണൊന്നും ഇല്ലാ. ഞാന്‍ എഴുതുകയാണ്...”
“ഹൂം... ഞാന്‍ വിചാരിച്ചു എന്നോട് എന്തോ പറയുകയാണെന്ന്“
ഞാനൊന്നും പറയാന്‍ വരുന്നില്ലാ. എന്നോട് കാലത്തെ പറഞ്ഞുവല്ലോ ഇടിമിന്നി തിന്നതിന് ശേഷം ഇനി ഒരു മണിക്ക് ഊണിന് മാത്രം അടുക്കളയില്‍ കയറിയാല്‍ മതിയെന്ന്.
“എനിക്കൊരു സുലൈമാനി ഇട്ടു തരാമൊ...?
“അതേയ് സുലൈമാനിയെല്ലാം അവനവന്‍ തന്നെ ഇട്ട് കുടിച്ചാല്‍ മതി......”
ഓരോരോ മോഹങ്ങളേയ് ആണൊരുത്തന്റെ. കാലത്തെ പണിയെല്ലാം കഴിഞ്ഞ് ഒന്ന് തണ്ടെല്ല് നിവര്‍ത്തിയതേ ഉള്ളൂ... തൊട്ട് കിഴക്കേലെ ക്ലീയും, ജൂയുമെല്ലാം അവരുടെ പെണ്ണുങ്ങളെ അടുക്കളയില്‍ സഹായിക്കുന്നത് കാണുന്നില്ലേ. പിന്നെ അവരെ സിനിമക്കും, സര്‍ക്കസ്സിനും ഒക്കെ കൊണ്ട് പോകും.
“എന്നെ കൊണ്ടോകാനും സഹായിക്കാനും ആരുമില്ല.“
“അന്നെ ഞാന്‍ സിങ്കപൂരിലും, ദുബായിലും, ജര്‍മ്മനീലും ഒക്കെ ഞാന്‍ പണിയെടുക്കുമ്പോള്‍ കൊണ്ടൊയി നിര്‍ത്തീലെ...”
“അതൊക്കെ ശരിയാ.... അത് പണ്ടല്ലേ..............?
“നീയൊരു പണി ചെയ്യ്... നമ്മുടെ ഫ്രിഡ്ജില്‍ നല്ല തണുത്ത ഫോസ്റ്റര്‍ ബീയറുണ്ടല്ലോ. അതിങ്ങോട്ടെടുക്ക്. പിന്നെ എനിക്ക് ഒരു നല്ല പീനട്ട് മസാലയും, ഒരു മസാല ഓമ്ലെറ്റും ഇട്, ഓമ്ലെറ്റില്‍ മുളകുപൊടി വിതറേണ്ട്, അല്പം ടബാസ്കോ സോസ് തന്നാല്‍ മതി.........“
പിന്നേയ് ഒക്കെ സ്വന്തം ചെയ്താല്‍ മതി.. എനിക്ക് വേറെ പണിയുണ്ട്. ഓരോരോ പൂതിയേ......... ഈ കാലത്ത് തന്നെ കള്ള് കുടി തുടങ്ങണോ...
“അതിന് ഞാന്‍ ഇന്നെലെ കള്ള് കുടിച്ചില്ലല്ലോ.. വിഷുവായി എല്ലാരും മോന്തിയപ്പോള്‍, എനിക്ക് ഒരു തുള്ളി പിള്ളേര് തന്നില്ല...”
ഇപ്പോ കള്ള് കുടിക്കേണ്ട.. ഞാനൊരു സുലൈമാനി ഇട്ട് തരാം. അതും കുടിച്ചോണ്ട് ഒരു മണി വരെ അവിടെ ഇരുന്നോണം. അത് വരെ ബ്ലോഗിക്കോ.......... കുന്ത്രാണ്ടമേ..............
കാലത്തെ ഇടിമിന്നി ബാക്കി ഇരുപ്പുണ്ട്... അതും വിക്കിക്കോ........
Posted by Picasa

Friday, April 3, 2009

paampin kalam [WORSHIPPING CEREMONY OF SNAKES]



YESTERDAY [ 3RD APRIL 09] I WAS AT MY MOTEHR'S THARAVATU KALLAYIL [CHERUVATHANY - KUNNAMKULAM] TO SEE PAAMPINAALAM.
THE LAST KALAM I HAD SEEN AT MY CHILDHOOD AT MY FATHER'S HOME [NHAMANGHAT] MALAPPURAM DISTRICT.
THERE ARE MORE PHOTOS TO BE UPLOADED.
AND 
I SHALL TELL YOU SHORTLY WHAT IS THE STORY BEHIND THIS PAAMPIN KALAM.
THE STORY FOR PLEASING SNAKES.
SARPANGALE PREETHIPPEDUTHAANULLA POOJAKAL.
[the font management has some problem so i am unable to go ahead with malayalam script]


Posted by Picasa

Thursday, April 2, 2009

എന്താ പ്രഭാകരേട്ടാ വിശേഷം >>> ?



പ്രഭാകരേട്ടാ എന്താ ഈ വയറ് വീര്‍ത്തിരിക്കുന്നത്. എന്നെ പോലെ മദ്യപാനം ഉണ്ടോ. ഞാന്‍ വല്ലപ്പോഴും സ്മോള്‍ അടിച്ചാലും നടത്തം കുറക്കുന്നില്ല. പിന്നെ വ്യായാമവും.
ഈ പട്ടാളക്കാറ് പൊതുവെ നല്ലവണ്ണം അടിക്കാറുണ്ടെന്നാണ്‍ ഞാന്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. അവര്‍ക്ക് പെന്‍ഷനായാല്‍ ലിക്കര്‍ കുറഞ്ഞ വിലക്ക് നല്‍കുന്നതായും അറിയാം.
അപ്പോ ഈ റേഷനൊക്കെ ഉപയോഗിക്കുമ്പോള്‍ ഈ വയറ് ചാടല്‍ ഒരു അതിശയോക്തി അല്ല. എന്നാലും കുറച്ച് വയറ് കുറക്കണം. പിന്നെ ഇത്രയും വലിയ ആശുപത്രിയുടെ ജനറല്‍ മേനേജര്‍ ഒക്കെ ആയിരിക്കുമ്പോള്‍ ഒരു ഗമയൊക്കെ വേണ്ടെ?...
++
എന്റെ ജെ പി എനിക്ക് ആരോഗ്യം വളരെ ഫിറ്റ് ആണ്. പിന്നെ നടത്തവും വ്യായാമവും ഉണ്ട്. ഞാന്‍ സര്‍വീസിലായിരിക്കുമ്പോഴും, ഇപ്പോഴും മദ്യപാനം ഇല്ല. പിന്നെ പ്രായമൊക്കെ ആകുമ്പോള്‍ ഈ വയറ് ചിലപ്പോള്‍ കൂടി വന്നേക്കാം.
എനിക്ക് വയസ്സ് എഴുപത് കഴിഞ്ഞൂ എന്റെ ജെ പീ..
“പ്രഭാകരേട്ടനെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പമാണെന്നാണ്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ പറയുന്നത്…..
പ്രഭാകരേട്ടന്‍ ചിരിച്ച് കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു…..

ഞാന്‍ കാലത്ത് പ്രഭാകരേട്ടനെ കണ്ടുവെങ്കിലും കുശലം പറയാന്‍ മറന്നു. എനിക്ക് ഇതേ ഹോസ്പറ്റലിലെ ഡോക്ടര്‍ വേണു ചന്ദ്രനെ കാണേണ്ടിയിരുന്നു. ഇന്നെലെ രാത്രി വീട്ടില്‍ പോയി കാണണമെന്നാ ആദ്യം വിചാരിച്ചിരുന്നത്. കടലാസ്സുകളെല്ലാം വണ്ടിയില്‍ വെച്ച് യാത്രക്കൊരുങ്ങിയെങ്കിലും ചിയ്യാരം വരെ പോയിട്ട് തിരിച്ച് വന്നു. ഡോക്ടറുടെ വീട് അവിടെ നിന്ന് 3 കിലോമീറ്ററെങ്കിലും പോകണം, പക്ഷെ മടക്കയാത്ര ഒരു പക്ഷെ വൈകിയാ‍ല്‍ എനിക്ക് നൈറ്റ് ഡ്രൈവിങ്ങ് അല്പ്ം ബുദ്ധിമുട്ടായതിനാലും ഞാന്‍ യാത്ര തുടര്‍ന്നില്ല.
തിരിച്ച് വന്നു, അച്ചന്‍ തേവരെ വഴങ്ങി, ദീപാരാധനയും, തൃപ്പുകയും കണ്ട് തേവര്‍ക്ക് നിവേദിച്ച ശര്‍ക്കരപായസവും കഴിച്ചേ വീട്ടിലേക്ക് തിരിച്ചുള്ളൂ…
ഞാന്‍ എന്റെ ഡോക്ടറെ കാണാനുള്ള ടോക്കണ്‍ എടുത്തു, നേഴ്സിനോട് ചോദിച്ചപ്പോള്‍ ചുരുങ്ങിയത് 12 മണിയെങ്കിലും കഴിയും ഡോക്ടറെ കാണാന്‍. അപ്പോ പിന്നെ അത് വരെ എന്ത് ചെയ്യും.
അപ്പോ പിന്നെ ഈ ഹോസ്പറ്റലിന്റെ MD ആയ ഡോക്ടര്‍ മോഹന്‍ ദാസിനെ കണ്ട് കുശലം പറഞ്ഞ് കുറച്ക് സമയം കളയാം എന്ന് വിചാരിച്ചു.
കോണിപ്പടിയിലൂടെയുള്ള യാത്രാ മദ്ധ്യേ മേനേജര്‍ ബാബുരാജേട്ടനെ കണ്ടു.
അദ്ദേഹം പറഞ്ഞു മോഹന്‍ ദാസിന്റെ അമ്മ അസുഖം മൂര്‍ച്ചിച്ച് ICU വിലാണ്‍, മോഹന്‍ ദാസ് അവിടെയാണെന്നു, അവിടെ നിന്നിറങ്ങിയാല്‍ ഒരു മീറ്റിങ്ങിന്‍ ഇരിക്കണമെന്നും, മൊത്തത്തില്‍ ഇന്ന് അദ്ദേഹത്തെ കാണാന്‍ പറ്റില്ലാ എന്നും പറഞ്ഞു.
എനിക്ക് അല്പം സമയം കളയേണ്ടതിനാല്‍ ഞാന്‍ മോഹന് ദാസിന്റെ പേറ്സണല്‍ അസ്സിസ്റ്റണ്ട് അപ്പുവിനെ കണ്ടിട്ട് പൊയ്കോളാം എന്ന് പറഞ്ഞ് ബാബുരാജേട്ടനെ വിട്ടു, അപ്പുവിന്റെ കേബിന്‍ ലക്ഷ്യം വെച്ച് നീങ്ങി. എന്നെ കണ്ട അപ്പു എന്നെ സ്വീകരിച്ച് അയാളുടെ കേബിനിലേക്ക് കൊണ്ട് പോയി.
ഞാന്‍ വന്ന് കാര്യം അപ്പുവിനെ ബോദ്ധ്യപ്പെടുത്തി. പിന്നെ മോഹന്‍ ദാസിന്റെ അമ്മയെ കണ്ടാല്‍ തരക്കേടില്ലാ എന്നും പറഞ്ഞു. ഉടനെ അപ്പു ലിഫ്റ്റ് ഓപറേറ്ററെ ഇന്റര്‍കോമില്‍ വിളിച്ചു എന്നെ അവിടെ എത്തിക്കാന്‍ ഉള്ള ഏര്‍പ്പാടുണ്ടാക്കി. തന്നെയുമല്ല എന്നോടൊപ്പം ICU വരെ വന്നു. എന്നെ കണ്ട മാത്രയില്‍ ഡോ: മോഹന്‍ ദാസ് എന്നെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഞാന്‍ അദ്ദേഹത്തിന്റെ അമ്മയെ ദര്‍ശിച്ചു.
അമ്മയുടെ രോഗ കാര്യങ്ങളൊക്കെ ഞാന്‍ അന്വേഷിച്ചു. എന്നോട് രോഗിയുടെ വിശേഷങ്ങളെല്ലാം വിവരിച്ച് തന്നു.
“അമ്മക്കെത്ര വയസ്സായി മോഹന്‍ ദാസ്..?
“അമ്മക്ക് 93 കഴിഞ്ഞു………..”
“കുറച്ച് ദിവസം ഇവിടെ കിടന്നാല്‍ ഒക്കെ ശരിയാകും ഇല്ലേ…?
“ശരിയാകുമെന്നാണ്‍ പ്രതീഷ……………
പിന്നെ അവിടെ അദ്ദേഹത്തിന്റെ അനുജനായ എന്റെ സുഹൃത്തുമായ ഡോക്ടര്‍ ഭൂഷണനും ഉണ്ടായിരുന്നു. അദ്ദേഹത്തോടും ഞാന്‍ കുശലം പറഞ്ഞു.
രണ്ട് പേരെയും എന്റെ മകന്റെ വെഡ്ഡിങ്ങ് എന്‍ഗേജ്മെന്റിന്‍ ക്ഷണിച്ചു. ഞാന്‍ പുറത്തേക്ക് കടന്നു.
അപ്പോഴുണ്ട് അവിടെ നമ്മുടെകഥാപാത്രം പ്രഭാകരേട്ടന്‍ നില്‍ക്കുന്നു. അപ്പോ അദ്ദേഹത്തെ പിടിക്കാം ഇനി സമയം കളയാന്‍ എന്ന് വിചാരിച്ചു.
പ്രഭാകരേട്ടന്റെ വയറിന്റെ പ്രശ്നമാണിവിടെ ഇന്ന് ചര്‍ച്ചാവിഷയമായത്.
“പ്രഭാകരേട്ടന്‍ നെറ്റ് ബ്രൌസ് ചെയ്യാറുണ്ടോ…………?
വീട്ടില്‍ നെറ്റൊക്കെ ഉണ്ട്.. പക്ഷെ മകനാണത് ഉപയോഗിക്കാറ്……..
ഇപ്പോ അത് കട്ടാക്കി എന്റെ ശ്രീമതി…
“എന്തിനാ കട്ടാക്കിയേ………..?
“പിള്ളേര്‍ വഴി തെറ്റേണ്ട എന്ന് വിചാരിച്ചിട്ടാത്രെ………..
അങ്ങിനെയൊന്നും വിചാരിക്കരുത് പ്രഭാകരേട്ടാ………
ഇന്നെത്തെ കാലത്ത് പ്രോജക്റ്റുകള്‍ ചെയ്യാനും, ലൈബ്രറിയിലെ സന്ദര്‍ശനം ഒഴിവാക്കാനും കുട്ടികള്‍ക്ക് ഈ ഇന്റെര്‍നെറ്റ് ഒരു പരിധിവരെ ഉപകാരപ്രദമാണ്‍…
എനിക്ക് നെറ്റില്‍ വലിയ കമ്പമില്ല…
വേണമെങ്കില്‍ ആശുപത്രിയിലെ മുകളിലെ നിലയിലുണ്ട്…..

[തുടരും]